Kerala

കൊടുക്കാനുള്ളതിൽ പെൻഷൻ കുറച്ചെങ്കിലും കൊടുത്തൂടേയെന്ന് ഹൈക്കോടതി

[ad_1]

കൊടുത്തു തീർക്കാനുള്ള ക്ഷേമപെൻഷൻ കുറച്ചെങ്കിലും വിതരണം ചെയ്യുന്ന കാര്യം പരിഗണിച്ചു കൂടേയെന്ന് ഹൈക്കോടതി. ക്ഷേമപെൻഷൻ കിട്ടാത്തതുമായി ബന്ധപ്പെട്ട് ഇടുക്കി സ്വദേശി മറിയക്കുട്ടി ഉൾപ്പെടെയുള്ളവരുടെ ഹർജി പരിഗമിക്കുന്നതിനിടെയാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് എ മുഷ്താഖ് മുഹമ്മദ് അധ്യക്ഷനായ ബെഞ്ച് സർക്കാരിനോട് ഇക്കാര്യം ചോദിച്ചത്.

കേന്ദ്രസർക്കാർ വിഹിതവും സെസ് വഴി ലഭിക്കുന്ന തുകയും അടക്കം സർക്കാർ പെൻഷനായി നൽകുന്ന തുകയും അറിയിക്കാൻ കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കോടതി നിർദേശിച്ചിരുന്നു. ഇക്കാര്യത്തിൽ വിശദാംശങ്ങൾ നൽകാനും കോടതി നിർദേശിച്ചു.

കേന്ദ്ര വിഹിതവും സെസും ലഭിച്ചിട്ടും പെൻഷൻ നൽകുന്നില്ലെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഈ സമയത്താണ് കുറച്ചെങ്കിലും പെൻഷൻ നൽകിക്കൂടേയെന്ന് കോടതി ചോദിച്ചത്. കേസ് ഈ മാസം 30ന് വീണ്ടും പരിഗണിക്കും.
 



[ad_2]

Related Articles

Back to top button