National
ബജറ്റിനെതിരെ ഇന്ത്യാ സഖ്യം പാർലമെന്റിൽ പ്രതിഷേധിക്കും; ആദ്യം ശശി തരൂർ സംസാരിക്കും

[ad_1]
പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ ബജറ്റിൽ അവഗണിച്ചെന്ന് ആരോപിച്ച് പാർലമെന്റിൽ ഇന്ത്യ സഖ്യം പ്രതിഷേധിക്കും. ശശി തരൂരാണ് പ്രതിപക്ഷത്ത് നിന്ന് സഭയിൽ ആദ്യം സംസാരിക്കുക. രാവിലെ 10.30ന് പാർലമെന്റ് അങ്കണത്തിൽ ഇന്ത്യ സഖ്യം ധർണ നടത്തും
ഇതിന് ശേഷം സഭയിൽ വിഷയം ഉന്നയിക്കും. കേന്ദ്രം വിശദീകരണം നൽകിയില്ലെങ്കിൽ വാക്കൗട്ട് നടത്തും. ബജറ്റുമായി ബന്ധപ്പെട്ട ചർച്ചകളിൽ പങ്കെടുത്ത് കേന്ദ്രത്തെ കടന്നാക്രമിക്കാനും ഇന്ത്യ സഖ്യം തീരുമാനിച്ചു
നീതി ആയോഗ് ശനിയാഴ്ച വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ത്യ സഖ്യത്തിലെ മുഖ്യമന്ത്രിമാർ ബഹിഷ്‌കരിക്കും. എന്നാൽ പ്രതിപക്ഷത്തിന്റെ ആരോപണങ്ങളൊക്കെ തള്ളുകയാണ് കേന്ദ്രം
[ad_2]