Novel

💞ചൂടൻ വിത്ത്‌ കാന്താരി 💞 : ഭാഗം 34

[ad_1]

രചന: ഷഹല ഷാലു

ഒരിഞ്ചു വെത്യാസത്തിലാണ് ഞങളുടെ രണ്ടുപേരുടെയും മുഖം ഉള്ളത്, കണ്ണുകൾ പരസ്പരം ഉടക്കി അവന്റെ ഒരു കൈ എന്റെ അരയിലൂടെ ചുറ്റിപിടിച്ചു ഒരു കൈ എന്റെ കഴുത്തിന്റെ പിന്നിലായി എന്നെ അവനോട് അടുപ്പിക്കാൻ തുടങ്ങി…. എന്റെയുള്ളിൽ എന്തോ ഒരു ഭയം നുരഞ്ഞ് പൊന്താന് തുടങ്ങി. ഞാൻ സർവശക്തിയും ഉബയോകിച്ച് അവനെ പിറകോട്ട് തള്ളി, അവൻ എന്നെയും കൊണ്ട് ബെഡിലേക്ക് വീണു, ഞാൻ വേഗം കൊട്ടിപിടഞ് എഴുനേറ്റ് താഴേക് ഓടി….. ——————————— [മിഷാൽ ]

ശേ ശേ…. മോശം, അവളുടെ മുൻപിൽ ഇത് എത്രാമത്തെ തവണയ….. ടാ മിച്ചു നിനക്ക് ഇത് എന്നാ പറ്റിയെ…. അവളെ കാണുമ്പോൾ എന്താ നിന്റെ കണ്ട്രോൾ പോവുന്നെ നിന്റെ കണ്ട്രോൾ പവർ എല്ലാം എവിടെപോയി, ഇനി പാടില്ല പക്ഷെ അവളെ ആ നോട്ടത്തിൽ ഞാൻ വീണുപോവും ഇനി ഓളെ കണ്ണിൽ നോക്കാൻ പാടില്ല നിനക്ക് പറ്റുംനിസാരം, നിന്നെ കൊണ്ടേ പറ്റൂ……. എന്നൊക്കെ ഞാൻ എന്നോട് തന്നെ പറഞ്ഞു, ഞാനും താഴേക് പോയി,

അവളെ അവിടെയൊന്നും കാണാനില്ല കിച്ചണിൽ നോക്കിയപ്പോൾ മാമിയും അവളും അവടെ എന്തോ പണിയില മാമൻ അവിടെ ഇരിക്കുന്നും ഉണ്ട് ഞാനും ഒരു ചെയർ എടുത്ത് മാമനോട്ഒപ്പം ഇരുന്നു, മ്മളെ പൊണ്ടാട്ടി നല്ല കുക്കിംഗിൽ ആണ്, ഞാൻ വന്നപ്പോ മാമി പണി ഇശുനേ ഏല്പിച്ചു എന്നോട് സംസാരിക്കാൻ തുടങ്ങി, അങ്ങനെ ഞങ്ങൾ സംസാരിച് ഇരിക്കുമ്പോഴാണ് ഇശു ഉറക്കെ.. അലറിയത്, ഞാൻ വേഗം അവളെ അടുത്തേക് പോയി…

കൈ കുടയുകയാണ് ഓൾ എന്താന്ന് ചോദിച്ചിട്ട് മിണ്ടുന്നും ഇല്ല…. വീണ്ടും വീണ്ടും ചോദിച്ചപ്പോൾ അവൾ കരഞ്ഞു കൊണ്ട് പറഞ്ഞ് കൈ പൊള്ളിഎന്ന്…. മാമൻ ഐസ് ക്യൂബ് എടുത്ത് അവളുടെ കയ്യിൽ വെച്ച് കൊടുത്തു… അപ്പോഴാണ് മാമി പറഞ്ഞത് ഓയിൽമെന്റ് തേച് കൊടുക്കാൻ ഇശുന്റെ റൂമിൽ ഉണ്ടെന്ന് പറഞ്ഞ്, ഞാൻ അവളെയും കൊണ്ട് റൂമിലേക് പോയി, പൊള്ളിയ സ്ഥലത്ത് ഓയിൽമെന്റ് തേച് കൊടുത്തു…..

അവളെ കണ്ണ് തുടച്ചുകൊടുത്തു നീറ്റൽ കാരണം ആണെന്ന് തോന്നുന്നു കണ്ണ് നിറഞ്ഒഴുകുന്നുണ്ട്….. അവളെ മുഖം എന്റെ കൈയിലാകി പൊന്തിച്ചു, അവൾ എനിക്ക് ഒന്ന് ചിരിച് തന്നു….. ഇശുട്ടി…. കൈ വേദനിക്കുന്നുണ്ടോ… (മിച്ചു ) ഹ്മ്മ്മ്……. അവളൊന്ന് മൂളി… ഞാൻ അവളെ കൈ പിടിച്ച് ഊതി കൊടുത്തു… അവൾ പെട്ടെന്ന് കൈ വലിച്ചു നിങ്ങൾ എന്തിനാ ഇതൊക്കെ ചെയ്ത് തരുന്നേ…. ഞാൻ നിങ്ങളുടെ ആരാ… ആരും അല്ലല്ലോ…. നിങ്ങൾ എന്നെ അംഗീകരിച്ചിട്ടും ഇല്ല.

പിന്നെ എന്തിനാ…വെറുതെ മോഹിപ്പിക്കുന്നത്. ഇടക്ക് എന്നോട് പോയി ചവാൻ പറയും, ഇടക്ക് എന്നെ സംരക്ഷിക്കുന്നു….. (ഇഷ ) അവൾ കരഞ്ഞുകൊണ്ട് എന്നോട് പറഞ്ഞപ്പോൾ എനിക്കും ആകെ എന്തോപോലായി… ഞാൻ വേഗം റൂമിൽനിന്നും ഇറങ്ങി പോന്ന്.. ——————————— [ഇഷ ] ഇക്ക റൂമിൽ നിന്നും ഇറങ്ങി പോയപ്പോ ഞാൻ വാതിൽ അടച്ച് ബെഡിൽ മുഖം പൊത്തി കുറെ കരഞ്ഞു.. എന്തിനാ ഇക്ക എന്നോട് ഇങ്ങനെ ഒക്കെ കാണിക്കുന്നേ ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാ…

ചിലപ്പോ സ്നേഹം, ചിലപ്പോ ദേഷ്യം. ചില സമയങ്ങളിൽ ഞാൻ പഴയ ഇശു ആയി മാറുന്നു, ഇക്കനോട് സ്നേഹം കൂടുന്നു. എനിക്ക് പറ്റുന്നില്ല……. കുറച് നേരം കഴിഞ്ഞപ്പോ ഞാൻ മുഖമെല്ലാം കഴുകി താഴേക് ഇറങ്ങി.. ഉമ്മയുണ്ട് ഹാളിൽ ഇരിക്കുന്നു, ഉമ്മ മാത്രേ ഒള്ളു ഉപ്പ പുറത്ത് പോയിരിക്കുകയാണെന്ന് പറഞ്ഞ്, ഇക്കാനെ അവടെ കുറെ തിരഞ്ഞു അവസാനം ഗാർഡനിന്റെ അടുത് പോയപ്പോ അവിടെ ദൂരെക്ക് നോക്കി നില്കുന്നത് കണ്ടു…. ഞാൻ ഇക്കാന്റെ അടുത്തേക് പോയി നിന്നു.

പരസ്പരം ഒന്നുംപറയാതെ കുറെ നേരം അങ്ങനെ അവിടെതന്നെ നിന്നു. കുറച്ച് നേരത്തെ മൗനം ഇല്ലാതാകികൊണ്ട് ഇക്ക സംസാരിച്ചുതുടങ്ങി… കൈക്ക് ഇപ്പൊ എങ്ങനെ ഉണ്ട് വേദന ഉണ്ടോ… നീറ്റൽ കുറവുണ്ടോ (മിച്ചു ) ഹ്മ്മ് കുറച്ച് കുറവുണ്ട്.. (ഇഷ ) ഇക്ക ഒന്ന് മൂളികൊണ്ട് വീണ്ടും ഒന്നും മിണ്ടാതെ നിന്നു. പെട്ടെന്ന് ഇക്ക എന്റെ നേരെക്ക് തിരിഞ്ഞ് കൈ നീട്ടി കൊണ്ട് ഫ്രണ്ട്‌സ് എന്ന് പറഞ്ഞു. ഞാൻ തിരിച്ചും കൈ കൊടുത്ത് കൊണ്ട് പറഞ്ഞു ഫ്രണ്ട്‌സ്…. 😁 നിങ്ങൾ രണ്ടാളും ഇവിടെ നിൽക്കണോ വാ ഫുഡ്‌ കഴിക്കാൻ സമയം ആയി…. (ഉമ്മ) ഉപ്പ വന്നോ….. (ഇഷ ) ആ മോളെ വന്നു, നിങ്ങളെ രണ്ടുപേരെയും കാത്തിരിക്കുവാണ്. (ഉമ്മ)

ഇപ്പൊ മനസ്സിന് കുറച്ച് സമാധാനം കിട്ടിയത് പോലെയുണ്ട്. ഹാളിൽ ഞങ്ങൾ നാലുപേരും കൂടെ ഒരുപാട് സംസാരിച്ചു, പായിപ്പയും ചാലുമ്മയും എന്റെ ചെറുപ്പത്തിലെ കുറുമ്പ് പറഞ്ഞ് ചിരിക്കുകയാണ് പിന്നെ പറയണ്ടല്ലോ ആ കോന്തനും അവരെ കൂടെ കൂടി കളിയാക്കി ചിരിക്കാൻ തുടങ്ങി…. അപ്പോഴാണ് ഉമ്മി പറഞ്ഞത് പണ്ട് ചെറുതിൽ ഞാനും അവനും ഭയങ്കര അടിയായിരുന്നുന്ന്…. ഹാ അതെ അതെ.. മോനെ മിച്ചു നിനക്ക് അറിയോ…നിനക്ക് 5വയസ്സ് ഉള്ളപ്പോൾ ആണ് നിങ്ങൾ ഇവിടം വിട്ടു പോയത്… നീയും ഇശുട്ടിയും ഒപ്പം കളിച്ചു വളർന്നതാ ഇശുന് അന്ന് രണ്ടര വയസ്സായിരുന്നു.. നിങ്ങൾ കളിച് കൊണ്ടിരിക്കുന്ന ടൈമിൽ അവൾ നിന്റെ കയ്യിൽ കടിച് മുറിയാകിയിരുന്നു,

എന്നിട്ട് ടിടി വരെ അടിച്ചിരുന്നു… എന്ന് പറഞ് ഉപ്പ ചിരിക്കാൻ തുടങ്ങി…. മോനെ ഇപ്പോഴും ആ അടയാളം കയ്യിൽ ഉണ്ടോ… (ഉമ്മ) ഹാ ഉണ്ട്… ഉണ്ട്… അത് ഇവൾ കടിച്ചത് ആണോ…. (മിച്ചു.. ) ഹാ മോനെ അന്ന് ഭയങ്കര വികൃതി ആയിരുന്നു, നീയും ഒട്ടും മോശം അല്ലായിരുന്നു… പക്ഷെ ഇശുന്റെ അത്രക്ക് ഒന്നും ഇല്ലട്ടാ.. (ഉപ്പ ) അത് പറഞ്ഞപ്പോ ഓൻ മ്മളെ നോക്കി കിണിക്കാൻ തുടങ്ങി…. മ്മക്ക് പെരുവിരൽ മുതൽ തരിച്ചു വരാണ് 😡😡എനിക്ക് ദേഷ്യം വന്ന് ഞാൻ റൂമിലേക് പോയി…

കുറച്ച് കഴിഞ്ഞപ്പോ ഇക്കയും റൂമിലേക് വന്നു…. എന്ത് സാധനം ആണടി നീ… ഫോട്ടോയിൽ കാണുന്ന പോലെ ഒന്നും അല്ലല്ലോ… ഭയങ്കര വികൃതികൊത്തി ആയിരുന്നുല്ലേ… പോരാത്തതിന് നീയാലെ എന്റെ കയ്യിൽ ആ അടയാളം വരുത്തിയത്.. നിന്നെ ഞാൻ എടുത്തോളാട്ടാ… വെയിറ്റ് ആക് മോളെ… (മിച്ചു ) ഹോ പിന്നെ നീ ഒലത്തും…. എന്ന മട്ടിൽ മ്മള് ഓനെ പുച്ഛിച്ചു തള്ളി… പാവം ആ മാമിനേം മാമനേം ഒരു പാട് കഷ്ടപെടുത്തിയിട്ടുണ്ട്ല്ലേ….

അതിനേക്കാൾ കൂടുതൽ ഞാനിപ്പോ സഹിക്കുന്നുണ്ടല്ലോ… എന്ന് പറഞ്ഞു ഓൻ ആക്കി ചിരിക്കാൻ തുടങ്ങി.. ഞാൻ എന്റെ കൈയിൽ കിട്ടിയ പില്ലോ എടുത്ത് അവന്റെ നേരെഎറിഞ്ഞു…. അവൻ അത് ക്യാച്ച് ചെയ്തു….. പിന്നെയ്…. അതേയ്.. മിച്ചുക്കാ.. (ഇഷ ) ഹ്മ്മ് പറയ്…. (മിച്ചു ) അത് എനിക്ക് പഠിക്കാൻ പോണം.. (ഇഷ ) ഹാ അതിനെന്താ.. നീ പോയിക്കോ.. ഇനി എത്ര മാസം ഉണ്ട് ക്ലാസ് (മിച്ചു) എക്സാം മാത്രേ ഒള്ളു.. ബാക്കി എല്ലാം കഴിഞ്ഞു…

അത് കഴിഞ്ഞാൽ പിജിക്ക് പോണം…… (ഇഷ ) ഹ പോയിക്കോ… എന്നാ നിനക്ക് എക്സാം (മിച്ചു ) ഹ അത് അടുത്ത മാസം (ഇഷ ) എന്നിട്ടാണോ കച്ചറ കളിച് നടക്കുന്നെ… പഠിക്കാൻ നോക്കടി (മിച്ചു ) എന്റെ ബുക്ക്‌ എല്ലാം ഇവിടെയെല്ലേ… (ഇഷ ) അതിനെന്താ.. അത് നാളെ പോകുമ്പോൾ എടുത്താൽ പോരെ… (മിച്ചു ) നാളെയോ… 😳😳😳(ഇഷ ) ഹ്മ്മ്… നാളെത്തന്നെ… എന്തെ.. തമ്പുരാട്ടിക്ക് പറ്റില്ലേ.. (മിച്ചു ) രണ്ട് ദിവസം കൂടി കഴിഞ്ഞിട്ട് പോകാം (ഇഷ )

അയ്യോടി മോളെ… ഇക്ക് ഓഫീസിൽ പോവാൻ ഉള്ളതാ… (മിച്ചു ) എന്നാ ഇങ്ങള് പോയിക്കോ ഞാൻ രണ്ട് ദിവസം കഴിഞ്ഞിട്ട് വരാം.. (ഇഷ ) പറ്റില്ല…. നീയും എന്റെ കൂടെ വരണം (മിച്ചു ) അങ്ങനെ ഉറങ്ങാൻ കിടന്നു…. ——————————— [മിഷാൽ ] അവൾ എന്റെ കൂടെ ഇല്ലെങ്കിൽ ശെരിയാവില്ല സഫ്നയുടെ ഇക്കാന്റെ അടുത് നിന്ന് എന്തേലും അബകടം പ്രതീക്ഷിക്കാം… ഒറ്റക് എവിടെയും ആകാൻ പറ്റില്ല…. അങ്ങനെ എപ്പോഴോ ഉറങ്ങിപോയി.. രാവിലെ ഇശു വന്നുവിളിച്ചപ്പോഴാണ് എഴുനേറ്റത്……….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button
error: Content is protected !!