Kerala

കേന്ദ്രം പ്രവചിച്ചതിലും അധികമാണ് പെയ്ത മഴ; അമിത് ഷായ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി

[ad_1]

വയനാട് ദുരന്തത്തിൽ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തിയ കേന്ദ്രമന്ത്രി അമിത് ഷായ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം പ്രവചിച്ചതിലധികം മഴ പെയ്തു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് വയനാട്ടിൽ പ്രഖ്യാപിച്ചത് ദുരന്തം നടന്നതിന് ശേഷമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കേന്ദ്രം വയനാട്ടിൽ പ്രവചിച്ചത് 204 മില്ലി മീറ്റർ മഴയാണ്. എന്നാൽ ദുരന്തമേഖലയിൽ 48 മണിക്കൂറിൽ പെയ്തത് 572 മില്ലിമീറ്റർ മഴയാണ്. 23 മുതൽ 28 വരെ ഓരോ ദിവസം കേന്ദ്ര കാലാവസ്ഥാ വകുപ്പ് കേരളത്തിന് നൽകിയ അറിയിപ്പിൽ ഒരു ദിവസം പോലും ഓറഞ്ച് അലർട്ടുണ്ടായിരുന്നില്ല. 29ന് ഉച്ചയ്ക്കാണ് ഓറഞ്ച് അലർട്ട് നൽകിയത്

30ന് ഉരുൾപൊട്ടൽ നടന്ന ശേഷമാണ് അതിതീവ്ര മഴയ്ക്ക് സാധ്യതയും റെഡ് അലർട്ടും പ്രഖ്യാപിച്ചത്. മുന്നറിയിപ്പ് നൽകിയതിലും എത്രയോ അധികമാണ് പെയ്ത മഴ. പ്രദേശത്ത് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചത് അപകടമുണ്ടായ ശേഷം രാവിലെ ആറ് മണിയോടെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
 



[ad_2]

Related Articles

Back to top button