Kerala
മദ്യപാനത്തിനിടെ തർക്കം; തൊടുപുഴ കരിമണ്ണൂരിൽ മധ്യവയസ്‌കൻ വെട്ടേറ്റ് കൊല്ലപ്പെട്ടു

തൊടുപുഴ കരിമണ്ണൂരിൽ മധ്യവയസ്‌കൻ വെട്ടേറ്റ് കൊല്ലപ്പെട്ടു. മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനൊടുവിലാണ് കൊലപാതകം. കരിമണ്ണൂർ സ്വദേശി വിൻസെന്റാണ് കൊല്ലപ്പെട്ടത്.
ഇതര സംസ്ഥാന തൊഴിലാളിയായ മറ്റൊരാൾക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയായ ബിനു ചന്ദ്രനെ പോലീസ് കസ്റ്റഡിയിലെടുത്തു.
വെട്ടേറ്റ ഇതര സംസ്ഥാന തൊഴിലാളിയുടെ നില ഗുരുതരമാണ്. കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ഇയാളെ പ്രവേശിപ്പിച്ചത്.