Novel

നിനക്കായ്: ഭാഗം 9

[ad_1]

രചന: നിലാവ്

മുറിയിൽ എത്തിയ ലക്ഷ്നെ ശിവാനി കടുപ്പിച്ചു നോക്കി..

മ്മ്.. എന്തെ.. അവളുടെ നോട്ടം കണ്ടു ലക്ഷ് ചോദിച്ചു..

സാർ ശ്രാവണിന് ഫോൺ വാങ്ങിച്ചു കൊടുത്തായിരുന്നോ

മ്മ്..കൊടുത്തു..

ആരോട് ചോദിച്ചിട്ടാ സാർ അങ്ങനെ ചെയ്തത്…

ആരോടും ചോദിച്ചില്ല.. അവന്റെ ഫ്രണ്ട്സിന്റെ കയ്യിലൊക്കെ ഫോൺ ഉണ്ട്.. അപ്പൊ പിന്നെ ഇവന് മാത്രം ഇല്ല എന്നറിഞ്ഞപ്പോൾ ഞാൻ ഒന്ന് വാങ്ങിച്ചു കൊടുത്തു..

ഒന്നര ലക്ഷത്തോളം രൂപ വില വരുന്ന ഫോണോ… അതിനു സാർ അവന്റെ ആരാണ്… എന്റെ അനിയന് ഫോൺ വേണമെങ്കിൽ എനിക്ക് വാങ്ങിച്ചു കൊടുക്കാൻ അറിയാം.. അതിന് സാറിന്റെ സഹായം ഒന്നും വേണ്ട.. ആ ഫോൺ അവന്റെ പഠനത്തെ ബാധിക്കും.. ഇന്നാ ഫോണിന്റെ കാര്യത്തിൽ അവൻ ആദ്യമായി എന്നോട് കയർത്തു സംസാരിച്ചു…. അല്ല എന്താണ് സാറിന്റെ ഉദ്ദേശം.. ഇനിയിപ്പോ അതിന്റെ പേരും പറഞ്ഞു അടുത്ത നാടകത്തിന്റെ ഡേറ്റ് ബുക്ക്‌ ചെയ്യാനോ..

ഞാൻ അങ്ങനെയൊന്നും ഉദ്ദേശിച്ചില്ല..
അതും അല്ല ഒരു ഫോൺ വാങ്ങിച്ചു കൊടുത്തെന്നു വെച്ച് ഒന്നും സംഭവിക്കാനും പോണില്ല….

സാറിനത് പറയാം…കാരണം അവൻ സാറിന്റെ ആരും അല്ലല്ലോ..ഈ പ്രായത്തിൽ പിള്ളേർക്ക് ഫോൺ കൊടുത്തലുള്ള ദോശഫലങ്ങൾ ഞാൻ പറയാതെ സാറിന് അറിയാല്ലോ.. അതും അല്ല ഇപ്പൊ അവനെ ശ്രദ്ധിക്കാൻ അവിടെ ആരും ഇല്ല.. വയ്യാത്ത അച്ഛന് ഇതൊന്നും ശ്രദ്ധിക്കാൻ പറ്റിയെന്ന് വരില്ല..

എന്റെ ശിവാനി നീയിങ്ങനെ അവനെ ചിറകിനടിയിൽ പൊതിഞ്ഞു പിടിച്ചു നടക്കുകയൊന്നും വേണ്ട… അവൻ അത്രയ്ക്ക് കൊച്ചു കുഞ്ഞൊന്നും അല്ലല്ലോ..നീ അവനു ആവശ്യത്തിന് ഫ്രീഡം ഒക്കെയും കൊടുക്കണം… ഇത്പോലെ റെസ്ട്രിക്ഷൻസ് കൂടുമ്പോഴാണ് പിള്ളേർ അതിൽ നിന്നും രക്ഷപെടാൻ വേറെ വഴികൾ സ്വീകരിക്കുന്നത്… എനിക്ക് തോന്നുന്നത് അവൻ അത്യാവശ്യം വിവരം ഉള്ള കൂട്ടത്തിലാണ് എന്നാണ്… അവൻ നല്ലത് ഏത് ചീത്തയെത് എന്ന് തിരിച്ചറിയാനൊക്കെ പറ്റും.. വഴിവിട്ട ഒരു കൂട്ടുകെട്ടിലേക്കും അവൻ പോവില്ല കാരണം അവൻ ഇയാളുടെ അനിയൻ ആണല്ലോ… ഞാൻ ഫോൺ കൊടുക്കാൻ നേരം അവനത് വാങ്ങിക്കാൻ തയാറായിരുന്നില്ല… നിന്നോട് ചോദിക്കാതെ ഒന്നും ചെയ്യാറില്ല എന്ന് പറഞ്ഞു… ഞാനാ പറഞ്ഞത് നിന്നോട് ഞാൻ പറഞ്ഞോളാം എന്ന്… പിന്നെ നിന്റെ പേടി എന്തിനെ കുറിച് ആണെന്ന് എനിക്ക് അറിയാം ശിവാനി …അതൊക്കെ കാണണം എന്ന് അവനു തോന്നിയാൽ ഞാൻ കൊടുത്ത ആ ഫോൺ തന്നെ വേണം എന്നില്ല..എത്രയോ വഴികൾ ഉണ്ട്… അവൻ അങ്ങനെ ഒന്നും ചെയ്യില്ല.. നീ നോക്കിക്കോ അവൻ കുറച്ചു കഴിഞ്ഞു നിന്നെ വിളിച്ചു സംസാരിക്കും…. സോറി പറയുകയും ചെയ്യും….പിന്നെ ആ ഫോണിന്റെ പൈസ ഒന്നും നീ തരുവോന്നും വേണ്ട..ഞാനത് എന്റെ അനിയന് കൊടുത്തതാ എന്നും പറഞ്ഞു
മുറിവിട്ടിറങ്ങാൻ നേരമാണ് ലക്ഷിന്റെ അമ്മ മുറിയിലോട്ട് വരുന്നത്…

അമ്മയിതെങ്ങോട്ടാ ഈ തുണി ഒക്കെയായി..

ഞാൻ കുളത്തിൽ അലക്കാം എന്ന് കരുതി ഇറങ്ങിയതാ…. പിന്നെ ശിവാനി മോളെയും കൂടി വിളിക്കാൻ വന്നതാ… ഇന്ന് ചില പ്രത്യേകതരം പൂജകൾ ഒക്കെയും ഉണ്ടെന്ന് മുത്തശ്ശി പറഞ്ഞു..ശിവാനി മോളെയുംകൊണ്ട് കുളത്തിൽ ചെന്ന് മഞ്ഞൾ അരച്ച് ദേഹത്ത് പിടിപ്പിച്ചു കുളിച്ചു വരാൻ പറഞു മുത്തശ്ശി…. അതുകൊണ്ട് ഞാൻ മോളെയെങ്ങു കൊണ്ടു പോവുകയാണ്..

അമ്മ ശിവാനിക്ക് ഇതൊന്നും പരിജയം കാണില്ല നല്ല ആഴം ഉള്ളതാ പിന്നെ പടവിൽ നല്ലപോലെ പായലും കാണും ശ്രദ്ധിക്കണം… ലക്ഷ് പറഞ്ഞതും ശരി നിന്റെ ഭാര്യയെ ഞാൻ കൊണ്ടുപോയത്പോലെ തിരിച്ചിവിടെ ആക്കിയേക്കാം എന്നും പറഞ്ഞു വനജ ശിവാനിയേയും കൂട്ടി കുളക്കരയിലേക്ക് ചെന്നു..

ചുറ്റും മതിലുകൾ നിർമിച്ചു കൊണ്ടുള്ള
ഒരു വലിയ കുളം ആയിരുന്നു.. അത് സ്ത്രീകൾക്കും പുരുഷന്മാർക്കും വേറെ വേറെ കുളിക്കടവ് ഉണ്ടായിരുന്നു..

വനജ പടവുകൾ ഇറങ്ങി കയ്യിലുണ്ടായിരുന്ന തുണിയൊക്കെ പടവിൽ വെച്ച് വെള്ളത്തിന്റെ ഒരു വശത്തു ഇറങ്ങി തുണികൾ കുത്തി പിഴിയാൻ തുടങ്ങി… ശേഷം ശിവാനിക്ക് നേരെ ഒരു തുണി നീട്ടികൊണ്ട് പറഞ്ഞൂ മോളെ ദേ അവിടെ ഒരു ഭാഗത്തു മറപ്പുരയുണ്ട് അവിടെ ചെന്ന് മോള് ഈ ഡ്രസ്സ്‌ മാറി മുലക്കച്ച കെട്ടി വന്നോളൂ… ദേഹത്തു മുഴുവനും മഞൾ  പുരട്ടാനുള്ളതാ.. അമ്മ
പറഞ്ഞത് കേട്ടതും അവൾ വേറെ വഴിയില്ലാതെ മറപുരയിൽ ചെന്ന് വസ്ത്രം മാറി വന്നു.. അപ്പോഴേക്കും വനജ മഞ്ഞൾ അരച്ചെടുത്തു.. അത് ഒരു ചെറിയ പാത്രത്തിൽ ആകുമ്പോഴാണ് കുളിക്കടവിന്റെ ഡോർ തുറന്നു വരുന്ന
ലക്ഷ്‌നെ കാണുന്നത്..

അവനെ കണ്ടതും വനജ ചോദിച്ചു..

മ്മ്.. നിനക്ക് പെണ്ണുങ്ങൾ കുളിക്കുന്നിത്ത് എന്താടാ കാര്യം.

എൻറെ അമ്മേ ഞാൻ നിങ്ങളുടെ കുളികാണാൻ വന്നതൊന്നും അല്ല… ഇനിയിപ്പോ ഞാൻ കണ്ടാലും കുഴപ്പം ഇല്ലല്ലോ ഇതെന്റെ  ഭാര്യയല്ലേ…ശിവാനിയെ ഇടംകണ്ണിട്ട് നോക്കികൊണ്ട് ലക്ഷ് പറഞ്ഞു..

അത് കേട്ടതും ശിവാനിക്ക് പെരുത്ത് കയറി..അവൾ കൈകൾ വെച്ചു ശരീരം മറക്കാൻ  ശ്രമിച്ചു..

അമ്മേ .അമ്മയുടെ ഫോണിലേക്ക് അച്ഛൻ ഒരുപാട് പ്രാവശ്യം വിളിച്ചു. ഞാൻ എടുത്ത് കാര്യം പറയാന്ന് വെച്ചാൽ ഞാൻ ഇവിടെയുള്ള കാര്യം മൂപർക്ക് അറിയാൻ പാടില്ലല്ലോ.. അത്കൊണ്ട് ഞാൻ എടുത്തില്ല.. ദേ പെട്ടെന്ന് പോയി അങ്ങോട്ട് വിളിച്ചേക്ക് ഇല്ലെങ്കിൽ അച്ഛൻ ഇങ്ങോട്ട് വരും ഞാൻ പറഞ്ഞില്ലെന്നു വേണ്ടില്ല.. പിന്നെ എന്താ ഉണ്ടാവുക എന്ന് ഞാൻ പറയണ്ടല്ലോ… അച്ഛന് അമ്മയെ മിസ്സ്‌ ചെയ്‌തെന്ന് തോന്നുന്നു..

പോടാ അവിടുന്ന്.. നിനക്ക് ആ ഫോൺ ഇങ്ങോട്ട് കൊണ്ടുവന്നാൽ പോരായിരുന്നില്ലേ..

അമ്മേ അഛൻ വീഡിയോ കാൾ ആണ് ചെയ്തത്.. വയസാം കാലത്ത് രണ്ടിന്റെയും റൊമാൻസ് കണ്ടില്ലേ…

ദേ കണ്ണാ നിന്റെ കുറുമ്പ് ഇത്തിരി കൂടുന്നുണ്ട്.. ഞാൻ പോയാൽ അപ്പോ ശിവാനി മോള് എന്ത്‌ ചെയ്യും …. ഈ മഞ്ഞളൊക്കെ ദേഹത്തു പുരട്ടാനുള്ളതാ..

അതൊക്കെ ഞാൻ പരട്ടികൊടുത്തോളാം അമ്മ പോയാട്ടെ…കൂടെ മുത്തശ്ശി എന്നോട് ഒരു കാര്യം കൂടി പറഞ്ഞു.. ഞങ്ങൾ രണ്ടുപേരും ഒരുമിച്ചു മൂന്നുപ്രാവശ്യം ശുദ്ധജലത്തിൽ മുങ്ങണം എന്ന്..

ങേ..അമ്മ അങ്ങനെ പറഞ്ഞൂ..എന്നോട് പറഞ്ഞില്ലല്ലോ..വനജ സംശയത്തോടെ ലക്ഷ്‌നെ നോക്കി.

ഇതിപ്പോ പറഞ്ഞതാ അമ്മ.. അമ്മ വേഗം ചെല്ല്…

മ്മ്.. കള്ളക്കണ്ണൻ..എന്നും പറഞ്ഞു അവര് മകന്റെ കവിളിൽ പിടിച്ചു പടവുകൾ കയറി പോയതും ലക്ഷ് കുളിപുരയുടെ ഡോർ അടച്ചു ലോക്ക് ചെയ്തു.

അമ്മ പോയതും ശിവാനി ഒരു ഷാൾ എടുത്ത് ദേഹം മറച്ചു പിടിച്ചു.. ചുണ്ടിൽ ഒളിപ്പിച്ച ചിരിയാലെ പടവുകൾ ഓരോന്നായി ഇറങ്ങി വരുന്ന ലക്ഷ്‌നെ ശിവാനി ദഹിപ്പിച്ചു നോക്കി.. അവിടെ യുണ്ടായിരുന്ന പാത്രത്തിലെ മഞ്ഞൾ ലക്ഷ് കൈയിൽ എടുത്ത് ശിവനിയെ നോക്കി പറഞ്ഞു..

എന്നാൽ നമുക്ക് തുടങ്ങിയാലോ ശിവാനി.

ദേ സാർ കളിക്കല്ലേ.. സാർ ഇവിടുന്ന് പോയാട്ടെ.. ശിവാനിക്ക് വീണ്ടും ദേഷ്യം വരാൻ തുടങ്ങി..

പോവാനോ എങ്ങോട്ട്.. മുത്തശ്ശി പറഞ്ഞിട്ടാ ഞാൻ ഇങ്ങോട്ട് വന്നത്..

അല്ല കള്ളം.. സാർ കള്ളം പറയുന്നതാ..ദേ പെട്ടെന്ന് പൊയ്ക്കോ ഇല്ലേൽ ഞാൻ ഒച്ച വെക്കും..

എന്താ ശിവാനി ഇത്.. നീയെന്റെ ഭാര്യ അല്ലെ ഞാൻ നിന്നെ കേറിപ്പിടിച്ചെന്ന് പറഞ്ഞാലും ഇവിടെ ആരും ഒന്നും ചെയ്യാൻ പോണില്ല…സമയം കളയാതെ ശിവാനി മുത്തശ്ശി പെട്ടെന്ന് ചെല്ലാൻ പറഞ്ഞു..

സാർ കള്ളം പറയുന്നതാ.. എനിക്കറിയാം സാർ മനഃപൂർവം അമ്മയെ ഒഴിവാക്കിയത് ആണെന്ന്..

അല്ലെന്ന്.. വേണമെങ്കിൽ ഞാൻ മുത്തശ്ശിക്ക് വിളിച്ചു കാണിച്ചു തരം.. ഫോൺ സ്പീക്കർ മോഡിൽ ഇട്ടു സംസാരിക്കാം എന്നാൽ നിനക്ക് വിശ്വാസം ആവുമല്ലോ എന്നും പറഞ്ഞു ലക്ഷ് മുത്തശ്ശിക്ക് വിളിച്ചു സംസാരിചാപ്പോൾ സംഭവം ഉള്ളതാണെന്ന് ശിവാനിക്ക് മനസിലായി എങ്കിലും മുത്തശ്ശിയുടെ കയ്യും കാലും പിടിച്ചു സോപ്പിട്ടിട്ടാണ് ഇങ്ങോട്ട് വന്നതും ഇതൊക്കെ പറയിപ്പിച്ചതും എന്ന് മുത്തശ്ശിക്കും ലക്ഷിനും മാത്രമെ അറിയുള്ളു…

മുത്തശ്ശി പറഞ്ഞത് കേട്ടല്ലോ…. അഹാ എന്ത്‌ മനോഹരമായ ആചാരം അല്ലെ ശിവാനി .. ഇനിയും കാണുമോ ആവോ ഇതുപോലെ മനോഹരമായ ആചാരങ്ങൾ എന്നും പറഞ്ഞു മഞ്ഞളും എടുത്ത് ലക്ഷ് ശിവാനിയുടെ നേരെ തിരിഞ്ഞു.. അവൾ ഏറ്റവും താഴത്തെ പടവിൽ പേടിച്ചു ഒരു ഭാഗത്തു ഒതുങ്ങി നിന്നു.. അവളുടെ പുതച്ചിരിക്കുന്ന ഷാൾ ലക്ഷ് നിമിഷനേരം കൊണ്ടു കൈക്കുള്ളിലാക്കി വലിച്ചെറിഞ്ഞതും ശിവാനിയുടെ ശരീരം വെട്ടിവിറയ്ക്കാൻ തുടങ്ങി..അവന്റെ കണ്ണുകൾ അവളുടെ മേനിയിൽ ഒഴുകി നടന്നു….മഞ്ഞളിൽ മുക്കിയ ലക്ഷിന്റെ കൈവിരലുകൾ അവളുടെ കഴുത്തിലേക്ക് നീളുന്നത് കണ്ടതും ശിവാനി അവനെ പിടിച്ചു വെള്ളത്തിലേക്ക് ഒരൊറ്റ തള്ളലായിരുന്നു… വെള്ളത്തിൽ നിന്നും പൊങ്ങിവരുന്ന ലക്ഷ്നെ കണ്ടതും അവൾ പടവുകൾ കയറി രക്ഷപെടാൻ ഒരുങ്ങിയതും ലക്ഷ് അവളുടെ കാലിൽ പിടിച്ചു ഒരു വലിയായിരുന്നു.. അവന്റെ ആ പ്രവർത്തിയിൽ ശിവാനി നേരെ ചെന്നു വീണത് വെള്ളത്തിലേക്കും.. വെള്ളത്തിലേക്ക് വീണ ശിവാനി മുങ്ങിതാഴ്ന്നു എഴുന്നേറ്റു ലക്ഷിനെ ദഹിപ്പിച്ചു് നോക്കി.. നനഞൊട്ടി നിൽക്കുന്ന ശിവാനിയുടെ ഉടലിലേക്ക്ക് അവന്റെ നോട്ടം ചെന്നു….നനഞ്ഞ വസ്ത്രത്തിൽ നിന്നും അവളുടെ നാഭിച്ചുഴിയുടെ നിഴൽവെട്ടം കണ്ടതും ലക്ഷ് അത് നോക്കി പറഞ്ഞു ഉഫ്.. ഹോട്.. എനിക്ക് നിന്നെ കടിച്ചു തിന്നാൻ തോന്നുകയാ ശിവാനി എന്നും പറഞ്ഞു ശിവാനിയെ കടന്നു പിടിക്കാൻ ചെന്ന ലക്ഷ്‌നെ ശിവാനി വീണ്ടും വെള്ളത്തിലേക്ക് തള്ളിയിട്ടു പടവുകൾ കയറി മുകളിലെത്തി ഒന്ന് തിരിഞ്ഞു നോക്കിയതും ലക്ഷ് ചെറു ചിരിയാലെ അവളുടെ പോക്ക് ആസ്വദിച്ചു നില്കുകയായിരുന്നു…

ആ നോട്ടം കണ്ടു ശിവാനിക്ക് ദേഷ്യം തോന്നി…അത് മനസിലായ ലക്ഷ് വീണ്ടും അവളെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി പറഞ്ഞൂ…

ശിവാനി…നിനക്ക് ഈ costume നന്നായി ചേരുന്നുണ്ട്… എനിക്ക് കണ്ടിട്ട് കൊതി തീർന്നില്ല.. പോവല്ലേ ശിവാനി വരുന്നേ നമുക്ക് ഇവിടെ ഒരുമിച്ചു അരയന്നങ്ങളെ പോലെ നീരാടാന്നേ…

അത് കേട്ടാ ശിവാനി കയ്യിൽ കിട്ടിയ എന്തോ ഒന്നെടുത്തു എറിഞ്ഞു..

ലക്ഷ് ഏറു കൊള്ളാതെ ഒഴിഞ്ഞുകൊണ്ട് പറഞ്ഞൂ ഐ ലവ് യൂ ശിവാനി…..

അത് കേട്ടാ ശിവാനി അവനെ ശ്രദ്ധിക്കാതെ ബാക്കിയുള്ള പടവുകൾ കയറിതുടങ്ങി…പെട്ടെന്ന് മറപുരയിൽ ചെന്ന് ഡ്രസ്സ്‌ മാറിയ ശിവാനി കുളത്തിലേക്ക് നോക്കുമ്പോൾ
അവിടം ശൂന്യമായിരുന്നു…

ഇയാൾ ഇതെവിടെപോയി…. ശിവാനി അതും വിചാരിച്ചു തിരിയാൻ നേരമാണ് പിന്നിലൂടെ വന്നു അവളുടെ കാതോരം പറയുന്നത് ഞാനിവിടെയുണ്ട് ശിവാനി..

നിങ്ങളിതെന്താ വല്ല ഗന്ധർവനും ആണോ… ഒന്ന് മാറിക്കെ ഞാൻ പോട്ടെ എന്നും പറഞ്ഞു ശിവാനി ദൃതിയിൽ നടക്കാൻ നേരമാണ് ലക്ഷ് പറയുന്നത്
നീയെന്റെ മൊട്ടയടിപ്പിച്ചേ അടങ്ങു എന്നാണോ…..

ആണെങ്കിൽ….

എന്റെ ശിവാനികുട്ടി നിന്റെ കണ്ണേട്ടൻ പാവം അല്ലെ.. ഒന്ന് സമ്മതിച്ചു തന്നേക്ക്..ഐ ലവ് യൂ കണ്ണേട്ടാന്ന് .

ഒരു ഐ ലവ് യൂ കണ്ണേട്ടാ.. ഒന്നു പോയെ സാറെ..എന്നിട്ട് എന്റെ പേര് പട്ടിക്കിടാനല്ലേ…അത് വേണ്ടാട്ടോ

ഇല്ലെന്ന്…അതിന് പകരം നമുക്ക്  ഒരുമിച്ചിരുന്നു നമ്മുടെ കുട്ടിക്കിടാനുള്ള നല്ലൊരു പേര് ആലോചിക്കാം..മുത്തശ്ശി ചോദിച്ചു നിനക്ക് വിശേഷം വല്ലതും ഉണ്ടോന്ന്.. 

അത് കേട്ട ശിവാനി അവനെ ദഹിപ്പിച്ചു നോക്കികൊണ്ട് പറഞ്ഞു ദേ ഇനിയും ഇതുപോലെ വല്ലതും പറഞ്ഞാൽ ഞാൻ ഇനിയും പിടിച്ചു തള്ളൂട്ടോ. ശേഷം ശിവാനി ദൃതിയിൽ അവിടുന്ന് ഇറങ്ങി…

ഇതേസമയം മറ്റൊരിടത്തു….മേഘയും അമ്മ ഗിരിജയും തമ്മിൽ കാര്യമായ ചർച്ചയിലാണ്. വിഷയം ശിവാനി തന്നെ 

അമ്മയല്ലേ പറഞ്ഞത് എന്ത്‌ വിലകൊടുക്കും ലക്ഷ്നെ എനിക്ക് തന്നെ നേടിത്തരാമെന്ന്… ഇനിയും വൈകിയാൽ അവരെ പിരിക്കാൻ ബുദ്ധിമുട്ടാണ് അമ്മ.. അവര് ഹണിമൂണിന് പോയിരിക്കുകയാണെന്ന അറിയാൻ പറ്റിയത്…. രണ്ടു ദിവസമായി ഓഫീസിൽ ചെന്നിട്ടെന്ന്.,.. അമ്മ മഹിമാമനെ എത്രയും പെട്ടെന്ന് കണ്ടു ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യണം.. അവൾ പ്രെഗ്നന്റ് ആയാൽ പിരിക്കാൻ പിന്നെ പാടാണ്….

നീ വിഷമിക്കാതെ മോളെ.. ഞാൻ ആദ്യം വല്യമ്മാമനെ ഒന്ന് കാണട്ടെ.. ചേട്ടൻ പറഞ്ഞു തരും എന്താ ചെയ്യേണ്ടത് എന്ന്.. ഇക്കാര്യത്തിൽ കുറച്ചു കുരുട്ടുബുദ്ധി പ്രയോഗിച്ചു മഹിയുടെ മനസ്സ് മാറ്റണം…എന്നാലെ നമ്മൾ വിചാരിച്ചപോലെ നടക്കുകയുള്ളു… പിന്നെ അവളുടെ വയറ്റിൽ ലക്ഷിന്റെ
ചോരയിൽ ഒരു കുഞ്ഞ് കുരുത്താൽ അമ്മയെയും കുഞ്ഞിനേയും ഒരുമിച്ചു അങ്ങ് ഇല്ലാതാക്കിയേക്കാം… എന്റെ കൊക്കിൽ ജീവനുണ്ടേൽ അവളെ ഞാൻ അവന്റെ കൂടെ വാഴിക്കത്തില്ല.. അതും പറഞ്ഞു ഗിരിജ നിഗൂഢമായി ഒന്ന് ചിരിച്ചു.. പെട്ടെന്ന് തന്നെ ഗിരിജ അവരുടെ മൂത്ത സഹോദരനെ കാണുകയും ചില കാര്യങ്ങൾ തീരുമാനിക്കുകയും ചെയ്തു.. അതിന്റെ
ഭാഗമായിട്ട് ഗിരിജ ലക്ഷ്ന്റെ അച്ഛനെ വിളിച്ചു മേഘയുടെ കാര്യം പറഞ്ഞൂ കരഞ്ഞും മൂക്ക് പിഴിഞ്ഞും സിമ്പതി നേടുകയും ശിവാനിയെ കുറിച്ചു എന്തൊക്കെയോ വിഷം അയാളുടെ ഉള്ളിൽ കുത്തി നിറക്കുകയും ചെയ്തു…പെങ്ങളുടെ സങ്കടം കണ്ടു സഹിക്കാൻ വയ്യാതെ മഹാദേവൻ എത്രയും പെട്ടെന്ന് വേണ്ടത് ചെയ്യാമെന്ന് ഉറപ്പ് നൽകി… അതിന്റെ ഭാഗമായി മഹാദേവൻ അപ്പോൾ തന്നെ
ആരെയോ വിളിച്ചു ശിവാനിയെ കുറിച്ച് അന്വേഷിക്കാൻ പറഞ്ഞു..

ഇതേസമയം തറവാട്ടിൽ പൂജയ്ക്കുള്ള ഒരുക്കങ്ങൾ ഒക്കെയും നടക്കുകയാണ്..
ലക്ഷിന്റെ അമ്മ സമ്മാനിച്ച സാരിയും ഉടുത്തു ഒരുങ്ങുകയായിരുന്നു ശിവാനി…അന്നേരമാണ് ശിവാനിയെ താഴേക്ക് കൂട്ടികൊണ്ട് ചെല്ലാൻ വേണ്ടി ലക്ഷ് മുറിയിൽ വരുന്നത്.

സാരിയും മുല്ലപൂവൊക്കെ ചൂടി സുന്ദരിയായി നിൽക്കുന്ന ശിവാനിയെ ലക്ഷ് ഒരു നിമിഷം നോക്കി നിന്നു.. എന്നും ഒഫീഷ്യൽ ഡ്രെസ്സിലും ക്യാഷുവൽ ഡ്രെസ്സിലും കാണാറുള്ള പൂച്ചക്കണ്ണനെ മുണ്ടും ജുബ്ബയും ഇട്ടു കണ്ടതും ശിവാനിയും ചെറുതായൊന്നു വായി നോക്കി…അവനു ആ വസ്ത്രം നല്ലപോലെ ഇണങ്ങുന്നു എന്നവൾക്ക് തോന്നിപോയി..

ശിവാനി എന്നെ കാണാൻ എങ്ങനുണ്ട് കൊള്ളാവോ..

സത്യം പറഞ്ഞാൽ സാറിന് ഇതൊട്ടും ചേരുന്നില്ല… എന്തൊരു ബോറാണെന്നോ..ശിവാനി തട്ടിവിട്ടു.

എന്നിട് അങ്ങനെ അല്ലലോ താഴെ എല്ലാരും പറഞ്ഞത് നന്നായി ചേരുന്നുണ്ട് എന്നാണല്ലോ..

ഞാൻ എന്റെ അഭിപ്രായം പറഞ്ഞു അത്രേ ഉള്ളു പിന്നെ സാറെ ദേ ഞാൻ പറഞ്ഞില്ലെന്നു വേണ്ടില്ല പൂജയോന്നൊക്കെ പറഞ്ഞു ദേ ദൈവത്തിന് മുന്നിൽ വെച്ച് കുട്ടിക്കളി കളിക്കാൻ എന്നെ കിട്ടിയെന്ന് വരില്ല ഞാൻ പറഞ്ഞേക്കാം.. ഇവരുടെയൊക്കെ കണ്ണിൽ പൊടി ഇടാമെന്ന് കരുതി ദൈവത്തിന് മുന്നിൽ അതു പറ്റില്ല… അക്കാര്യം സാർ ഒത്തിരിക്കുന്നത് നല്ലതാ..

ഹേയ് ഇത് അതൊന്നും അല്ല… ഇവിടെ തറവാട്ടിൽ ആരുടെയെങ്കിലും കല്യാണം കഴിഞ്ഞാൽ ഇത് പതിവാണ്… ഇരുവരും മരിക്കുംവരെയും ഒരുമനസും ശരീവുമായി കഴിയാനുള്ള ഒരു പ്രത്യേക തരം പൂജ അതുകൊണ്ട് ഇന്നൊരു ദിവസം നമ്മൾ സയാമീസ് ഇരട്ടകളെ പോലെ ഇണപിരിയാതെ നിൽക്കണം..

എന്ന് വെച്ചാൽ..ശിവാനി സംശയത്തോടെ അവനെ നോക്കി..

എന്ന് വെച്ചാൽ… നീ ആദ്യം താഴേക്ക് വാ ശിവാനി കാണാം പോവുന്ന പൂരം പറഞ്ഞറിയിക്കണോ എന്നും പറഞ്ഞു ലക്ഷ് ശിവാനിയുടെ കയ്യും പിടിച്ചു നടന്നു..

മുത്തശ്ശി മുതൽ ബാക്കിയുള്ള എല്ലാ അംഗങ്ങളും പ്രത്യേകം സജ്ജമാക്കിയ ഒരുക്കങ്ങൾക്കു ചുറ്റിലും ആയി ഇരുന്നിട്ടുണ്ടായിരുന്നു.. പൂജാരിക്ക് മുന്നിൽ വന്നിരുന്ന ലക്‌ഷും ശിവാനിയും
അയാൾ പറഞ്ഞതിനനുസരിച്ചു കണ്ണടച്ച് പ്രാർത്ഥിക്കാൻ തുടങ്ങി.. ഒപ്പം ബാക്കിയുള്ള അംഗങ്ങളും പൂജാരിയും.. അതിനിടയിൽ ഒറ്റകണ്ണ് തുറന്നു നോക്കിയ ലക്ഷ് കാണുന്നത് കണ്ണടച്ചുകൊണ്ടുള്ള കൂട്ടപ്രാർത്ഥനയാണ്‌.. മെല്ലെ തലചെരിച്ചു അതേപോലെ ശിവാനിയെ നോക്കിയപ്പോൾ ആളും കാര്യമായ പ്രാത്ഥനയിലാണ്….അവളുടെ മുഖത്ത് വിരിയുന്ന ഭാവങ്ങൾ ലക്ഷ് ഒരു നിമിഷം നോക്കി നിന്നു ശേഷം അവളുടെ തുടുത്ത കവിളിൽ മെല്ലെ ചുണ്ടമർത്തി കാതോരം പറഞ്ഞൂ ഐ ലവ് യൂ ശിവാനി.. ശേഷം ലക്ഷ് ഒന്നും അറിയാത്തപോലെ കണ്ണടച്ചു കൈകൾ കൂപ്പി നിന്നു…

തന്റെ കവിളിൽ ലക്ഷിൻറെ ചുണ്ടുകൾ അമർന്നതും ശിവാനി കണ്ണ് തുറന്നു ദഹിപ്പിച്ചു നോക്കി.. ഒന്നുകൂടെ ഇടംകണ്ണിത് ശിവാനിയെ നോക്കിയ ലക്ഷ് കാണുന്നത്   ചുട്ടെരിക്കാനുള്ള ദേഷ്യത്തോടെ തന്നെ ഉറ്റുനോക്കുന്ന ശിവാനിയെ ആണ്..

ഇനി ആരെങ്കിലും കണ്ടെങ്കിലോ എന്ന് കരുതി ശിവാനി ദേഷ്യം കടിച്ചമർത്തി വീണ്ടും കണ്ണടച്ച് നിന്നു..

മ്മ് ഇനി എല്ലാരും കണ്ണ് തുറന്നോളൂ എന്ന് പൂജാരി പറഞ്ഞതും എല്ലാരും കണ്ണ് തുറന്നു… കൂടെ ലക്‌ഷും ശിവാനിയെ.. പിന്നെ പൂജാരിയുടെ നിർദ്ദേശങ്ങൾ അനുസരിച് ഇരുവരും എന്തൊക്കെയോ കാര്യങ്ങൾ ചെയ്തു…പിന്നീട് ഭാർത്താവിന്റെ കാല് വണങ്ങിക്കോളൂ എന്ന് പൂജാരി പറഞ്ഞതും ശിവാനി വേറെ വഴിയില്ലാതെ അതുപോലെ ചെയ്തു…

ഹായ്.. ഇതുകൊള്ളാല്ലോ ..ഉമ്മ കൊടുക്കുന്ന വല്ല ആചാരവും കാണോ ആവോ.. എവിടുന്ന് അത്തരം നല്ല കാര്യങ്ങൾ ഒന്നും ഇതിൽ കാണില്ല.. ശേ നേരത്തെ ആയിരുന്നെങ്കിൽ ഇയാൾക്കു വല്ല കൈക്കൂലിയും കൊടുത്ത് അതുകൂടി ചെയ്യിപ്പിക്കായിരുന്നു.. ലക്ഷ് കാര്യമായ ആലോചനയിലാണ്.. അങ്ങനെ പൂജ ഒക്കെയും കഴിഞ്ഞു.. അടുത്ത പരിപാടി ദമ്പത്തികൾ തമ്മിൽ ഒരു പാത്രത്തിൽ നിന്നു ഒരുമിച്ച് ഭക്ഷണം കഴിക്കുക എന്നതാണ്..ഇന്നത്തെ മൂന്നുനേരത്തെ ഭക്ഷണവും. ഇതുപോലെ തന്നെയാണ് കഴിക്കേണ്ടത്..ആദ്യത്തെ ഉരുള ഇരുവരും അങ്ങോട്ടും ഇങ്ങോട്ടും കൈമാറുകയും വേണം.. അതറിഞ്ഞ ലക്ഷ് ആണെങ്കിൽ ആകെ ത്രില്ലടിച്ചിരിക്കുവാണ്.. ശിവാനി ആണെങ്കിൽ വേറെ വഴിയില്ലാതെ ഓരോന്നിനും നിന്നു കൊടുക്കുന്നുണ്ട്..

അങ്ങനെ ഇരുവർക്കും ഒരിലയിൽ രാവിലത്തെ ഭക്ഷണം വിളമ്പി.. ആദ്യം ശിവാനി ഇഡലി കഷ്ണിച്ചു കറിയിൽ മുക്കി ലക്ഷിന്റെ വായിൽ വെച്ചു കൊടുത്തതും അവൻ അവളുടെ കണ്ണിലേക്കു നോക്കി അതു കഴിച്ചു….തിരിച്ചു ലക്‌ഷും.. യങ് ജനറേഷൻ ഒക്കെയും ചുറ്റും കൂടി ഇരുവരെയും പ്രോത്സാഹിപ്പിക്കുന്നുണ്ട്..

ശിവാനി അവരെയൊന്നും ശ്രദ്ധിക്കാതെ ഭക്ഷണം കഴിക്കാൻ തുടങ്ങി..കാരണം എഴുന്നേറ്റ് ഇതുവരെയായിട്ടും അവൾ ഒന്നും കഴിച്ചില്ലായിരുന്നു.. അവളുടെ കഴിപ്പ് കണ്ടു ലക്ഷ് പറഞ്ഞൂ

ശിവാനി പകുതി എന്റെയാണ്ട്ടൊ മുഴുവനും കഴിച്ചു തീർത്തെക്കല്ലേ..അത് കേട്ടാ ശിവാനി അവനെ ശ്രദ്ധിക്കാതെ പെട്ടെന്ന് കഴിച്ചു എഴുന്നെല്കാൻ നേരമാണ് ലക്ഷ് പറയുന്നത്..

എന്ത്‌ മനോഹരമായ അചാരം അല്ലെ ശിവാനി.. കഴിഞ്ഞില്ല കേട്ടോ ഇനിയും ഉണ്ട് ഒരുപാട് കാര്യങ്ങൾ…. ലാലേട്ടന്റെ ചിത്രം മൂവിയിലെ അതുപോലത്തെ ആചാരം ഉണ്ടായിരുന്നേൽ പൊളിച്ചേനെ അല്ലെ ശിവാനി…

അത് കേട്ട ശിവാനി ലക്ഷ്മാത്രം കേൾക്കാൻ പാകത്തിൽ പറഞ്ഞു സാർ കുറച്ചു ഓവർ ആകുന്നോണ്ടൊന്നൊരു സംശയം.. ഞാനെ ഈ നിമിഷം എല്ലാം എല്ലാരോടും പറഞ്ഞു എന്റെ പാട്ടിനു പോവും കേട്ടോ..

ശിവാനി ഇതൊക്കെ ഇവിടെ എല്ലാരോടും പറഞ്ഞാൽ ഇവരൊക്കെ എന്നെ പടിയടച്ചു പിണ്ഡം വെച്ചേക്കാം.. കൂടെ എന്റെ അമ്മയുടെയും മുത്തശ്ശിയുടെയും വക ഓരോ അടിയും…ശിവാനിക്കും അങ്ങനെ എല്ലാം തുറന്നു പറഞ്ഞു ചുമ്മാ പൊടിയും തട്ടി പോവാൻ പറ്റില്ല കേട്ടോ.. ഇവിടത്തെ അചാരം അനുസരിച്ചു തെറ്റ് തെറ്റ് തന്നെയാണ്.. അത് ആര് ചെയ്താലും ശിക്ഷ കിട്ടും.. ശിവാനിക്ക് കിട്ടാൻ പോവുന്ന ശിക്ഷ എന്താന്നറിയോ നല്ല കാന്താരി മുളക് അരച്ചു ദേഹത്ത് മുഴുവൻ തേച് ഒരു ഇരുട്ട് മുറിയിൽ ഒരു ദിവസം അടച്ചിടും.. പിറ്റേന്ന് പൊയ്ക്കോളാൻ പറയും..

ഓ.. പിന്നെ കാലാപാനി സിനിമയാണല്ലോ ഇതുപോലുള്ള ശിക്ഷ നടപ്പാക്കാൻ..ശിവാനി പുച്ഛിച്ചു തള്ളി എഴുന്നേറ്റ് നടന്നു എങ്കിലും അവളുടെ ഉള്ളിൽ ചെറിയ ഭയം ഉണ്ടായിരുന്നു……..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button