Sports

ഇന്ത്യൻ ഗുസ്തി താരം അന്തിം പംഗലിനെ നാട്ടിലേക്ക് തിരിച്ചയച്ചു

വിനേഷ് ഫോഗട്ടിന്റെ അയോഗ്യത വിവാദത്തിന് പിന്നാലെ ഇന്ത്യക്ക് മറ്റൊരു തിരിച്ചടി. ഇന്ത്യൻ ഗുസ്തി വനിതാ താരം അന്തിം പംഗലിനെ അച്ചടക്ക ലംഘനത്തെ തുടർന്ന് നാട്ടിലേക്ക് തിരിച്ചയച്ചു. സഹോദരി നിഷ പംഗലിനെ നിയമവിരുദ്ധമായി ഒളിമ്പിക്‌സ് വില്ലേജിൽ കയറ്റാൻ ശ്രമിച്ചതിനാണ് നടപടി. അന്തിമിന്റെ കാർഡ് ഉപയോഗിച്ചാണ് സഹോദരി ഒളിമ്പിക്‌സ് വില്ലേജിൽ പ്രവേശിച്ചത്

ഇതോടെ അന്തിമിന്റെ അക്രിഡിറ്റേഷൻ അധികൃതർ റദ്ദാക്കി. താരത്തോട് ഉടൻ തന്നെ ഫ്രാൻസ് വിട്ടു പോകാൻ ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഗെയിംസ് വില്ലേജിലെ തന്റെ സാധനങ്ങൾ എടുക്കാനാണ് അന്തിം സഹോദരിയെ അക്രഡിറ്റേഷൻ കാർഡ് നൽകി പറഞ്ഞയച്ചത്

എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥർ നിഷയെ പിടികൂടുകയായിരുന്നു. തുടർന്ന് ഫ്രഞ്ച് അധികൃതർ ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷന് നോട്ടീസ് നൽകിയതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്.
 

Related Articles

Back to top button