നിനക്കായ്: ഭാഗം 26
[ad_1]
രചന: നിലാവ്
വേദിക സിബ്‌മിറ്റ് ഫയൽ ചെക്ക് ചെയ്യുകയായിരുന്നു ലക്ഷ്… ലക്ഷിന്റെ ശ്രദ്ധ മുഴുവൻ ഫയലിൽ ആയിരുന്നിവെങ്കിലും അവളുടെ നോട്ടം മുഴുവൻ ലക്ഷ്ൽ ആയിരുന്നു…അവൻ ഫയലിൽ നിന്നും മുഖമുയർത്തിയതും വേദിക അവനിൽ നിന്നുള്ള നോട്ടം മാറ്റി..ലക്ഷ് അത് കാണുകയും ചെയ്തു..
മ്മ്… ഇത് ഓക്കേയാണ്…പിന്നെ ഇത് ഇന്ന് വൈകുന്നേരത്തിനു മുൻപ് റെഡി ആക്കണം..എന്നിട്ട് അതും കെട്ടിപ്പൊക്കി ഇങ്ങോട്ട് വരണം എന്നില്ല… തന്റെ ഡിപ്പാർട്മെന്റ് ഹെഡിന് മുന്നിൽ സബ്‌മിറ്റ് ചെയ്താൽ മതി… ലക്ഷിനു വേദികയുടെ വരവും നോട്ടവും ഇഷ്ടമായില്ല അതിനാൽ അല്പം കടുപ്പിച്ചു പറഞ്ഞൂ…
ശരി സാർ എന്നും പറഞ്ഞു ടേബിളിലെ ഫയൽസ് എടുക്കാൻ നേരം ലക്ഷ് പകുതി കുടിച്ചു വെച്ചിരുന്ന സോഫ്റ്റ് ഡ്രിങ്ക്സ് ബോട്ടിൽ ടേബിളിൽ നിന്നും വേദിക മനഃപൂർവം അവന്റെ മേലേക്ക് തട്ടിയിട്ടു..അവന്റെ ഡ്രെസ്സിൽ മുഴുവനും
അത് വീണിരുന്നു…. ബ്ലേസർ മുഴുവനും നനഞ്ഞു..
ഛെ.. നോൺസെൻസ്.. തനിക്കെന്താ കണ്ണ് കണ്ടൂടെ.. ലക്ഷ് അവളോട് ദേഷ്യത്തോടെ പറഞ്ഞൂ..
സോറി സാർ. ഞാൻ കണ്ടില്ല… സോറി.. ഞാൻ തുടച്ചു തരാം സാർ എന്നും പറഞ്ഞൂ അവൾ അവളുടെ കർച്ചീഫ് എടുത്ത് അവന്റെ ഷർട്ട് തുടച്ചു കൊടുക്കാൻ ഒരുങ്ങിയതും ലക്ഷിന്റെ ദേഷ്യം വർധിച്ചു..
എന്താ ഈ കാണിക്കുന്നത്.. മാറിക്കെ.. ഞാൻ തുടച്ചോളാം..
വേണ്ട സാർ ഞാൻ കാരണം അല്ലെ എന്നും പറഞ്ഞു വീണ്ടും അവനോടൊട്ടി തുടക്കാൻ തുടങ്ങി…
വേണ്ടന്നല്ലേ പറഞ്ഞത് ലക്ഷ് വീണ്ടും പറഞ്ഞൂ..
അന്നേരമാണ് ശിവാനി കേബിനിന്റെ ഡോറും തുറന്നു അകത്തേക്ക് വരുന്നത്… ശിവാനിയെ കണ്ടതും വേദിക വീണ്ടും അവന്റെ ഷർട്ട് തുടച്ചു കൊടുത്തു..ലക്ഷ് ആണെങ്കിൽ ശിവാനി ഇത് കണ്ട് എന്തു കരുതിക്കാണും എന്ന ടെൻഷനിൽ ആയിരുന്നു…
ഇതൊക്കെ കണ്ട് ശിവാനിക്ക് ദേഷ്യവും സങ്കടവും വന്നുവെങ്കിലും അത് പുറത്ത് കാണിക്കാതെ വേദികയോട് ചോദിച്ചു നീയെന്താ ഇവിടെ…
ഞാൻ ഈ ഫയൽ സാറിനെ ഏല്പിക്കാൻ വന്നതാ… അന്നേരമാണ് സാറിന്റെ മേലേക്ക് ജ്യൂസ് വീണത്…. അപ്പൊ ഞാൻ….
മ്മ്.. മതി..പൊയ്ക്കോ…ശിവാനി കൈ ഉയർത്തി അവളെ തടഞ്ഞുകൊണ്ട് പറഞ്ഞൂ…
അതുകേട്ട വേദിക പോവാനൊരുങ്ങി…ശിവാനിയുടെ മുഖത്തെ ഇഷ്ടക്കേട് വേദികക്ക് മനസിലായിരിന്നു..അന്നേരമാണ് അവൾ ശിവാനിയെ ഒന്നുകൂടി ദേഷ്യം പിടിപ്പിക്കാൻ വേണ്ടി തറയിൽ വീണ ജ്യൂസി ചവിട്ടി വീഴുന്നത് പോലെ ഭാവിച്ചു ലക്ഷിന്റെ റിവോൾവിങ് ചെയറിലേക്ക് വീണത്… ലക്ഷ്നെ തൊട്ടു തൊട്ടില്ല എന്ന മട്ടിലാണ് അവളുള്ളത്.. അവളുടെ ദേഹത്തു തട്ടാതിരിക്കാൻ ലക്ഷ് കഴുത്തു പിറകിലോട്ട് വലിച്ചു തന്റെ ചെയറിൽ ചാരിയിരുന്നു… ഇതും കൂടി ആയതോടെ ശിവാനിയുടെ സകല നിയന്ത്രണവും നഷ്ടപ്പെട്ടു…. അവൾ ലക്ഷ്‌ന്റെ പിറകിൽ ചെന്നു ചെയർ പിറകിലോട്ട് വലിച്ചതും വേദിക മൂക്കും കുത്തി താഴെ വീണു… ശിവാനിയുടെ വലിവിന്റെ ശക്തിയിൽ റിവോൾവിങ് ചെയർ ഉരുണ്ട് ചുമരിൽ ചെന്നു ശക്തിയായി ഇടിച്ചു നിന്നു… കൂടെ അവന്റെ തലയും ചുവരിൽ നല്ലപ്പോലെ ഇടിച്ചു..
നടുവും തടവി വേദിക എഴുന്നേറ്റുകൊണ്ട്
ശിവാനിയുടെ നേരെ തിരിഞ്ഞുകൊണ്ട് പറഞ്ഞു താങ്ക് യൂ മാഡം..
നിന്ന് താളം ചവിട്ടാതെ ഒന്നിറങ്ങി പോവുമോ…. അത് കേട്ടതും വേദിക ദേഷ്യം പുറത്തു കാണിക്കാതെ അവിടുന്ന് പോയി..ശിവാനിക്ക് ദേഷ്യം നിയന്ത്രയ്ക്കാൻ പറ്റിയില്ല.. ശിവാനി തന്റെ നില മറന്നുകൊണ്ട് അങ്ങനെ പെരുമാറിയതൊന്നും അല്ലായിരുന്നു..രാവിലെതന്നെ ലക്ഷ് അവളെ ചൊറിഞ്ഞതിന്റെ മൂഡ് ഓഫിൽ ആയിരുന്നു അവളിപ്പോഴും… ഇതുവരെ ആയിട്ടും ശിവാനിയുടെ പിണക്കം തീർന്നില്ലായിരിന്നു… ശിവാനിയെ വട്ടുപിടിപ്പിക്കുക എന്നത് ലക്ഷ്‌ന്റെ ഹോബിയായിരുന്നു… വൈകുന്നേരം പോവാന്നേരം പിണക്കം തീർക്കാം എന്നവൻ കരുതി ഇരിക്കുമ്പോഴാണ് ഈ മാരണം വന്നു കേറുന്നത്…. ഇന്നത്തോടെ എന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി.. രാവിലെ അവളെ ചുമ്മാ ദേഷ്യം പിടിപ്പിക്കേണ്ടിയിരുന്നില്ല എന്നവന് തോന്നിപോയി… ഇതിപ്പോ രണ്ടും ചേർത്ത് കിട്ടും…. ഒരു സംശയവും ഇല്ല… ചിലപ്പോൾ പഴയതും മനസ്സിൽ വെച്ചിട്ടുണ്ടാവും… അതും കൂടി ചേർത്തു ഇന്നിവൾ മാലപ്പടക്കത്തിനു തിരി കൊളുത്തും അതും മനസ്സിൽ കരുതിയ ലക്ഷ് ശിവാനിയെ നോക്കി ചിരിക്കണോ വേണ്ടയോ എന്നപോലെ നോക്കി… എന്നിട്ട് തല നല്ലപോലെ കൈവെച്ചു ഉഴിഞ്ഞു.. അതു കണ്ടിട്ടെങ്കിലും പെണ്ണ് സെന്റി ആയി ദേഷ്യം പോയാലോന്നു കരുതി.. എവിടുന്നു… ഇതിപ്പോ മേപ്പാടൻ തന്നെ വരേണ്ടി വരുന്ന തോന്നണേ ലക്ഷ് ചിന്തിക്കാതിരുന്നില്ല…
അന്നേരം ശിവാനി ആണെങ്കിൽ നുരഞ്ഞുപൊന്തിയ ദേശ്യം കടിച്ചമർത്തി സോഫയിൽ പോയിരുന്നു…അത് കണ്ടതും ലക്ഷ് കുറച്ചു നേരം ഒന്നും മിണ്ടിയില്ല…. ദേഹോദ്രപം ഒന്നും ഇതുവരെ ഉണ്ടായില്ല…ഇനി ഒന്ന് സമാധാനിപ്പിച്ചേക്കാം എന്ന് കരുതിയ ലക്ഷ് അവളുടെ പിന്നാലെ ചെന്നു അവളുടെ അരികിൽ ചെന്നിരുന്നു….അവളെ ഒന്ന് തൊട്ടു തൊട്ടില്ല എന്നപോലെ ചുമലിൽ കൈവെച്ചതും കലങ്ങിയ കണ്ണുകളോടെ ശിവാനി തിരിഞ്ഞു നോക്കി..
അത് പിന്നെ ശിവാനി ജ്യൂസ്… ലക്ഷ് അത്രയേ പറഞ്ഞുള്ളു ശിവാനി കടുപ്പിച്ചു നോക്കി… എന്നിട്ട് അവന്റെ ബ്ലേസർ അവനിൽ നിന്നും അഴിച്ചു മാറ്റി ഒരേറു വെച്ച് കൊടുത്തു….
ശിവാനി… ഞാൻ പറഞ്ഞതാ തുടക്കേണ്ടെന്നു… അവൾ കേൾക്കണ്ടേ..ലക്ഷ് നിഷ്കുവായി പറഞ്ഞു..
ഒന്ന് മിണ്ടാതിരിക്കുന്നുണ്ടോ ഞാനാകെ ടെമ്പർ തെറ്റി നിൽകുവാണ്… അല്ല നിങ്ങൾക്ക് അവൾ തുടക്കാൻ നേരം എഴുന്നേറ്റ് പൊക്കൂടായിരുന്നോ..
എന്റെ ശിവാനി അതിനുള്ള ഗ്യാപ് ആ കുരിശ് തന്നിട്ട് വേണ്ടേ…പിന്നെ ഞാൻ എഴുന്നേൽക്കാൻ ഒരുങ്ങുമ്പോഴാണല്ലോ നിന്റെ എൻട്രി…
മ്മ്…പിന്നെ വിശ്വസിച്ചു…ഓക്കേ അത് പോട്ടെ..അവൾ വീണപ്പോ നിങ്ങൾ എന്തെ സ്റ്റാച്യു ആയിപോയത് കസേര പിന്നിലോട്ട് വലിച്ചു എഴുന്നേൽക്കാൻ അറിയാഞ്ഞിട്ടാണോ അതോ..
എന്റെ ശിവാനി നീയെന്നെ ഇങ്ങനെ തെറ്റിദ്ധരിക്കല്ലേ…. അന്നേരം എന്റെ മനസ്സ് മുഴുവൻ ബ്ലാങ്ക് ആയിരുന്നു…അതാ അങ്ങനെ സംഭവിച്ചത്…പിന്നെ ഇതൊക്കെ കഴിഞ്ഞു എന്റെ അവസ്ഥ എന്താവും എന്തോ എന്ന കാര്യം ഓർത്തു ഞാനാകെ ഷോക്കേറ്റപോലെ ആയിപോയി ശിവാനി..പക്ഷെ എനിക്കറിയായിരുന്നു ശിവാനിക്ക് എന്നെ വിശ്വാസം ആയിരിക്കുമെന്ന് അല്ലെ ശിവാനി..
എല്ലാത്തിനും ഉരുളക്ക് ഉപ്പേരി പോലെ മറുപടി ഉണ്ടല്ലോ… അതിനു ഒരു കുറവും ഇല്ല.. ഞാൻ വന്നില്ലായിരുന്നെങ്കിൽ അവൾ നിങ്ങളുടെ മടിയിൽ കയറി ഇരുന്നേനെ…
ഹേയ് നോ ശിവാനി… നീയില്ലെങ്കിൽ ഞാൻ എന്തെങ്കിലും ചെയ്ത് മാനേജ് ചെയ്തേനെ…
ഓ.. ഇയാളുടെ മാനേജ്മെന്റ് ഒക്കെയും എനിക്കറിയാം… അത് വിട്..ഞാൻ ഇപ്പൊ വന്നത് എന്തിനാണെന്ന് അറിയാവോ… രാവിലെ നിങ്ങൾ പറഞ്ഞല്ലോ നിങ്ങൾക്ക് ഗേൾഫ്രണ്ട് ഉള്ള കാര്യം ഞാൻ ചോദിച്ചിരുന്നില്ല അത്കൊണ്ട് നിങ്ങൾ പറഞ്ഞില്ല എന്ന്…. അന്നേരം എനിക്ക് ഇത് പറയാൻ വിട്ടുപോയി ഇപ്പഴല്ലേ ഓർമ വരുന്നത്.. നിങ്ങൾ എന്റെ അച്ഛനോട് എന്നെ ഇഷ്ടമാണെന്നും കല്യാണം കഴിച്ചു തരാവോ എന്നും ചോദിച്ച അന്ന് എന്നോട് കുറേ പഞ്ചു ഡയലോഗ് അടിച്ചായിരിന്നു….ഓർമ്മയുണ്ടോ ആവോ..
ഞാൻ ഒരു പെണ്ണിനെ മാത്രമേ പ്രണയിച്ചിട്ടുള്ളു.. ഒരു പെണ്ണിനെ മാത്രമേ കരയിപ്പിച്ചിട്ടുള്ളു… ഒരു പെണ്ണിനെ മാത്രമേ തൊട്ടിട്ടുള്ളു… ഒരു പെണ്ണിനെ മാത്രമേ ഉമ്മവെച്ചിട്ടുള്ളു…ഒരു പെണ്ണിനെ മാത്രമേ ആഗ്രഹിച്ചിട്ടുള്ളു.. ചക്കയാണ് മാങ്ങയാണ് തേങ്ങയാണ്… ഹും..
നീ അവസാനം പറഞ്ഞില്ലേ അങ്ങനെ ഞാൻ പറഞ്ഞിട്ടില്ല കേട്ടോ….
ഓ തമാശ…
അല്ല ശിവാനി കാര്യായിട്ട് പറഞ്ഞതാ…
നിങ്ങൾക്ക് എല്ലാം ഒരു തമാശയാ..ഓരോന്നും എത്ര സിമ്പിൾ ആയിട്ടാണ് കാണുന്നത്…
എന്റെ ശിവാനി നമ്മൾ ഒരു തെറ്റ് ചെയ്യുന്നുണ്ടെങ്കിൽ അല്ലെങ്കിൽ തെറ്റ് ചെയ്തു എങ്കിലല്ലേ നമ്മൾ ഒരുകാര്യത്തെ കുറിച്ചു ഭയക്കേണ്ടതുള്ളു… ഞാൻ എന്റെ ശിവാനിയോട് ഒരു തെറ്റും ചെയ്തിട്ടില്ല… ചെയ്യാനും പോണില്ല.. ഞാൻ എന്തേലും തമാശ പറഞ്ഞാൽ നീ അത് സീരിയസ് ആയി എടുക്കും..പിന്നെ അതൊരു വല്യ ഇഷ്യൂ ആക്കി മാറ്റും…. ഇല്ലാത്ത ഗേൾ ഫ്രണ്ടിന്റെ കാര്യം അന്നേരം എന്റെ വായിൽ നിന്നും അറിയാതെ വീണു പോയി.. അത് നീ വിശ്വസിച്ചു… പിന്നീട് അതിനെ ചുറ്റിപറ്റി നമ്മൾ തമ്മിൽ കുറച്ചു സംസാരം നടന്നു.. അതിന് നീയിങ്ങനെ പിണങ്ങണോ…പിന്നെ ഇപ്പൊ വന്ന കുരിശിനെ ഞാൻ വൈകാതെ പുറത്താക്കുന്നുണ്ട്.. അവളുടെ ഉദ്ദേശം വേറെ എന്തോ ആണ്…അതറിഞ്ഞ ശേഷം ചെവിക്കല്ല് നോക്കി പൊട്ടിച്ചിട്ട് നമുക്കവളെ പറഞ്ഞു വിടാം… ആദ്യത്തെ അടിയുടെ ചാൻസ് നിനക്കാണ്…ഡോണ്ട് മിസ്സ് ഇറ്റ് ശിവാനി..
അവളുടെ കോപ്രായം കണ്ടിട്ട് എനിക്ക് നിങ്ങളെ സംശയം തോന്നിയിട്ടും ഇല്ല തോന്നാനും പോണില്ല.. പക്ഷെ രാവിലെ തന്നെ എന്നെ പറ്റിച്ചില്ലെ…അതാണ് എനിക്ക് ദേഷ്യം വന്നത്. ഞാൻ ഒരുപാട് ആഗ്രഹിച്ചുപോയി…
ഓ… ഊട്ടി…അത് ഞാൻ നിന്നെ പറ്റിച്ചതാന്നു പറഞ്ഞില്ലെ അത് പറ്റിച്ചതാ..നമുക്ക് പോവാന്നെ..
അപ്പൊ സ്വർണം….
അതുപിന്നെ….
പറ..
അതും നിനക്ക് തന്നെ വാങ്ങിയതാ…. ഞാൻ കുറേ മുൻപേ ഓർഡർ കൊടുത്തിരുന്നതായിരുന്നു…സർപ്രൈസ് ആയി തരാന്ന് കരുതി… പക്ഷെ നീ എല്ലാം കുളമാക്കിയില്ലേ ….
എനിക്കൊന്നും വേണ്ട നിങ്ങൾ സ്വർണം ….
വേണ്ടല്ലേ… എങ്കിൽ വേദികക്ക് കൊടുത്താലോ…
ഇതാണ് എനിക്ക് ഇഷ്ടപെടാത്തത്.. നിങ്ങൾ എന്തിനാ മറ്റുള്ള പെണ്ണുങ്ങളെ കുറിച്ചു പറയുന്നത്.. എനിക്കത് ഇഷ്ടം ഇല്ല.അത് സംശയം ഉണ്ടായിട്ടല്ല.. എന്തോ എനിക്കറിയില്ല എനിക്കത് ആക്സെപ്റ്റ് ചെയ്യാൻ പറ്റുന്നില്ല…
അത് നിന്റെ മാത്രം കുഴപ്പം അല്ല നീയുൾപെടുന്ന പെൺജനതയുടെ പൊതുവായ ഒരു സ്വഭാവം ആണ്..ലീവ് ഇറ്റ്..
ആണോ..എന്നാൽ ഞാൻ പോയി വല്ലവന്റേം മടിയിൽ കയറി ഇരിക്കാം നിങ്ങൾ എന്തു ചെയ്യും…. ലീവ് ഇറ്റ് എന്ന് പറയുമോ…
നിന്റെ മുട്ട്കാൽ തല്ലിയൊടിക്കും ഞാൻ… ലക്ഷ്ന്റെ മുഖഭാവം പെട്ടെന്ന് മാറിമറിഞ്ഞു..
കണ്ടോ.. നിങ്ങൾ ആണുങ്ങൾക്ക് എന്തും ആവാം..അന്നേരം എല്ലാം ഒരു തമാശ.. നമ്മൾ പെണ്ണുങ്ങൾ ചെയ്താൽ അതൊരു ക്രിമിനൽ കുറ്റമായി മാറും..
പിണങ്ങല്ലെ ശിവാനി…നീ എന്റേതല്ലേ ….എന്റേത് മാത്രം അതിനിടയിൽ…നോ … ഓക്കേ ലീവ് ഇറ്റ്…അല്ല ശിവാനി നീയിന്നു വീട്ടിൽ പോണില്ലേ…
അത് കേട്ട ശിവാനി അവനെ ദേഷ്യത്തോടെ നോക്കി….
എന്റെ ശിവാനി ഈ ഭംഗിയുള്ള മുഖത്തിന് ഈ ഭാവം ഒട്ടും ചേരില്ല…നീയിങ്ങു വന്നേ ഞാൻ നിന്നെ മൂക്കുത്തി അണിഞ്ഞു ശരിക്കും ഒന്നു കാണട്ടെ….. എന്നും പറഞ്ഞു അവളെ ചേർത്തുപിടിച്ചു…..
അന്നേരം ശിവാനി ചുണ്ട് കൂർപ്പിച്ചു അവനെ നോക്കിയതും ലക്ഷ് പറഞ്ഞു.. എന്റെ ശിവാനി എന്റെ കണ്ട്രോൾ കളയല്ലേ….എനിക്ക് നിന്നെ ഇങ്ങനെ കണ്ടിട്ട് സഹിക്കണില്ല…കടിച്ചെടുക്കും ഞാൻ…..ശിവാനി നമുക്ക് വീട്ടിലേക്ക് പോയാലോ..
എന്തിന്…
അല്ല ചുമ്മാ… സംസാരിക്കാലോ….
എന്നെക്കൊണ്ടൊന്നും പറയിപ്പിക്കല്ലേ..
എന്നാൽ ഊട്ടിക്ക് പോയാലോ…
ഊട്ടിയെ പറ്റി ഇനി നിങ്ങൾ ഒരക്ഷരം മിണ്ടരുത്… ഞാൻ വീട്ടിലേക്ക് പോകുവാണ്… നിങ്ങൾ എപ്പോ വേണേലും വാ… എന്റെ മൂഡ് മൊത്തം പോയി…എന്നും പറഞ്ഞു അവൾ അവിടുന്ന് പോവാനിറങ്ങി..
ശിവാനി അപ്പൊ ഊട്ടി..നമുക്ക് പോവാന്നെ..ലക്ഷ് പിറകിൽ നിന്നു വിളിച്ചു പറഞ്ഞു..
ഇങ്ങനെ പോയാൽ നിങ്ങളെ കൊന്നു ഞാൻ ജയലിൽ പോവും…എന്നെ ഒരു കൊലപാതകി ആക്കരുത്…ശിവാനി തിരിഞ്ഞു നോക്കികൊണ്ട് പറഞ്ഞു..
ഐ ലവ് യൂ ശിവാനി.. ഉമ്മ…ഞാൻ പെട്ടെന്ന് വരാട്ടോ.. നമുക്ക് ഇന്നലെ നിർത്തിയിടത്തു നിന്നു തുടങ്ങണ്ടേ…. ഉഫ്..നിന്നെ ഇന്നലെ അങ്ങനെ കണ്ടിട്ട് എനിക്ക് മതിയായില്ല….ലക്ഷ് വീണ്ടും അവളെ എരികയറ്റി…
അതോടെ ശിവാനി സഹികെട്ടു ദേഷ്യത്തിൽ അവന്റെ അരികിലേക്ക് നടന്നു.. പക്ഷെ അവൾക്ക് എന്തു ചെയ്യണം എന്നറിഞ്ഞില്ല..ചുറ്റും നോക്കി… ഫ്ലവർ വെയ്സ് കണ്ട് എടുക്കാൻ പോയെങ്കിലും പിന്നെ തിരിഞ്ഞു നടന്നു….ആ പോക്ക് കണ്ടു ഒരു നിമിഷം പേടിച്ചുപോയ ലക്ഷിനു വെറും കയ്യോടെ അവൾ തിരികെ വന്നത് കണ്ടപ്പോഴാണ് ശ്വാസം നേരെ വീണത്….അവന്റെ കൈവിരലുകൾ തന്റെ കയ്യിലിരിക്കുന്ന ഫോണിലെ 108 ലേക്ക് അമരാൻ ഇരുന്നതുമാണ്….ഭാഗ്യം.. ഞെക്കിയില്ല… ശിവാനി അവസാനം ഒന്നും കിട്ടാതെ വന്നപ്പോൾ അവന്റെ ഷർട്ടിലെ ബട്ടൺ വലിച്ചു പൊട്ടിച്ചു അവന്റെ നെഞ്ചിൽ അവളുടെ ദേഷ്യം തീരുന്നത് വരെ കടിച്ചു പറിച്ചു.. അത്രത്തോളം വേദന തോന്നിയിട്ടും അന്നേരം അവൻ ഒരക്ഷരം മിണ്ടാതെ അവൾക്ക് മുന്നിൽ നിന്നു കൊടുത്തു…. അത്രത്തോളം വേദനിപ്പിച്ചിട്ടും ഒരക്ഷരം മിണ്ടാതെ നിൽക്കുന്ന ലക്ഷ്നെ കണ്ടതും അവളുടെ സങ്കടം ഇരട്ടിച്ചു…അവനെ പിടിച്ചു തള്ളി ഏങ്ങിയേങ്ങി കരയാൻ തുടങ്ങി…നിങ്ങൾ കലിപ്പാട്ടത്തിലെ മോഹൻലാലിന് പഠിക്കുവാണെന്ന് അറിഞിജില്ല.. അതിനിടയിൽ അവൾ അത് പറയാൻ മറന്നില്ല…
താൻ ഇത്രയൊക്കെ ദേഷ്യപ്പെട്ടിട്ടും വേദനിപ്പിച്ചിട്ടും തനിക്ക് നേരെ ഒന്ന് മുഖം കറുപ്പിച്ചു ഒരു വാക്ക് പോലും പറയാതെ ഇപ്പഴും ഒരു ചെറു ചിരിയാലെ നിൽക്കുന്ന അവനെ കണ്ടപ്പോൾ അവൾക്ക് ദേഷ്യത്തെക്കാൾ ഉപരി വിഷമാണ് തോന്നിയത് ..താൻ ആദ്യം കണ്ട ലക്ഷ് മഹാദേവനിൽ നിന്നും ഒരുപാട് മാറിയ ലക്ഷ് മഹാദേവനാണ് അവളുടെ മുന്നിൽ ഇപ്പോ ഉള്ളതെന്ന് അവൾക്ക് തോന്നി….തന്റെ
മുന്നിൽ ഒന്നും മിണ്ടാതെ തമാശകളിച്ചു നടക്കുന്ന ലക്ഷ്നെ അവൾക്ക് വേണ്ടായിരുന്നു….മറ്റെന്തിനേക്കാളും തന്റെ പാഷനെയും പ്രൊഫഷനെയും സ്നേഹിച്ച ലക്ഷ് ഇന്ന് തനിക്ക് മുന്നിൽ എല്ലാം മറന്നിരിക്കുന്നു….അങ്ങനെ സംഭവിച്ചാൽ ബിസിനസ് മേഖയിൽ ഇത്രയും നാൾ സ്വന്തമാക്കിയ നേട്ടങ്ങൾ ഒക്കെയും നഷ്ടപെട്ടേക്കാം… ഇന്ന് കാണുന്ന എല്ലാം അവൻ ഒരുപാട് കഷ്ടപ്പെട്ട് നേടിയെടുത്തതാണ് എന്നവൾക്ക് നന്നായിട്ട് അറിയാം….പഴയത് പോലെ ലക്ഷ് മഹാദേവന് എന്നും ഏറ്റവും പ്രിയപ്പെട്ടത്
അമ്മയും ബിസിനസും ആയിരിക്കണം.. അത് കഴിഞ്ഞുള്ള സ്ഥാനം തനിക്ക് കിട്ടിയാൽ മതി…. അതും മനസ്സിൽ കരുതി ഒന്നും മിണ്ടാതെ അവൾ അവിടുന്നു ഇറങ്ങി….
എന്റെ ദൈവമേ ഈ നാഗവല്ലിയുടെ ന്യൂ വേർഷൻ ആണെന്ന് തോന്നുന്നു.. നാഗവല്ലി 2.0…. ശിവാനിവല്ലി എന്നു പേരിടേണ്ടി വരുമെന്ന തോന്നുന്നത്..പേര് കൊള്ളാം….എന്റെ നെഞ്ച് തകർത്തു കളഞ്ഞു ദുഷ്ടത്തി.. ഇവൾ ഇത്രയ്ക്കും ഓവർ സ്മാർട്ട് ആണെന്ന് അറിഞ്ഞില്ല.. ആദ്യം കണ്ടപ്പോഴേ ഒരു പാവം പൂച്ചാകുഞാണെന്ന് തോന്നി.. പക്ഷെ ഇപ്പഴല്ലേ അറിയണത്.. സിങ്കമാണ് സിങ്കം.. ഛെ..പെണ്ണ് ഒന്ന് ട്രാക്കിൽ വന്നതായിരുന്നു.. ഞാനായിട്ട് തന്നെ എല്ലാം നശിപ്പിച്ചു… ഇനി വീണ്ടും കഞ്ഞി കുടിച്ചു കഴിയാം… അതും പറഞ്ഞു അവൻ റിവോൾവിങ് ചെയറിൽ കണ്ണടച്ച് കിടന്നു…ശിവാനി ഇന്ന് കാണിച്ച ദേഷ്യം മുഴുവനും അനിയനെ കാണാൻ ആഗ്രഹിച്ചിട്ട് അത് സാധിക്കാത്തത് കൊണ്ടാണ് എന്ന് ലക്ഷിനു അറിയാമായിരുന്നു..അനിയൻ എന്നു വെച്ചാൽ അവൾക്ക് ജീവനാണ്… അവനെ അവിടെ ഒറ്റയ്ക്ക് വിട്ടതിൽ തന്നോട് നേരത്തെ ഒരു പരിഭവം ഉണ്ടായിരുന്നു… ഇക്കാര്യത്തിൽ താൻ നിരപരാധി ആണ്… ശ്രാവണിനോട് ഇവിടെ തങ്ങളുടെ കൂടെ നിന്നു ഇവിടെ തന്നെ നല്ലൊരു സ്കൂളിൽ പഠിക്കാം എന്ന് പറഞ്ഞിട്ടും അവൻ കേട്ടില്ല… താൻ അടുത്ത് ഉണ്ടായാൽ ചേച്ചി ചേട്ടന്റെ കൂടെ വരാൻ കൂട്ടാക്കില്ല… ചേച്ചി ജീവിക്കാൻ മറന്നു പോവും…..അതുവേണ്ട… ചേച്ചിയെ പിരിയുന്നതോർത്തു എനിക്ക് ചെറിയ വിഷമം ഒന്നും അല്ല നല്ല വിഷമം ഉണ്ട്…പക്ഷെ എനിക്ക് പോയെ പറ്റു…. ചേച്ചി ചേട്ടന്റെ കൂടെ സുരക്ഷിതയായിരിക്കും എന്നെനിക്ക് ഉറപ്പുണ്ട്…. കരയിപ്പിക്കല്ലേ ചേട്ടാ…എന്റെ ചേച്ചി പാവാണ്…ശ്രാവൺ പോവാന്നേരം തന്നോട് പറഞ്ഞത് ലക്ഷ്ന്റെ ഓർമയിൽ തെളിഞ്ഞു വന്നു….ചേച്ചിയെ ഇത്രയും സ്നേഹിക്കുന്ന ഒരനിയനെ കിട്ടിയ ശിവാനി എത്ര ഭാഗ്യവതി ആണെന്ന് അവൻ ചിന്തിച്ചുപോയ്…
ഇനിയിപ്പോ അവളുടെ ബാധ ഒഴിപ്പിക്കാൻ മേപ്പാടനും കത്തനാറും ഒന്നും വന്നിട്ട് കാര്യമുണ്ടാവില്ല… ഇത് മുന്തിയ ഇനം ബാധയാണ് പെട്ടെന്നൊന്നും ഒഴിഞ്ഞുപോവില്ല… ഇതൊഴിവാക്കാൻ അങ്ങ് ഊട്ടിയിലേക്ക് വണ്ടി കയറിയെ പറ്റു…അവിടത്തെ ഫേമസ് സ്കൂൾ ആയ ഗുഡ് ഷെഫെർഡ് ഇന്റർനാഷണൽ സ്കൂളിലെ
മുറ്റത്തു വല്ല പാലമരവും ഉണ്ടെങ്കിൽ അവിടെ കൊണ്ട്‌പോയി ആണിയടിച്ചു ബന്ധിപ്പിച്ചാലേ അവൾ ഒന്ന് ഓക്കെ ആവുള്ളു എന്നു ലക്ഷിനു മനസിലായതും അവൻ പിറ്റേന്ന് തന്നെ ശിവാനിയെയും കൊണ്ട് ഊട്ടിയിലേക്ക് പറന്നു …..അനിയനെ കണ്ടപ്പോൾ ശിവാനിയുടെ മുഖം ഒന്ന് കാണണമായിരുന്നു…. സ്കൂളിൽ പെർമിഷൻ എടുത്ത് രണ്ടു ദിവസം ശ്രാവണിനെയും കൊണ്ട് ഇരുവരും അവിടെ ചുറ്റിയടിച്ചു… അവനെ തിരികെ അവിടെ ആക്കി പോന്നതും ശിവാനിയുടെ മുഖം വാടി… അതോടെ കൊടൈക്കനാൽ പോയി ചിന്ന ഹണിമൂണും ആശിച്ചു മോഹിച്ച ഫസ്റ്റ് നെറ്റും ഒരുമിച്ച് ആഘോഷിക്കാം എന്നു കരുതിയ ലക്ഷ് ശിവാനിയുടെ താല്പര്യക്കുറവ് കണ്ടു വേണ്ടെന്ന് വെച്ച് തിരികെ നാട്ടിലേക്ക് മടങ്ങി…. അവിടുന്ന് മടങ്ങുമ്പോൾ ശിവാനിയുടെ മനസ്സ് നിറയെ അടുത്ത മാസം ലീവിന് അവൻ വരുന്നതും അവനു ഇഷ്ടപ്പെട്ടതൊക്കെയും ഉണ്ടാക്കി കൊടുക്കുന്നതും അവനെ സന്തോഷിപ്പിക്കുന്നതും ഒക്കെയായിരുന്നു… ശിവാനി അവനു ചേച്ചി മാത്രമായിരുന്നില്ല..അമ്മ കൂടി ആയിരുന്നു….ജനിച്ചു വീണപ്പോൾതൊട്ട് അവളായിരുന്നു അമ്മയുടെ വാത്സല്യവും കരുതലും സ്നേഹവും ഒക്കെ കൊടുത്ത് ചിറകിനടിയിൽ പൊതിഞ്ഞു പിടിച്ചു വളർത്തിയത്… അതാണ് ഒരു നിമിഷംപോലും പിരിഞ്ഞിരിക്കാൻ പറ്റാഞ്ഞത്… അച്ഛൻ ഉണ്ടപ്പോൾ ശിവാനി അവനെ പിരിഞ്ഞു നിന്നിട്ടുണ്ട് എങ്കിലും ഇപ്പൊ അവനെ തനിച്ചാക്കിയാൽ അവനു ഒറ്റപ്പെട്ടുപോയല്ലോ എന്നു തോന്നിയേക്കാം…. അച്ഛനും അമ്മയും ചേച്ചിയും എല്ലാരും ഒറ്റയ്ക്കാക്കിയല്ലോ എന്ന് ചിന്തിച്ചേക്കാം….അതവന്റെ മനസിനെയും പഠനത്തെയും ബാധിച്ചേക്കാം എന്നതൊക്കെയും ശിവാനിക്ക് തോന്നാതിരുന്നില്ല… ഒരു ദീർഘനിശ്വാസത്തോടെ അവൾ ചിന്തകളെ അവഗണിച്ചു കണ്ണടച്ച് സീറ്റിൽ ചാരിയിരുന്നു..
ദിവസം പൊയ്ക്കൊണ്ടിരുന്നു..ശിവാനി യഥാർഥ്യവുമായി പൊരുത്തപ്പെട്ടു തുടങ്ങി…എന്നും ഓഫീസിൽ പോയി വൈകുന്നേരം ആവുമ്പോഴേക്കും അവൾ മടങ്ങിയിരുന്നു…. ലക്ഷ് ഏഴുമണി കഴിഞ്ഞാണ് വീട്ടിലെത്തുന്നത്……..കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
[ad_2]