Novel

തൂമഞ്ഞ്: ഭാഗം 35 || അവസാനിച്ചു

[ad_1]

രചന: തുമ്പി

” നിന്നോട് ഞാനെന്താ പറയേണ്ടെ…… രണ്ടു പേർ തമ്മിൽ പ്രണയിക്കാൻ വിവാഹം കഴിക്കണമെന്നാരാ പറഞ്ഞേ ….??? അല്ലെങ്കിൽ പ്രണയം സാക്ഷാത്ക്കരിക്കപ്പെടുന്നത് വിവാഹത്തിലൂടെയാണെന്നാരാ പറഞ്ഞത് ….. ഒരു ഉടമ്പടിയുമില്ലാതെ അതിരുകളില്ലാതെ പ്രണയിക്കണം …..” സാം വാചലനായി ……….. കമല തേങ്ങലോടെ ദൂരേക്ക് നോട്ടം തെറ്റിച്ചിരുന്നു ….. ” നിനക്കെന്നെ പ്രണയിക്കാൻ എൻ്റെ അനുവാദം വേണോ ….??

വേണ്ട …… എനിക്ക് നിന്നെ പ്രണയിക്കാൻ നിൻ്റെ അനുവാദം വേണോ …??? വേണ്ട …… പിന്നെന്തിനാണീ കണ്ണീര് …….??? ഇഷ്ടപ്പെട്ടതിനെയെല്ലാം കരഞ്ഞ് സ്വന്തമാക്കുന്നൊരു പ്രായമുണ്ട് …. എല്ലാ കാലത്തും അതു നടക്കുമോ ……??? യാഥാർത്ഥ്യങ്ങളെ ഒക്കെ മറന്ന് കണ്ണടക്കാൻ കൊച്ചു കുട്ടികളാണോ നമ്മൾ …??? ” സാം പറയുന്നത് കേട്ട് കമലയുടെ കണ്ണ് നിറഞ്ഞൊഴുകി ….. ” സോറി സാം …… ഒരു പക്ഷെ ,,, എനിക്കഭിയെ മറക്കാൻ വേണ്ടി ഞാനഭയം പ്രാപിച്ചൊരു വീഞ്ഞാവാം നീ ….

നിന്നെ കണ്ടുമുട്ടിയില്ലായിരുന്നെങ്കിൽ ചിലപ്പോ ഞാൻ ഡിപ്രഷൻ അടിമപ്പെട്ടു പോയിരുന്നു …. ചിലപ്പോ അതിൽ നിന്ന് രക്ഷിച്ചതിൻ്റെ നന്ദിയാവാം നിന്നോടെനിക്ക് … അവൻ്റെ ഓർമ്മകളെന്നെ ഏത് കരിമ്പടത്തിനടിയിൽ പോയൊളിച്ചാലും വന്ന് കരയിപ്പിക്കുമ്പോ അതിനേക്കാൾ ശക്തിയിൽ അവനെ ഒക്കെ നിഷ്പ്രഭമാക്കുന്നത്രയും ശക്തിയിലാ നീ എന്നിലേക്ക് വന്ന് ചേക്കേറിയത്…. ഒരു പക്ഷെ ,,,,നീ ഒരു പടുവേരാവാം എന്നിൽ തീർത്തത് …

എന്നാ അതൊക്കെ ആഴ്ന്നിറങ്ങിയത് എൻ്റെ ഹൃദയത്തിലാണ് ….. സാം കേട്ടിട്ടുണ്ടാകും …. നിങ്ങൾക്ക് ഒരേ സമയം രണ്ടു പേരോട് പ്രണയം തോന്നുന്നെങ്കിൽ നിങ്ങൾ രണ്ടാമത്തെ ആളെ തിരഞ്ഞെടുക്കുക ….. ആദ്യത്തെ ആളോട് ശരിക്കും പ്രണയമായിരുന്നെങ്കിൽ രണ്ടാമത്തെ ആൾക്ക് നിങ്ങളുടെ ചിന്തയിൽ പോലും ഇടം പിടിക്കാനാവില്ലെന്ന് ….. നിനക്കതൊരു വല്യ തെറ്റായി തോന്നുന്നെങ്കിൽ നീ എന്നെ തിരിച്ച് പ്രണയിക്കണമെന്ന് ഞാൻ പറയില്ല ….

എന്നാ എൻ്റെ പ്രണയം നിന്നെ അറിയിച്ചല്ലോന്നോർത്ത് എനിക്കെന്തോ വല്ലാത്ത ആശ്വാസം …… സത്യം …. ” അവനോട് ഹൃദയം തുറന്ന് സംസാരിക്കാൻ പറ്റിയെന്ന ചാരിതാർത്ഥ്യത്തിൽ നിറകണ്ണാലെ അവൾ സാമിനെ നോക്കി ചിരിച്ചു ….. കൺപീലികളെ പുണർന്നോണ്ട് നിൽക്കുന്ന നീർ തുള്ളികളെ കണ്ടതും സാമിൻ്റെ നെഞ്ചിലെന്തോ കുരുങ്ങി നിന്നു…… അവളിറക്കി വച്ച പ്രണയഭാരം പേറുന്നതിപ്പോ സാമിൻ്റെ ഹൃദയമാണ് … ഈ പ്രണയമെന്ന് പറഞ്ഞാ …. അതൊരു തരം വൈറസാണ് ….. ഒരു മനസ്സിൽ നിന്ന് മറ്റൊരു മനസ്സിലേക്കൊഴുകുന്ന അണു…. ആളെ കൊല്ലുന്ന അണു ….!! എത്ര തന്നെ ഊരിപ്പോരാൻ ശ്രമിച്ചാലും അഴിക്കാൻ പറ്റാത്തൊരു കുരുക്കാണെന്നറിയുന്നത് അകപ്പെടുമ്പോഴാവും …. !!

അതുവരെ ഭരിച്ചിരുന്ന മസ്തിഷ്ക്കത്തെപ്പോലും ഹൃദയം കീഴടക്കുന്ന അത്ഭുത പ്രതിഭാസം ….!! ” നിന്നോട് തോന്നുന്നയീ വികാരം ഉണ്ടല്ലോ …..അതെൻ്റെ മരണം വരെ എന്നിലിങ്ങനെ അലിഞ്ഞ് ചേർന്നിരിക്കും ….. ഒരിറ്റ് ചോരാതെ … !! ഒരു പക്ഷെ ,,, അമ്മയുടെ നിർബന്ധത്തിന് വഴങ്ങി ആരെയെങ്കിലും കെട്ടിയെന്നിരിക്കും …… എന്നാ …അങ്ങനൊരു ജീവിതം ആലോചിക്കുമ്പഴേ എന്തൊരു വിരസതയാ …… പങ്കാളിയോട് പ്രണയമില്ലാത്ത ജീവിതം ,,, ജീവനില്ലാത്ത ശരീരം പോലെയാവില്ലെ …..??? ചിലപ്പോ എനിക്കയാളെ കാലം കൊണ്ട് സ്നേഹിക്കാനായേക്കാം …. പ്രണയിക്കാനാവുമോ …..???? ഇല്ലെന്നെൻ്റെ മനസാക്ഷി പറയുന്നു …..

സാമിനെ എനിക്ക് മനസ്സിലാക്കാൻ കഴിയുന്നുണ്ട് ….. നിൻ്റെ വീട്ടി തന്നെ ഒരു വൈദികൻ …. അദ്ദേഹത്തിൻ്റെ എത്തിക്സിന് നിരക്കാത്തത് സ്വന്തം അനിയൻ തന്നെ ചെയ്താ ഉണ്ടായേക്കാവുന്ന വിഷമങ്ങൾ…. അതൊക്കെയല്ലെ ….??? നമ്മുടെ സമൂഹം ഇങ്ങനെയൊക്കെയാണ് ….. എത്ര ഉയർന്നാലും ഇത്തരം സാമൂഹിക ചിന്തകളിൽ ദാരിദ്ര്യം പിടിച്ചവർ ….. സാം …. എനിക്ക് പോണം …… ദേ നോക്ക് നല്ല മഴക്കോളുണ്ട് …..” സാം ഒന്ന് നിശ്വസിച്ചോണ്ട് വാച്ചിലേക്ക് നോക്കി …… ” ഇപ്പോ … പുറപ്പെട്ടാ ഉച്ചയൂണിന് അവിടെ എത്താമല്ലെടി…. എന്തുണ്ടാകുമവിടെ …..” 😉 ” നീ വരുന്നോ …… പോര് …… ആദ്യേ പറയാം …. ഒന്നും ഉണ്ടാവില്ല ….. ഉണ്ടാവില്ലാന്ന് മാത്രമല്ല …..

തൽക്കാലം ഒന്നും തരാനും ഉദ്ദേശിക്കുന്നില്ല ……” ഇത്രേം നേരം കരഞ്ഞോണ്ടിരുന്ന ആൾ വീര്യത്തോടെ പറയുന്നത് കേട്ട് സാം ഭയങ്കര ചിരി …😂 ” തരണമെന്നില്ല …. എനിക്ക് വേണ്ടത് ഞാനെടുത്തോണ്ട് ……. അതെന്ത് കുന്തമായാലും ” 😅 സാം ചിരിക്കുന്നേലും കമലക്കൊട്ടും ചിരി വന്നില്ല …… ഒരു പേമാരി പെയ്തൊഴിഞ്ഞ മൂകതയാണവൾക്കുള്ളിൽ ….. രണ്ടുപേരും തിരിച്ച് നടന്നു ….. സാം നീ ഇത്രക്ക് ദാരിദ്ര്യമായിപ്പോയല്ലോ ….. നീ ഒക്കെ ആൺകുട്ടിയാണോ …..???? എടാ… ഒരു പെൺകുട്ടി നിന്നെ ഞാൻ പ്രണയിക്കുന്നൂന്ന് പറഞ്ഞാ അതിനിങ്ങനെയാണോ മറുപടി നൽകേണ്ടത് …???? പെട്ടെന്നവൾ സാമിനെ നോക്കി …..

നെഗറ്റീവടിച്ചാ ഫീലുന്ന അമാനുഷികൻ …😏…..കണ്ടുപിടിച്ചു കളയും …..😔 എന്നാ അവനാ ലോകത്തൊന്നുമല്ലെന്ന് കമലക്ക് തോന്നി …. തകർന്നടിഞ്ഞ സ്വപ്നങ്ങളെ വാരിക്കെട്ടി അവൻ പുറകെ നടന്നു …… താൻ കാണുന്ന സ്വപ്നങ്ങളൊക്കെയും കൈയ്യെത്തും ദൂരെ ഉണ്ടായിട്ടും എങ്ങനെയാ ഇങ്ങനെ വഴുതി പോവുന്നെ ആവോ …??? കണ്ണുകൾ പിന്നെയും നിറയാനൊരുങ്ങി …. ഒരു ഉഛ്വോസവായു എടുത്തോണ്ട് കണ്ണീരിനെ ഇല്ലാതാക്കി …. കാർമേഘം ഉരുണ്ട് കൂടിയ ആകാശത്തേക്ക് കണ്ണയച്ചു ….. തന്നെ പ്പോലെ ആകാശവും അടക്കിപിടിച്ച് വെച്ചിരിക്കയാണോ ദു:ഖങ്ങൾ …… ഇപ്പോ സൂര്യനെപ്പോലും കാർമേഘം വിഴുങ്ങി കളഞ്ഞു ….

തൻ്റെ മനസ്സിലെന്നപ്പോലെ റബ്ബർ തോട്ടത്തിലും ഇരുൾ പടർന്നു ….. ഏത് നിമിഷവും ആ കാർമേഘം വിതുമ്പിക്കരഞ്ഞേക്കാം …. ആർത്തുലച്ച് പെയ്തേക്കാം ….. ആ സമയം ഞാനും പൊട്ടിക്കരയും ….ആശിച്ചതൊന്നും തരാത്ത ഈ പ്രപഞ്ചത്തിനോടുള്ള എല്ലാ വാശിയും തീർത്ത് ……😞 ചിന്തകൾക്കൊപ്പം സഞ്ചരിച്ചോണ്ടാവാം ദൂരം കുറഞ്ഞതെന്ന് കമലക്ക് തോന്നി … അല്ലെങ്കിലും തിരികെയുള്ള യാത്രക്ക് ദൂരം കുറവാണല്ലെ …??? അവർ വണ്ടിയിൽ കയറി …. സ്റ്റാർട്ട് ചെയ്യുന്നതിന് മുന്നെ സാം കമലയെ നോക്കി …….😉 പെണ്ണ് തെല്ല് ദേഷ്യത്തോടെ അവനെയും നോക്കി … എന്നെയിങ്ങനെ നോക്കണ്ടട്ടോ …. എനിക്കത് തീരെ ഇഷ്ടല്ല ….

കണ്ണിലും ചൊടിയിലും ഒരേ ദേഷ്യത്തോടെ അവൾ മുഖം തിരിച്ചു കളഞ്ഞു…. എന്നാ സാമിന് വെറുതെ വിടാനൊരുദ്ദേശവുമില്ല …… അവളെ മുഖം പിടിച്ച് തിരിച്ചു ….. ” ഹാ …… എൻ്റെ പങ്കാളിക്കെ കുറുമ്പിത്തിരി കൂടുതലാ …അതാദ്യം കുറക്കണം …… എന്താണതിനൊരു വഴി …😉 ” സാമാ പറഞ്ഞത് കേട്ട് അവൻ്റെ കൈക്കൊരു തട്ടു കൊടുത്തോണ്ടവൾ പിന്നെയും മുഖം തിരിച്ച് കളഞ്ഞു … അവൻ്റെ ബിപി കൂട്ടുന്ന ഈ കുറുമ്പുണ്ടല്ലോ …. അതവൻക്കൊരു ഹരമാണ് …. സാമവളെ വീണ്ടും പിടിച്ച് തിരിച്ചു …… ” ഡി …… നീയെ എന്നെ കണ്ടുപിടിക്കാൻ ഇത്ര വൈകുമെന്ന് ഞാൻ വിചാരിച്ചില്ല സത്യം …. നീയെ തലകൊണ്ട് ചിന്തിക്കായിരുന്നേ ആ നിമിഷം എന്നെ കണ്ടെത്തിയേനെ ..

ഹൃദയം കൊണ്ട് തിരഞ്ഞോണ്ടാ കണ്ണ് കാണാഞ്ഞെ ….. ശരിക്കും നിന്നെ വല്ലാണ്ട് മിസ്സ് ചെയ്തുട്ടോ……..” നിൻ്റെ പൊള്ളവാക്കൊന്നും എനിക്ക് കേൾക്കണ്ട …. കമല അവൻ്റെ നെഞ്ചിനിട്ടൊരു ഇടി കൊടുത്തു ….. ” നീയെ ഡ്രൈവ് ചെയ്യുന്നില്ലേ മാറ് ….. നിൻ്റെ ഈ വക സ്വഭാവേ എനിക്കിഷ്ടല്ല ….” 😏 ” ഹോ …. എൻ്റെ നെഞ്ചും കൂട് തകർത്തല്ലോടി നീ …..ഹും …..” 😀 ചിരിച്ചോണ്ട് സാം വണ്ടി എടുത്തതും കമല പുറത്തേക്ക് കണ്ണും നീട്ടിയിരുന്നു …. അന്നേരം അവൻ തൊണ്ടയനക്കി പിന്നെയും പറഞ്ഞു തുടങ്ങി …. ” നീ എന്നിൽ നിന്നെന്താണ് പ്രതീക്ഷിക്കുന്നത് ….. ഞാനങ്ങനെയാവാം ….. എന്താണ് നിൻ്റെ ഇഷ്ടങ്ങൾ….. പറയൂ……..

ഞാനെന്നെ തിരുത്തിയെഴുതാം ….. പ്രണയിക്കുന്നവർ പങ്കു വയ്ക്കുന്ന വാചകങ്ങൾ ….. എത്ര സുന്ദരമാണല്ലേ ….????? അങ്ങനെയൊക്കെ വല്ലതും എൻ്റടുത്തു നിന്ന് കേൾക്കാൻ കൊതിക്കുന്നുണ്ടോ നീ…..????? ഉണ്ടോ ….. ഇല്ലയോ …… എനിക്കെ ഉത്തരം ഇപ്പോ അറിയണം …..” സാമിൻ്റെ ചോദ്യം കേട്ട് കമലയുടെ മിഴികൾ അവനിൽ തന്നെ തറച്ചു നിന്നു ….ആ കണ്ണുകൾ ചുവന്നു …… കവിൾ തുടുത്തു …. അധരങ്ങൾ വിറച്ചു ……മുഖത്ത് നനവ് പടർന്നു ….. അറിഞ്ഞിട്ടെന്തിനാ ….ജീവനോടെ കുഴിച്ച് മൂടാനോ ……???? സങ്കടം കൊണ്ട് കണ്ണുനീർ അണപ്പൊട്ടിയതും അവൾ ഏങ്ങിക്കരഞ്ഞു ….😓…… അവളോടൊപ്പം ആകാശവും …… അതു കണ്ടതും സാമിൻ്റെ ഇടനെഞ്ച് പിടച്ചു…..

അവൻ വണ്ടി ഒതുക്കിയിട്ട് ….. അവളെയങ്ങ് വാരിക്കെട്ടി തന്നിലേക്കടുപ്പിച്ച് പിടിച്ചു ….. നിശേധാർത്ഥത്തിൽ പിടയുന്നവളെ ഒതുക്കി പിടിച്ചോണ്ടവൻ പറഞ്ഞു ,,, ” ഒണ്ടെങ്കിലും ഇല്ലെങ്കിലും തൽക്കാലം എൻ്റെ അടുത്തു നിന്ന് ആ വക ഡയലോഗൊന്നും മോൾ പ്രതീക്ഷിക്കണ്ട …… ഞാനെ അലവലാതിയാ …. കൾച്ചർലെസ്സാ…. കൂതറയാ …….. പിന്നെ etc ….etc …..etc ….. ഈ ഇങ്ങനെയൊക്കെയുള്ള എന്നെ ഇഷ്ടപ്പെടാൻ പറ്റുവേ മോൾ കൂടെ കൂടിക്കോ …… നമുക്കെ പ്രണയിച്ച് പ്രണയിച്ച് ഈ ലോകത്തെ മുഴുവൻ തോൽപ്പിക്കാം ……😉 ബട്ട് ഈ കുറുമ്പത്തരോം നല്ല വിലക്ക് തൂക്കി വിറ്റിട്ട് പോന്നാ മതി …..!! ഹാ … പിന്നെ,,,,

എൻ്റെ ഇച്ചൻ്റെ എത്തിക്സെ അത് കുട്ടി വിചാരിച്ചപ്പോലെ അത്ര ഇടുങ്ങി പിടിച്ചതല്ല …… അതീ ലോകത്തേക്കാൾ വിശാലമാണത് …..☺ എന്നാലും നിനക്ക് വല്യ ഡയലോഗടിക്കാനൊക്കെ അറിയൂന്നുള്ളത് പുതിയ അറിവാട്ടോ ….. എൻ്റെ കൂടെ കൂടി പെണ്ണിനെ വിവരം വച്ചു ….”😉 സാം പറയുന്നത് കേട്ട് അവൾ നിശ്ചലമായി പോയി …… അധരത്തിൽ ചിരി പടർന്നു …. അവൾക്കാ തല ഉയർത്തി സാമിനെ നോക്കാൻ പോലും വയ്യെന്നായി ….!! ആമ്പൽ പോലെ കൂമ്പിയവളെ തന്നിലേക്കൊന്നൂടെ ചേർത്തോണ്ട് സാം പറഞ്ഞു ,,, ” ഹാ …. കാലമിത്രയും പെണ്ണ് കാണൽ ചടങ്ങല്ലെ നടന്നത് …. എൻ്റെ കുട്ടിയായിട്ടതൊന്നും തിരുത്തി എഴുതണ്ട …… അതോണ്ടെ,,,,

ഞാൻ വരുന്നത് മോളെ പെണ്ണ് ചോദിക്കാനാ ….. ആരോടെക്കെയാന്ന് വച്ചാ അവരോടൊക്കെ ….. അപ്പഴേ ഒന്നും തരില്ലാന്നുള്ള വാക്ക് മാറ്റി പിടിച്ചോളണം ….. നല്ല സെറ്റ്മുണ്ടൊക്കെ ഉടുത്ത് ട്രേയിൽ ചായയുമായി വരണ നാടൻ കമല കുട്ടിനെ എനിക്കൊന്ന് കാണണം ……. 😉….” നെറുകയിലൊരു മൃദുചുംബനം നൽകി അവളവനെ മോചിപ്പിച്ചതും കമല ആ മഴയിലേക്ക് കണ്ണും നീട്ടിയിരുന്നു തെല്ല് നാണത്തോടെ…… അവൾടെ ഉള്ളിലപ്പോ ഒരു വേനൽ മഴ പെയ്യുകയാണ് ….. ഇന്നുവരെ ഏറ്റ എല്ലാ പൊള്ളലുകളേയും ആറി തണുപ്പിക്കാൻ പാകത്തിലൊരു വേനൽ മഴ …….💦 സാം മുന്നോട്ടാഞ്ഞ് സ്റ്റിയറിങിൽ കൈ കുത്തി ചിരിച്ചോണ്ട് കമലയെ വിളിച്ചു …. “

ഏയ് ..,,, കുട്ടി …. ഇങ്ങോട്ടു നോക്കൂ …. ആ മുഖമൊന്ന് കാണട്ടെ ഞാൻ ….. നാണം വന്ന കമലേടെ മുഖം ……😝 ” സാം കളിയാക്കി കൊണ്ട് കമലയെ വിളിച്ചതും ആ ചൊടികളിൽ ചിരി പടർന്നു ……. എന്നിട്ടും എവിടെ നിന്നോ അൽപ്പം ദേഷ്യം കടമെടുത്തവനെ നല്ലൊരു നുള്ള് കൊടുത്തു ….. ” പോ ….. തെണ്ടി ……”😏 ശരിക്കും സാം ആസ്വദിക്കുന്നത് ഈ കുറുമ്പാണ് ….. അവൻ ചിരിച്ചോണ്ടവളെ പിടിച്ച് നെഞ്ചിലേക്കങ്ങ് വലിച്ചിട്ടു ….. എന്നിട്ടാ കണ്ണുകളിലേക്ക് മാത്രമായി നോട്ടം പതിപ്പിച്ചു ….

സാമിൻ്റെ ഈ നോട്ടമുണ്ടല്ലോ അതാണ് താങ്ങാൻ പറ്റാത്തത് …. അവൻ്റെ മുഖത്തിനിട്ടൊരു തട്ട് കൊടുത്തതും ചിരിച്ചോണ്ട് സാം അവളെ മുഖത്തോട് മുഖമടുപ്പിച്ചു …… മണ്ണിനെ മഴത്തുള്ളികൾ പുൽകും പോലെ,,, ഒന്ന് ചേർന്ന് മണ്ണിലേക്ക് ആഴ്ന്നിറങ്ങും പോലെ …… കരയാനൊരുങ്ങിയിരുന്ന ആ കണ്ണിൻ്റെ ആഴങ്ങളെ തേടി ഒരു കവിത രചിക്കാനെന്നവണ്ണം ആ ചുണ്ടുകളിലേക്കവൻ്റെ ചുണ്ടുകൾ ചേർത്തു …… തന്നിൽ നിന്നും ഒരു മുത്തം കൊതിച്ചിരുന്ന ആ ചുണ്ടുകളെ കവരുമ്പോൾ മഞ്ഞുരികി ഹൃദയത്തിൽ പൊഴിയുന്നത്രയും കുളിരായിരുന്നു ദേഹമാസകലം … നിറഞ്ഞു പെയ്യുന്ന മഴയുടെ ഇരമ്പലിനും കുളിരിനുമൊപ്പം അതേ തീവ്രതയിൽ സാം തന്നിലേക്ക് പെയ്തിറങ്ങുകയാണെന്ന് തോന്നി….

.അവൾടെ ഹൃദയത്തിനടിത്തട്ടിൽ തൂമഞ്ഞ് പൊഴിയുന്ന പോലെ വിറകൊള്ളിച്ചതും അവളുടെ കൈകൾ അവൻ്റെ പുറത്ത് ഷെർട്ടിൽ പിടിമുറുക്കി …. അവളുടെ ഗന്ധം അവനിലേക്കും അവൻ്റെ ഗന്ധം അവളിലേക്കും വ്യാപിക്കുന്ന വരെ ആ ചുംബനം നീണ്ടുനിന്നു …. സാമവളിൽ നിന്ന് വേർപ്പെട്ടപ്പോൾ ,,, ഒരു ദീർഘശ്വാസോഛ്വോസമെടുത്തോണ്ട് കമല അവനെ നോക്കി ….. ” ഒരാളെ ആദ്യമായി ചുംബിക്കുന്നതിങ്ങനെയാണോ ….????? ഇത്ര ആർത്തിയോടെ ….😏

” തനിക്കീ ചുംബനത്തിൽ ഒരു പങ്കില്ലെന്ന മട്ടിലുള്ള അവളുടെ ചോദ്യം കേട്ട് സാം ഒന്ന് നോക്കി ….. ന്നിട്ട് പറഞ്ഞു ,,,, ” അതിനെ …. ഞാനാദ്യമായാണ് ചുംബിക്കുന്നതെന്ന് തോന്നിയില്ല ….. ഞാനെ ….. ഇതിനു മുമ്പേ മനസ്സിൽ ഒരായിരം വട്ടം നിന്നെ ചുംബിച്ചിരുന്നു ….😉 ” കള്ളൻ …..!!! 😂……. ചിരിക്കയല്ലാതെ വേറെ എന്തുണ്ട് ഉത്തരം നൽകാൻ ……😍… ശ്ശോ …….ഇതെങ്ങനെ നിറുത്തുമെന്നെനിക്കൊരു രൂപവുമില്ല ….

ഞാനെങ്ങനെ നിറുത്തിയാലും അതിന് പൂർണത വരില്ല …. അല്ലെങ്കിലും ഒരു കാര്യം പൂർണമാക്കാൻ കഴിയാത്തിടത്തോളം അതിനോടുള്ള ഇഷ്ടം നിലനിൽക്കുമെന്നെനിക്ക് തോന്നുന്നു …. പൊട്ടത്തരമാണോന്നറിയില്ലട്ടോ….. സാധാരണ എന്തെഴുതുമ്പഴും ഒരു സന്ദേശം കൈമാറണമെന്ന പിടിവാശി എനിക്കുണ്ടാവാറുണ്ട് ….. ഇത്തവണ അങ്ങനെ ഒന്നും തോന്നിയില്ല ……അനന്തമായ സമവാക്യത്തിൻ്റെ ഉത്തരം കണ്ടെത്താനുള്ള എൻ്റെ ഒരു വിഫല ശ്രമം …..😂 എന്തായാലും ആദ്യം മുതൽ അവസാനം വരെ കൂടെ നിന്ന് എന്നെ സഹിച്ച നിങ്ങളോടെ എനിക്കെന്നും സ്നേഹം ,,, നന്ദി …..😍…. പിന്നെ എന്തോ വേണം ….😜……. ശുഭം …

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button