Kerala
സ്വർണവിലയിൽ ഇന്നും ഇടിവ്; പവന് ഇന്ന് 640 രൂപ കുറഞ്ഞു, 75,000ൽ താഴെയെത്തി

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്. പവന് ഇന്ന് 640 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന്റെ വില 74,360 രൂപയിലെത്തി. ഗ്രാമിന് 80 രൂപ കുറഞ്ഞ് 9295 രൂപയായി. ഓഗസ്റ്റ് എട്ടിന് സ്വർണവില റെക്കോർഡ് ഉയരത്തിൽ എത്തിയിരുന്നു
കഴിഞ്ഞ മൂന്ന് ദിവസമായി വിലയിൽ വൻ ഇടിവാണ് കണ്ടുവരുന്നത്. മൂന്ന് ദിവസം കൊണ്ട് പവന് 1400 രൂപയും ഗ്രാമിന് 175 രൂപയും കുറഞ്ഞു. ഓഗസ്റ്റ് എട്ടിന് 75,760 രൂപയിലാണ് പവന്റെ വ്യാപാരം നടന്നിരുന്നത്
രാജ്യാന്തരതലത്തിൽ സ്വർണവില ഔൺസിന് 3342 ഡോളറായി കുറഞ്ഞു. ഇതാണ് കേരളത്തിലും പ്രതിഫലിച്ചത്. 18 കാരറ്റ് സ്വർണം ഗ്രാമിന് 70 രൂപ കുറഞ്ഞ് 7625 രൂപയായി