National

അശ്ലീല വീഡിയോ കണ്ടതിനു പിന്നാലെ ഉറങ്ങിക്കിടന്ന സഹോദരിയെ പീഡിപ്പിച്ചു കൊന്നു; 13 കാരൻ പിടിയിൽ

[ad_1]

ഭോപ്പാൽ: ഒമ്പതു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ 13 വയസ്സുള്ള സഹോദരൻ പിടിയിൽ. മധ്യപ്രദേശിലെ ജാവയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. കുട്ടിയെ സഹോദരൻ കൊലപ്പെടുത്തിയതാണെന്ന് അറിഞ്ഞിട്ടും മറച്ചു വച്ച അമ്മയെയും മറ്റു സഹോദരിമാരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഏപ്രിൽ 24നാണ് ഒമ്പതു വയസുകാരി കൊല്ലപ്പെട്ടത്. വീടിനു മുന്നിൽ‌ മരിച്ച നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. വീട്ടിനുള്ളിലേക്ക് മറ്റാരും അതിക്രമിച്ചു കയറിയിട്ടില്ലെന്ന് പൊലീസ് ഉറപ്പിച്ചിരുന്നു. അതിനിടെ പെൺകുട്ടിയെ പ്രാണി കടിച്ചിരുന്നെന്നും വിഷമേറ്റാണ് കുട്ടി മരിച്ചതെന്നും വീട്ടുകാർ തറപ്പിച്ചു പറഞ്ഞു.

ശാസ്ത്രീയമായ തെളിവുകൾ അടക്കം പരിശോധിച്ച് വിശദമായ അന്വേഷണത്തിലാണ് സഹോദരനാണ് പ്രതിയെന്ന് കണ്ടെത്തിയത്. കുടുംബാംഗങ്ങളെ പല തവണ ചോദ്യം ചെയ്തപ്പോൾ മൊഴി മാറ്റി പറഞ്ഞതും സംശയം ജനിപ്പിച്ചിരുന്നു. സംഭവ ദിവസം അശ്ലീല വിഡിയോ കണ്ട 13കാരൻ ഉറങ്ങിക്കിടന്ന കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

വിവരം അച്ഛനോട് പറയുമെന്ന് സഹോദരി പറഞ്ഞതോടെയാണ് കഴുത്തു ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. കുട്ടി ബോധരഹിതയായതോടെ മരിച്ചുവെന്ന് കരുതി 13കാരൻ അമ്മയെ വിളിച്ച് വിവരം അറിയിച്ചു. അമ്മയെത്തുന്ന സമയത്ത് കുട്ടിക്ക് ജീവനുണ്ടായിരുന്നു. പക്ഷേ കഴുത്തിൽ ഒന്നുകൂടി ഞെരുക്കി പെൺകുട്ടിയെ സഹോദരൻ കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് തെളിവുകൾ നശിപ്പിക്കാനാണ് വീട്ടുകാർ ശ്രമിച്ചതെന്നും പൊലീസ് പറയുന്നു.



[ad_2]

Related Articles

Back to top button
error: Content is protected !!