ലോക്ക് ഡൗണിന് ശേഷം സംസ്ഥാനത്തെ കോളജുകള്‍ നാളെ മുതല്‍ തുറക്കുന്നു
തിരുവനന്തപുരം: കൊറോണ വൈറസ് രോഗ വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിക്കപ്പെട്ട ലോക്ക് ഡൗണിന് ശേഷം സംസ്ഥാനത്തെ കോളജുകള്‍ നാളെ മുതല്‍ തുറക്കാനൊരുങ്ങുന്നു. പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും നാളെ തന്നെ തുറക്കുന്നതാണ്. മുഴുവന്‍ ബിരുദ വിദ്യാര്‍ഥികളും ക്ലാസില്‍ എത്തണം . ഒരു സമയം 50 ശതമാനം വ്ദ്യാര്ഥികള്ക്കാണ് ക്ലാസ് എടുക്കുക. കോളജ് പ്രിന്‍സിപ്പല്‍, അധ്യാപികമാരും, അനധ്യാപകരും, കോളജുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഹാജരായി തുടങ്ങി .
നിലവില്‍ രാവിലെ എട്ടര മുതല്‍ വൈകീട്ട് അഞ്ചര വരെയാണ് ക്ലാസുകല് നടത്താന്‍ അനുമതി ഉള്ളത്. രണ്ട് ഷിഫ്റ്റുകളിലായി അഞ്ച് മണിക്കൂറാണ് അധ്യായനം ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ ശനിയാഴ്ച ദിവസം പ്രവര്‍ത്തി ദിനമായി കൂട്ടാനും തീരുമാനിക്കുകയുണ്ടായി. ഇതോടെ അമ്പത് ശതമാനം ഹാജരരോടെ റൊട്ടേഷന്‍ അടിസ്ഥാനത്തിലാണ് ക്ലാസുകള്‍. അഞ്ച് ആറ് സെമസ്റ്റര്‍ ക്ലാസുകൾക്കൊപ്പം ബിരുദം പിജി ക്ലാസുകള്‍ക്കൊപ്പം ഗവേഷകര്‍ക്കും എത്താമെന്ന് നിര്‍ദ്ദേശിച്ചു.