Novel

തെന്നൽ: ഭാഗം 5

[ad_1]

രചന: മുകിലിൻ തൂലിക

ഉത്തരങ്ങൾക്ക് കാതോർക്കുമ്പോൾ അവളുടെ കണ്ണുകളിൽ ആയിരത്തിരി തെളിഞ്ഞ പ്രകാശമുണ്ടായിരുന്നു… “മോൾക്ക് തിടുക്കമായി അമ്മയെക്കുറിച്ചറിയാൻ… ഇത്രേം ദിവസം അവളോട് പറയാതെ നീ ബാംഗ്ലൂർക്ക് കൊണ്ട് പോയതിന്റെ പരിഭവമായിരുന്നു…

ഇപ്പൊ നോക്കിക്കേ മുഖത്തെ തെളിച്ചം!!” അമ്മച്ചി സന്തോഷത്തോടെ അവളുടെ മുടിയിഴകളിൽ തലോടി… “നല്ല മാറ്റമുണ്ട്… ആറു മാസംകൊണ്ടു പഴയ പോലെ തുള്ളിച്ചാടി നടക്കാൻ കഴിയുമെന്നാ ഡോക്റ്റർ പറഞ്ഞിരിയ്ക്കുന്നത്…” ഞാൻ ചിരിയ്ക്കാൻ ശ്രമിച്ചു…

“ആണോ… എന്നാൽ ഞാനൊന്ന് അമ്പലത്തിൽ പോയിട്ട് വരാം… ഇത്രയും നാളും കുറ്റപ്പെടുത്തിയതിനു സോറി പറയണ്ടേ??” “അതിനെന്താ മോള് പോയിട്ട് വാ…” അമ്മച്ചി ചിരിച്ചു… തലയിൽ ചുറ്റി വച്ചിരുന്ന വെള്ള തോർത്തുമുണ്ടിന്റെ കെട്ട് വേഗത്തിൽ അഴിച്ചെടുത്തുകൊണ്ടു അവൾ മുറിയിലേയ്ക്ക് നടന്നു…

അമ്പലത്തിൽ പോയി വന്നതിനു ശേഷവും അവൾ പതിവിലും സന്തോഷത്തിലായിരുന്നു…. അമ്മയെക്കുറിച്ചു ഞാൻ പറഞ്ഞതെല്ലാം അവൾ വിശ്വസിച്ചിരിയ്ക്കുന്നു… ലോകത്തിന്റെ സ്വാർത്ഥതയ്ക്ക് ബലിയാടാവേണ്ടി വന്ന പാവം പെണ്ണ്!! ലോകത്തിന്റെ!! നിവിന് സ്വയം പുച്ഛം തോന്നി.. ഇതവളുടെ വിധിയാണെന്നു സ്വയം സമാധാനിയ്ക്കാൻ ശ്രമിച്ചു!! അപ്പോഴും ഒരു ചോദ്യം മാത്രം ഉത്തരം കിട്ടാതെ മനസ്സിൽ അലയടിയ്ക്കുന്നുണ്ടായിരുന്നു… എത്രകാലം??

ദിനങ്ങൾ പോകെപ്പോകെ എല്ലാം പതിയെ പതിയെ മറക്കാൻ തുടങ്ങി.. തെന്നലിനോട് അമ്മയുടെ ചികിത്സയുടെ പ്രോഗ്രസ്സിനെക്കുറിച്ചു പറഞ്ഞു അവളെ സന്തോഷിപ്പിയ്ക്കുന്നതും എന്റെ ദിനചര്യയുടെ ഭാഗമായി മാറി… ഒരു മാസം വേഗത്തിൽ കടന്നു പോയി..

തെന്നൽ കൂടുതൽ ഞങ്ങളോടും മോളോടും അടുത്തു… പതിയെപ്പതിയെ എന്റെ പ്രണയത്തിന്റെ സൂചനകളും ഞാനവൾക്ക് നൽകിത്തുടങ്ങി… അമ്മച്ചിയ്ക്ക് നേരത്തെത്തന്നെ അതേക്കുറിച്ചു സംശങ്ങളുണ്ടായിരുന്നെന്നു വ്യക്തം!! പക്ഷെ അമ്മച്ചിയും തെന്നലിനെ ഞങ്ങൾക്ക് കിട്ടിയെങ്കിൽ എന്ന ആഗ്രഹത്തിൽ സ്വയം അകപ്പെട്ടിരുന്നെന്നു തോന്നി. സിന്ദൂര തിലകമേന്തിയെത്തിയ സന്ധ്യയെ ബാൽക്കണിയിലിരുന്നു

വെറുതെ നോക്കിയിരിക്കെ ഞാനവൾക്കകരികിലെത്തി!! “തെന്നൽ…” “എന്താ നിവിൻ…” “താനെന്നേക്കാളും അഞ്ചു വയസ്സിന് ഇളയതാണെന്ന കാര്യം അറിയാവോ??” “എന്താ ഇപ്പൊ പതിവില്ലാത്തൊരു ചോദ്യം??” “ഇങ്ങനെ പേര് വിളിയ്ക്കാതെ ഇച്ചായാ ന്ന് വിളിച്ചൂടെ തനിയ്ക്ക്??

അങ്ങനെ വിളിയ്ക്കാൻ എനിയ്ക്കാരുമില്ലെന്നു തെന്നലിനറിയാലോ… ആരെങ്കിലുമൊക്കെ വിളിച്ചു കേൾക്കാനൊരാശ…” നിവിന്റെ നോട്ടം തെന്നലിന്റെ കണ്ണുകളിൽ കുരുങ്ങി നിന്നു… “ഇച്ചായൻ!!” തെന്നലത് കൗതുകത്തോടെ ഏറ്റു പറഞ്ഞു… “അങ്ങനെ വിളിയ്ക്കണോ??”

“അങ്ങനെയാണ് വിളിയ്ക്കേണ്ടത്… അതാണെനിയ്ക്ക് ഇഷ്ടവും…” തെന്നൽ ചിരിച്ചു… “വിളിച്ചേക്കാം കേട്ടോ ഇച്ചായാ…” “എങ്കിൽ വേറൊരു കാര്യം ചോദിയ്ക്കട്ടെ??” “എന്താണാവോ??” “തെന്നലിന് ഇച്ചായാ ന്ന് വിളിയ്ക്കാൻ ജീവിതാവസാനം വരെ ഒരു അവസരം തരട്ടെ??”

അത് ഇച്ചായൻ തന്നില്ലെങ്കിലും ഞാൻ അങ്ങനെയേ വിളിയ്ക്കൂ..” അതല്ലടി മണ്ടി… ജീവിതാവസാനം വരെ ഈ വീട്ടിൽ ഇന്റെ അമ്മച്ചീടെയും അപ്പച്ചന്റെയും മോളായിട്ടു നേഹ മോളുടെ ആന്റി ആയിട്ടു ഒരു സ്ഥാനക്കയറ്റം തരട്ടെ എന്ന്??” കൂടണയാൻ പറന്നു പോവുന്ന പക്ഷിക്കൂട്ടങ്ങളിൽ നിന്നും പൊടുന്നനെ കണ്ണുകൾ പിൻവലിച്ചു അവളെന്നെ നോക്കി!!….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button