Novel

ബോഡിഗാർഡ് : ഭാഗം 20

[ad_1]

രചന: നിലാവ്

അജിത്തുമായി കാന്റീനിൽ ചെന്നപ്പോൾ അവിടെ അമൽ മാത്രമായിരുന്നു ഉണ്ടായിരുന്നത് അതുകണ്ട അജിത് ശ്രീയോടായി ചോദിച്ചു..

ഇതാണോ താൻ പറഞ്ഞ തങ്കം.. ഇത് തങ്കമയല്ലല്ലോ തങ്കപ്പനാണല്ലോ ..ശ്രീ എന്നെ തെറ്റിദ്ധരിച്ചുന്ന തോന്നുന്നത്.. എനിക്ക് ഈ ഒരു റിലേഷനോട് താല്പര്യം ഇല്ല..

അയ്യോ സാർ ഞാൻ പറഞ്ഞത് ഇവനേയല്ല… ഇത് എന്റെ ഫ്രണ്ട് അമൽ.. അവൾ ഇവിടെ ഉണ്ടായിരുന്നതാ…ഇതെവിടെ പോയി..

എടാ അമലേ അവൾ അവിടെ പോയി…

ഇപ്പോ വരാം എന്ന് പറഞ്ഞു പോയതാ..

സാർ.. സാർ ഇവിടെ ഇരിക്കു.. അവൾ ഇവിടെ എവിടെയെങ്കിലും കാണും ഞങൾ നോക്കട്ടെ എന്നും പറഞ്ഞു ഇരുവരും കാവ്യയെ തപ്പി നടന്നു….

അവര് പോയതും അജിത് ടേബിളിൽ വെച്ചിരിക്കുന്ന ഫോൺ ശ്രദ്ധിച്ചു… ശ്രീയുടെ ഫോൺ അവളുടെ കയ്യിൽ കണ്ടതാണ്.. മറ്റവനും വരാൻ നേരം ഫോണിൽ കുത്തുന്നത് കണ്ടതാ പിന്നെയത് അവൻ പോക്കറ്റിൽ ഇടുന്നതും അജിത് ശ്രദ്ധിച്ചതാണ്… പിന്നെയവന് ഒരു കാര്യം മനസിലായി ഇത് മറ്റേ കക്ഷിയുടെ ഫോൺ ആണെന്ന്… അത് കയ്യിൽ എടുത്ത് പവർ ബട്ടൺ പ്രെസ്സ് ചെയ്തപ്പോൾ ഡിസ്പ്ലേയിൽ തെളിഞ്ഞു വന്ന മുഖം ഒറ്റനിമിഷകൊണ്ട് അവന്റെ ഹൃദയത്തിൽ പതിഞ്ഞുപോയിരുന്നു…

എന്നെ കാണുമ്പോൾ മുങ്ങിയ ആളെ തന്റെ അരികിലേക്ക് വരുത്തിക്കാൻ ഇതാണ് ബെസ്റ്റ് ഐഡിയ എന്ന് കരുതി അവൻ ആ ഫോൺ ആരും കാണാതെ പോക്കറ്റിൽ ഇട്ടു ഒന്നും അറിയാത്തത് പോലെ ഇരുന്നു…

കുറച്ചു നേരം കഴിഞ്ഞു ശ്രീയും അമലും വാടിയ മുഖത്തോടെ വരുന്നത് കണ്ടപ്പോഴേ ആൾക്ക് മനസ്സിലായി ആള് മുങ്ങിയതാണെന്ന്.. അതും കൂടി ആയപ്പോൾ അവന്റെ ഉള്ളിൽ ഒരു പുഞ്ചിരി വിരിഞ്ഞു…

എന്തായാലും ഓവർമാർട്ട് ആല്ല.. അത് തന്നെയാണ് അമ്മയ്ക്കും തനിക്കും വേണ്ടത്.. മ്മ് വരട്ടെ നോക്കാം..

എന്നാൽ കൂട്ടുകാരിയോട് പറഞ്ഞേക്ക്
ഇനി ആള് എന്നെ കാണാൻ അങ്ങോട്ട് വരേണ്ടി വരും എന്ന് അതും പറഞ്ഞു അജിത് ഉള്ളിലൂറിയ ചിരി മറച്ചു പിടിച്ചു അവിടുന്ന് നടന്നകന്നു…

അവൻ പോയെന്ന് ഉറപ്പു വരുത്തിയ കാവ്യ കാന്റീനിലെ  ക്യാഷ് കൗണ്ടറിനടുത്തുള്ള ഭാഗത്തു നിന്നും ഉയർത്തെഴുന്നേൽക്കുന്നത് കണ്ടതും ശ്രീയും അമലും അവളെ തുറിച്ചു നോക്കി….

സോറിഡി .. എനിക്ക് പേടിയായിട്ട….കാവ്യ അവളെ നോക്കി സ്വയം ചെവിയിൽ പിടിച്ചു കൊണ്ട് പറഞ്ഞു…

പേടിക്കാൻ അയാൾ അഗ്നിസാർ ഒന്നും അല്ലല്ലോ… അയാൾ ആയിരുന്നേൽ നീ ചെയ്തത് ഞങൾ അഗീകരിച്ചു തന്നേനെ അല്ലേടി ശ്രീ…ഇതിപ്പോ എത്ര മാന്യമായിട്ടാണ് അജിത് സാർ നമ്മളോട് ബിഹേവ് ചെയ്തത്.. കടുവ ആയിരുന്നേൽ ഞങളുടെ ശവമടക്കും കൂടി നടത്തിയിട്ടേ അങ്ങേര് ഇവിടെന്ന് പോവുമായിരുന്നുള്ളു…. അല്ലേടി ശ്രീ അതും പറഞ്ഞു ശ്രീയെ നോക്കിയതും അവളുടെ മുഖത്ത് പതിവിലും വിപരീതമായുള്ള ഒരു ഭാവം…

അല്ല എന്തിനും ഏതിനും അഗ്നിസാറിനെ  എന്തിനാ നിങ്ങൾ എക്സാമ്പിൾ പറയുന്നത്… ശ്രീക്ക് അഗ്നിയെ പറഞ്ഞത് ഇഷ്ടപെട്ടില്ല…

അയാളെ പറഞ്ഞാൽ നിനക്ക് എന്താടി ഇത്രയും ദണ്ണം ….അമൽ വിട്ടില്ല..

അല്ല ഒന്നും അറിയാത്ത ആ മനുഷ്യനെ നിങ്ങൾ ഇവിടെ പറയുമ്പോൾ എനിക്കിത്തിരി ദണ്ണം കാണും…

അത്രയ്ക്കും ദണ്ണിക്കാൻ അയാൾ നിന്റെ ആരാ കെട്ടിയോനാ…

ഞേ… അപ്പോ നീയും അറിഞ്ഞ…

എന്ത്‌…

അഗ്നിസാർ എന്റെ കെട്ടിയോൻ ആണെന്നും ഞങ്ങൾ തമ്മിൽ ഒരുമിച്ച് താമസം ആണെന്നും…

ഇതുവരെ അറിഞ്ഞില്ലായിരുന്നു ഇപ്പോ അറിഞ്ഞു….a

എടാ… ദുഷ്ടാ..നീ നൈസായി ഞങ്ങടെ രഹസ്യം ചോർത്തി അല്ലെ..

അതൊക്കെ അവിടെ നിൽക്കട്ടെ എന്താ സംഭവം.. കീരിയും പാമ്പും പോലെ ഇരിക്കുന്ന നിങ്ങൾ എങ്ങനെ ഹസ്ബൻഡ് ആൻഡ് വൈഫ്‌ ആവും… ഇത്തവണ ചോദിച്ചത് കാവ്യയാണ്..

അങ്ങനെ അവൾ അവരുടെ ട്രെയിൻ സീൻ മുതൽ അഗ്നിയെ കോളേജിൽ കാണുന്നത് വരെയുള്ള സംഭവങ്ങൾ ചുരുക്കി പറഞ്ഞതും അമലും കാവ്യയും കണ്ണും തള്ളി ഇരിപ്പാണ്..

അല്ല ഇതൊക്കെ കേട്ടിട്ട് നിങ്ങൾ ഒന്നും പറഞ്ഞില്ല ശ്രീ ഇരുവരോടായി ചോദിച്ചു..

ഇനി എന്ത്‌ പറയാൻ.. പകച്ചു പോയില്ലെ ഞങളുടെ ബാല്യം..അല്ല രണ്ടിനും ക്ലാസ്സ്‌ മുറിയിൽ വെച്ച് എങ്ങനെ ഇങ്ങനെ അപരിചിതരെ പോലെ പെരുമാറാൻ എങ്ങനെ സാധിക്കുന്നു….ഗംഭീരം..വീട്ടിലും സാർ ഇങ്ങനെ തന്നെയാ…അമൽ ഞെട്ടൽ വിട്ടുമാറാതെ ശ്രീയോട് ചോദിച്ചു..

ഹേയ്… വീട്ടിൽ പുള്ളി ഭയങ്കര റൊമാന്റിക്കാണ്..പിന്നെ നിങ്ങൾ ഇത് മറ്റാരോടും പറയരുത് കേട്ടോ …നിങ്ങൾ പോലും അറിഞ്ഞതായി ഭാവിക്കരുത്.. ഇതെന്റെ ജീവിത പ്രശ്നമാണ് പ്ലീസ്… ശ്രീ കൈക്കൂപിക്കൊണ്ട് പറഞ്ഞു..

മ്മ്… ശരി ഞങൾ ഇതാരോടും പറയാനൊന്നും പോണില്ല എന്നും പറഞ്ഞു കാവ്യ അവളുടെ ഫോൺ അവിടെ അന്വേഷിക്കാൻ തുടങി…അങ്ങനെ അവിടെ മുഴുവനും അന്വേഷിച്ചിട്ടും ഫോൺ കിട്ടിയില്ല.. അതിനിടയിലാണ് അമൽ ഒരു സംശയം പറയുന്നത് ഇനിയിപ്പോ അജിത് സാർ കൊണ്ടുപോയി കാണുമോന്ന്…കുറച്ചു നേരം മുൻപ് ഇവിടെ ടേബിളിൽ ഫോൺ ഉണ്ടായിരുന്നു ഞാൻ കണ്ടതാ….സാർ പോവാൻ നേരം പറഞ്ഞ ഡയലോഗും ഇതും തമ്മിൽ സംതിങ് കണക്ഷൻ ഇല്ലേ..

അത് കേട്ടതും കാവ്യ ശരിക്കും ഞെട്ടി…

ശരിയാണ് നേരത്തെ ഫോൺ ഇവിടിരിക്കുന്നത് ഞാനും കണ്ടതാ എന്ന് ശ്രീയും കൂടി പറഞ്ഞതോടെ കാവ്യ പകച്ചു പണ്ടാരം അടങ്ങി കാരണം ഫോൺ ലോക്ക് അല്ലായിരുന്നു…ഇനിയിപ്പോ പറഞ്ഞിട്ട് കാര്യമില്ല എന്ന് കരുതിയ മൂന്നുപേരും ക്ലാസ്സിലേക്ക് ചെന്നു….

ലഞ്ച് ബ്രേക്കിന് ശേഷം ആദ്യ ഹവർ അഗ്നിയുടെ ക്ലാസ്സ്‌ ആയിരുന്നു.. കയ്യിൽ ബുക്കും പിടിച്ചു  ഒരുലോഡ് ആറ്റിട്യൂടും ഇട്ടുവരുന്ന അഗ്നിയെ കണ്ടതും ശ്രീ എല്ലാവരോടായി പറഞ്ഞു..

തുടങ്ങിക്കോ.. തുടങ്ങിക്കോന്ന്…

അഗ്നി ക്ലാസ്സിലേക്ക് കയറുമ്പോൾ ക്ലാസിൽ ഗാനമേള നടക്കുവാണ്.. പാട്ട് മറ്റേതും അല്ലായിരുന്നു….

തുജെ ദേഖാ തോ യേ ജാനാ സനം
പ്യാർ ഹോതാ ഹൈ ദിവാന സനം
തുജെ ദേഖാ തോ യേ ജാനാ സനം
പ്യാർ ഹോതാ ഹൈ ദിവാന സനം
അബ്ബ യഹ സേ കഹാ ജയേ ഹാം
തേരീ ബഹോ മേ മർ ജയേ ഹാം

സ്റ്റോപ്പിറ്റ്… എന്താ ഇത് ചന്തയോ…
ആരാ.. ആരാ പാട്ട് പാടിയത് എന്നും പറഞ്ഞു അഗ്നി ദേഷ്യത്തോടെ  ചുറ്റും നോക്കി… പിന്നേ ശ്രീയെ കടുപ്പിച്ചു നോക്കി… എല്ലാവരും കൂടി ആയിരുന്നു പാടിയത് അത്കൊണ്ട് ആരും പരസ്പരം
ആരെയും കുറ്റം പറഞ്ഞില്ല..ഇതിന് പിന്നിൽ  പ്രവർത്തിച്ച ആ മനോഹരമായ കൈകൾ ശ്രീയുടെ ആണെന്ന് അവനു നന്നായിട്ട് അറിയാമായിരുന്നു അതിനാൽ അവൻ കൂടുതൽ ഒന്ന് മിണ്ടാതെ കയ്യിലിരിക്കുന്ന ബുക്ക്‌ മുന്നിലെ ടേബിളിൽ വെച്ച് ബ്ലാക്ക് ബോഡിന് നേരെ എന്തോ എഴുതനായി തിരിഞ്ഞതും ബോഡിൽ നല്ല അസ്സൽ പടം വരച്ചു വെച്ചിരിക്കുന്നു… പടം മറ്റൊന്നും ആയിരുന്നില്ല ട്രെയിനിൽ നിന്നും കൈനീട്ടി ഒരു പെണ്ണിനെ ട്രെയിനിൽ കയറാൻ സഹായിക്കുന്ന യുവാവ്.. അതുകൂടി കണ്ടതും അവന്റെ മുഖം വലിഞ്ഞു മുറുകി…

ആരാ.. ആരാ ഇത് വരച്ചത്..
അവന്റെ ശബ്ദം നാല് ചുവരുകൾക്കുള്ളിൽ ശക്തിയോടെ മുഴങ്ങി..

ആരും ഒന്നും മിണ്ടിയില്ല…ഒരു മൊട്ടു സൂചി വീണാൽ പോലും ഇപ്പോ കേൾക്കാൻ പറ്റും എന്നപോലെ നിശബ്ദത..

ആരാന്നാ ചോദിച്ചത്..അവന്റെ ശബ്ദം ഒന്നുകൂടി ഉയർന്നു…

ശ്രീ ആണെങ്കിൽ ഇതൊക്കെ എന്ത് എന്നപോലെ ഇരിക്കുകയാണ്…

ഇത് ആരാണ് വരച്ചത് എന്ന് പറയാതെ ഞാനിനി നിങ്ങൾക്ക്‌ ക്ലാസ്സ്‌ എടുക്കില്ല അഗ്നി ഉറപ്പിച്ചു പറഞ്ഞു..

ഓ.. സസന്തോഷം ശ്രീ മനസ്സിൽ പറഞ്ഞു…

അന്നേരമാണ് ഏതോ ഒരു കുട്ടി ശ്രീയെ ചൂണ്ടികൊണ്ട് പറയുന്നത് ഇവളാണ് പടം വരച്ചത് എന്ന്…

അത് കേട്ട ശ്രീ അവളെ കണ്ണുരുട്ടി നോക്കി എഴുന്നേറ്റ് നിന്നു…

തന്നോടല്ലേ ഇമ്പോസിഷൻ എഴുതി കാണിക്കാതെ എന്റെ ക്ലാസ്സിൽ കയറരുത് എന്ന് പറഞ്ഞത്…

അയ്യോ സാറെ ഞാൻ എഴുതി…എന്നിട്ട് നേരെ സ്റ്റാഫ്‌ റൂമിൽ വന്നതായിരുന്നു അപ്പോഴാ സാറും ലാവണ്യ മിസ്സും സംസാരിക്കുന്നത് കണ്ടത് നിങ്ങൾക്കിടയിൽ ഞാനൊരു കട്ടുറുമ്പ് ആവണ്ടല്ലോ എന്ന് കരുതി ഞാൻ തിരിച്ചു പോന്നു….

സ്റ്റോപ്പിറ്റ്.. എന്താണ് പറയുന്നത് വല്ല ബോധവും ഉണ്ടോ..മ്മ്..

മ്ച്ചും…. അവൾ ചുമൽ കൂച്ചി..

എവിടെ.. ഇമ്പോസിഷൻ എവിടെ.. ഷോ മി..

അത് കേട്ടതും അവൾ ബാഗിൽ നിന്നും ഒരു ബുക്ക്‌ എടുത്ത് അവനു നേരെ നീട്ടി..

അത് തുറന്നു നോക്കിയ അഗ്നി…

ഹേയ് ഡാർലിംഗ് .. Saranghaeyo..ഇതാണ് എന്റെ ഇമ്പോസിഷൻ…ഒന്നും തോന്നരുത്…അല്ലെന്ന് പറഞ്ഞു ഷോ ഇറക്കി എന്നെ ഗെറ്റ് ഔട്ട്‌ അടിച്ചാൽ നമ്മുടെ കല്യാണസ്റ്റോറി മുഴുവൻ ഞാനിവിടെ വിളമ്പും…വിത്ത്‌ ഫോട്ടോ.. താലി കെട്ടുന്ന ഫോട്ടോ എന്റെ ഫോണിൽ അവിടത്തെ ഏതോ ഒരു ചേട്ടനെകൊണ്ട് ഞാൻ എടുപ്പിച്ചിരുന്നു.. മോൻ നാറും കേട്ടോ.. പിന്നേ രാവിലെ എന്നെ പറ്റിച്ചിട്ട് പോന്നതല്ലേ അതിനുള്ള കൂലി ഞാൻ വീട്ടിൽ എത്തിയിട്ട് തരുന്നുണ്ട് പൊന്നുമോൻ പെട്ടെന്ന് വന്നേക്കണം..
എനിക്കറിയാം ഇതൊക്കെ വായിച്ചു വാദ്യാർക്ക് എന്നെ കൊല്ലാനുള്ള ദേഷ്യം തോന്നാം.. സ്വാഭാവികം… അത് കാണാൻ വേണ്ടി തന്നെയാ ഇതൊക്കെ.. അത് കാണുമ്പോൾ വല്ലാത്തൊരു മനസുഖം..കെട്ടിപിടിച്ചു ഉമ്മ തരാൻ തോന്നും …തരട്ടെ…

ഇത് വായിച്ചതും അവന്റെ മുഖം വലിഞ്ഞു മുറുകി…

സാർ.. ഓക്കെയല്ലേ സാർ..ഇന്നലെ രാത്രി മുഴുവൻ കുത്തിയിരുന്ന് എഴുതിയതാ….എന്നവൾ പറഞ്ഞതും അവൻ അമർത്തി മൂളികൊണ്ട് ക്ലാസ്സ്‌ ആരംഭിച്ചു… ഇടയ്ക്ക്‌ അബദ്ധവശാൽ അവന്റെ നോട്ടം അവളുടെ മേലെ  വീണപ്പോൾ അവൾ സൈറ്റടിച്ചു കാണിച്ചതും  അവൻ മുഷ്ടി ചുരുട്ടി പിടിച്ചു ദേഷ്യം നിയന്ത്രിച്ചു ക്ലാസ്സ്‌ അവസാനിപ്പിച്ചു അവിടുന്ന് പോയി..അതുകണ്ട ശ്രീക്ക് അന്നേരം ചെറിയ വിഷമം തോന്നാതിരുന്നില്ല 

***********

സ്റ്റാഫ്‌ റൂമിൽ ഇരുന്ന് അജിത് ചിന്തിക്കുകയായിരുന്നു റൺവേയിലുണ്ട്
ഹൈവേയിൽ ഇല്ല…അപ്പോ റൺ.. റൺ എന്നാണോ പേര്…

ഹേയ്…അങ്ങനെ ആരെങ്കിലും പേര് ഇടുമോ.. ഇനി ഷോർട് ആയിട്ട് അങ്ങനെ വിളിക്കുന്നതാണോ…

കങ്കാരുവിൽ ഉണ്ട് കടുവയിൽ ഇല്ല… അതെന്തുവാ… ഇതെന്ത് ക്ലൂവാ..റൺവെ.. അതൊരു സിനിമപേരാണല്ലോ… ഇനിയിപ്പോ അതിലെ ഹീറോയിനെ ആണോ ഉദേശിച്ചേ…അതിലെ ഹീറോയിൻ നെയിം കാവ്യാ മാധവൻ.. അതുപോലെ കങാരുവിലും കാവ്യാ മാധവൻ ഉണ്ട്..അപ്പോ അവളുടെ പേര് കാവ്യാ എന്നാണോ…

അന്നേരമാണ് ഒരു പെണ്ണ് വന്നു വാതിൽക്കൽ നിന്നു പരുങ്ങുന്നത് അവൻ ശ്രദ്ധിക്കുന്നത്…ആളെ മനസ്സിലായ അജിത്  കൈകൊണ്ട് ആംഗ്യ ഭാഷയിൽ അവളോട് വരാൻ പറഞ്ഞതും അവൾ ചെറിയ പേടിയോടെ അകത്തേക്ക് വന്നു…

മ്മ്.. എന്ത്‌ വേണം..അവളുടെ മുഖഭാവം കണ്ടു അജിത്തിനു ചിരി വന്നു എങ്കിലും അത് വിദഗ്ധമായി മറച്ചു പിടിച്ചു ഇത്തിരി ഗൗരവത്തിൽ ചോദിച്ചു..

ഞാൻ..എന്റെ ഫോൺ…

ഫോണോ എന്ത്‌ ഫോൺ….

ഞ…ഞാൻ… നേരത്തെ കാന്റീനിൽ…

എന്റെ കൊച്ചേ വിക്കാതെ കാര്യം പറ..

സാർ പ്ലീസ് സാർ എന്റെ ഫോൺ തരുന്നേ…

ആരാ പറഞ്ഞത് നിന്റെ ഫോൺ എന്റെ കയ്യിൽ ഉണ്ടെന്ന്…

എനിക്കറിയാം.. എനിക്ക് വീട്ടിൽ പോണം സാർ..

പൊയ്ക്കോന്നെ… ഞാൻ പോവണ്ടെന്ന് പറഞ്ഞോ… കുട്ടിക്ക് ആളു മാറിക്കാണും….

ഫോണില്ലാതെ എനിക്ക് പോവാൻ പറ്റില്ല സാർ…

ഫോണിലാ വീട്ടിൽ പോണത്…

സാർ പ്ലീസ്…ലേറ്റ് ആയി ചെന്നാൽ അച്ഛൻ വഴക്ക് പറയും…

പഠിപ്പിക്കുന്ന സാറിനെ പ്രണയിച്ചാൽ അച്ചൻ വഴക്ക് പറയില്ലേ..

അവന്റെ ചോദ്യം ഒരു നിമിഷം അവളെ ഞെട്ടിച്ചു എങ്കിലും ധൈര്യം കൈവിടാതെ പറഞ്ഞു അതിന് സാർ എന്നെ പഠിപ്പിക്കുന്നില്ലല്ലോ…

ഓഹോ.. അങ്ങനെയാണല്ലേ.. ശരി… ദാ തന്റെ ഫോൺ എന്നും പറഞ്ഞു പോക്കറ്റിൽ നിന്നും അവളുടെ ഫോൺ എടുത്ത് അവൾക്ക് നേരെ നീട്ടി..

റീൽസോളി ആണല്ലേ….

അത് കേട്ടതും കാവ്യ നന്നായിട്ടൊന്നു ഇളിച്ചു കാണിച്ചുകൊണ്ട് പറഞ്ഞു ചെറുതായി..

എന്തായാലും കൊള്ളാം..

താങ്ക് യൂ സാർ..

യൂട്യൂബ്,ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്‌, ഷെയർചാറ്റ്, തുടങ്ങി ഒട്ടുമിക്ക സോഷ്യൽ മീഡിയ  പ്ലാറ്റ്ഫോമിലും സജീവസാനിധ്യം അറിയിക്കുന്നുണ്ട് അല്ലെ …

അയ്യോ സാർ.. ഞാൻ tango….

അപ്പൊ ടാങ്കോയിലും ഉണ്ടോ..

ടാങ്കോയിൽ ഇല്ല എന്ന് പറയാൻ വന്നതാ.. പിന്നെ ബാക്കിയുള്ളതൊക്കെ സാറിന്റെ ഫോണിലും കാണും…എല്ലാരുടെ ഫോണിലും കാണും..

മ്മ്.. ശരി.. എല്ലാം ആപ്സിന്റെയും സെർച്ച്‌ ഹിസ്റ്ററി ഞാൻ കണ്ടു… കാർടൂൺ കാണുന്ന സ്വഭാവം ഉണ്ടല്ലേ..

അയ്യോ സാർ അത് ചേച്ചിടെ കൊച്ചിന് വെച്ച് കൊടുത്തതാ..

മ്മ്.. ഇയാളുടെ പേരെന്താ..

കാവ്യ..

ശരി.. കാവ്യയെ ഞാൻ വെയ്റ്റിംഗ് ലിസ്റ്റിൽ ഇട്ടേക്കാം…

അപ്പൊ ഷുവർ ലിസ്റ്റിൽ മറ്റുവല്ലോരും  കാവ്യയുടെ മുഖം വാടി..

അതില്ല.. എന്റെ അമ്മയ്ക്ക് ഒറ്റ മോനാ
അമ്മ ഓക്കേ ആവുകയാണെങ്കിൽ ഞാൻ ഷുവർ ലിസ്റ്റിലേക്ക് മാറ്റും..

ശരി സാർ.. ഞാൻ എന്നാൽ പൊക്കോട്ടെ..

മ്മ്… ചെല്ല് എന്നും പറഞ്ഞു അവൻ പോവാൻ അനുവാദം കൊടുത്തതും അവൾ അവിടുന്ന് നടന്നു… കുറച്ചു നടന്നതും അവൾ ഒന്ന് തിരിഞ്ഞു നോക്കാനും മറന്നില്ല അന്നേരം അവനാണെങ്കിൽ താടിക്ക് കയ്യും കൊടുത്ത് ചെറു ചിരിയാലെ അവളെതന്നെ നോക്കുകയാണ്..അവൾ തിരിഞ്ഞു നോക്കിയതും അവൻ ചമ്മിയ മുഖത്തോടെ നോട്ടം മാറ്റിയതും ആ പുഞ്ചിരി വൈകാതെ അവളുടെ മുഖത്തേക്കും പടർന്നു…

അപ്പോഴാണ് അഗ്നി അങ്ങോട്ടേക്ക് കയറി വന്നത്…അജിത്തിന്റെ അരികിൽ നിന്നും പോവുന്ന കാവ്യയെ കണ്ടതും അഗ്നി അവനു നേരെ പുരികം പൊക്കി കൊണ്ട് ചോദിച്ചു 

ബി ബി എ ക്കാർക്ക് ഈ ഡിപ്പാർട്മെന്റിൽ എന്തു കാര്യം..ഒരു ലവ് മണക്കുന്നുണ്ടല്ലോ..അഗ്നി അജിത്തിന് നേരെ 

ഓ.. പിന്നേ ആ കുട്ടി ഒരു ഡൌട്ട് ചോദിക്കാൻ വന്നതാ…

നിന്നോടോ അതിന് നീ അവർക്ക് ഒരു സബ്ജെക്ടും എടുക്കുന്നില്ലല്ലോ…

ഇത് അല്പം ജനറൽനോളെജാ….

മ്മ്.. മ്മ്.. ഞാൻ ഇറങ്ങുവാ എന്നും പറഞ്ഞു അഗ്നി പുറത്തേക്ക് ഇറങ്ങിയതും  കഴിഞ്ഞ ദിവസം കണ്ട സീനിയർ പിള്ളേരോട് സംസാരിക്കുന്ന ശ്രീയെയാണ് അഗ്നി കാണുന്നത്… അവൻ തന്നെ ശ്രദ്ധിക്കുന്നു എന്ന് മനസിലാക്കിയ ശ്രീ ഇതാണ് പറ്റിയ അവസരം എന്ന് മനസിലാക്കി അതിലൊരുത്തന്റെ ബൈക്കിന്റെ പിറകിൽ കയറി ഇരുന്നതും അഗ്നിക്ക് ദേഷ്യം ഇരച്ചു കയറി പാർക്കിംഗ് ഏരിയയിൽ ചെന്ന് അവന്റെ ബൈക്ക് എടുത്ത് അവരുടെ പിറകെ വെച്ചു പിടിച്ചു….

തങ്ങളെ ഫോളോ ചെയ്ത് മരണപാച്ചിൽ നടത്തി വരുന്ന അഗ്നിയെ കണ്ടതും അവൾ ആ സീനിയർ പയ്യനോട് എന്തൊക്കെയോ പറഞ്ഞു വഴിയിൽ ഇറങ്ങി…അവൻ പോയതും അഗ്നി ശ്രീക്ക് അരികിലായി വണ്ടി നിർത്തി  ബ്രേക്ക്‌ പിടിച്ചു പവർഫുൾ ആയി ആക്‌സിലേറ്റർ  കൊടുത്തതും അവൾക്ക് മനസ്സിലായി ഇത് തനിക്ക് കയറാനുള്ള സൈൻ ആണെന്ന്…

അവന്റെ ബൈക്കിന്റെ പിറകിൽ കയറിയതേ അവൾക്ക് ഓർമ ഉണ്ടായിരുന്നുള്ളു പിന്നെ ഒന്നും ഓർമ്മ ഇല്ലായിരുന്നു…ജീവൻ ഇപ്പഴും ബാക്കി ഉണ്ടെന്ന് മനസിലായത് വീടിനു മുന്നിൽ വണ്ടി നിർത്തിയപ്പോഴാണ്… അത്രയ്ക്കും സ്പീഡിൽ ആയിരുന്നു അവൻ വണ്ടി ഓടിച്ചത്… ബൈക്കിൽ നിന്നും ഇറങ്ങിയ അഗ്നി അവളുടെ കയ്യും പിടിച്ചു വേഗത്തിൽ നടന്നതും അവൾക്ക് എന്തോ പന്തികേട് തോന്നി…

ഡോറും തുറന്നു അവളുടെ കയ്യും പിടിച്ചു നേരെ ചെന്നത് മുറിയിലേക്കും അവളെ ബെഡിലേക്ക് പിടിച്ചു തള്ളി ഡോറും ലോക്ക് ചെയ്ത് ഷർട്ടിന്റെ ബട്ടൺ അഴിച്ചു മാറ്റുന്നവനെ കണ്ടതും അവളുടെ കണ്ണുകൾ ബുൾസൈ പോലെ പുറത്തേക്ക് വന്നു………കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button
error: Content is protected !!