Kerala
അർജുനെ കണ്ടെത്താൻ: കോഴിക്കോട് നിന്ന് 30 അംഗ സംഘം കൂടി തെരച്ചിലിനായി അങ്കോലയിലേക്ക്

[ad_1]
കർണാടക അങ്കോല ഷിരൂരിൽ കുന്നിടിഞ്ഞ് കാണാതായ മലയാളി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള തെരച്ചിലിനായി കോഴിക്കോട് നിന്ന് മറ്റൊരു സംഘം കൂടി യാത്ര തിരിച്ചു. മുക്കത്ത് നിന്നുള്ള എന്റെ മുക്കം, കർമ ഓമശ്ശേരി, പുൽപ്പറമ്പ് രക്ഷാ സേന എന്നീ സന്നദ്ധ സംഘടനകളുടെ പ്രവർത്തകരാണ് അങ്കോലയിലേക്ക് ബസിൽ പുറപ്പെട്ടത്
മുപ്പത് പേരടങ്ങുന്ന സംഘം സ്വയം സന്നദ്ധരായാണ് രക്ഷാപ്രവർത്തനത്തിനായി യാത്ര തിരിച്ചത്. ബോട്ട് അടക്കം വെള്ളത്തിൽ തെരച്ചിൽ നടത്താനുള്ള സജ്ജീകരണങ്ങളുമായാണ് സംഘം അങ്കോലയിലേക്ക് പുറപ്പെട്ടത്.
കഴിഞ്ഞ ദിവസം കൂരാച്ചുണ്ടിൽ നിന്നുള്ള റെസ്‌ക്യൂ ടീമും അങ്കോലയിലെ രക്ഷാപ്രവർത്തനത്തിന് എത്തിയിരുന്നു. രഞ്ജിത്ത് ഇസ്രായേൽ അടക്കമുള്ള മറ്റ് രക്ഷാപ്രവർത്തകരും അങ്കോലയിൽ രക്ഷാദൗത്യത്തിൽ പങ്കെടുക്കുന്നുണ്ട്.
[ad_2]