Novel

നിനക്കായ്: ഭാഗം 31

[ad_1]

രചന: നിലാവ്

അങ്ങനെ വീണ്ടും ലക്‌ഷും ശിവാനിയും വീണ്ടും തറവാട്ടിൽ എത്തിചേർന്നിരിക്കുകയാണ്…ലക്ഷ്ന്റെ അച്ഛനും അമ്മയും രണ്ടു ദിവസം കഴിഞ്ഞേ വരുള്ളൂ… നിശ്ചയം കഴിഞു ഒരു മാസത്തിനകം കല്യാണവും ഉണ്ടാവും അതിനാൽ ഇനി അതൊക്കെ കഴിഞ്ഞേ ഇനി ഇവിടുന്ന് ഒരു മടക്കം ഉണ്ടാവുള്ളു എന്ന് കരുതി ഇരുവരും കാര്യമായിട്ട് പെട്ടിയും കിടക്കയും ഒക്കെ എടുത്തിട്ടാണ് ഇങ്ങോട്ട് പോന്നത്…വല്യമ്മാവന്റെ മൂത്ത മകൾ ആശ്വതിയുടെ വിവാഹം നേരത്തെ ഉറപ്പിച്ചിരുന്നു.. അത്കൊണ്ട് അവരുടെ കല്യാണത്തിന്റെ ഒപ്പം ഇതും നടത്താനാണ് മുത്തശ്ശിയുടെ തീരുമാനം..

ലക്‌ഷും ശിവാനിയും വന്നതോടെ നമ്മുടെ പിള്ളേരൊക്കെ ഒന്നുഷാറായി… പക്ഷെ അർജുൻ മാത്രം ആകെ മൂഡ് ഓഫീലാണ്… പുര നിറഞ്ഞു നിലക്കുന്ന അവന്റെ കല്യാണം കൂടി ഇതിനൊപ്പം നടത്തതിലാണ് പുള്ളിക്ക് വിഷമം എന്നു മാത്രമല്ല ചങ്കുകൾ ഇങ്ങനെ റൊമാൻസിച്ചോണ്ട് നടക്കുമ്പോൾ ആൾക്ക് ദീപയെ മിസ്സ്‌ ചെയ്യാൻ തുടങ്ങി.. എന്തെങ്കിലും പറഞ്ഞു ദീപയെ കൊണ്ടു വന്നേനെ അപ്പോഴാണ് ആ പരട്ട കിളവി സരോജിനി മുത്തശ്ശി കുറ്റിയും പറിച്ചു നേരത്തെ പോന്നത്..
ഇനിയിപ്പോ അവളെ കണ്ടാൽ പരട്ട കിളവി  ഓരോരൊ ന്യായം പറച്ചിൽ തുടങ്ങും..അതിനേക്കാൾ ബേധം വിരഹവേദനയാണ്… കല്യാണം ആവുമ്പോഴേക്കും രണ്ടു ദിവസത്തേക്ക് കൊണ്ടു വരാം എന്നതാണ് ആകെയുള്ള അവന്റെ സമാധാനം….തറവാട്ടിൽ എത്തിയതും ശിവാനിഏതു നേരവും ആശ്വതിക്കും മാളുവുവിനും അവന്തികയ്‌ക്കും ഒപ്പമാണ്… വന്നതിൽ പിന്നെ ലക്ഷിന് അവളെ കാണാനേ കിട്ടുന്നില്ല എന്ന അവസ്ഥയാണ്… ആ വേദികയെ ഇങ്ങോട്ടേക്ക് ലാൻഡ് ചെയ്യിപ്പിക്കേണ്ടി വരുമോ ആവോ ലക്ഷ് ചിന്തിക്കാതിരുന്നില്ല…. അങ്ങനെയിരിക്കെയാണ് നടുമുറ്റത്തു എല്ലാരും കൂടി ഇരുന്ന് ഡ്രസ്സ് എടുക്കാൻ പോവുന്നതിനെ കുറിച്ച് ചർച്ച ചെയ്യുന്നത്..

നാളെ എല്ലാരും കൂടി ടൗണിൽ പോയി ഡ്രസ്സ്‌ എടുക്കാനാണു പ്ലാൻ …അത് കേട്ടതും ലക്ഷിന്റെ മനസ്സിൽ ലഡ്ഡു പൊട്ടി തുടങ്ങി..

അവൻ ശിവാനിയെ മെല്ലെ തോണ്ടി..അവൾക്ക് കേൾക്കാൻ പാകത്തിൽ പറഞ്ഞു ശിവാനി നാളെ എല്ലാരും പോയി കഴിഞ്ഞാൽ നമുക്ക് ഇവിടെ അടിച്ചു പൊളിക്കണം… ആദ്യം
കുളത്തിൽ പോയി ഒരു ഒരുമിച്ചു കുളി…എനിക്ക് നിന്നെ അന്നത്തെ ആ കോസ്ട്യൂമിൽ കാണണം.. ഉഫ്…എന്നിട്ട്..  ഈ കഥകളിൽ ഒക്കെയും കാണുന്ന പോലെ അവിടുന്ന് തന്നെ എനിക്ക് നിന്നിൽ അലിഞ്ഞു ചേരണം…

അത് കേട്ടതും ശിവാനിയുടെ മുഖം ചുവന്നു തുടുത്തു..

ഒന്ന് മെല്ലെ പറ കണ്ണേട്ടാ.. എന്തായിത്..

അപ്പോഴേക്കും പെണ്ണിന്റെ മുഖം ചുവന്നു തുടുത്തല്ലോ..എന്നും പറഞ്ഞൂ അവളുടെ കണ്ണിലേക്കു നോക്കി..

കണ്ണേട്ടാ… എന്തായിത്..ദേ സരോജിനി മുത്തശ്ശി ശ്രദ്ധിക്കുന്നു..ശിവാനി മെല്ലെ പറഞ്ഞു 

പരട്ടക്കിളിവിയുടെ നോട്ടം എപ്പോഴും ഇങ്ങോട്ടാണല്ലേ ലക്ഷ് പിറുപിറുത്തു..

അച്ചു.. എന്താ നിന്റെ അഭിപ്രായം.. നിനക്ക് പരിജയം ഉള്ള വല്ല ഷോപ്പും ഉണ്ടെങ്കിൽ പറ എങ്കിൽ നമുക്ക് അവിടെ പോയേക്കാം..മുത്തശ്ശി പറഞ്ഞു..

ലക്ഷ് പെട്ടെന്ന് ശ്രദ്ധ മാറ്റി..ഹാ മുത്തശ്ശി.. ഞാൻ വിളിച്ചു പറഞ്ഞേക്കാം നിങ്ങൾ ചെന്നാ മതി..ലക്ഷ് പറഞ്ഞൂ..

നിങ്ങൾ ചെന്നാൽ മതിന്നോ അപ്പൊ നീയില്ലെ അച്ചുവേ വല്യമ്മാവനാണ് പറഞ്ഞത്…

ഓ.. പിന്നെ ഇന്നലെ അവിടുന്ന് വന്നിട്ട് നാളെ ഒന്നുകൂടി അങ്ങോട്ടേക്ക് ഡ്രൈവ് ചെയ്യാനൊന്നും എന്നെകൊണ്ട് പറ്റില്ല അമ്മാവാ നിങ്ങൾ ചെന്നാൽ മതി..

അച്ചു നീ വന്നില്ലെങ്കിൽ ആര് ഡ്രൈവ് ചെയ്യും നമ്മൾ ഒരുപാട് പേരില്ലേ…അമ്മായിയുടെ വക അടുത്ത ചോദ്യം..

ഗൗതം.. അർജുൻ… ഇവരില്ലേ.. പിന്നെ വേണെങ്കിൽ എന്റെ വണ്ടി കൂടി എടുത്തോളൂ…

അത് പിന്നെ പറന്നു പോവുന്ന വണ്ടി ആയിരിക്കുല്ലേ അച്ചുവേട്ടാ അവന്തികയുടെ ചോദ്യം കേട്ട് ലക്ഷ് അവളെ നോക്കിപേടിപ്പിച്ചു..

പറന്നൊന്നും പോവില്ല ദേ ഇവനില്ലേ മിഥുൻ ഇവൻ ഓടിച്ചോളും ആ വണ്ടി.. ഇവന് ലൈസെൻസ് ഉണ്ടല്ലോ..

ആ എന്നാൽ സെറ്റ് അച്ചുവേട്ടൻ വരുന്നില്ലെങ്കിൽ വേണ്ട.. പാവം റസ്റ്റ്‌ എടുത്തോട്ടെന്ന്…ഞാൻ റെഡി ഞാൻ ഓടിച്ചോളാന്നെ.. കുറേ നാളായുള്ള ആഗ്രഹമാണ് ആ വണ്ടി ഓടിച്ചു ഒരു ലോങ്ങ്‌ ഡ്രൈവ് പോവണം എന്ന് മിഥുൻ ഹാപ്പി ആയി..

എങ്കിൽ നീ വരണ്ട… പക്ഷെ ശിവാനി വരട്ടെ…മുത്തശ്ശി പറഞ്ഞു..

അത് കേട്ട ലക്ഷ് വിചാരിക്കുവാണ് ങേ….പിന്നെ എന്തു തേങ്ങ കാണാനാ ഞാനിവിടെ നിൽക്കുന്നത്..

അതൊന്നും പറ്റില്ല… അവൾ ഇല്ലെങ്കിൽ എന്റെ കാര്യം ആര് ശ്രദ്ധിക്കും ..ലക്ഷ് പറഞ്ഞു..

നിന്റെ എന്ത്‌ കാര്യം… അതിന് നീ കൊച്ചു കുട്ടി ഒന്നും അല്ലല്ലോ.. അങ്ങനെ നിനക്ക് നിർബന്ധം ആണെങ്കിൽ ഞാൻ നിൽക്കാം സരോജിനി മുത്തശ്ശി പറഞ്ഞത് കേട്ടതും ലക്ഷിനു പെരുത്ത് കയറി..

ഈ കിളവിയെ ഞാനിന്നു വല്ല എലിവിഷവും വെച്ചു കൊല്ലും..

അയ്യോ വേണ്ടായേ എന്നിട് മുത്തശ്ശിയുടെ കാര്യം കൂടി എന്നെകൊണ്ട് ചെയ്യിപ്പിക്കാനല്ലേ…ഇനി ഞാനാ സത്യം മറച്ചു വെക്കുന്നില്ല … ശിവാനിക്ക് അങ്ങനെ യാത്ര ചെയ്യാനൊന്നും പറ്റില്ല.. അധികം യാത്ര ചെയ്യരുത് എന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്…

എന്നു വെച്ചാൽ.. മുത്തശ്ശി വിടർന്ന മുഖ്ത്തോടെ ചോദിച്ചു..

അതെ മുത്തശ്ശി അവൾ ഒരമ്മയാവാൻ പോകുവാണ് ലക്ഷ് തട്ടിവിട്ടതും എല്ലാരും കൂടി അവളെ പൊതിഞ്ഞു…ശിവാനി അവനെ ദയനീയമായി നോക്കി..അവൾക്ക് അല്ലെന്നും പറയാൻ പറ്റാത്ത അവസ്ഥ ആയിപോയി…അന്നേരം ഗൗതമിന്റെ നോട്ടത്തിൽ നിന്നും രക്ഷപെടാൻ വേണ്ടി ലക്ഷ് പാട് പെട്ടു.. അവനു അറിയാല്ലോ എല്ലാ കാര്യവും..ഫസ്റ്റ് നൈറ്റ്‌ നടന്നിട്ടില്ല എന്നിട്ടാണ് കൊച്ച്…

ഇതേ സമയം സരോജിനി മുത്തശ്ശി ലക്ഷ്നെ ഇരുത്തി നോക്കി..

എന്താടാ ചെറുക്കാ നിന്റെ മുഖത്തൊരു കള്ള ലക്ഷണം.. അല്ല നീയിത് എന്തെ ഇവിടെ നേരത്തെ പറഞ്ഞില്ല… ഇത് അവിഹിതം ഒന്നും അല്ലല്ലോ പിന്നെന്താ നീ പറയാഞ്ഞത്…

അത് പിന്നെ അച്ഛനും അമ്മയും ഒക്കെ വന്ന് സർപ്രൈസ് പൊട്ടിക്കാന്നു കരുതി.. അതാ പറയാഞ്ഞത്…എന്നും പറഞ്ഞു ലക്ഷ് മെല്ലെ മുങ്ങി.. ശിവാനിയെ എല്ലാരും കൂടി എന്തൊക്കെയോ കഴിപ്പിക്കുന്ന തിരക്കിലും…അന്നേരം ശിവാനി മനസ്സിൽ ലക്ഷ്നെ നന്നായിട്ട് പ്രാകി..

പിറ്റേദിവസം…..

എല്ലാവരും പൊയ്ക്കഴിഞ്ഞതും ലക്ഷ് ശിവാനിയെയും കൂട്ടി കുളിക്കടവിൽ ചെന്നു….ഏറ്റവും അവസാനത്തെ പടവിൽ ഇരുന്നു വെള്ളത്തിൽ കാലും മുക്കി വെച്ച് ഇരുവരും സംസാരിക്കുവാണ്…

എന്നാലും ഇത് വേണ്ടിയിരുന്നില്ല… ഇനിയിപ്പോ അമ്മ ചോദിച്ചാൽ എന്ത്‌ പറയും…..

ആണെന്ന് പറയും.. എന്നിട്ട് നമുക്ക് ഇന്ന് തന്നെ കാര്യായിട്ട് അധ്വാനിച്ചു അടുത്ത മാസം തന്നെ ശരിക്കുള്ള സന്തോഷ്‌വാർത്ത കൊടുക്കാം..

ഒന്ന് പോയെ… നിങ്ങൾക്ക് എല്ലാം തമാശ..

ഞാൻ സീരിയസ് ആയിട്ട് പറഞ്ഞതാണെന്റെ ശിവാനി… എന്നും പറഞ്ഞു അവളെ ചേർത്തു പിടിച്ചു…

ദേ..ഇങ്ങോട്ട് നോക്കിക്കേ അപ്പോ എങ്ങനെ. തുടങ്ങുവല്ലേ…

എന്ത്‌…

കുന്തം… നീയാ കോസ്റ്റും ഇല്ലേ അതിട്ടു വന്നേ..

ഓ പിന്നെ.. ഇയാൾ കാത്തിരുന്നോ ഞാനിപ്പോ ഇട്ടിട്ട് വരാം.. ഒന്ന് പോ അവിടുന്ന് ഞാൻ രാവിലെ കുളിച്ചതാ..

പിന്നെ എന്ത് കാണാനാ മോളിങ്ങോട്ട് വന്നത്…

ഞാൻ ചുമ്മാ സംസാരിക്കാന്നു കരുതി..

അഹാ സംസാരിക്കാനാണോ.. എന്നാൽ സംസാരിച്ചേക്കാം എന്നും പറഞ്ഞു ലക്ഷ് മുണ്ടൊക്കെ മടക്കികുത്തി മീശയൊക്കെ പിരിച്ചു ശിവാനിയെ ഒന്ന് നോക്കി.. ശിവാനി ആണെങ്കിൽ എങ്ങനേലും രക്ഷപെട്ടേക്കാം എന്നു കരുതുമ്പോഴാണ് അവൻ ശിവാനിയെ കൈകളിൽ കോരിയെടുക്കുന്നത്..

കണ്ണേട്ടാ… വിട്..വേണ്ടെന്ന്..

വേണന്ന്..അതും പറഞ്ഞു അവളുമായി വെള്ളത്തിലേക്ക് മുങ്ങി… അതുപോലെ തന്നെ പൊങ്ങുകയും ചെയ്തും.. ശിവാനിയെ താഴെ ഇറക്കിയ ലക്ഷ് അവളെ നോക്കി പുരികം പൊക്കി എന്താ എന്നപോലെ നോക്കി…. ശേഷം അവളെ ഇറുകെ പുണർന്നു അവളുടെ കെട്ടിവെച്ച മുടിയിഴകൾ അഴിച്ചിട്ടു ….ചെറു ചിരിയാലെ അവളുടെ മുഖത്തേക്ക് നോട്ടം പായിച്ചതും ഇരുവരുടെയും കണ്ണുകൾ തമ്മിൽ ഉടക്കി….വെള്ളത്തുള്ളികൾ പറ്റിപ്പിടിച്ച അവളുടെ അധരങ്ങളിൽ അവന്റെ നോട്ടം ചെന്നെത്തി… പെരുവിരലാൽ ചുണ്ടുകളെ ഒന്ന് തലോടി.. അവന്റെ മുഖം അവൾക്ക് നേരെ അടുത്തു… ഇരുവരുടെയും നിശ്വാസങ്ങൾ തമ്മിൽ കലർന്നു…. അവളുടെ ചുണ്ടുകൾ വൈകാതെ അവന്റേതായി മാറി..ശേഷം അതുപോലെ വീണ്ടും വെള്ളത്തിനടിയിലേക്ക് താഴ്ന്നു…വെള്ളത്തിൽ നിന്നും പൊങ്ങിയതും അവൻ അവളുടെ ചുണ്ടുകൾ മോജിപ്പിച്ചു…ശിവാനി ആ ചുംബനത്തിൽ തളർന്നുപോയിരുന്നു… അവനിൽ നിന്നും അകന്നുമാറി പടവുകൾ കയറാൻ ഒരുങ്ങവെ അവളുടെ ദാവാണി തുമ്പിൽ പിടുവീണിരുന്നു…

അവളെയും കോരിയെടുത്തു ബെഡ്റൂമിലേക്ക് നടക്കുമ്പോൾ പരസ്പരം അലിഞ്ഞു ചേരാൻ ഇരുവരും ഒരുപോലെ ആഗ്രഹിച്ചിരുന്നു…. അങ്ങനെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ശിവാനിയെ ലക്ഷ് എല്ലാം അർത്ഥത്തിലും  സ്വന്തമാക്കി……….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button