Kerala
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്; പവന് ഇന്ന് 160 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. പവന് ഇന്ന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 70,040 രൂപയിലെത്തി. കഴിഞ്ഞ മൂന്നാഴ്ചക്കിടെ ഏറ്റവും കുറഞ്ഞ വിലയാണിത്.
22 കാരറ്റ് സ്വർണം ഗ്രാമിന് 20 രൂപ കുറഞ്ഞ് 8775 രൂപായയി. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം പവന് 1800 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 225 രൂപയും കുറഞ്ഞു. കഴിഞ്ഞ പത്ത് ദിവസത്തിനിടെ പവന് 4280 രൂപയും ഗ്രാമിന് 535 രൂപയും ഇടിഞ്ഞു.
18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 7240 രൂപയായി. വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 107 രൂപയിൽ തുടരുകയാണ്