സ്റ്റേഷനിലെത്തിയ എം വിൻസെന്റ് എംഎൽഎയെ എസ്എഫ്ഐ കയ്യേറ്റം ചെയ്തെന്ന് പരാതി
[ad_1]
കാര്യവട്ടം ക്യാമ്പസിൽ കെ എസ് യു നേതാവിനെ മർദിച്ചതിൽ പ്രതിഷേധിച്ച് ശ്രീകാര്യം പോലീസ് സ്റ്റേഷൻ ഉപരോധിച്ച കെ എസ് യു പ്രവർത്തകർക്ക് പിന്തുണയുമായി എത്തിയ എം വിൻസെന്റ് എംഎൽഎയെ എസ് എഫ് ഐ പ്രവർത്തകർ കയ്യേറ്റം ചെയ്തായി പരാതി. പോലീസിന് മുന്നിലാണ് എംഎൽഎക്ക് നേരെ കയ്യേറ്റ ശ്രമം നടന്നത്. അർധരാത്രി കെ എസ് യു നടത്തിയ പോലീസ് സ്റ്റേഷൻ ഉപരോധം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു
എസ് എഫ് ഐ-കെ എസ് യു പ്രവർത്തകർ തമ്മിൽ മണിക്കൂറുകളോളം കയ്യാങ്കളിയും വാക്കേറ്റവും നടന്നു. എസ്എഫ്ഐ പ്രവർത്തകർ കെ എസ് യു ജില്ലാ ജോയിന്റ് സെക്രട്ടറിയെ മുറിയിൽ പൂട്ടിയിട്ട് മർദിച്ചതായി കെഎസ് യു ആരോപിച്ചു. കെഎസ് യു ജില്ലാ ജോയിന്റ് സെക്രട്ടറി സാഞ്ചോസിനാണു മർദനമേറ്റത് എന്നാണ് പരാതി. അതേസമയം പുറത്ത് നിന്ന് ക്യാമ്പസിൽ എത്തിയവർ തങ്ങളെ ആക്രമിക്കുകയായിരുന്നു എന്ന് എസ്എഫ്ഐ ആരോപിച്ചു.
കെ എസ് യുവിന്റേത് തട്ടിപ്പ് സമരം എന്നാരോപിച്ചാണ് എസ് എഫ് ഐ പ്രവർത്തകരും സ്റ്റേഷനിലേക്ക് എത്തിയത്. ഇതോടെ ഇരുപക്ഷവും സ്റ്റേഷന് മുന്നിൽ പോർവിളി തുടങ്ങി. ഇതിനിടെയാണ് എം വിൻസെന്റ് സ്ഥലത്തെത്തിയത്. കാറിൽ നി്ന്നിറങ്ങിയ വിൻസെന്റിനെ എസ് എഫ് ഐ പ്രവർത്തകർ തടഞ്ഞതോടെ സ്ഥിതി വഷളായി. കല്ലേറിൽ പരുക്കേറ്റ ഒരു പോലീസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
[ad_2]