നിനക്കായ്: ഭാഗം 37
[ad_1]
രചന: നിലാവ്
എല്ലാർക്കും സമാധാനം ആയെന്ന് അറിഞ്ഞപ്പോഴാണ് എനിക്ക് സമാധാനം ആയത്…. ഇനിയിപ്പോ കുറച്ചു റൊമാൻസൊക്കെ ആവാം അല്ലെ…
ഗൗതം അന്ന് തന്നെ ലക്ഷ്നെ കാണാൻ വേണ്ടി പോവുകയാണ്.. കൂടെ മഹാദേവനും ഉണ്ട്… കാളിങ് ബെൽ കേട്ടു കൊണ്ടാണ് ലക്ഷ് വാതിൽ തുറക്കുന്നത്… മുന്നിൽ നിൽക്കുന്ന തന്റെ അച്ഛനെയും ഗൗതമിനെയും കണ്ടതും ലക്ഷ് ആദ്യം ഒന്ന് ഞെട്ടി യിരുന്നു..ഇരുവർക്കും ഒരു മങ്ങിയ ചിരി സമ്മാനിച്ചു അവരെ അകത്തേക്ക് സ്വീകരിച്ചു… ലക്ഷ്‌ന്റെ അപ്പോഴത്തെ കോലം കണ്ട് മഹാദേവന്റെ ഹൃദയം പിടയുന്നുണ്ടായിരുന്നു….ലക്ഷ്ന് അച്ഛന്റെ മുഖത്ത് നോക്കാൻ മടി തോന്നി.. എല്ലാം അറിഞ്ഞുകൊണ്ടുള്ള വരവാണ് ഇതെന്ന് അവനു മനസിലായിരുന്നു …മഹാദേവൻ സംസാരിച്ചു തുടങ്ങി…
നമ്മുടെ വീട്ടിലെ വിശേഷങ്ങൾ ഒക്കെയും അറിഞ്ഞു കാണുമല്ലോ.. എന്നിട്ടും എന്റെ മോന് ഒന്നവിടം വരെ വരാൻ തോന്നിയില്ല അല്ലെ…. നീ താലി കെട്ടി നിനക്ക് വേണ്ടി കാത്തിരിക്കുന്ന ഒരു പെണ്ണുണ്ട് അവിടെ… അവളെപോലും നിനക്ക് കാണാൻ തോന്നുന്നില്ല എന്നു വെച്ചാൽ അതിന് മാത്രം എന്റെ മോന് എന്താ പറ്റിയെ….
അച്ഛാ… പ്ലീസ്.. എന്തിനാ എല്ലാം അറിഞ്ഞിട്ടും എന്നെ ഇങ്ങനെ കുറ്റപ്പെടുത്തുന്നത്…
ആര് ആരെ കുറ്റപ്പെടുത്തിയെന്നാ നീ പറയണേ.. എല്ലാം അറിഞ്ഞിട്ട് തന്നെയാ ഞാൻ നിന്നോട് പറയുന്നത് അവളൊരിക്കലും രക്തബന്ധംകൊണ്ട് നിനക്ക് പെങ്ങൾ ആവില്ല… അതുപോരെ നിനക്ക് തുടർന്നും അവളെ ഭാര്യയായി കാണാൻ..
അച്ഛാ അപ്പോ അതൊക്കെ… ലക്ഷിനു ഒന്നും മനസിലായില്ല…
എടാ നീ അച്ഛൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം.. എന്നും പറഞ്ഞു മഹാദേവൻ ലക്ഷ്നെ അടുത്തിരുത്തി കാര്യങ്ങൾ ഒക്കെയും പറഞ്ഞു കേൾപ്പിച്ചു മനസിലാക്കി കൊടുത്തു ..
താൻ അവരുടെ യഥാർത്ഥ മകൻ അല്ല എന്നറിഞ്ഞ ലക്ഷിന്റെ വേദനയെ മറികടക്കാൻ ഉള്ളതായിരുന്നു ശിവാനി തന്റെ പെങ്ങളല്ല എന്ന സത്യം അറിഞ്ഞുള്ള സന്തോഷം….. ആ ഒരു സന്തോഷത്തിൽ അവൻ അച്ഛനെ ഇറുകെ പുണർന്നുപോയിരിന്നു….അവൻ കരയുകയാണെന്ന് അറിഞ്ഞിട്ടും മഹാദേവൻ ഒന്നും മിണ്ടിയില്ല…
കുറച്ചു നേരം കഴിഞ്ഞു ലക്ഷ് ഒന്ന് ഓക്കെ ആയെന്ന് അവനു സ്വയം തോന്നി അവൻ അയാളിൽ നിന്നും അകന്നു മാറി..
എന്നാൽ നിങ്ങൾ സംസാരിക്ക് ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം എന്നും പറഞ്ഞു ഗൗതം അവിടുന്ന് പോയതും മഹാദേവൻ സംസാരിച്ചു തുടങ്ങി..
കണ്ണാ.. നിനക്ക് ഈ അച്ഛനോട് ദേഷ്യം തോന്നുന്നുണ്ടോ…
ഒരിക്കലും ഇല്ല അച്ഛാ …എന്തിനാണ് ഞാൻ അച്ഛനോട് ദേഷ്യപ്പെടേണ്ടത് അനാഥത്വം എന്താണെന്ന് അറിയിക്കാതെ ഇത്രയും കാലം ലക്ഷ് മഹാദേവൻ എന്ന അഡ്രെസ്സ് നൽകി ഈ നിലയിൽ എത്തിച്ചതിനോ…ഇല്ല അച്ഛാ ഒരിക്കലും ഇല്ല.. മറിച് ഒരു സങ്കടം മാത്രമേ ഉള്ളു ഈ അച്ഛന്റെ മനസ്സ് ഞാൻ കാണാതെ പോയല്ലോ… എനിക്ക് തന്ന സ്നേഹത്തിന്റെ പകുതിപോലും തിരിച്ചു തരാൻ പറ്റിയില്ലല്ലോ ..എന്നാലും മനസ്സിൽ എവിടെയോ ഒരു കുഞ്ഞ് നൊമ്പരം ഇല്ല എന്നു ഞാൻ പറയില്ല …ലക്ഷ് മഹാദേവൻ….നന്ദനത്തിൽ മഹാദേവന്റെ മകൻ എന്നത് എന്റെ ഒരു സ്വകാര്യ അഹങ്കാരം ആയിരുന്നു…ഇനി ഞാൻ എങ്ങനെ… എനിക്ക് അതിന്.. അവൻ വാക്കുകൾ മുഴുവൻ ആക്കിയില്ല..അന്നേരം ലക്ഷിന്റെ സ്വരം ഇടറി..
പക്ഷെ ഞാൻ ഇന്നും എന്നും അഹങ്കാരത്തോടെയും അഭിമാനത്തോടെയും പറയും ഗ്രേറ്റ് ബിസിനെസ്സ്മാൻ ലക്ഷ് മഹാദേവന്റെ അച്ഛനാണ് ഞാൻ എന്ന്.. ഞാൻ എന്നും അവന്റെ മാത്രം അഛനായിരിക്കും.. ഇവിടെ ഞാൻ സത്യമോ ന്യായമോ നീതിയോ ഒന്നും നോക്കില്ല… എനിക്ക് ഒരേയൊരു മകനെ ഉള്ളു… അത് നീയാണ്… ഒരു മകൾ ഉണ്ടായിരുന്നു.. അവൾ മരിച്ചുപോയി എന്നാണ് ഞാൻ വിശ്വസിക്കുന്നത്.. ഇനിയും അതുപോലെ വിശ്വസിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.. ശിവാനി നിന്റെ ഭാര്യയാണ്.. എന്റെ മരുമകൾ ആണ്..അങ്ങനെ മതി..ഞാൻ നേരത്തെ പറഞ്ഞ സത്യങ്ങൾ ഒക്കെയും ഞാനും നീയും ഗൗതമും മാത്രമേ അറിഞ്ഞിട്ടുള്ളു. അറിയാൻ പാടുള്ളു… ഇതൊരു ദുസ്വപ്നമായി കരുതി അത് ഇവിടെ ഉപേക്ഷിച്ചു ഞങ്ങളുടെ പഴയ കണ്ണാനായിട്ട് വേണം എന്റെ കൂടെ വരാൻ….. ശിവാനിയുടെ കാര്യത്തിൽ നിനക്ക് ഒരു കുറ്റബോധവും വേണ്ട.. ഒരു കാലത്ത് എല്ലാരും ആഗ്രഹിച്ചത് പോലെ നിനക്ക് വേണ്ടി ദൈവം സൃഷ്ടിച്ചതാണ് അവളെ.. നിനക്ക് വേണ്ടി മാത്രം.. നിങ്ങളുടെ കൂടിച്ചേരൽ ജയനും രേഖയും ഒരുപാട് ആഗ്രഹിച്ചിരുന്നു..അത് സാധിച്ചല്ലോ എന്ന സന്തോഷത്തിലാണ് ഞാനിന്നുള്ളത്… വീട്ടിലെത്തിയാൽ ഒരു കാരണവശാലും നിന്റെ അമ്മയോടും ശിവാനിയോടും നീ സത്യങ്ങൾ ഒന്നും പറയരുത്… അമ്മയോട് കാര്യങ്ങൾ ഞാൻ പറഞ്ഞോളാം..ശിവാനിയോട് എന്തേലും കള്ളം പറഞ്ഞാൽ മതി… നിന്റെ വരവും കാത്തിരിക്കുകയായാണ് അവൾ.. ഇനിയും നീ അവളെ സങ്കടപ്പെടുത്തല്ലേ.. നീ ഇപ്പൊ തന്നെ ഞങ്ങളുടെ കൂടെ വരണം… മഹാദേവൻ ലക്ഷ്നെ കാര്യങ്ങൾ പറഞ്ഞൂ മനസ്സിലാക്കി..
അച്ഛാ.. അച്ഛന് എല്ലാം അറിഞ്ഞിട്ടും അവളെ അകറ്റി നിർത്താൻ പറ്റുമോ…അച്ഛൻ സത്യം പറയണം… എനിക്ക് വേണ്ടി ആയിരിക്കരുത് ഈ ഉത്തരം…
പറ്റും.. കാരണം മഹാദേവനെ ആദ്യം അച്ഛാ എന്ന് വിളിച്ചത് നീയാണ്…നീയാണ് ആദ്യമായി ഈ കൈപിടിച്ചു പിച്ച വെച്ച് നടന്നത്… ഈ നെഞ്ചിന്റെ ചൂടേറ്റാണു നീ വളർന്നത്.. രക്തബന്ധത്തേക്കാൾ അപ്പുറം പേരറിയാത്ത എന്തോ ഒരു ആത്മബന്ധം ഞങ്ങളും നീയും തമ്മിലുണ്ട്… ആ മകനെ എന്തിന്റെ പേരിലും ഒറ്റദിവസം കൊണ്ട് വേണ്ടെന്നു വെക്കാൻ എനിക്ക് പറ്റില്ല എന്നയാൾ പറഞ്ഞതും ലക്ഷ് വീണ്ടും അയാളെ ഇറുകെ പുണർന്നു….
ഇരുവരുടെയും സ്നേഹം കണ്ട് ഗൗതമിന്റെ കണ്ണ് നിറഞ്ഞു..
ഇങ് വാടോ ഗൗതമിനെ മഹാദേവൻ വിളിച്ചതും അവൻ അയാളുടെ അരികിൽ വന്നു നിന്നു…മഹാദേവൻ ഗൗതമിന്റെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു…
നിന്നെപ്പോലൊരു കൂട്ടുകാരൻ ആണ് ഇവന്റെ ഏറ്റവും വലിയ വിജയം..ഇതുപോലൊരു കൂട്ടുകാരൻ എനിക്കും ഉണ്ടായിരുന്നു… എന്റെ ജയൻ.. അതും പറഞ്ഞൂ അയാൾ ദീർഘമായി ഒന്ന് നിശ്വസിച്ചു പുറത്തേക്ക് പോയി..
അയാൾ പോയതും ഗൗതം ലക്ഷ്ഷിനോട് പറയുവാണ് നിനക്ക് പിറക്കാൻ പോവുന്നത് ഒരാൺകുഞ്ഞാണെങ്കിൽ എന്റെ മോളെകൊണ്ട് നമുക്ക് അങ്ങ് കെട്ടിച്ചാലോ…
അതിന് മാളു ഗർഭിണി ആണോ ലക്ഷ് ചോദിച്ചു
അല്ല.. വൈകാതെ ആവുല്ലോ..
അതിന് എനിക്ക് പിറക്കാൻ പോവുന്നത് മോനല്ലല്ലോ മോളല്ലേ…ലക്ഷ് ചിരിയോടെ പറഞ്ഞു…
അത് നിനക്കെങ്ങനെ അറിയാം…
അതൊക്കെ അറിയാം…
എന്നാൽ എനിക്ക് ആദ്യം പിറക്കുന്നത് മോനും നിനക്ക് രണ്ടാമതും ഒരു മോളാണെങ്കിൽ അപ്പോ നോക്കിയാലോ..
അതും പറ്റില്ല അതിന് രണ്ടാമത്തേത് എന്റെയും മോനല്ലേ…ലക്ഷ്‌ന്റെ മുഖത്ത് വീണ്ടും ചിരി വിരിഞ്ഞ്…
എന്നാൽ നിന്റെ രണ്ടാമത്തെ മോനെകൊണ്ട് എന്റെ രണ്ടാമത്തെ മോളെ കെട്ടിക്കാം എന്തെ…
അത് നമുക്ക് ആലോചിക്കാവുന്ന കാര്യമാണ്…എന്നും പറഞ്ഞു ലക്ഷ് ചിരിയോടെ അകത്തോട്ടു പോയി… ഏറെ നാളുകൾക്കു ശേഷം അവന്റെ ഉള്ളം തന്റെ കുഞ്ഞിനേയും തന്റെ പ്രാണന്റെ പകുതിയേയും കാണാൻ തുടിച്ചു..അവരുടെ കൂടെ തിരികെ നന്ദനത്തിലേക്കുള്ള യാത്രയിൽ ലക്ഷ്ന്റെ മനസ്സിൽ ശിവാനി മാത്രമായിരുന്നു…അവളുമൊത്തുള്ള പ്രണയനിമിഷങ്ങൾ അവന്റെ മനസ്സിൽ ഓടിയെത്തി…നന്ദനത്തിന്റെ ഗേറ്റ് കടന്നു വണ്ടി വീട്ടുമുറ്റത്തു നിർത്തിയതും ലക്ഷ് വണ്ടിയിൽ നിന്നും ഇറങ്ങി… അവന്റ കാത്ത് വനജ വീട്ടുപടിക്കൽ തന്നെ ഉണ്ടായിരുന്നു.. മകനെ ഇറുകെ പുണർന്നു വനജ തന്റെ വിഷമങ്ങൾ ഒക്കെയും പങ്കു വെച്ചു അപ്പോഴൊക്കെയും അവന്റെ കണ്ണുകൾ തന്റെ പ്രിയപ്പെട്ടവളെ കാണാനെന്നപോലെ അവിടം മുഴുവനും ഓടി നടന്നു..ഒടുവിൽ അകത്തു കയറിയ ലക്ഷ് കണ്ടു സ്റ്റയറിനു മുകളിൽ നിന്ന് തന്റെ പ്രവർത്തികൾ വീക്ഷിക്കുന്ന ശിവാനിയെ… അവരോടൊക്കെ പറഞ്ഞു സ്റ്റയർ കയറാൻ ഒരുങ്ങിയതും ശിവാനി മുറിയിലേക്ക് ഓടി.. പിന്നാലെ ലക്‌ഷും.. മുറിയിലെത്തിയ ശിവാനിയുടെ കണ്ണ് നിറയാൻ തുടങ്ങി.. ആരുടെയോ കാലൊച്ച കേട്ടതും അത് ലക്ഷ് ആണെന്ന് മനസിലാക്കിയ ശിവാനി ഡോർ അടച്ചു ലോക്ക് ചെയ്ത് തന്റെ നേരെ വരുന്നവന്റെ ദേഹത്തേക്ക് അവിടെ ഉണ്ടായിരുന്ന സാധനങ്ങൾ മുഴുവനും എടുത്തെറിയാൻ തുടങ്ങി.. പൊട്ടുന്നതും പൊട്ടാത്തതുമായ എല്ലാ സാധങ്ങളും അവൾ എറിഞ്ഞപ്പോൾ ചിലത് അവൻ ക്യാച്ച് ചെയ്തു ചിലതിൽ നിന്നും ഒഴിഞ്ഞു മാറി ചിലത് അവന്റെ ദേഹത്തു കൊള്ളുകയും ചെയ്തു…എന്നിട്ടും ഇമചിമ്മാതെ തന്നെ നോക്കി തന്റെ അരികിലേക്ക് വന്നനെ കണ്ടതും അവൾ തലയണ എടുത്ത് അവനെ ഒരുപാട് തല്ലി… അവളുടെ ദേഷ്യവും സങ്കടവും തീരും വരെ അടിച്ചു… അവൻ ഒന്നും മിണ്ടുന്നില്ലെന്ന് കണ്ടതും അവളുടെ പതിവ് പരിപാടി പുറത്തെടുത്തു.. നെഞ്ച് നോക്കി ശരിക്കും കടിച്ചു.. വേദന കടിച്ചു പിടിച്ചു നില്കുന്നവനെ കണ്ടതും അവൾ ബെഡിലേക്ക് തള്ളിയിട്ടു.. എന്നിട്ടും ഒന്നും മിണ്ടാതെ തന്നെ കണ്ണെടുക്കാതെ നോക്കുന്നവനെ കണ്ടതും അവൾക്ക് കരച്ചിൽ വന്നു…അവനോട് ചേർന്നു കിടന്നു നെഞ്ചിൽ മുഖം പൂഴ്ത്തി കരയുന്നവളുടെ തലയിൽ ചുണ്ടമർത്തി പുറം പതിയെ തലോടി ആശ്വസിപ്പിച്ചു….
ശിവാനി…
അവന്റെ സ്വരം അന്നേരം ആർദ്രമായിരുന്നു..
ശിവാനി ഒന്നും മിണ്ടിയില്ല….
ശിവാനി കൊച്ച് പിണക്കാ…
ആണെങ്കിൽ…
ആണെങ്കിൽ…. എന്നും പറഞ്ഞു അവളെയും കൊണ്ട് ഒന്ന് മറിഞ്ഞു.. അവളുടെ മേലെയാണ് ഇപ്പൊ അവനുള്ളത്… തന്റെ ദേഹത്തേക്ക് അവൻ കൂടുതൽ അമരുന്നത് തിരിച്ചറിഞ്ഞ ശിവാനി അവനെ തടഞ്ഞു..
എന്തായിത് എഴുന്നേൽക്ക് …എനിക്ക് വേദനിക്കുന്നു..ഇനി ഇതൊന്നും നടക്കില്ല.. എന്റെ ഉള്ളിൽ ഒരാള് കൂടി ഉള്ളത് അറിഞ്ഞില്ല എന്നുണ്ടോ…അതോ..
അപ്പോഴാണ് അവന് അക്കാര്യം ഓർമ വരുന്നത്… അവളുടെ മേലെ നിന്നു എഴുന്നേറ്റ് വയറിൽ പതിയെ തലോടികൊണ്ട് അവിടെ ചുണ്ടമർത്തി…
സന്തോഷം കൊണ്ട് അന്നേരം അവന്റെ കണ്ണ് നിറഞ്ഞിരുന്നു.. നഷ്ടപ്പെട്ടു എന്നു തോന്നിയ ജീവിതമാണ് ഇപ്പൊ തിരിച്ചു കിട്ടിയിരിക്കുന്നത്… അവളുടെ മുഖമാകെ ചുംബനങ്ങൾ കൊണ്ട് മൂടുമ്പോൾ അവളോട് അറിയാതെ ചെയ്ത് പോയ തെറ്റിനും ഇപ്പോ അച്ഛന് വേണ്ടി അറിഞ്ഞുകൊണ്ട് ചെയ്യുന്ന തെറ്റിനും അവൻ മനസ്സുകൊണ്ട് ഒരായിരം മാപ്പ് ചോദിക്കുന്നുണ്ടായിരുന്നു.. നിനക്ക് അവകാശപ്പെട്ട സ്നേഹമാണ് ഞാൻ ഇത്രയും നാൾ അനുഭവിച്ചത്… ഇനിയും അനുഭവിക്കാൻ പോവുന്നതും അതാണ്…അതിനു പകരമായി ഞാൻ നിന്നെ സ്‌നേഹം കൊണ്ട് മൂടിക്കോളാം ശിവാനി.. എന്നെകൊണ്ട് അതല്ലാതെ മറ്റൊന്നും കഴിയില്ല … അവൻ മൗനമായ് പറഞ്ഞുകൊണ്ടേയിരുന്നു..
തന്റെ മുഖത്തേക്ക് നോക്കി എന്തൊക്കെയോ ആലോചിച്ചു കൂട്ടുന്ന അവനെ കണ്ടതും ശിവാനിക്ക് മനസിലായി അവന്റെ മനസ്സിൽ എന്താണെന്ന് അത് മാറ്റാൻ എന്നവണ്ണം അവൾ വിഷയം മാറ്റി… അന്നേരമാണ് അവൻ അവളുടെ കയ്യിലെ ബാൻഡേജ് കാണുന്നത്… അതിന് മുകളിലൂടെ പതിയെ വിരലോടിച്ചു എന്തിനാ നീയിത് ചെയ്തത് എന്നപോലെ അവളുടെ മുഖത്തേക്ക് ഒരു നോട്ടം പായിച്ചു…അത് മനസിലാക്കിയ ശിവാനി അവനെ നോക്കി പറഞ്ഞു…
മാളൂന്റെ കല്യാണത്തിന്റെ ആ സമയത്ത് തന്നെ എന്റെ വയറ്റിൽ നമ്മുടെ കുഞ്ഞ് വളരുന്നുണ്ടെന്ന സംശയം എനിക്ക് തോന്നിയിരുന്നു…പിന്നേ നടന്നത് എന്തൊക്കെയാണ് എന്നു നിങ്ങൾക്കറിയാല്ലോ… പിന്നെ തോന്നി നമ്മുടെ വീട്ടിൽ എത്തിയിട്ട് പറയാമെന്ന്.. അതിനിടയിൽ ആണ് നിങ്ങൾ ഒരക്ഷരം എന്നോട് മിണ്ടാതെയും പറയാതെയും എന്നെ ഇവിടെ ഇട്ടിട്ട് പോവുന്നത്…ഒരുപാട് വിഷമം തോന്നി എങ്കിലും പിന്നേ കരുതി ഫോൺ വിളിക്കുമല്ലോ അപ്പോ പറയാന്ന്..
അതും ഉണ്ടായില്ല…
അത് കേട്ടപ്പോൾ അവന്റെ മുഖത്ത് കുറ്റബോധം വന്നു നിറയുന്നത് അവൾ ശ്രദ്ധിച്ചിരുന്നു..
പോട്ടെ..അതിലൊന്നും എനിക്ക് വിഷമം ഇല്ല.. എന്നാലും നിങ്ങൾ ആയിരിക്കണം ഇത് ആദ്യം അറിയുന്നത് എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു.. അത്കൊണ്ട് ഞാൻ ആരോടും ഇക്കാര്യം പറഞ്ഞിരുന്നില്ല…ശിവാനി കുറച്ചുനേരം ഒന്നും മിണ്ടിയില്ല..
കണ്ണേട്ടാ….
മ്മ്…
നിങ്ങൾക്ക് തോന്നുന്നുണ്ടോ നമ്മുടെ കുഞ്ഞിനെ വയറ്റിലിട്ട് ഞാൻ ഇതുപോലൊരു മണ്ടത്തരം ചെയ്യും എന്ന്… നിങ്ങളെ ഇവിടെ തനിച്ചാക്കി ഞാൻ പോവും എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ ശിവാനി പറയുന്നത് കേട്ടതും ലക്ഷ് വിശ്വാസം വരെ അവളെതന്നെ നോക്കി..
ശിവാനി അപ്പോ ഇത് നീ സ്വയം ചെയ്തത് അല്ല എന്നാണോ പറഞ്ഞു വരുന്നത്… ലക്ഷ്‌ന്റെ ചോദ്യം കേട്ട് ശിവാനി അതേയെന്ന് തലയനക്കി…
എന്താ സംഭവിച്ചത് നീ തെളിച്ചു പറ ശിവാനി ലക്ഷ്‌ന്റെ മുഖം അന്നേരം വലിഞ്ഞു മുറുകിയിരുന്നു……….കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
[ad_2]