💚💚 എന്നും എന്നും നിനക്കായ് 💚💚: ഭാഗം 8

[ad_1]
രചന: പ്രഭി
ഞാൻ അവളുടെ മടിയിൽ കിടന്നു…. അനു ഇരുന്നു വിറയക്കുന്നുണ്ട്…. പോവാം സഞ്ജു എന്ന് പറഞ്ഞു കൊണ്ടേ ഇരിക്കുവാ പെണ്ണ്…
അങ്ങനെ അങ്ങ് പോവാൻ ഒക്കുമോ…അവനെ ഒക്കെ പേടിച്ചു പോവാൻ ഇത് അവന്റെ ഒന്നും തന്തയുടെ വക അല്ലല്ലോ….
വണ്ടിയിൽ നിന്നും ഇറങ്ങിയ ആളുകൾ ഞങ്ങള്ക് അടുത്തേക് ആണ് വരുന്നത്… മുഖം കാണാൻ പറ്റുന്നില്ല… പക്ഷെ അവര് മൂന്ന് പേര് ഉണ്ട്…. അവർ അടുത്തേക് വരും തോറും അനു എന്റെ കൈയിൽ ഉള്ള പിടി മുറുക്കി കൊണ്ട് ഇരുന്നു….
അവന്മാർ വന്നു ഞങ്ങള്ക്ക് അഭിമുഖം ആയി ഇരുന്നു….
“എന്താണ് ചേട്ടാ ഇവിടെ പരുപാടി…. “
മറുപടി പറയാൻ പോവുമ്പോ ആണ് അവരുടെ മുഖം ശ്രദ്ധിച്ചത്…
“ചുമ്മ കാറ്റു കൊള്ളാൻ ഇറങ്ങിയതു ആണ്… “
“അയ്യോ… ചേട്ടായി ആയിരുന്നോ… ശേ ആളെ മനസിലായില്ല… അതാ ചേട്ടാ ഞാൻ…. ” തല ചൊറിഞ്ഞു കൊണ്ട് അവൻ പറഞ്ഞു….
“ഓ അപ്പൊ ഞാൻ അല്ലായിരുന്നു എങ്കിൽ… “
“ഏയ് ചുമ്മാ…. ഒരു രസം… “
മല പോലെ വന്നത് എലി പോലെ പോയപ്പോ ആണ് അനു തല ഉയർത്തി നോക്കിയത്….
“ഈശോ…. അനു ചേച്ചി ആയിരുന്നോ… “
അനു അവനെ നോക്കി ചിരിച്ചു ഒന്ന്…
“നിങ്ങൾ വരുന്നത് കണ്ടു പേടിച്ചു ഇരിക്കുവായിരുന്നു ഇവൾ… “
“അച്ചോടാ… അല്ല ഇത് എപ്പോ സംഭവിച്ചു…. ” എന്നെയും അവളെയും മാറി മാറി നോക്കികൊണ്ട് അവൻ ചോദിച്ചു…
“എല്ലാം വളരെ പെട്ടെന്ന് ആയിരുന്നു… “
“എന്താ അനു ചേച്ചി മിണ്ടാതെ ഇരിക്കുന്നെ… എന്നേ മനസിലായില്ലേ…, “
മറുപടി പറയാതെ അവൾ ഒന്ന് ചിരിച്ചതെ ഉള്ളു…..
“ആഹ് ഇതൊക്കെ എന്റെ ഫ്രണ്ട്‌സ് ആണ് ചേട്ടായി… എടാ ഇതാണ് ഞാൻ പറയാറുള്ള സഞ്ജു ഏട്ടനും അനു ചേച്ചിയും… എന്നേ നന്നാക്കി എടുക്കാൻ മുൻ കൈ എടുത്ത ആളാണ് ഇത്….
🌿🌿🌿🌿
ഇത്ര രാത്രി പരിജയം ഇല്ലാത്ത സ്ഥലത്തു ഇരിക്കുവാ… പെട്ടെന്ന് കാർ കൂടി വന്നപ്പോ ടെൻഷൻ ആയി… ഇവിടെ ഒരുത്തൻ ആണേൽ ഒരു കുലുക്കം ഇല്ലാതെ ഇരിക്കുവാ… പേടിച്ചിട്ടു വിറയൽ ആയി….
അവര് അടുത്തേക് വന്നപ്പോ നെഞ്ച് വല്ലാതെ ഇടിക്കാൻ തുടങ്ങി….
ആളെ കണ്ടപ്പോ ആണ് ശ്വാസം നേരെ വീണത്… മൈൻഡ് ഒന്ന് ഓക്കേ ആയി കഴിഞ്ഞിട്ട് ആണ് അവനോട് ഒന്ന് സംസാരിച്ചത്….
എന്റെ ജൂനിയർ ആയിരുന്നു കോളേജിൽ… കെവിൻ…. എന്റെ കിച്ചു….. തനി തെമ്മാടി ആയിരുന്നു… അപ്പന്റെ കൈയിൽ കാശ് ഉള്ളതിന്റെ നല്ല അഹങ്കാരം ഉണ്ടായിരുന്നു അവനു… പക്ഷെ എന്റെ കൈയിൽ കിട്ടിയപ്പോ ആളു നന്നായി…
കോളേജിൽ സഞ്ജുവും ആയി ഉണ്ടായ പ്രശ്നം കാരണം ആണ് ഞങ്ങൾ കൂട്ട് ആയത്… ആദ്യം ഒന്നും സഞ്ജുവിനു അവനെ കണ്ടുകൂടായിരുന്നു… പിന്നെ ഞാൻ ഇടപെട്ട് അത് അങ്ങ് ഓക്കേ ആക്കി…
എല്ലാം നല്ല രീതിയിൽ ആക്കിയതിനു ഒരുപാട് നന്ദി ഉണ്ട് കണ്ണാ…
പിന്നെ കുറെ നേരം അവരോട് കത്തി വച്ച് ഇരുന്നിട്ട് ഞങ്ങൾ ഇറങ്ങി… വണ്ടിയുടെ അടുത്ത് വരെ അവൻ വന്നു…
“അനു ചേച്ചി അപ്പൊ ശെരി… ഇനി ഒരിക്കെ കാണാം.. “
വണ്ടിയിൽ കയറിയത് മുതൽ ഇവിടെ ഒരുത്തൻ ചിരി തുടങ്ങിയത് ആണ്… എന്താണാവോ ഇത്ര ചിരിക്കാൻ…
“ന്തിനാ.. ഇങ്ങനെ ചിരിക്കൂന്നേ… “
“അല്ല അനു കുറച്ച് മുന്നേ ഇവിടെ ആരോ പോവാം sanjootta എന്ന് പറഞ്ഞു കരയുന്ന കണ്ടായിരുന്നു… “
“ഹും കളിയാക്കണ്ട… “
🌿🌿🌿🌿
പെണ്ണിനെ കളിയാക്കിയപ്പോ ഒരു സുഖം…
“ഞാൻ കളിയാക്കും… ഇത്ര പേടി തോണ്ടി ആണോ നീ… “
“പോടാ ഇപ്പോഴാണോ അത് നീ അറിയുന്നത്… ഇത്ര വർഷം ആയിട്ടും അറിയില്ല… “
“നിന്നെ എനിക്ക് അറിയും പോലെ ആർക്കാ പെണ്ണെ അറിയുന്നത്… “
“ലവ് യൂ sanjootta… “
“ശെരിക്കും… “
ആഹ് ശെരിക്കും എന്ന് പറഞ്ഞു അവൾ എനിക്ക് ഒരു flying കിസ്സ് തന്നു… ഇപ്പൊ പേടി ഒക്കെ മാറി പെണ്ണ് നിർത്താതെ സംസാരം ആയി…
“സഞ്ജു വണ്ടി നിർത്തിയെ… “
“ന്താ… വയ്യേ.. “
“അതല്ല അവിടെ ആരോ വീണു കിടക്കുന്നു… “
“അതിന്… “
“പോയി നോകിയെ… “
“എന്റെ അനു ഈ നേരത്ത് ആരാ എന്താ എന്ന് അറിയാതെ… “
“പോയി നോക്ക് സഞ്ജു പ്ലീസ്… “
ഞാൻ എത്ര പറഞ്ഞിട്ടും പെണ്ണ് കേൾക്കുന്നില്ല… ഒറ്റ വാശി… പിന്നെ രണ്ടും കല്പിച്ചു ഞാൻ പോയി നോക്കി…
അത് ഒരു പെണ്ണ് കുട്ടി ആയിരുന്നു… എന്താ ചെയ്യണ്ടേ എന്ന് ഓർത്ത് ഒരു നിമിഷം അവിടെ നിന്നു… തിരികെ ചെല്ലുമ്പോ അവൾ എന്താ പറയാൻ പോകുന്നത് എന്ന് അറിയാവുന്നത് കൊണ്ട് ഞാൻ ആ കുട്ടിയെ എടുത്തു വണ്ടിയിൽ കിടത്തി.. കൂടെ ഒരു ബാഗ് ഉം ഉണ്ട്…
“അനു ഇത് വേണോ… നമുക്ക് പണിയാകും ഇത്… “
“വണ്ടി ഹോസ്പിറ്റലിലേക്ക് കൊണ്ട് പോ… ബാക്കി എന്നിട്ട് സംസാരിക്കാം… “
അതും പറഞ്ഞു അവൾ തിരിഞ്ഞു ആ കുട്ടിയെ നോക്കി.. എനിക്ക് ആണേൽ ദേഷ്യം വരുന്നുണ്ട്… ഇനി എന്താ അടുത്ത പാര എന്ന് ആലോചിച് ഞാൻ വണ്ടി എടുത്തു….
🌿🌿🌿🌿
ഇത് ഒന്നും സഞ്ജുവിനു തീരെ പിടിച്ചില്ല എന്ന് മുഖം കണ്ടാൽ അറിയാം… പക്ഷെ എങ്ങനെ ആണ് ഈ നേരത്ത് ഈ കുട്ടിയെ ഇവിടെ ഇട്ടിട്ട് പോവുക… കണ്ടില്ലേൽ കുഴപ്പം ഇല്ലായിരുന്നു… പക്ഷെ കണ്ടിട്ടും കാണാത്ത പോലെ പോവാൻ ഒക്കുമോ….
ദേഷ്യത്തിൽ ഓടിച്ചത് കൊണ്ട് പെട്ടെന്നു എത്തി ഹോസ്പിറ്റലിൽ…. സഞ്ജു ആ കുട്ടിയെ കൊണ്ട് അകത്തേക്കു പോയി….
ഒന്നും വരുത്തല്ലേ കണ്ണാ..
സഞ്ജു ഒരു വീൽ ചെയർ ആയി വരുന്നതു കണ്ടു…
“നീ കൂടെ വാ അനു.. എനിക്ക് തനിയെ പറ്റില്ല… “
അവൻ എന്നേ പിടിച്ചു അതിൽ ഇരുത്തി… അകത്തു icu വിനു മുന്നിൽ ഇരിക്കുമ്പോ ഒരു പ്രാർത്ഥനയെ ഉണ്ടായുള്ളൂ…
ഒന്നും വരുത്താതെ കാത്തുകൊള്ളണേ കണ്ണാ….
“സഞ്ജു… “
“ആഹ്.. “
“ദേഷ്യം ഉണ്ടോ നിനക്ക്… “
“അറിയില്ല. “
“ഈ അവസ്ഥയിൽ ഞാനോ അഞ്ചുവോ ആയിരുന്നു എങ്കിൽ… ഇന്ന് നമ്മൾ ആ കുട്ടിയെ നോക്കാതെ വന്നിട്ട് ആ കൊച്ചു മരിച്ചു എന്നോ അതോ ആരേലും ഉപദ്രവിവിച്ചു എന്നോ അറിഞ്ഞാൽ ഒന്ന് സമാദാനം ആയി ഉറങ്ങാൻ പറ്റുമോ നിനക്ക്… ആരെയാ പേടിക്കുന്നെ… ശെരി എന്ന് തോന്നുന്നത് ചെയ്യാൻ ആരെയും പേടിക്കണ്ട.. ബി sincere to our self… And ഫോർഗെറ്റ് others….. “
ഞാൻ അത് പറഞ്ഞപ്പോ അവൻ എന്നേ കണ്ണ് ചിമ്മി കാണിച്ചു…
ഇപ്പോഴാ ഒന്ന് ആശ്വാസം ആയത്… ഞാൻ അവന്റെ തോളിൽ കിടന്നു….
“വീട്ടിൽ വിളിച്ചു പറഞ്ഞോ സഞ്ജു… “
“ആ പറഞ്ഞു.. അല്ല നീ ഇവിടെ ഇങ്ങനെ ഇരിക്കാൻ ആണോ ഉദ്ദേശം… “
“ആ കുട്ടിക്ക് എങ്ങനെ ഉണ്ടെന്ന് അറിഞ്ഞിട്ട് പോവാ… പിന്നെ ആരേലും അറിയിക്കണം… “
“കുറച്ച് നേരം കൂടി നോക്കാം ആരേലും അതിന്റെ ഫോണിൽ വിളിക്കുവോ എന്ന്..”
ഞാൻ ഒന്ന് സഞ്ജുവിന്റെ തോളിൽ ചാരി ഉറങ്ങി തുടങ്ങിയതും സിസ്റ്റർ വന്നു…
“നിങ്ങൾ ആണോ കുട്ടിയുടെ കൂടെ വന്നത്… “
“അതെ… ” സഞ്ജു അത് പറഞ്ഞതും വാങ്ങാൻ ഉള്ള മരുന്നിന്റെ ലിസ്റ്റ് തന്നിട്ട് അവര് പോയി….
വാങ്ങി വരാം എന്ന് പറഞ്ഞു സഞ്ജു പോയി… സമയം നോക്കുമ്പോ 5.30 AM… പെട്ടെന്നു ഒരു ഫോൺ അടിച്ചു.. ആ കുട്ടിയുടെ ആണ്…
സ്‌ക്രീനിൽ ഉള്ള ഫോട്ടോ കണ്ടു ഞാൻ ഒന്ന് ഞെട്ടി… Richard….
ഒന്ന് ആലോചിച്ചിട്ട് ഞാൻ ഫോൺ എടുത്തു…
“നാച്ചു എഴുന്നേറ്റോ നീ… “
“ഹലോ… “
“ഹലോ മോളെ കേൾക്കാൻ പറ്റുന്നുണ്ടോ… “
“ഇത് ആരാ.. “
“ഞാൻ നാൻസി യുടെ ബ്രദർ ആണ് ഇത് ആരാ… “
ഒരു വിധം ഞാൻ കാര്യങ്ങൾ ഒക്കെ പറഞ്ഞു… വേഗം വരാം എന്ന് പറഞ്ഞു അവൻ ഫോൺ വച്ചു…
കണ്ണാ ഇനി ഇത് അറിയുമ്പോ സഞ്ജു എന്ത് പറയും ആവോ…
🌿🌿🌿🌿🌿
മരുന്ന് വാങ്ങി കൊടുത്ത് ഞാൻ വരുമ്പോ അനു കാര്യം ആയി എന്തോ ആലോചിച്ചു ഇരിക്കുന്നുണ്ട്…
“എന്താ ഇത്ര ആലോചിക്കാൻ… “
“ആ കുട്ടീടെ വീട്ടിൽ നിന്നും ഇപ്പൊ വരും… ഇതിലേക്ക് ഒരു കാൾ വന്നു.. “
“very good.. “
“സഞ്ജു അത് richard ഇന്റെ സിസ്റ്റർ ആണ്… അവൻ ആണ് വിളിച്ചത്… “
എന്റെ മറുപടി ഒന്നും കേൾക്കാഞ്ഞത് കൊണ്ട് ആവും അനു എന്റെ കൈയിൽ പിടിച്ചു…
“അവൻ വന്നാൽ നീ ദേഷ്യം പിടിക്കരുത്.. “
“richard അല്ല സഞ്ജു… അവൻ ഉള്ളത് ഞാൻ അന്നേ കൊടുത്തത് ആണ്… “
“ഞാൻ അറിഞ്ഞു… “
എന്നും പറഞ്ഞു അവൾ എന്നേ ഒന്ന് നോക്കി…
കുറച്ച് നേരം കഴിഞ്ഞു richard ഉം അപ്പനും അമ്മയും എത്തി… കാര്യങ്ങൾ ഒക്കെ പറഞ്ഞു ഞാനും അനുവും കൂടെ ഇറങ്ങി…
richard ഇടയ്ക്ക് അനുവിനെ നോക്കുന്നുണ്ട്.. അത് കണ്ടു അവൾ തല കുനിച്ചു ഇരുന്നു…
തിരിച്ചു വീട്ടിൽ എത്തും വരെ പെണ്ണ് ഒന്നും മിണ്ടിയില്ല… ഒറ്റ ഇരുപ്പ് ആയിരുന്നു പുറത്തേക്ക് നോക്കി….
🌿🌿🌿🌿
richard നെ കണ്ടത് മുതൽ മനസ്സ് അസ്വസ്ഥo ആയി… എന്തോ ആലോചിച്ചു ഇരുന്നു വീട് എത്തിയതും അറിഞ്ഞില്ല…
സഞ്ജു വിളിച്ചപ്പോ ആണ് അറിഞ്ഞത്…
അകത്തു ചെന്നത് ഓർമ ഉണ്ട് കളിയാക്കി കൊന്നു എല്ലാം… സഞ്ജു നൈസ് ആയി റൂമിലേക്കു പോയി…
“എന്തൊക്കെ ആയിരുന്നു ഗീതേ… അഭിനയം… വാശി… കല്യാണം… എന്നിട്ട് ഇപ്പൊ ആരും അറിയാതെ രാത്രി കറക്കം..”
“മതി ഏട്ടാ മോളെ കളിയാക്കിയത്… “
ഹും അമ്മക്ക് മാത്രേ എന്നോട് സ്നേഹം ഉള്ളു… കണ്ണാ ഇനി അമൽ ഉം അഞ്ചുവും കൂടെ വരുമ്പോ തകർക്കും…
മീറ്റിംഗ് ഉണ്ടെന്നു പറഞ്ഞു സഞ്ജു പോയി… അന്ന് മുഴുവൻ അമ്മയോടും അച്ഛനോടും കത്തി വച്ച് തീർത്തു…
ഹോസ്പിറ്റലിൽ കിടക്കുന്ന കൊച്ചിന് എന്തായി എന്ന് അറിയാൻ ആഗ്രഹം ഉണ്ട് എങ്കിലും richard നെ ഓർക്കുമ്പോ അത് അങ്ങ് പോവും…
🌹🌹🌹🌹🌹
അങ്ങിനെ കുറച്ച് ദിവസത്തെ റെസ്റ് ഒക്കെ കഴിഞ്ഞു ഞാൻ തനിയെ ഒക്കെ നടന്നു തുടങ്ങി …
“എന്റെ മോളെ നീ അവിടെ അടങ്ങി ഇരിക്ക്… കാൽ ഒന്ന് ശെരിക് ശെരി ആവട്ടെ… “
“എത്ര ദിവസം ആയി ഇങ്ങനെ… ഇനി പറ്റില്ല അച്ഛാ അടങ്ങി ഇരിക്കാൻ… “
“അവൻ ഇങ്ങു വരട്ടെ.. “
“ഇയ്യോ ചതിക്കല്ലേ അച്ചേ… ഞാൻ ഒരു പാവം അല്ലെ… “
അങ്ങിനെ ഉച്ച മയക്കതിനു ആയി മുറിയിൽ എത്തിയപ്പോ ആണ് ഫോൺ അടിച്ചത്… സഞ്ജു ആവും എന്ന് കരുതി ഫോണിൽ നോക്കിയപ്പോ പരിജയം ഇല്ലാത്ത നമ്പർ….
“ഹലോ… “
“ഇത് അനു അല്ലെ… “
“അതെ ഇത് ആരാ..”
ആ മറുപടി കേട്ടതും ഉള്ളിൽ ഒരു വിറയൽ… തൊണ്ട വറ്റി പോയി… വാക്കുകൾ ഒന്നും വരുന്നില്ല…
ഞാൻ പെട്ടെന്ന് ഫോൺ സ്വിച്ച് off ആക്കി കട്ടിലിൽ ഇട്ടു…
എന്റെ കണ്ണാ…………..കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
[ad_2]