💚💚 എന്നും എന്നും നിനക്കായ് 💚💚: ഭാഗം 14

[ad_1]
രചന: പ്രഭി
“അഞ്ചു… “
ഞാൻ വിളിച്ചതും അവൾ ഒന്ന് ഞെട്ടി…
“എഴുനേറ്റു വല്ലതും കഴിക്ക് അഞ്ചു.. “
“വേണ്ട ഏട്ടത്തി… ഞാൻ കുറച്ച് നേരം കൂടെ കിടക്കട്ടെ.. “
“മ്മ്മ് “
ഞാൻ താഴെ പോയി ഭക്ഷണം ഒക്കെ കഴിച്ചു കഴിഞ്ഞിട്ടും അഞ്ചു വന്നില്ല… താഴേക്കു കാണാഞ്ഞിട്ട് അവൾക് ഉള്ള ഫുഡ് കൊണ്ട് ഞാൻ റൂമിലെക്ക് ചെന്നു…
“ഇയ്യോ ഏട്ടത്തി എന്തിനാ വെറുതെ ഇതും കൊണ്ട് ഇങ്ങ് കയറിയത്.. “
“നീ കഴിക്കാൻ വരാഞ്ഞത് കൊണ്ട്… സംസാരിച്ചത് മതി ഇത് കഴിക്കാൻ നോക്ക്… “
അവളോട് എങ്ങനെ സംസാരിച്ചു തുടങ്ങും എന്ന് ആയിരുന്നു എന്റെ ചിന്ത… അഞ്ചുവും ഹരിയും തമ്മിൽ ഇനി എങ്ങാനും ഇഷ്ട്ടത്തിൽ ആയിരിക്കുമോ എന്ന് ആയിരുന്നു എന്റെ ചിന്ത…
“നീ എന്തെങ്കിലും എന്നോട് മറക്കാൻ ശ്രമിക്കുന്നുണ്ടോ അഞ്ചു… “
“ഇല്ല ഏട്ടത്തി.. “
അവളുടെ ശബ്ദം ഇടാറിയത് ഞാൻ അറിഞ്ഞു… എന്റെ മുഖത്തു നോക്കാതെ മറ്റു എവിടെയോ നോക്കി ആണ് അവൾ സംസാരിക്കുന്നതു…
“അഞ്ചുസെ… സ്വന്തം എന്ന് തോന്നുന്നവരോട് മാത്രേ മനസ്സ് തുറക്കാൻ പറ്റു… ഈ വീട്ടിലെ ആരോടേലും നിന്റെ ഉള്ളിൽ ഉള്ളത് പറ… എന്തിനാ ഇങ്ങനെ ഒറ്റക് സഹിക്കുന്നത്…
നിങ്ങളെ ഒക്കെ ഒരു പരുതി വരെ മനസിലാക്കാൻ എനിക്ക് പറ്റും… നിന്നിൽ വരുന്ന ചെറിയ മാറ്റം പോലും… “
അതും പറഞ്ഞു ഞാൻ പോരാൻ ഇറങ്ങിയതും അഞ്ചു എന്റെ കൈയിൽ പിടിച്ചു…
“ഏട്ടത്തി… “
അനുസരണ ഇല്ലാതെ ആ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നതു ഞാൻ കണ്ടു… കരച്ചിൽ ശക്തി കൂടിയപ്പോ ഞാൻ അവളെ ചേർത്ത് പിടിച്ചു…
🌼🌼🌼🌼🌼🌼🌼🌼🌼
ഇന്ന് തറവാട്ടിൽ പോവാൻ ഉള്ളത് കൊണ്ട് നേരത്തെ ഇറങ്ങി… അവിടെ ഉത്സവം ആയത് കൊണ്ട് എല്ലാരേം ക്ഷണിച്ചു…
ഞാൻ ചെല്ലുമ്പോ അച്ഛനും അമ്മയും ഒക്കെ റെഡി ആയി നിക്കുന്നുണ്ട്..
“അനു വാതിൽ തുറക്ക്.. “
മൂന്ന് നാലു വട്ടം വിളിച്ചു കഴിഞ്ഞു ആണ് പെണ്ണ് വാതിൽ തുറന്നത്… സാരി ഒക്കെ കൈയിൽ പിടിച്ചു നില്കുന്നത് കണ്ടപ്പോ ഒരു കുസൃതി തോന്നി.. ഇടുപ്പിലൂടെ കയ്യിട്ടു അവളെ എന്നിലേക്കു ചേർത്ത് പിടിച്ചു…
“എന്താ കെട്ടിയോളെ ഇന്ന് സാരി ഒക്കെ.. “
“അമ്മ പറഞ്ഞിട്ട് ആ… “
എന്റെ കൈ അനുസരണ ഇല്ലാതെ ഇടുപ്പിൽ ഓടി നടന്നപ്പോ അനു ഒന്ന് പിടച്ചു…
“വിട്ടേ സഞ്ജു… ഞാൻ ഇത് ഉടുക്കാൻ നോക്കട്ടെ… നീ പോയി ഫ്രഷ് ആയി വാ.. “
അനു എന്നേ ഉന്തി തളളി ബാത്‌റൂമിൽ കയറ്റി…
ഹരിയും കൂടെ വന്നപ്പോ ഞങ്ങൾ ഇറങ്ങി.. അനുവും അഞ്ചുവും എന്റെ കാറിൽ കയറി… അവരൊക്കെ ഹരിയുടെ കാറിൽ ഉം…
“എന്താടി ഇന്ന് ഒച്ചയും ബഹളവും ഒന്നും ഇല്ലേ.. “
“വയ്യ ഏട്ടാ.. ” അതും പറഞ്ഞു അഞ്ചു സീറ്റിൽ ചാരി കിടന്നു…
അല്ലെങ്കി കാർ തന്നെ മറിച്ചു ഇടുന്ന പെണ്ണ് ആണ്.. ഇന്ന് എന്ത് പറ്റി ആവോ.. തറവാട്ടിൽ എത്തിയിട്ട് പോലും അഞ്ചു ഭയങ്കര dull ആയിരുന്നു.. അനുവിന്റെ വാല് ആയി നടക്കുന്നത് കണ്ടു..
ഫുഡ് ഒക്കെ കഴിച്ചു കഴിഞ്ഞു എല്ലാവരും അമ്പലത്തിൽ കഥകളി കാണാൻ പോയി… അനുവിനു കൂട്ടായി ഞാൻ നിന്നു… എനിക്ക് അല്ലേലും ഈ കഥകളി ഒന്നും ഇഷ്ട്ടം അല്ല… അഞ്ചു തല വേദന ആണെന്ന് പറഞ്ഞു നേരത്തെ കിടന്നു…
ചുമ്മാ പുറത്ത് നില്കുമ്പോ അനു അങ്ങോട്ട് വന്നു… കുറച്ച് നേരം മിണ്ടാതെ നിന്നിട്ട് അവൾ കൈയിലെക്ക് ഒരു ഫോൺ വച്ച് തന്നു…
അതിലെ ഫോട്ടോസ് കണ്ടതും എനിക്ക് അങ്ങോട്ട് കലി കയറി… ഏത് നായിന്റെ മോൻ ആണ് ഈ പണി ചെയ്തത്…
അതിൽ നിറയെ പെണ്ണുങ്ങളുടെ ഫോട്ടോസ് ആണ്… അവർ അറിയാതെ എടുത്ത മോശം ഫോട്ടോസ്.. അതിൽ അനുവിന്റെ ഫോട്ടോസ് ഉണ്ട്… ഇന്ന് എടുത്തത് ആണെന് കണ്ടാൽ അറിയാം…
“ഹരിയുടെ ഫോൺ ആണ് സഞ്ജു ഇത്… അവൻ അറിയാതെ ഞാൻ എടുത്തത് ആണ്.. “
എന്റെ ഉള്ളിൽ ഉള്ളത് മനസ്സിലായത് പോലെ അനു എന്നേ കെട്ടിപിടിച്ചു…
*എനിക്ക് അയാളെ പേടി ആണ് ഏട്ടത്തി… ദുഷ്ടൻ ആണ്.. അമ്മയെയും പെങ്ങളെയും തിരിച്ചു അറിയാത്ത മൃഗം…
അയാൾ ഇവിടെ കുറച്ച് നാൾ നിന്നില്ലേ… അന്ന് വെറുത്തു ഞാൻ അയാളെ… ഏട്ടനെ പോലെ കണ്ടു സ്നേഹിച്ചിട്ട്….
വയ്യാതെ ഞാൻ ഇവിടെ കിടന്ന ഒരു ദിവസം… അച്ഛനും അമ്മയും പുറത്ത് പോയിരുന്നു… ജോലി കഴിഞ്ഞു അന്ന് അയാൾ നേരത്തെ വന്നു…
അന്ന് അയാൾ എന്നേ… ഒന്ന് എതിർക്കാൻ പോലും പറ്റാത്ത അത്രേം വയ്യാതെ ഇരിക്കുവാരുന്നു ഞാൻ… എന്റെ പ്രാത്ഥന ദേവി കേട്ടത് കൊണ്ട് ആവും ആ സമയത്ത് സഞ്ജു ഏട്ടൻ വന്നത്… ഇല്ലെങ്കിൽ ചിലപ്പോ..
അന്ന് മാനം പോവാതെ രക്ഷപെട്ടു… പിന്നീട് പല തവണ ഞാൻ അറിയാതെ എടുത്ത എന്റെ മോശം ഫോട്ടോസ് വച്ച് എന്നേ ഭീഷണി പെടുത്തി…
അയാളെ കണ്ടത് മുതൽ എനിക്ക് പഴയ കാര്യങ്ങൾ ഒക്കെ ഓർമ വരുവാ…. പേടിയാ ഏട്ടത്തി…*
“ഇന്ന് അഞ്ചു എന്നോട് പറഞ്ഞത് ആണ്… നീ എടുത്ത് ചാടി ഒന്നും ചെയ്യരുത്… പക്ഷെ അഞ്ചുവിനോട് ചെയ്തതിനു അവനു കിട്ടണം… എല്ലാവരും എല്ലാം അറിഞ്ഞു എന്നും…. Sanjootta വീണ്ടും വീണ്ടും പറയുവാ എടുത്ത് ചാടി ഒന്നും ചെയ്യരുത്… “
എന്റെ ദേഷ്യം അടങ്ങുo വരെ അവൾ എന്നേ ചേർത്ത് പിടിച്ചു.. എന്റെ ദേഷ്യം എങ്ങിനെ കണ്ട്രോൾ ചെയ്യണം എന്ന് ഇവളെക്കാൾ നന്നായി മറ്റാർക്കും അറിയില്ല….
എന്റെ മനസ്സിൽ മുഴുവൻ അവനിട്ടു എങ്ങിനെ പണിയാം എന്നായിരുന്നു ചിന്ത..
🌼🌼🌼🌼🌼🌼
തിരികെ വീട്ടിൽ എത്തി രണ്ട് ദിവസം കഴിഞ്ഞിട്ടും കാര്യം ആയി ഒന്നും ഉണ്ടായില്ല… സഞ്ജു എന്താ ഇങ്ങനെ scilent ആയി നടക്കുന്നത്…
ഞാൻ താഴെ ചെല്ലുമ്പോ ഹരി ഫുഡ് കഴിക്കാൻ ഇരിക്കുവാ..
അടുക്കളയിൽ അഞ്ചു ഉണ്ട്..
“ആർക്കാ അവനു ആണോ ചായ.. “
“ആഹ്… “
“പോവല്ലേ അഞ്ചു നിക്ക്… “
“ഇയ്യോ ഏട്ടത്തി എന്താ ഈ കാണിക്കുന്നതു… “
“ഡോണ്ട് വറി.. നീ കൊണ്ട് പോയി കൊടുക്ക്… അല്ലേൽ വേണ്ട ഞാൻ കൊടുത്തോളാo… “
കുറച്ച് wim ഇട്ട് ഞാൻ ചായ കൊണ്ട് പോയി കൊടുത്തു… നല്ലപോലെ പഞ്ചസാരയും ഇട്ടു അങ്ങ് കൊടുത്തു…
എന്തായാലും സംഗതി ഏറ്റു… പുറത്ത് എങ്ങും പോവാതെ മുറിയിൽ തന്നെ ഇരിക്കുന്നത് കണ്ടപ്പോ തന്നെ മനസിലായി പണി ഏറ്റു എന്ന്…
“ഇത് വേണം ആയിരുന്നോ ഏട്ടത്തി.. “
“പിന്നെ വേണം വേണം… ബാക്കി അവനു വഴിയേ കിട്ടിക്കോളും…. “
🌼🌼🌼🌼🌼🌼🌼🌼🌼
ഇന്നലെ പുറത്ത് എങ്ങും പോവാതെ അവൻ അകത്തു ഇരുന്നത് കൊണ്ട് വിചാരിച്ച പോലെ ഒന്നും നടന്നില്ല…
ഇന്ന് എന്തായാലും അവനു കൊടുക്കാൻ ഉള്ളത് കൊടുക്കണം…
“ഹലോ സഞ്ജു ഞങ്ങളുടെ പണി കഴിഞ്ഞു… ഇനി നിന്റെ ഊഴം ആണ്.,, “
“ആഹ് ഒരു 5മിനിറ്റ് ഞാൻ എത്തി… “
ഞാൻ ചെല്ലുമ്പോ അഭിയും അജുവും അവനെ അടിച്ചു ഒരു വിധം ആക്കിയിരുന്നു…
ചെന്നപ്പോ തന്നെ അവന്റെ നെഞ്ചിൽ ഒറ്റ ചവിട്ടു കൊടുത്തു… കലി അടങ്ങും വരെ കൊടുത്തു ഞാൻ…. കുറെ കഴിഞ്ഞു അവന്മാർ എന്നേ പിടിച്ചു വച്ചു…
“ഇത് എന്റെ പെങ്ങളോട് കാണിച്ച തെണ്ടി തരത്തിനു… ഇനി മേലാൽ എന്റെ വീടിന്റെ പടി ചവിട്ടിയാൽ നായെ… കൊന്നു തള്ളും ഞാൻ… “
വീട്ടിൽ എത്തിയപ്പോ അനു ഉറങ്ങാതെ കാത്തു നിൽക്കുന്നുണ്ടായിരുന്നു.. എന്റെ കോലം കണ്ടിട്ട് ഒന്നും അവൾ ചോദിച്ചില്ല…
കുളി കഴിഞ്ഞു വരുമ്പോഴേക്കും എനിക്ക് ഉള്ള ഫുഡും കൊണ്ട് അനു വന്നിരുന്നു…
“എന്ത് ചെയ്തു അവനെ… “
“കലി തീരും വരെ കൊടുത്തു… “
“മ്മ്മ്… “
എന്നേ നോക്കി അവൾ ഒന്ന് ചിരിച്ചു…
“അനു നീ അഞ്ചുവിനോട് ഒന്ന് സംസാരിക്കണം… ഇതൊക്കെ മനസ്സിൽ നിന്നു കളയാൻ പറയണം… ഇനി ഇത് ഓർത്ത് മൂഡ്ഓഫ് ആവരുത് എന്ന് പറയണം… “
“അതൊക്കെ ഞാൻ ഏറ്റു… “
അനുവിന്റെ മടിയിൽ തലവച്ച് ഞാൻ ഉറങ്ങി….
🌼🌼🌼🌼🌼🌼🌼
രാവിലെ സഞ്ജു അഞ്ചുവിനെ കൂട്ടി അമ്പലത്തിൽ പോയി…
ഹരിയെ കാണുന്നില്ല എന്ന് പറഞ്ഞു അച്ഛൻ വിളിയോട് വിളി ആണ്… അവൻ ഫോൺ എടുക്കുന്നു പോലും ഇല്ല…
ഇവരുടെ ടെൻഷൻ കണ്ടു സഹിക്കാൻ വയ്യാതെ ഞാൻ എല്ലാം അവരോട് പറഞ്ഞു…
ദേഷ്യത്തിന്റെ കാര്യത്തിൽ സഞ്ജുവിനെ അച്ഛൻ വെട്ടിക്കും എന്ന് മനസിലായി…
അവര് അമ്പലത്തിൽ നിന്നു തിരിച്ചു വന്നിട്ട് ഞാനും സഞ്ജുവും കൂടി ഹോസ്പിറ്റലിലേക്ക് ഇറങ്ങി… പോവും വഴി അമൽ നെയും അഞ്ചുവിനെയും കോളേജിൽ ഡ്രോപ്പ് ചെയ്തു….
ഒരു മാസം കംപ്ലീറ്റ് റെസ്റ് പറഞ്ഞിരിക്കുവാ.. ബോഡി വീക്ക് ആണെന് പറഞ്ഞു ഡോക്ടർ കുറെ വഴക്ക് പറഞ്ഞു..
“ഇനി ചാടി തുള്ളി നടക്കുന്നത് ഞാൻ കണ്ടാൽ ഉണ്ടല്ലോ…. ശെരി ആക്കി തരാം ഞാൻ നിന്നെ… “
ഹോസ്പിറ്റലിൽ നിന്നു ഇറങ്ങിയത് മുതൽ ഇവിടെ ഒരുത്തൻ തുടങ്ങിയത് ആണ്… കണ്ണാ പാവം ഞാൻ…
“സഞ്ജു… നിക്ക് നിന്റെ ഫോൺ അടിക്കുന്നു… “
“ഹലോ… Sanjai അല്ലേ… “
“ഞാൻ mrs sanjai ആണ്… “
“ഇത് പോലീസ് സ്റ്റേഷനിൽ നിന്നു ആണ്… ഒന്ന് ഇവിടെ വരെ വരണം… “
“എന്താ സർ പ്രോബ്ലം… “
“sanjai ടെ ബ്രദർ അമൽ ഇവിടെ ഉണ്ട്… പെട്ടെന്ന് വരാൻ നോക്ക്.. “
ഇതും പറഞ്ഞു അയാൾ ഫോൺ വച്ചു…. കാര്യം അറിഞ്ഞതും സഞ്ജു അങ്ങോട്ട് വണ്ടി വിട്ടു……..കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
[ad_2]