Novel

❤ Fighting Love ❤: ഭാഗം 3

[ad_1]

രചന: Rizvana Richu

ഉപ്പാന്റെ ആ തീരുമാനം എതിർക്കാൻ എനിക്കു ശക്തി ഉണ്ടായില്ല..  ആ സമയം ഞാൻ എതിർത്ത് എന്തേലും ഒരു അക്ഷരം മിണ്ടിയാൽ നഷ്ടം ആകുന്നത് എനിക്കു എന്റെ ഉപ്പയെ തന്നെ ആയിരിക്കും എന്ന് ഞാൻ ചിന്തിച്ചു..

“എന്താ മോളെ നിനക്ക് സമ്മതം അല്ലെ…” നമ്മളെ നോക്കി ഉപ്പ അങ്ങനെ ചോദിച്ചപ്പോൾ..  അതെ എന്ന രീതിയിൽ ഞാൻ തലയാട്ടി കൊടുത്തു..

പിന്നെ അവന്റെ വീട്ടുകാർ എല്ലാം കൂട്ടചർച്ചകൾക്ക് ശേഷം നമ്മളെ തന്നെ കല്യാണപെണ്ണ് ആക്കി പാസാക്കി.. 

ധരിക്കാനുള്ള വിവാഹ വസ്ത്രവും ആഭരണങ്ങളും ഹബീബിന്റെ വീട്ടുകാർ തന്നെ എന്നെ അണിയിച്ചു ഒരുക്കി.. 
“പടച്ചോനെ ഇത് എന്തൊരു പരീക്ഷണം ആണ്.. വല്ലാത്തൊരു കല്യാണം ആയിപോയി.. ” നമ്മളിങ്ങനെ ഓരോന്ന് ആലോചിച്ചു നിൽക്കുമ്പോൾ ആണ് പെട്ടന്നു നിക്കാഹിന്റെ സമയം ആയി എന്ന് പറയുന്നത് കേട്ടത്..
എന്റെ നോട്ടം കല്യാണചെക്കന്റെ മുഖത്തേക്ക് പോയി… 
“പടച്ചോനെ ഈ കാട്ട് പോത്തിന്റെ മനസ്സിൽ എന്താണാവോ.. ഇതിനേക്കാൾ ബേധം ആ തീറ്റ പണ്ടാരം ആയിരുന്നു.. എന്നാലും എന്റെ സൈബ ഇത്രക്ക് ചതി എന്നോട് വേണ്ടായിരുന്നു…” നമ്മളിങ്ങനെ നമ്മളെ സങ്കടം ഒറ്റക്ക് പറഞ്ഞു തീർത്തു.. 
നിക്കാഹ് കഴിഞ്ഞു… സയാന അങ്ങനെ ഇന്ന് മുതൽ സയാന ഹബീബ് ആയി അല്ലെ.. ലാമി ചെവിയിൽ വന്നു അത് പറഞ്ഞപ്പോൾ എനിക്കു ശരീരത്തിൽ ഒരു തരിപ്പ് കയറിയ പോലെ ആണ് തോന്നിയത്.. 

മഹർ അണിയിക്കാൻ അവൻ എന്റെ അടുത്ത് വന്നു നിന്നു.. നമ്മള് മെല്ലെ ഓന്റെ മുഖത്തേക്ക് ഒന്ന് നോക്കി..
എവിടെ ഈ കോന്തൻ നമ്മളെ അടുത്ത് ആണ് നിൽക്കുന്നെ എന്ന ഭാവം പോലും ഇല്ലാ.. 
നമ്മളും പിന്നെ വല്യ ഗമയിൽ തന്നെ അങ്ങനെ നിന്നു.. പക്ഷെ എന്നാലും അവൻ മഹർ അണിയിച്ചപ്പോൾ ശരീരത്തിൽ ഒരു ഉണർവ്വ് പോലെ തോന്നി… അത് പിന്നെ നമ്മളെ മഹർ അത്ര നിസാരമായ ഒന്ന് അല്ലാലോ.. ഏത് പെണ്ണിനെ പോലെയും അത് ഞാൻ ആസ്വതിച്ചിരുന്നു… 

****************

ഹേയ് നിങ്ങൾക് അവൾ പറയുന്നത് മാത്രം കേട്ടാൽ മതിയോ എന്നെ കുറിച്ച് അറിയണ്ടേ.. 
ഞാൻ ഹബീബ് റഹ്മാൻ..  എല്ലാരും അബി എന്ന് വിളിക്കും.. ഒരു ബിസിനസ്‌ മാൻ ആണ്… അങ്ങനെ പറഞ്ഞാൽ പോരാ മികച്ച ബിസിനസ്‌ മാനിൽ ഒരാൾ…  എനിക്കു എല്ലാം എന്റെ തീരുമാനങ്ങൾ മാത്രം ആണ് ഒരാളുടെ മുന്നിൽ മാത്രമേ ഞാൻ തോറ്റു കൊടുക്കാർ ഉള്ളൂ അത് എന്റെ ഉമ്മാമയുടെ മുന്നിൽ ആണ്… ആരെങ്കിലും പറയുന്നത് ഞാൻ അനുസരിക്കുന്നുണ്ട് എങ്കിൽ അത് ഉമ്മാമയെ ആണ്… പെണ്ണ് എന്ന വർഗം അത് എനിക്കു ഒട്ടും ഇഷ്ടമല്ല… അതിന് പല കാരണങ്ങൾ ഉണ്ട്.. എന്നിട്ടും എന്തിന് ഞാൻ ഇങ്ങനെയൊരു കല്യാണത്തിന് സമ്മതിച്ചു എന്നായിരിക്കും നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്.. അതിന് രണ്ട് കാരണങ്ങൾ ആണ്.. ഒന്ന് എന്റെ ഉമ്മാമയുടെ നിർബന്ധം.. കുറെ തവണ ഞാൻ ഒഴിഞ്ഞു മാറി എങ്കിലും ഉമ്മാമ വാശി മാറ്റിയില്ലാ.. പട്ടിണി കിടന്ന് തുടങ്ങി.. ആരോഗ്യം മോശമായി.. പിന്നെ എനിക്കു അനുസരിക്കേണ്ടി വന്നു.. പിന്നെ വേറെ ഒരു കാര്യം കൂടി ഉണ്ട്… അത് നിങ്ങൾക്കു വഴിയേ മനസ്സിൽ ആവും… 

പക്ഷെ പെണ്ണ് എന്ന് പറയുന്ന വർഗത്തോടുള്ള വെറുപ്പ് ഒന്ന് കൂടി ഇന്ന് വർധിച്ചു.. 
ഇനി എന്തൊക്കെ സംഭവിക്കും എന്നത് വഴിയേ കണ്ടോ എല്ലാരും..

****************

” കുറച്ച് ചേർന്ന് നിൽക്ക്…” പെട്ടന്ന് ക്യാമറ മാൻ അങ്ങനെ പറഞ്ഞപ്പോൾ നമ്മളൊന്നു ഞെട്ടി പോയി.. അപ്പോൾ തന്നെ നമ്മള് നമ്മളെ കെട്ടിയോന്റെ മുഖത്തേക്ക് നോക്കി..
“പടച്ചോനെ ഇത് അടുത്ത് നിന്നാൽ കടിച് കീറാൻ വരുമോ..” നമ്മളിങ്ങനെ ഓരോന്ന് ഓർത്ത് ഓനെ നോക്കിയപ്പോൾ ആണ് തെണ്ടി പെട്ടന്ന് നമ്മളെ മുഖത്തേക്ക് നോക്കി… 
ഇങ്ങനെ നോക്കുന്നതിനേക്കാൾ ബേധം നമ്മളെ അങ്ങ് കൊല്ലുന്നത് ആയിരുന്നു.. ഇങ്ങനെയും ഉണ്ടോ പടച്ചോനെ മനുഷ്യന്മാർ…  ഇങ്ങേര് ഇതിന് മുന്നേ മനുഷ്യൻ മാരെ കണ്ടിട്ടില്ലാന്നാ തോന്നുന്നത്.. “

“ഹെലോ കിനാവൊക്കെ പിന്നെ കാണാം.. ഒന്ന് അടുത്തേക്ക് നിൽക്… ” അയാള് വീണ്ടും പറഞ്ഞപ്പോൾ നമ്മള് രണ്ടും കല്പിച്ചു അടുത്ത് പോയി നിന്നു… മൂപ്പരെ ഭാഗത്തു നിന്ന് വലിയ പ്രതികരണം ഒന്നും ഉണ്ടായിട്ടില്ല..  
പിന്നെ ഈ പരിപ്പ് വേവില്ലാ എന്ന് തോന്നിയത് കൊണ്ട് ആവും കൂടുതൽ പോസ് ഒന്നും പറയാതെ അയാൾ കിട്ടിയ പോലെ ഫോട്ടോ ഒക്കെ എടുത്ത് പോയി…

നമ്മളെ കെട്ടിയോന്റെ വീട്ടുകാരുടെ കൂടെ പോവാൻ ഇറങ്ങിയപ്പോൾ ഉമ്മനെയും ഉപ്പനെയും മാമനെയും അമ്മായിയെയും ലാമിയെയും ഒക്കെ കെട്ടിപിടിച്ചു നമ്മള് ഒരുപാട് കരഞ്ഞു.. 
“മോൾക് ഉപ്പാനോട് ദേഷ്യം ഉണ്ടോ… ” ഉപ്പ അങ്ങനെ ചോദിച്ചപ്പോൾ ഞാൻ ആകെ വല്ലാതായി..
” എന്തിന് ഉപ്പാ.. ഇത് വരെ ഉപ്പ എനിക്കു വേണ്ടി ചെയ്തത് ഒക്കെ എനിക്ക് നല്ലത് മാത്രം ആയിരുന്നു.. ഇതും നല്ലത് ആയി തീരും എന്ന് ഞാൻ വിശ്വാസിക്കുന്നു..” നമ്മള് ഉപ്പാനെ ഒന്നുടെ മുറുക്കി പിടിച്ചു കൊണ്ട് പറഞ്ഞു… ഉപ്പാനെ ആശ്വസിപ്പിക്കാൻ പറഞ്ഞത് ആണേലും നമ്മക്ക് എന്തായി തീരും എന്ന് ഓർത്ത് നല്ല ടെൻഷൻ ഉണ്ടായിരുന്നു.. പക്ഷെ നമ്മളത് ഒന്നും മുഖത്തു കാണിച്ചില്ല..  മുന്നിൽ വന്നു നിന്ന ഒരു കാറിൽ നമ്മള് കയറി ഇരുന്നു.. കൂടെ നമ്മളെ കെട്ടിയോൻ ജാഡ തെണ്ടിയും ഉണ്ട്…

“എന്തൊക്കെ ആയിരുന്നു മനസ്സിൽ കുറച്ച് കാലം ഉമ്മാന്റെയും ഉപ്പന്റെയും ചെല്ല കുട്ടി ആയി അടിച്ചു പൊളിച്ചു ജീവിക്കണം… എന്നിട്ടോ അതൊന്നും നടന്നില്ലാന്നു മാത്രം അല്ല ഒരു കാട്ടു പോത്തിന്റെ കൂടെ ജീവിക്കേണ്ട അവസ്ഥയും..  ഇനി ഇതൊക്കെ കരുതി ആണോ സൈബ നാട് വിട്ടത്…” നമ്മളിങ്ങനെയൊക്കെ ചിന്തിച്ചു അടുത്തിരിക്കുന്ന നമ്മളെ കെട്ടിയോന്റെ മുഖത്തേക്ക് നോക്കി… 
കാറിൽ കയറിയ ഉടൻ ഒരു ലാപ് തുറന്ന് മടിയിൽ വെച്ച് കാര്യമായി എന്തോ ചെയ്യുകയാണ്.. നമ്മള് വല്യ മൈൻഡ് ചെയ്യാതെ പുറത്തേക്ക് നോക്കി ഇരുന്നു.. 

“ദാഹിചിട്ട് വയ്യ… ” നമ്മള് അത് മനസ്സിൽ കരുതി നമ്മളെ കെട്ടിയോനെ നോക്കിയപ്പോ ലാപ് ഒക്കെ ഓഫ്‌ ആക്കി വെച്ച് കയ്യിൽ ഒരു ബോട്ടിൽ വെള്ളവും പിടിച്ചു ഇരിക്കുകയാണ്..

“ചോദിച്ചാലോ.. അല്ലേൽ വേണ്ട ഇംഗ്ലീഷിൽ നല്ല തെറി കേൾക്കേണ്ടി വരും… പക്ഷെ നല്ല ദാഹവും ഉണ്ടല്ലോ.. കയ്യിന്നു തട്ടി പറിച്ചു കുടിച്ചാലോ… അയ്യേ സച്ചു പ്ലീസ് കണ്ട്രോൾ.. നിന്റെ തോന്നിവാസം ഒന്നും ഇവിടെ കാണിക്കരുത് നിന്റെ വില പോവും..” നമ്മളിങ്ങനെ നമ്മളോട് തന്നെ ഓരോന്ന് പറഞ്ഞു ആ കോന്തനെ നോക്കിയപ്പോൾ അവൻ എന്നെയും നോക്കുന്നുണ്ട്  അവനു മനസ്സിലായികോട്ടെ എന്ന് കരുതി ഞാൻ ആ ബോട്ടിലേക്കും അവന്റെ മുഖത്തേക്കും മാറി മാറി നോക്കി… 

****************
ഇവൾക്ക് വെള്ളം വേണം എന്ന് തോനുന്നു.. അതാ ഇങ്ങനെ പരുങ്ങി കളിക്കുന്നത്… ഇപ്പോൾ തരാട്ടോ മോൾ കാത്തിരുന്നോ… ഞാൻ അവളെ മൈന്റ് ചെയ്യാതെ ബോട്ടിലിന്റെ മൂടി തുറന്നു… 

****************

“പടച്ചോനെ ഈ പൊട്ടന് ഞാൻ ഉദ്ദേശിച്ചത് മനസ്സിൽ ആയെന്ന് തോനുന്നു ബോട്ടിലിന്റെ മൂടി ഒക്കെ തുറക്കുന്നുണ്ട് ഇപ്പോൾ തരുമായിരിക്കും.. 
മൂടി തുറന്നു അവൻ എന്റെ അടുത്തേക്ക് കൈ നീട്ടി വെച്ചിട്ടുണ്ട്..  
വിചാരിച്ച പോലെ അല്ല ഇത്തിരി മനുഷ്യത്വം ഒക്കെ ഉണ്ട് എന്ന് തോനുന്നു..
 നമ്മള് കൈ ബോട്ടിലിന്റെ അടുത്തേക്ക് കൊണ്ട് പോയതും ആ പഹയൻ കൈ പെട്ടന്ന് വലിച്ചു.. 
നമ്മക്ക് ചൊറിഞ്ഞു വന്നിന് പക്ഷെ പ്രതികരിക്കാതെ നിന്നു.. 
വീണ്ടും അവൻ അങ്ങനെ രണ്ട് തവണ പറ്റിച്ചപ്പോൾ എന്റെ കണ്ട്രോൾ വിട്ടു ഞാൻ ആ കോന്തന്റെ കയ്യിൽ നിന്ന് ബോട്ടിൽ പിടിച്ചു വലിച്ചു… 
” സ്റ്റോപ്പ്‌……. ” അവൻ അവിടെ നിന്ന് അലറിയപ്പോൾ ഡ്രൈവർ കാറിന്റെ ബ്രൈകിൽ ആഞ്ഞു ചവിട്ടി.. 
പക്ഷെ നമ്മളതോന്നും മൈന്റ് ആകാതെ കയ്യിൽ കിട്ടിയ വെള്ളം കുടിച്ചു… 
ഇടകണ്ണ് ഇട്ട് നോക്കിയപ്പോൾ ആ കോന്തൻ നമ്മളെ കൊല്ലാനുള്ള ദേഷ്യത്തിൽ തുറിച്ചു നോക്കുകയാണ്.. ഞാൻ ബോട്ടിൽ പിടിച്ചു വലിച്ചപ്പോൾ അങ്ങേരുടെ കോട്ടിൽ കുറച്ച് വെള്ളം മറിഞ്ഞിരുന്നു.. അത് അങ്ങേര് ഊരി മാറ്റി കാറിന്റെ ഡോർ തുറന്ന് കൊട്ട് പുറത്തേക്ക് വലിച്ചെറിഞ്ഞു.. പിന്നെ വേറെ ഒരു ബോട്ടിൽ ഡ്രൈവറോഡ് വാങ്ങി പുറത്തേക്ക് കൈ നീട്ടി ഞാൻ പിടിച്ച കൈ കഴുകി…
“പടച്ചോനെ ഞാൻ ഒന്ന് തോട്ടതിന് ആണോ ഇങ്ങേര് കൈ കഴുകിയത് എനിക്ക് എന്താ വല്ല കുഷ്ട്ട രോഗവും ഉണ്ടോ… ജാഡ തെണ്ടി.. നിനക്കുള്ള പണി ഞാൻ തരുന്നുണ്ട്…”എന്ന് മനസ്സിൽ കരുതി ഞാൻ അവനെ തുറിച്ചു നോക്കിയപ്പോൾ പുച്ഛ ഭാവത്തോടെ അവൻ എന്നെയും നോക്കി… 

****************

“ഇത് വരെ നീ കണ്ടപോലെ ഉള്ള ഒരാൾ അല്ല മോളെ ഞാൻ.. നീ അടക്കം ഉള്ള വർഗത്തോട് എനിക്ക് അറപ്പ് ആണ്.. പിന്നെ എന്റെ ദേഹത്തു തൊട്ട് കളിക്കാൻ മാത്രം ആയോ നീ.. എന്റെ ഉമ്മാമയെ ഓർത്ത് നിന്നെയൊക്കെ എന്റെ ജീവിതത്തിൽ കെട്ടിഎടുക്കേണ്ടി വന്നു.. പക്ഷെ നിന്നെ കൊണ്ട് തന്നെ എന്നെ വേണ്ടാന്ന് പറയിപിച്ചു വന്നെടുത്തേക്ക് തന്നെ ഓടിക്കും ഞാൻ… ” ഞാൻ ഇതും കരുതി ഒരു പുച്ഛത്തോടെ അവളെ നോക്കുമ്പോൾ പെണ്ണ് എന്നെ തുറിച്ചു നോക്കുകയാണ്… 

” പോവാം….” ഒന്നും മനസ്സിലാവാതെ അന്തം വിട്ടു നോക്കുന്ന ഡ്രൈവർ റഹീമിനോട്‌ ഞാൻ പറഞ്ഞു… 
അത് കേട്ട ഉടൻ അവൻ കാർ മുന്നോട്ട് എടുത്തു..  

****************
“കഴിഞ്ഞ ജന്മത്തിൽ ഞാൻ ഏതോ കാണ്ടാമൃഗത്തെ കല്ലെറിഞ്ഞു എന്നാ തോന്നുന്നത് അതല്ലേ ഈ ജന്മം ഈ കാണ്ടാമൃഗത്തിന്റെ അടുത്ത് പെട്ടു പോയത്… പടച്ചോനെ നമ്മളെ കാക്കണേ…. ” എന്ന് നമ്മള് പ്രാർത്ഥിചോണ്ട് നിൽക്കുമ്പോഴേക്കും ഡ്രൈവർ ബ്രൈക് ചവിട്ടി… കാർ ഒരു വലിയ ഗെയിറ്റിന്റെ മുന്നിൽ നിന്നു…
പെട്ടന്ന് തന്നെ ഒരാൾ ഓടി വന്നു ഗെയിറ്റ് തുറന്നു… ഡ്രൈവർ കാർ വീണ്ടും മുന്നോട്ട് എടുത്തു… കുറച്ച് മുന്നോട്ട് എത്തിയപ്പോൾ വീണ്ടും കാർ നിർത്തി… അപ്പോഴേക്കും ബാക്കിൽ ഒരുപാട് കാറുകൾ വന്നു ഇറങ്ങുന്ന സൗണ്ട് കേൾക്കുന്നുണ്ടായിരുന്നു.. അപ്പോഴേക്കും രണ്ട് ആൾക്കാർ ഓടി വന്ന് കാറിന്റെ രണ്ട് ഡോറിന്റെയും അടുത്ത് വന്നു നിന്ന് ഡോർ തുറന്ന് തന്നു… 
“ഇത് കൊള്ളാലോ.. കാറിന്റെ ഡോർ തുറന്ന് തരാനും ആൾക്കാർ… ” നമ്മള് ഇളിച്ചോണ്ട് വലത് കാൽ വെച്ച് തന്നെ കാറിൽ നിന്ന് പുറത്തേക്കു ഇറങ്ങി…

“ധും…..” പെട്ടന്ന് ഒരു ശബ്ദം കേട്ടപ്പോൾ നമ്മളെ നോട്ടം അങ്ങോട്ട് പോയി………കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…



[ad_2]

Related Articles

Back to top button