Kerala

സംസ്ഥാന കോൺഗ്രസിലെ തമ്മിലടി; പ്രധാന നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ച് ഹൈക്കമാൻഡ്

സംസ്ഥാന കോൺഗ്രസിലെ പ്രതിസന്ധിയിൽ ഹൈക്കമാൻഡിനെ ഇടപെടൽ. പ്രധാന നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ചു. കെ സുധാകരൻ, വിഡി സതീശൻ അടക്കമുള്ളവർ വെള്ളിയാഴ്ച ഡൽഹിയിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കും. തരൂർ വിവാദവും പുനഃസംഘടനാ പ്രശ്‌നങ്ങളും ചർച്ചയാകും

അതേസമയം ശശി തരൂരിനെ അനുനയിപ്പിക്കാൻ കെ സുധാകരൻ ശ്രമം ആരംഭിച്ചിരുന്നു. തരൂരിനെ വിളിച്ച സുധാകരൻ പരാതികൾ ചർച്ച ചെയ്യാമെന്ന് അറിയിച്ചിട്ടുണ്ട്. എടുത്ത് ചാടി പ്രതികരിക്കരുത്. കോൺഗ്രസ് തിരിച്ചുവരവിന്റെ പാതയിലാണ്. ഇത്തരം വിവാദങ്ങൾ തരൂരിന്റെ പൊതുസമ്മതിക്ക് ദോഷം ചെയ്യുമെന്നും സുധാകരൻ പറഞ്ഞു

എന്നാൽ വിഷയത്തിൽ നോ കമന്റ്‌സ് എന്നായിരുന്നു വിഡി സതീശന്റെ പ്രതികരണം. രമേശ് ചെന്നിത്ത, കെ മുരളീധരൻ എന്നിവർ തരൂർ വിവാദത്തോട് പ്രതികരിക്കാൻ തയ്യാറായില്ല.

Related Articles

Back to top button
error: Content is protected !!