Kerala

തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം; പൂയപ്പള്ളിയിലും തൊടിയൂരിലും ഭരണം പിടിച്ചു

[ad_1]

വിവിധ തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുന്നു. തൃശ്ശൂർ പാവറട്ടിയിൽ യുഡിഎഫിന്റെ സീറ്റ് ബിജെപി പിടിച്ചെടുത്തു. ആലപ്പുഴ ചെറിയനാട് പഞ്ചായത്തിൽ സിപിഎമ്മിന്റെ സീറ്റ് ബിജെപി പിടിച്ചെടുത്തു. മലപ്പുറത്ത് സിപിഎം സ്ഥിരമായി ജയിക്കുന്ന രണ്ട് സീറ്റുകൾ നഷ്ടമായി

തലശ്ശേരി നഗരസഭ 18ാം വാർഡ് പെരിങ്കളത്ത് സിപിഎമ്മിലെ എംഎ സുധീശൻ വിജയിച്ചു. പടിയൂർ-കല്യാട് പഞ്ചായത്ത് ഒന്നാം വാർഡിൽ സിപിഎമ്മിലെ കെവി സവിത വിജയിച്ചു. കാങ്കോൽ-ആലപ്പടമ്പ ആലക്കാട് വാർഡിൽ സിപിഎമ്മിലെ എം ലീല വിജയിച്ചു

മലപ്പുറം മുന്നിയൂർ പഞ്ചായത്തിൽ സിപിഎം സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. വട്ടക്കുളം പഞ്ചായത്തിൽ യുഡിഎഫ് പിന്തുണയോടെ മത്സരിച്ച സിപിഎം വിമതൻ ജയിച്ചു. കൂട്ടിലങ്ങാടി പഞ്ചായത്തിൽ വെൽഫെയർ പാർട്ടിയും മലപ്പുറം നഗരസഭയിൽ മുസ്ലിം ലീഗും സിറ്റിംഗ് സീറ്റ് നിലനിർത്തി. 

ആലപ്പുഴ മാന്നാർ പഞ്ചായത്ത് 11ാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി ജയിച്ചു. രാമങ്കരി ഉപതെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥി ജയിച്ചു. ചെറിയനാട് പഞ്ചായത്ത് നാലാം വാർഡിൽ ബിജെപി സ്ഥാനാർഥി വിജയിച്ചു. 

തൃശ്ശൂർ പാവറട്ടിയിൽ യുഡിഎഫ് സീറ്റ് ബിജെപി പിടിച്ചെടുത്തു. എറണാകുളം ചൂർണിക്കര പഞ്ചായത്ത് 9ാം വാർഡിൽ യുഡിഎഫ് വിജയിച്ചു. വാഴക്കുളം പഞ്ചായത്ത് എട്ടാം വാർഡും യുഡിഎഫ് നിലനിർത്തി. 

കൊല്ലത്ത് നാലിടങ്ങളിൽ എൽഡിഎഫ് സിറ്റിംഗ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. തൊടിയൂരിലും പൂയപ്പള്ളിയിലും പഞ്ചായത്ത് ഭരണം യുഡിഎഫിന് ലഭിച്ചു. തൊടിയൂർ പഞ്ചായത്ത് ഒന്നാം വാർഡിൽ കോൺഗ്രസ് വിജയിച്ചു. പൂയപ്പള്ളി പഞ്ചായത്ത് അഞ്ചാം വാർഡിൽ കോൺഗ്രസ് വിജയിച്ചു. ശുരനാട് തെക്ക് 13ാം വാർഡിലും യുഡിഎഫ് വിജയിച്ചു. കരുവാളൂർ പഞ്ചായത്ത് ടൗൺ വാർഡ് എൽഡിഎഫ് നിലനിർത്തി.
 



[ad_2]

Related Articles

Back to top button