മാന്നാര്‍ കല വധക്കേസ്: അനിലിനെ നാട്ടിലെത്തിക്കാൻ ഇന്റർപോളിന്റെ സഹായം തേടി പോലീസ്
[ad_1]
മാന്നാർ കല കൊലപാതക കേസിൽ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. രണ്ടും മൂന്നും നാലും പ്രതികളായ ജിനു, സോമരാജൻ, പ്രമോദ് എന്നിവരെ കോടതിയിൽ ഹാജരാക്കും. ഒന്നാം പ്രതിയും കൊല്ലപ്പെട്ട കലയുടെ ഭർത്താവുമായ അനിലിനെ ഇസ്രായേലിൽ നിന്ന് നാട്ടിലെത്തിച്ച ശേഷം ഒന്നിച്ച് തെളിവെടുപ്പ് നടത്തിയാൽ മതിയെന്ന തീരുമാനത്തിലാണ് അന്വേഷണ സംഘം
പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് പോലീസ് ചെങ്ങന്നൂർ കോടതിയിൽ അപേക്ഷ നൽകും. ഒന്നാം പ്രതിക്കായി ഇന്റർപോൾ മുഖേന ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ ശ്രമമാരംഭിച്ചു. പ്രതിയുടെ അറസ്റ്റ് വാറണ്ട് വിവരങ്ങൾ നോഡൽ ഏജൻസിയായ സിബിഐക്ക് കൈമാറി
കലയുടെ മൃതദേഹവുമായി മൂന്ന് പേർ തന്നെ സമീപിച്ചിരുന്നതായി മാന്നാർ സ്വദേശി സോമൻ എന്നയാൾ വെളിപ്പെടുത്തി. കേസിലെ സാക്ഷി സുരേഷ് കുമാർ കൊലപാതകത്തെ കുറിച്ച് തന്നോട് പറഞ്ഞിരുന്നുവെന്നും സോമൻ പറഞ്ഞു. 15 വർഷം മുമ്പ് നടന്ന കൊലപാതകത്തിൽ കൂടുതൽ സാക്ഷികൾ രംഗത്തെത്തുന്നത് കേസ് അന്വേഷണത്തിൽ ഗുണം ചെയ്യുമെന്ന് പോലീസും കരുതുന്നു.
[ad_2]