Novel

❤ Fighting Love ❤: ഭാഗം 20

[ad_1]

രചന: Rizvana Richu 

ഇക്ക ഇവിടെ നിന്നോ ഫുഡ്‌ കൊണ്ട് ഞാൻ പൊയ്ക്കോളാം.. എന്ന് പറഞ്ഞു നമ്മള് ഷഹീയെ നോക്കി ഒന്ന് കണ്ണ് ഇറുക്കി കാണിച്ച് ഫുഡ്‌ എടുത്ത് മുകളിലേക്ക് നടന്നു….

നമ്മള് റൂമിൽ എത്തിയപ്പോൾ ഷർട്ട്‌ കയ്യിൽ പിടിച്ചു കലിപ്പ് കേറി നിൽക്കുകയാണ് നമ്മളെ കെട്ടിയോൻ…

“നിങ്ങള് എന്തിനാ ഇങ്ങനെ അലറി വിളിക്കുന്നത്…” 

“അതിന് നിന്നെ ഇപ്പോൾ ആരാടി പുല്ലേ ഇങ്ങോട്ട് വിളിച്ചത് ഞാൻ ഷാഫിക്കയെ അല്ലെ വിളിച്ചത്…” 

“അതിന് ഞാൻ നിങ്ങളെ വിളി കേട്ട് വന്നത് ഒന്നും അല്ല… ഇക്കാക്ക് സുഖമില്ല… ഇക്ക ഫുഡ്‌ ഉണ്ടാക്കി വീട്ടിലേക്കു പോയി… ഞാൻ ഈ ഫുഡ്‌ ഇങ്ങോട്ട് കൊണ്ട് തരാൻ വന്നതാ… ” 

“ഇക്ക എന്താ എന്നോട് പറയാതെ പോയത് അങ്ങനെ പോവാറില്ലല്ലോ….”

“അത് പറഞ്ഞില്ലേ വയ്യാന്ന്… നിങ്ങൾക്ക് ഇപ്പോ എന്തിനാ ഇക്കാനെ…” 

“ഈ ഷർട്ടിനു ബട്ടൺ ഇല്ലാ… ഇക്ക ഇത് എവിടെ നോക്കിയ അയൺ ചെയ്ത് വെച്ചത്… എനിക്ക് പെട്ടന്ന് ഓഫീസ് പോവണം.. വേറെ ഒരു ഷർട്ടും അയൺ ചെയ്തിട്ടും ഇല്ലാ….” 

“ഇതാണോ ഇത്രയും വല്യ കാര്യം നിങ്ങൾ ആ ഷർട്ട്‌ ഇങ്ങു താ.. ബട്ടൺ ഞാൻ വേഗം തുന്നി തരാം… നിങ്ങൾ ഫുഡ്‌ കഴിക്കുമ്പോഴേക്കും റെഡി ആക്കി തരാം… ” നമ്മള് അത് പറഞ്ഞപ്പോൾ ചെക്കൻ നമ്മളെ സംശയത്തോടെ തറപ്പിച്ചു നോക്കുകയാണ്…

“എന്താ… ചെയ്ത് തരണ്ടേ…” 

*****************

പടച്ചോനെ എന്താണാവോ ഈ മാക്രിയുടെ ഉദ്ദേശം…എന്തായാലും കൊടുക്കാം.. കാര്യം കാണാൻ കഴുതക്കാലും പിടിക്കാം എന്ന് ആണല്ലോ….

“അതെ നിങ്ങൾ തരുന്നുണ്ടോ.. അതോ ഞാൻ പോവണോ… നമ്മള് അത് ചിന്തിച്ചു കൊണ്ട് നിന്നപ്പോൾ ആണ് ആ മാക്രിയുടെ വക ഈ ഡയലോഗ്…  പിന്നെ ഒന്നും നോക്കിയില്ല നമ്മള് ആ ഷർട്ട്‌ ഓൾക്ക് നേരെ നീട്ടി… നമ്മള് അത് കൊടുത്തപ്പോൾ കയ്യിൽ ഉണ്ടായ ഫുഡ്‌ റൂമിലെ ടേബിൾ വെച്ച് അവൾ അത് വാങ്ങി ഓള് കിടക്കണ റൂമിലേക്ക് പോയി.. നമ്മള് വേഗം ഫുഡ്‌ കഴിക്കാനും തുടങ്ങി…
ഫുഡ്‌ കഴിച്ചു കൈ കഴുകി  വന്നപ്പോഴേക്കും ആ മാക്രി ഷർട്ടും എടുത്തു എന്റെ അടുത്തേക്ക് വന്നു… 

“അപ്പൊ ഇതിനൊക്കെ നമ്മളെ ഹെല്പ് വേണം അല്ലെ….” നമ്മളെ നോക്കി ഒന്ന് പുച്ഛിച്ചു ചിരിച്ചു കൊണ്ട് ഓള് അത് പറഞ്ഞപ്പോൾ നമ്മക്ക് കലിപ്പ് കേറി വന്നിന്…

“അതിന് ഇത്  നീ എനിക്ക് ചെയ്ത് തന്ന ഹെല്പ് ആയിട്ട് ആരാ കണക്കിൽ കൂട്ടിയത്… എന്റെ ചിലവിൽ ജീവിക്കുമ്പോൾ എനിക്ക് നീ ചെയ്ത് തരണ്ട ജോബ്… ഇവിടെത്തേ വേലക്കാരികൾ ചെയ്യുന്ന പോലെ… കേട്ടോടി പുല്ലേ…. ” എന്ന് പറഞ്ഞ് ഓളെ തന്നെ തറപ്പിച്ചു നോക്കി കയ്യിന്നു എന്റെ ഷർട്ട്‌ പിടിച്ചു വാങ്ങി ഓളെ തന്നെ നോക്കി പേടിപ്പിച്ചു നമ്മള് ആ ഷർട്ട്‌ ഇട്ടു….

****************

ഓന്റെ ആ ഡയലോഗ് കേട്ടപ്പോൾ ഒലക്ക വല്ലതും എടുത്ത് തലക്ക് കൊടുക്കാൻ ആണ് തോന്നിയത്… പിന്നെ എന്റെ പ്ലാൻ വിജയിച്ചതിന്റെ സന്തോഷവും മനസ്സിൽ ഉള്ളത് കൊണ്ട് നമ്മള് സഹിച്ചു നിന്നു… പിന്നെ ഷർട്ട്‌ കൊടുക്കുമ്പോൾ നമ്മള് ആ ഡയലോഗ് അടിച്ചത് മനപ്പൂർവം ആയിരുന്നു..അവൻ ആ  ഷർട്ടിൽ ശ്രദ്ധ കൊടുക്കാതെ അവനെ കൊണ്ട് അത് ധരിപ്പിക്കാൻ…  എന്തായാലും ഒക്കെ നടന്നു…

നമ്മള് അതും ആലോചിച്ചു നിന്നപ്പോൾ ആണ് അങ്ങേര് ഫോണും എടുത്ത് പോക്കറ്റിൽ ഇട്ട് റൂമിൽ നിന്ന് ഇറങ്ങുന്നത് കണ്ടത്… നമ്മള് അപ്പൊ തന്നെ ആലോചന ഒക്കെ മാറ്റി വെച്ച് അങ്ങേരെ പിറകിലെ ഓടി… 
പിന്നെ ഹാളിൽ എത്തിയപ്പോൾ മൂപ്പര് എല്ലായിടത്തും ഒന്ന് കണ്ണോടിച്ചു നോക്കുന്നുണ്ട്… 

“ഉമ്മാമയെ ആണെങ്കിൽ ഉമ്മാമ കിടക്കുകയാ…” നമ്മള് ഒരു പുച്ഛ ഭാവത്തോടെ അത് പറഞ്ഞപ്പോൾ കയ്യിലെ വാച്ചിലേക്ക് ഒന്ന് നോക്കി  ആ കോന്തൻ പുറത്തെ കാർ ലക്ഷ്യം വെച്ച് നടന്നു… പിന്നെ കാർ എടുത്ത് റോക്കറ്റ് വിട്ട പോലെ ഒരു പോക്കും പോയി… 

പെട്ടന്ന് ആണ് നമ്മളെ പുറകിൽ ആരോ വന്ന് നമ്മളെ ഷോൾഡറിൽ തട്ടിയത്… നമ്മള് ഒന്ന് ഞെട്ടി… നമ്മള് തിരിഞ്ഞ് നോക്കിയപ്പോൾ ദേ നിൽക്കുന്നു നമ്മളെ നോക്കി ഇളിചോണ്ട് ഷഹീ…

“എന്താടാ പിറകിൽ വന്നു പേടിപ്പിക്കാ….” നമ്മള് ഓനെ നോക്കി അത് ചോദിച്ചപ്പോൾ ആ തെണ്ടി ഒരേ ചിരിയാണ്..

“നീ എന്താ അതിന് ഇങ്ങനെ ചിരിക്ക്ന്ന്…” നമ്മള് നെറ്റി ചുളിച്ചു കൊണ്ട് ഓനെ നോക്കി ചോദിച്ചു..

“പിന്നെ ഏറ്റവും വലിയ കോമഡി അല്ലെ പറഞ്ഞത്… പേടിച്ചുന്ന്… ഞാൻ കണ്ടതിൽ ഒരു പേടിയും ഇല്ലാത്ത പെണ്ണ് ബാബി ആണ്…” 

“കികികി… കൂടുതൽ കിണിക്കണ്ട പല്ല് വീണ് പോവും….” 

അപ്പോഴേക്കും നഹലയും സഹലയും അവിടെക്ക് വന്ന്…
“സച്ചു നമ്മളെ ജോലി അസ്സലായി ചെയ്തു.. ഇനി എന്താ ഇക്കാക്ക് കൊടുത്തെ പണി എന്ന് പറ…” സഹല നമ്മളെ നോക്കി ആകാംഷയോടെ ചോദിച്ചു…

“അതെ… പെട്ടന്ന് പറ… വെയിറ്റ് ചെയ്യാൻ തുടങ്ങിയിട്ട് കുറച്ച് ടൈം ആയി…” 

“ആ പറയാം…. അത് ഞാൻ….” 

“മോളെ…. സച്ചു….” നമ്മള് അത് പറയാൻ തുടങ്ങിയപ്പോൾ ആണ് നമ്മളെ ഉമ്മാമ വിളിച്ചേ… 

“ഞാൻ പറയാം… ഉമ്മാമ എന്തിനാ വിളിക്കുന്നെ എന്ന് നോക്കട്ടെ…” 

“അത് പറഞ്ഞിട്ട് പോ… ക്ഷമ നശിച്ചു….” 

“ഇത്ര ടൈം കാത്തു നിന്നില്ലേ ഇനി കുറച്ച് ടൈം കൂടി കാത്ത് നിൽക്ക്….” എന്ന് നമ്മള് പറഞ്ഞപ്പോൾ മൂന്ന് പേരും നമ്മളെ നോക്കി പല്ല് ഞെരുക്കി കാണിക്കുന്നുണ്ട്… നമ്മള് അവരെ നോക്കി കണ്ണ് ഇറുക്കി കാണിച്ചു ഇളിചോണ്ട് ഉമ്മാമയുടെ അടുത്തേക്ക് പോയി…

****************

എന്നാലും നമ്മള് വേലക്കാരിയെ പോലെ ആണെന്ന് പറഞ്ഞിട്ടും ആ മാക്രി എന്താ പ്രതികരിക്കാതിരുന്നത്… എന്തേലും അങ്ങോട്ട് പറഞ്ഞാൽ നിർത്താതെ ചെലചോണ്ട് നിൽക്കുന്നവൾ ആണല്ലോ… നമ്മളോട് കളിച്ചാൽ തോൽക്കും എന്ന് മനസ്സിലായിക്കാണും.. അല്ലേലും ഹബീബ് റഹ്മാനോട്‌ കളിക്കാൻ ഒന്നും  അവൾ ആയിട്ടില്ല…  നമ്മള് ഡ്രൈവ് ചെയ്തോണ്ട് ഇത് ആലോചിച്ചപ്പോൾ ആണ് നമ്മളെ ഫോണിലേക്ക് കാൾ വന്നത്…

നമ്മള് ഫോൺ നോക്കിയപ്പോൾ വേറെ ആരും അല്ല..  നമ്മളെ ചങ്ങായി തെണ്ടി…

ഫോൺ എടുത്ത് അവനെ ഒന്നും ഇങ്ങോട്ട് പറയാൻ സമ്മതിക്കാതെ ഞാൻ എത്താൻ ആയി എന്ന് പറഞ്ഞ് നമ്മള് ഫോൺ കട്ട്‌ ചെയ്തു… 

************

ഓഫീസിൽ എത്തി അബി അകത്തു കയറി… 

“ഗുഡ് മോർണിംഗ് സാർ…  ” അവൻ അകത്തു കയറിയപ്പോൾ സ്റ്റാഫ്സ് ഓരോരുത്തർ ആയി അവനെ കാണുമ്പോൾ ഗുഡ് മോർണിംഗ് പറയാൻ തുടങ്ങി… വീട്ടിൽ മാത്രം അല്ല ഓഫീസിലും അബി സ്ട്രിക്ട് ആയിരുന്നു… എല്ലാർക്കും അവനെ കാണുമ്പോൾ തന്നെ ടെൻഷൻ ആണ്… ഇന്ന് അബി ഓഫീസിലേക്ക് വന്നപ്പോൾ എല്ലാരും അത്ഭുതത്തോടെ ആണ് അബിയെ നോക്കിയേ..  ഇങ്ങേർക്ക് ഇത് എന്ത് പറ്റി എന്ന ഭാവത്തിൽ ആണ് എല്ലാർടെയും നോട്ടം… സ്റ്റാഫ് ഒക്കെ പരസ്പരം രഹസ്യം പറചിലും അടക്കി ചിരിയും… 

“അബി സാറിനു ഇത് എന്ത് പറ്റിയെ… ഇങ്ങേർ കല്യാണം കഴിക്കുന്നു എന്ന് പറഞ്ഞപ്പോൾ ആ പെണ്ണിന്റെ അവസ്ഥ ഓർത്ത് വിഷമിച്ചതാ… ഇത് ഇപ്പോൾ ഇങ്ങേരെ മാറ്റിഎടുത്ത് എന്നാ തോനുന്നു… ” 

“അല്ലേലും പെണ്ണ് വിചാരിച്ചാൽ എന്താ സാതിക്കാത്തെ… എന്നാലും അബി സാർ ഇത്ര കണ്ട്രോൾ ഇല്ലാത്ത ആൾ ആണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല…   ഓഫീസിലേ രണ്ട് ലേഡീസ് സ്റ്റാഫ്സ് അബിയെ നോക്കി ഇളിച്ചു കൊണ്ട് രഹസ്യം പറയുമ്പോൾ  ആണ് അവരുടെ കുശു..കുശു.. കേട്ട് അബി അവരെ ദേഷ്യത്തോടെ നോക്കിയത്.. അവൻ നോക്കുന്നത് കണ്ടതും അവർ പെട്ടന്ന് തന്നെ സംസാരം നിർത്തി അവരുടെ സീറ്റിൽ ഇരുന്ന് കമ്പ്യൂട്ടറിലേക്ക് ശ്രദ്ധ തിരിച്ചു… 

****************

പടച്ചോനെ എല്ലാരും എന്ത് നമ്മളെ ഇന്ന് ആദ്യമായി കാണുന്ന പോലെ നോക്കുന്നെ.. നമ്മളെ സ്വഭാവം കാരണം പൊതുവെ എല്ലാരും നമ്മളെ പേടിച്ചു ശെരിക്കും മുഖത്ത് പോലും നോക്കാറില്ല… എല്ലാരുടേയും മുഖത്തു ഒരു പരിഹാസ ചിരി ഉള്ളത് പോലെ… പടച്ചോനെ ഇനി ആ മാക്രിക്ക് കുഴമ്പ് തേച്ചു കൊടുത്തത് എങ്ങാനും ഓഫീസിൽ പാട്ടായോ… ഹേയ് അത് ഇപ്പോ എങ്ങനെ അറിയാനാ… നമ്മള് ഇതും ആലോചിച്ചു ആരെയും കൂടുതൽ മൈൻഡ് ആക്കാതെ നമ്മളെ റൂം ലക്ഷ്യം വെച്ച് നടന്നു… 

ഡോർ തുറന്നപ്പോൾ നമ്മളെയും വെയിറ്റ് ചെയ്തു ഫോണിൽ കുത്തിക്കൊണ്ട് നിൽക്കുകയായിരുന്നു നമ്മളെ ചങ്ങായി.. 

“എത്ര ടൈം ആയടാ കോപ്പേ കാത്തിരിക്കുന്നത്…” അകത്തേക്ക് കയറിയപ്പോൾ തന്നെ നമ്മളെ ചങ്ങായി നമ്മളെ നോക്കി അത് പറഞ്ഞു… നമ്മള് ഓനെ നോക്കി ഇളിച്ചോണ്ട് അടുത്തേക്ക് ചെന്നു… പിന്നെ ഒന്നും നോക്കിയില്ല ഓന്റെ കഴുത്തിനു നമ്മളെ രണ്ട് കയ്യും പിടുത്തം ഇട്ടു…

“എടാ തെണ്ടി… നീ എന്നെ കൊല്ലാൻ ആണോ കാത്തു നിൽക്കാൻ പറഞ്ഞത്…”

“അതേടാ… നീ ഒരുത്തൻ കരണം ഞാൻ എന്തൊക്കെ അനുഭവിച്ചു എന്ന് അറിയോ… “

“എന്റെ പൊന്ന് അബി നീ കഴുത്തിന് പിടി വിട്.. എനിക്ക് വേദനിക്ക്ന്ന്…” അവൻ അങ്ങനെ പറഞ്ഞു ശ്വാസം കിട്ടാത്ത പോലെ കുറെ ആക്ഷൻ കാണിക്കുന്നത് കണ്ടപ്പോൾ നമ്മള് ഓന്റെ കഴുത്തിൽ നിന്ന് പിടി വിട്ടു…

“അതിന് ഞാൻ എന്താടാ ചെയ്തത്… നിന്നെ പെണ്ണ് കെട്ടിക്കണം എന്ന് ഉമ്മാമ പറഞ്ഞപ്പോൾ ഞാൻ ഒന്ന് സപ്പോർട്ട് ചെയ്ത്… അത് ഇപ്പോൾ അത്ര വല്യ പ്രശ്നം ആണോ…” 

“പ്രശ്നം ആണോന്നോ… നീ എന്നെ കൊണ്ട് വെറുതെ പറയിപ്പിക്കണ്ട… പെണ്ണ് എന്ന് പറയുമ്പോൾ അതിൽ ഇജ്ജാതി ഇനം കൂടി ഉണ്ട് എന്ന് നമ്മള് കരുതിയില്ല… “

“ഓൾക്ക് അതിന് എന്താടാ കുഴപ്പം.. ഞാൻ ഫോട്ടോ കണ്ടല്ലോ… നല്ല മൊഞ്ചത്തി.. നിനക്ക് നല്ല മാച്ച്… കണ്ടാൽ അറിയാം പാവം കൊച്ച് ആയിരിക്കും…” അവൻ അത് പറഞ്ഞതും നമ്മളെ ചവിട്ട് ഓനിക്ക് കിട്ടിയതും ഒരുമിച്ചു ആയിരുന്നു… 

ആാാ…. എന്ന് പറഞ്ഞു ഇരുന്ന കസേര അടക്കം അവൻ തലകുത്തി മറിഞ്ഞു നിലത്ത് വീണ്… 

“എടാ കാലമാട നിനക്ക് ഭ്രാന്ത് പിടിച്ചാ…. ഓ അത് ആദ്യമേ ഉണ്ടല്ലോ നമ്മള് മറന്നു…” വീണെട്ത്ത് നിന്നും ഇളിച്ചോണ്ട് ആ തെണ്ടി പറഞ്ഞു… 

“പാവം കൊച്ച്… കാണാൻ ഇത്തിരി തൊലി വെളുപ്പും മൊഞ്ചും ഉണ്ട്… കൂടെ ഒരു 6 അടി നീളം ഉള്ള നാക്കും… പിന്നെ കുറെ കുരുട്ട് ബുദ്ധിയും… ഏത് നേരവും ചെലചോണ്ട് നിൽക്കും.. കേറി വന്നത് മുതൽ എനിക്കിട്ട് എന്ത് പണിതരാം എന്ന് ചിന്തിച്ചു നടക്കുകയാണ് ശവം….  ഓളെ പാവം എന്ന് ഇനി നീ പറഞ്ഞാൽ ചവിട്ട് അല്ല കൊല്ലും ഞാൻ നിന്നെ… ” 
നമ്മള് ഓനെ നോക്കാതെ തിരിഞ്ഞ് നിന്ന് കലിപ്പ് കേറി ഇത് പറഞ്ഞപ്പോൾ നമ്മള് കേട്ടത് പുറകിൽ നിന്ന് ആ തെണ്ടിയുടെ ചിരി ആണ്…. നമ്മള് കലിപ്പോടെ തിരിഞ്ഞ് ഓനെ നോക്കിയപ്പോൾ ചെക്കൻ വീണെടുത്ത് നിന്ന് എണീറ്റു ഒരേ ചിരി ആണ്…

“നീ എന്താടാ കൊല്ലും എന്ന് പറഞ്ഞപ്പോൾ ചിരിക്കുകയാണോ… ” 

“അതല്ലടാ നീ പറഞ്ഞപ്പോൾ ഞാൻ ഇത്രയും പ്രതീക്ഷിചില്ല…  കൊച്ച് കള്ളാ… നമ്മളെ മുന്നിൽ നിന്ന് അഭിനയിക്കുകയാ അല്ലെ…. എന്നാലും നിന്നെ ഇങ്ങനെ മാറ്റിഎടുത്ത ഓളെ എനിക്ക് ഒന്നു കാണണം… ”  ഓന്റെ പറച്ചിൽ കേട്ടിട്ട് നമ്മക്ക് ഒന്നും മനസ്സിലായില്ല…  

“എന്താടാ പറയുന്നേ…”

“ഒന്നും അറിയാത്ത പാവം… നീ ഒന്ന് പുറകോട്ട് തിരിഞ്ഞ് നിന്നെ…”  

നമ്മള് സംശയ ഭാവത്തിൽ ഓനെ നോക്കി…
“എന്തിന്….” 

“തിരിഞ്ഞ് നിൽക്ക്…” എന്ന് പറഞ്ഞു നമ്മളെ രണ്ട് ഷോൾഡറിലും കൈ വെച്ച് നമ്മളെ ആ തെണ്ടി തിരിച്ചു നിർത്തി… 
രണ്ട് മിനിറ്റ് കഴിഞ്ഞ് നമ്മള് തിരിഞ്ഞു നോക്കിയപ്പോൾ ഫോണിലെ ഒരു ഫോട്ടോ നമ്മക്ക് കാണിച്ചു തന്ന്… അത് കണ്ടതും നമ്മള് വേഗം നമ്മളെ ഷർട്ട്‌ ഊരി അതിന്റെ ബാക്ക് സൈഡ് നോക്കിയതും നമ്മള് അന്തം വിട്ട് പോയി… 

****************

നമ്മള് ഉമ്മാമയുടെ റൂമിൽ നിന്ന് ഇറങ്ങി വരുന്നത് കാത്ത് നിൽക്കുകയായിരുന്നു അത് മൂന്നും… നമ്മള് അവരെ അടുത്തേക്ക് ചെന്നു…

“ഇനി പറയാം… ” നമ്മള് അത് പറഞ്ഞപ്പോൾ അവർ ആകാംഷയോടെ നമ്മളെ തന്നെ നോക്കി..

“വേഗം പറ…”

“അത് നിങ്ങളെ ഇക്ക ആയ ഹബീബ് റഹ്മാന്റെ ഷർട്ടിനു പിന്നിൽ നമ്മള് ഒരു ചിത്ര പണി ചെയ്തിട്ടുണ്ട്…”

“എന്ത് ചിത്രപണി…” നഹല അത്ഭുതത്തോടെ നമ്മളെ നോക്കി ചോദിച്ചു… മൂന്നിന്റെയും മുഖ ഭാവം കാണുമ്പോൾ ചിരി ആണ് വരുന്നത്… 

“അത് ഷാഫിക്ക എനിക്ക് മോർണിംഗ് അബിയുടെ ഷർട്ട്‌ അയൺ ചെയ്ത് എന്റെ കയ്യിൽ കൊണ്ട് തന്നിരുന്നു… ഞാൻ അപ്പൊ അതിന്റെ രണ്ട് ബട്ടൺ പൊട്ടിച്ചു കളഞ്ഞിരുന്നു… ബട്ടൺ പൊട്ടിയത് കണ്ടപ്പോൾ ആണ് അബി ഷാഫിക്കയെ വിളിച്ചത് ഷാഫിക്ക കയറി പോയാൽ പണി കിട്ടും എന്ന് അറിയുന്നത് കൊണ്ടാ ഷാഫിക്കയോട് കള്ളം പറഞ്ഞ് ഞാൻ ഫുഡ്‌ എടുത്ത് മുകളിലെക്ക് പോയത്.. ഷർട്ടിന്റെ ബട്ടൺ തുന്നി തരാം എന്ന് പറഞ്ഞു അത് വാങ്ങി അബി ഫുഡ്‌ കഴിക്കുമ്പോഴേക്കും ഞാൻ ബട്ടൺ തുന്നുകയും ചെയ്തു… പക്ഷെ കൂടെ വേറെ ഒരു കാര്യം കൂടി ചെയ്തു… ” 

“എന്ത് കാര്യം… ” നമ്മള് അത് പറഞ്ഞപ്പോഴേക്കും മൂന്നു പേരും ഒന്നിച്ചു അത് ചോദിച്ചു…

“നമ്മള് നമ്മളെ ചുണ്ടിന് നല്ലോണം ലിപ്സ്റ്റിക് തേച്ചു ഇങ്ങളെ ഇക്കാന്റെ ഷർട്ടിന്റെ ബാക്കിൽ ഉമ്മ വെച്ച പോലെ സീൽ ചെയ്തിട്ടുണ്ട്…” 

“യാ അല്ലാഹ്.. അത് ഇട്ടോണ്ട് ആണോ ഇക്ക ഓഫീസിൽ പോയത്… ” ഷഹീ ചിരിച്ചോണ്ട് നമ്മളെ നോക്കി ചോദിച്ചപ്പോൾ അതെന്ന് പറഞ്ഞു നമ്മള് ഓനെ നോക്കി കണ്ണ് ഒരുക്കി കാണിച്ചു…

“നിങ്ങളെ ഇക്കാക്ക് ഇത്തിരി ജാഡ കൂടുതലാ… ഇന്നത്തോടെ നാണം കേട്ട് അത് തീർന്നോളും… ” 

“അല്ല സച്ചു എനിക്ക് ഒരു സംശയം… ” നമ്മള് ഇളിച്ചോണ്ട് നിന്നപ്പോഴാ സഹലയുടെ ചോദ്യം… 

“എന്താ….”

“ഷാഫിക്ക തന്നപ്പോൾ തന്നെ ഇങ്ങനെ ചെയ്താ പോരെ എന്തിനാ ബട്ടൺ പൊട്ടിച്ചു പിന്നെ ചെയ്തത്…”

“എന്റെ സഹല നീ ഇത്ര മണ്ടി ആയി പോയല്ലോ… നേരത്തെ ഞാൻ അത് ചെയ്തെങ്കിൽ നിന്റെ ഇക്ക ആ ഷർട്ട്‌ ഇടാൻ നോക്കുമ്പോൾ തന്നെ കാണുമായിരുന്നു… അത് ആ ടൈം ചെയ്തത് കൊണ്ട് തിരക്കിട്ടു എന്നെ നോക്കി പേടിപ്പിച്ചു ശ്രദ്ധിക്കാതെ അത് ഇട്ട് പോവും എന്ന് എനിക്ക് ഉറപ്പ് ആയിരുന്നു….” 

“എന്നാലും വല്ലാത്തൊരു സംഭവം ആണ്ട്ടൊ ഇങ്ങള്….” 

“ഇന്ന് മിക്കവാറും ഇക്ക നിങ്ങളെ പഞ്ഞിക്കിടും.. സൂക്ഷിച്ചോ…” എന്ന് പറഞ്ഞു ചിരിച്ചു കൊണ്ട് ഷഹീ… പുറത്തെക്ക് പോയി…. 

“അത് ഷഹീർക്ക പറഞ്ഞത് ശരിയാ.. ഇക്കാക്ക് നല്ലം ദേഷ്യം വരും…” 

“ദേഷ്യം വന്നോട്ടെ സഹല… ഇന്റെ ഇക്കാനെ ദേഷ്യം പിടിപ്പിക്കാൻ നമ്മക്ക് പെരുത്ത് ഇഷ്ടാ….” അവരെ നോക്കി ഒരു ഇളി പാസാക്കി നമ്മള് മുകളിലെക്ക് പാട്ടും പാടി കയറിപോയി…

****************

“ചേ….. അപ്പൊ എനിക്ക് ഇങ്ങനെ ഒരു പണി തരാൻ ആയിരുന്നു അല്ലെ ആ മാക്രി നമ്മളെ സഹായിക്കണ പോലെ നിന്നത്… ” നമ്മള് കൈ കൊണ്ട് ചുമരിന് ആഞ്ഞു കുത്തി കൊണ്ട് പറഞ്ഞ്… ദേഷ്യം കൊണ്ട് നമ്മക്ക് അടി മുടി തരിച്ചു കയറിയിട്ട് വയ്യ..

“നീ എന്തോക്കെയാട പറയുന്ന്….” നമ്മളെ പ്രകടനം കണ്ടു അന്തം വിട്ട് ഷിയാസ് നമ്മളോട് ചോദിച്ചു… 

“ഷിയാസ് നമുക്ക് പിന്നെ കാണാം…” എന്ന് പറഞ്ഞു നമ്മള് ഷർട്ട്‌ ഇട്ട്  പുറത്തേക്ക് ഇറങ്ങാൻ പോയപ്പോൾ ആണ് നീ എങ്ങോട്ടാ പോണേ എന്ന് അവൻ പിറകിൽ നിന്ന് ചോദിക്കുന്നത് നമ്മള് കേട്ടത്… 

“നീയൊക്കെ എന്റെ തലേൽ ഒരുത്തിയെ കെട്ടി വെച്ച് തന്നില്ലേ… അതിനെ ഒന്ന് കാണാൻ.. അവൾ എന്നെ  എല്ലാരുടേയും മുന്നിൽ  ഇന്ന് ഒരു കോമാളി ആക്കിയില്ലേ.. അതിന് പകരംഅവൾക്ക് ഒരു സമ്മാനം കൊടുക്കണം… അവൾ ഒട്ടും പ്രതീക്ഷിക്കാത്ത.. ഞാൻ കൊടുക്കാൻ ആഗ്രഹിക്കാത്ത ഒരു ഗിഫ്റ്റ്… ” അവനെ തിരിഞ്ഞ് നോക്കി അതും പറഞ്ഞു നമ്മള് കാർ ലക്ഷ്യം വെച്ച് പുറത്തേക്കു നടന്നു… 
ദേഷ്യം കൊണ്ട് ഭ്രാന്ത് പിടിച്ച ഒരു അവസ്ഥ ആയിരുന്നു എനിക്ക്…
നമ്മള് വീട്ടിലേക്കു കയറുമ്പോൾ ഹാളിൽ നമ്മളെ അമ്മായിമാര് രണ്ട് പേരും സോഫയിൽ ഇരിക്കുന്നുണ്ട്… 

“അല്ല നീ ഇന്ന് ഓഫീസിൽ പോയില്ലേ…” നമ്മളെ കണ്ടതും അമ്മായി ചോദിച്ചു… നമ്മള് അതൊന്നും ശ്രദ്ധിക്കാതെ മുകളിലെക്ക് ഓടി കയറി… നമ്മള് ഓളെ റൂമിലേക്ക് ഇടിച്ചു കയറി ചെന്നു… ആ മാക്രി ഡ്രെസ്സ് ഒക്കെ മടക്കി വെക്കുകയായിരുന്നു…

“ഡീ……” ഓളെ കണ്ടപ്പോൾ മനസ്സിൽ ഫുൾ ഓഫീസിൽ മുഴുവൻ ആളുടെ മുന്നിലും നാണം കേട്ടത് മാത്രം ആയിരുന്നു… അതിന്റെ ദേഷ്യത്തിൽ തന്നെ നമ്മള് അലറി… 

****************

പിന്നിൽ നിന്നുള്ള അലർച്ച കേട്ടു നമ്മള് തിരിഞ്ഞു നോക്കിയപ്പോൾ ദേ നിൽക്കുന്നു നമ്മളെ കെട്ടിയോൻ ഏതാണ്ട് മതം പൊട്ടിയ ആനയെ പോലെ… 

കോന്തനെ കണ്ടപ്പോൾ നമ്മള് ശെരിക്കും ഞെട്ടി.. ഇങ്ങനെ ഒരു വരവ് നമ്മള് പ്രതീക്ഷിച്ചിരുന്നു എങ്കിലും ഇത്ര നേരത്തെ വരും എന്ന് കരുതിയില്ല.. 

ചെക്കന്റെ മുഖം കണ്ടിട്ട് പേടി ഇല്ലാതില്ല…  
അപ്പൊ ദേ ആ കോന്തൻ ഷർട്ടിന്റെയും കൈ മടക്കികൊണ്ട് നമ്മളെ അടുത്ത് വന്നു നിന്നു……..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…



[ad_2]

Related Articles

Back to top button
error: Content is protected !!