Novel

യെസ് യുവർ ഓണർ: ഭാഗം 6

[ad_1]

രചന: മുകിലിൻ തൂലിക

എന്റെ പെണ്ണ് എന്റെ പെണ്ണെന്നുള്ള സായന്തിന്റെ വിളി കല്ല്യാണിയുടെ ഉള്ളിൽ ഒരു കുളിർ മഴ പെയ്യ്തിറക്കി.. സമ്മതമെന്നോണം കല്ല്യാണി അവനെ നോക്കി തലയാട്ടി.. സായന്ത് അവളോടും കുട്ടികളോടും യാത്ര പറഞ്ഞ് അവിടുന്ന് ഇറങ്ങി.. കല്ല്യാണി അവൻ നൽകിയ കവർ ഒരു നിധി പോലെ തന്റെ മാറോടു ചേർത്ത് പിടിച്ചു. ############################## സായന്ത് അവന്റെ ഒഴിവ് സമയങ്ങളിൽ എല്ലാം കല്ല്യാണിയെ കാണാനും അവളൊടൊപ്പം ചിലവഴിക്കാനും തുടങ്ങി..

അവളും അവന്റെ അനന്തമായ പ്രണയ സാഗരത്തിൽ നീരാടി… അവൾക്കും കുട്ടികൾക്കും വേണ്ട എല്ലാ കാര്യങ്ങളും ചെയ്തു കൊടുത്തിരുന്നു.. കുറഞ്ഞ ദിവസങ്ങൾ കൊണ്ട് സായന്ത് അവരുടെ എല്ലാമായി കഴിഞ്ഞിരുന്നു.. പ്രത്യേകിച്ച് കല്ല്യാണിയുടെ.. ഒരു ദിവസം രാത്രി കല്ല് പോലെ എന്തോ തന്റെ ശരീരത്തിൽ വന്ന് വീണപ്പോഴാണ് കല്ല്യാണി ഉറക്കത്തിൽ നിന്നും ഉണർന്നത്.. നോക്കിയപ്പോൾ ജനലക്കൽ ഒരു നിഴൽ.. കല്ല്യാണി പേടിച്ചരണ്ട് എണീറ്റിരുന്നു..

“ഡി പെണ്ണേ.. കല്ല്യാണി വാതിൽ തുറന്നേ..” പതിഞ്ഞ ശബ്ദം ആ ശബ്ദം എത്ര പതുക്കി പറഞ്ഞാലും കല്ല്യാണിക്കിപ്പോൾ നിശ്ചയമാണ്.. സായന്ത്.. അവളുടെ മുഖത്ത് ആശ്വാസത്തിന്റെ പുഞ്ചിരി വിരിഞ്ഞു.. അവൾ കുട്ടികളെ ഒന്ന് നോക്കി ശബ്ദമുണ്ടാക്കാതെ എണീറ്റ് ജനലോരം ചെന്നു.. സായന്ത് ക്ലോസ്സ് അപ്പ് പരസ്യം പോലെ നന്നായി ഇളിച്ചുക്കാട്ടി.. നല്ല ഓവറാണെന്ന് തോന്നുന്നു ആടി കുഴയുന്നുണ്ട്.. “എന്താ ഈ നേരത്ത്.. ഉറക്കമൊന്നും ഇല്ലേ വക്കീലേ.. “

കല്ല്യാണി തലയൽപ്പം കുനിച്ച് നെറ്റി ചുളിച്ച് പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.. “മ്മ്മ്ച്ചും.. ഇല്ല.. ഉറക്കമില്ല.. എനിക്കെന്റെ കല്ല്യാണിയെ കാണാൻ തോന്നിപ്പോ ഓടിയിങ്ങ് പോന്നു.. നീ ഇങ്ങ് ഇറങ്ങി വാ എന്റെ പെണ്ണേ.. ഈ നിലാവ് പൊഴിയുന്ന രാത്രിൽ പുഴയോളങ്ങളുടെ താരാട്ട് കേട്ട് ഞാനെന്റെ പെണ്ണിനെ ഒന്ന് കെട്ടിപ്പിടിട്ടേ.. ഇങ്ങ് വാ പെണ്ണേ..” സായന്ത് ജനലിലൂടെ കയ്യിട്ട് അവളുടെ കയ്യിൽ പിടിച്ച് വലിച്ചു.. “അയ്യടാ കള്ളവക്കീലേ.. ഞാനില്ല.. ഇത് നല്ല സൂക്കേടാട്ടോ..

വേഗം പോകാൻ നോക്കിയേ..” “അതേ… സൂക്കേടാ.. നീ എന്ന പ്രണയം എന്നിൽ ഓരോ നിമിഷവും ക്യാൻസർ പോലെ വ്യാപിക്കുകയാണ്… അതേ.. ഞാൻ രോഗിയാണ് പ്രേമ രോഗി” അവൻ ശൂന്യതയിലേക്ക് തന്റെ ഇരു കൈകളും വിരിച്ച് ഒന്ന് വട്ടം കറങ്ങി.. “നീ ഇങ്ങ് വാ കല്ലു.. ഈ സച്ചുവേട്ടൻ ശരിക്കൊന്ന് കാണട്ടേ.. ഇല്ലേൽ ഞാനിപ്പോ കൂവും.. കൂ…..കൂ….” അവൻ കൂവാൻ തുടങ്ങി ലക്ക് കെട്ട് നിൽക്കുന്നത് കൊണ്ട് എന്താ ചെയ്യുന്നേ പറയുന്നേ ഈ വക ബോധമൊന്നും അവന് ഉണ്ടായില്ല..

“അയ്യോ..ചതിക്കല്ലേ.. ചതിക്കല്ലേ ഒച്ചയെടുത്ത് നാട്ടുക്കാരേം ഉറങ്ങി കിടക്കുന്ന പിള്ളേരേം ഉണർത്തല്ലേ.. കള്ളും വണ്ടി ഇന്ന് ഫുൾ ടാങ്ക് ആണല്ലോ.. ബഹളം കൂട്ടല്ലേ ഞാനിപ്പോൾ വരാം..” കല്ല്യാണി ഒരു കെഞ്ചലോടെ അവനെ നോക്കി തൊഴുതു.. “ആ… അതാണ്.. എന്റെ കല്ലു പെണ്ണ് വായോ.. നിന്റെ സച്ചുവേട്ടൻ വെയിറ്റിംഗ്..” അവൻ കൈകൾ രണ്ടും നീട്ടി അവളെ മാടി വിളിച്ചു കല്ല്യാണി ശബ്ദമുണ്ടാക്കാതെ വാതിൽ തുറന്ന് പുറത്തിറങ്ങിയതും സായന്ത് അവളുടെ കയ്യിൽ വലിച്ച് പുഴയോരത്തേക്ക് നീങ്ങി നിന്നു..

അവളെ തനിക്ക് എതിരായി നിർത്തി.. കൈക്കെട്ടി അവളെ തന്നെ നോക്കി നിന്നു.. പതിവിലും വിപരീതമായി മുണ്ടും ഷർട്ടുമാണ് അവന്റെ വേഷം.. അവന്റെ കണ്ണിൽ തെളിയുന്ന പ്രണയത്തിന്റെ തീവ്രത നേരിടാനാകാതെ കല്ല്യാണി ദാവണി തുമ്പ് ചുഴറ്റി തലതാഴ്ത്തി നിന്നു.. അവളുടെ മൊട്ടകണ്ണുകൾ നാണത്താൽ പിടയ്ക്കുന്നുണ്ട്.. സായന്ത് കെട്ടിപിടിക്കാനായി അവൾക്കരികിലേക്ക് വന്നതും അവൾ രണ്ടടി പുറകിലേക്ക് വെച്ചു.. സായന്ത് കണ്ണുകൾ കൊണ്ട് കെഞ്ചുന്നുണ്ട്..

അവൾ പറ്റില്ലെന്ന് ഉള്ള അർത്ഥത്തിൽ തല ഇരുവശവും വെട്ടിച്ചു.. “ഓഹോ.. ഞാൻ ആഗ്രഹിച്ച് ഓടി വന്നത് വെറുതെ ആയോ.. അയ്യോ.. അയലത്തെ ചേച്ചിമാരേ.. ചേട്ടന്മാരേ ഈ കല്ലു ചെയ്യുന്നത് ന്യായമാണോ..” അവൻ പിന്നെയും വിളിച്ച് കൂവാൻ തുടങ്ങിയതും അവൾ അവനെ ഇറുകെ കെട്ടിപ്പിടിച്ചു.. ഒരു കള്ളചിരിയോടെ സായന്ത് അവളെ തന്റെ നെഞ്ചോട് ചേർത്ത് മുറുകെ കെട്ടിപ്പിടിച്ച് അവളുടെ നെറുകയിൽ തന്റെ ചുണ്ടുകൾ അമർത്തി.

. പുഴയിൽ നിന്ന് വീശുന്ന കുളിർക്കാറ്റേറ്റ് ഒരുപാട് നേരം പരസ്പരം സംസാരിക്കാതെ അവർ തമ്മിൽ തമ്മിൽ അലിഞ്ഞ് ചേർന്ന് നിന്നു.. ശേഷം സായന്ത് അവളുടെ കഴുത്തിൽ ഉമ്മ വച്ച് ” കല്ല്യാണി എനിക്ക് നിന്റെ മടിയിൽ കിടന്ന് ഉറങ്ങണം..” അവനൊരു കുഞ്ഞി കുട്ടിയെ പോലെ ചിണുങ്ങി.. കല്ല്യാണി പതിയെ ചിരിച്ച് താഴേക്ക് ഇരുന്നു.. സായന്ത് ഒരു കുഞ്ഞിനെ പോലെ അവളുടെ മടിയിലേക്ക് ചുരുണ്ട് കൂടി.. അവൾ ദാവണി തുമ്പ് വിടർത്തി അവനെ പുതപ്പിച്ച് അവന്റെ മുടിയിഴകളിൽ തഴുകി..

തോളിൽ പതിയെ തട്ടി കൊണ്ടിരുന്നു.. ആ സ്നേഹസ്പർശം ഏറ്റ് വാങ്ങി അവൻ ഉറങ്ങി കഴിഞ്ഞിരുന്നു.. അവരുടെ പ്രണയ രാത്രിക്ക് സാക്ഷ്യം വഹിച്ച് പുഴയോളങ്ങൾ വാനിലെ ചന്ദ്രപ്രഭയാൽ വെള്ളി കമ്പളം പുതച്ച് ചെറുകാറ്റിൽ ഓളം തല്ലി ഒഴുകുന്നുണ്ടായിരുന്നു.. ############################### സായുവിന്റെ പിറന്നാൾ ദിനം “എന്താ എന്റെ കുഞ്ഞിക്കൊരു കള്ള ഉറക്കം.. സച്ചു ചേട്ടന്റെ വീട്ടിൽ പോകണ്ടേ നമുക്ക്..”

കല്ല്യാണി കുഞ്ഞിയെ ഉണർത്താൻ ശ്രമിച്ചതും അവളുടെ കൈ പൊള്ളുന്ന ചൂട് കുഞ്ഞിക്ക്.. “അയ്യോ.. എന്റെ മോൾക്ക് പനിക്കുന്നുണ്ടല്ലോ..” കല്ല്യാണി വെപ്രാളത്തോടെ അവളുടെ കഴുത്തിലും നെറ്റിയിലും കൈവച്ച് നോക്കി.. തണുത്ത കൈതലം നെറ്റിയിൽ അമർന്നപ്പോൾ കുഞ്ഞി കണ്ണ് തുറക്കാൻ ശ്രമിക്കുന്നുണ്ട്.. കല്ല്യാണി വേഗം ഒരു തുണി നനച്ച് കുഞ്ഞിടെ നെറ്റിയിൽ ഇട്ട് കൊടുത്ത് അവളെ നന്നായി പുതപ്പിച്ചു..

ശേഷം പഴയ തകരപ്പെട്ടി വേഗത്തിൽ തുറന്ന് പനിയുടെ മരുന്ന് തപ്പിയെടുത്ത് കുഞ്ഞിക്ക് കൊടുത്തു.. കുറച്ചു സമയത്തിനുശേഷം കുഞ്ഞിയുടെ പനിച്ചൂട് കുറഞ്ഞു വന്നു.. അത്രയും നേരം കല്ല്യാണി അവൾക്കൊപ്പമിരുന്നു.. “കല്ലു ചേച്ചി സച്ചു ചേട്ടന്റെ വീട്ടിൽ പോകണ്ടേ നമുക്ക്” കിട്ടു സന്തോഷത്തിൽ ഓടി വന്നു.. “കുഞ്ഞിക്ക് പനിയാണല്ലോ കിട്ടു.. വയ്യാത്ത കുഞ്ഞിനെ കൊണ്ട് നമ്മൾ എങ്ങനെയാ പോകാ..”

കല്ല്യാണി വിഷണ്ണയായി.. എല്ലാവരും വിഷമിച്ച് പരസ്പരം നോക്കി.. “ചേച്ചി പോയിട്ട് വായോ.. കുഞ്ഞീനെ ഞങ്ങൾ നോക്കിക്കോളാം..” കിട്ടു ഒരുപാധി കണ്ടെത്തിയ ഉൽസാഹത്തോടെ പറഞ്ഞു “നിങ്ങളിലാതെ ഞാൻ എങ്ങനെയാ.. ഞാൻ പോകുന്നില്ല..” കല്ല്യാണി കുഞ്ഞിന്റെ കയ്യിൽ തഴുകി കൊണ്ടിരുന്നു “സാരമില്ല ചേച്ചി.. നമ്മൾ ആരും പോയില്ലേൽ അവർക്ക് വിഷമാകില്ലേ.. ചേച്ചി പോയിട്ട് വായോ..” കിട്ടു അവളെ വലിച്ച് എണീപ്പിച്ചു..

കല്ല്യാണി അവരെ ഒരു വട്ടം കൂടി നോക്കി മനസ്സില്ലാ മനസ്സോടെ റെഡിയാകാൻ പോയി.. സായന്ത് കൊടുത്ത കവർ അപ്പോഴാണ് അവൾ തുറന്ന് നോക്കുന്നത്.. കറുപ്പ് സാരിയായിരുന്നു അതിൽ.. സാരിയുടെ കരയിലും മുന്താണിയിലും നിറയെ സിൽവർ ബീഡ്സും മറ്റും പിടിപ്പിച്ച് മനോഹരമാക്കിയ സാരി.. ഒറ്റ നോട്ടത്തിൽ അറിയാം അതിന് ഒരുപാട് വില ആയിട്ടുണ്ടാകുമെന്ന്.. കല്ല്യാണി വിടർന്ന കണ്ണുകളാൽ ആ സാരി തിരിച്ചും മറിച്ചും നോക്കി..

സാരിക്ക് ഇണങ്ങുന്ന ഫുൾ സിൽവർ ബീഡ്സ് പിടിപ്പിച്ചിരുന്ന ബ്ലൗസും.. അതിന് മാച്ചായ accessories ഉം ഉണ്ടായിരുന്നു.. അതെല്ലാം ഇടാൻ അവൾക്കൊരു മടി തോന്നി.. പിന്നെ സായന്ത് പറഞ്ഞ കാര്യം ഓർത്തപ്പോൾ അവൾ സാരി ഭംഗിയായി ഞൊറിഞ്ഞുടുത്ത് ആഭരണങ്ങളും അണിഞ്ഞ് ഒരുങ്ങി… ആ സാരിയിൽ അവൾ അതി സുന്ദരിയായി കാണപ്പെട്ടു.. പഴയ കല്ല്യാണിയിൽ നിന്നും തികച്ചും വ്യത്യസ്തയായി മാറി അവൾ..

അവൾ ഇത്രയും നാളും മനപ്പൂർവ്വം ഒളിച്ചു വച്ചിരുന്നതെല്ലാം വെളിപ്പെട്ടത് പോലെ…. നേരം വൈകിയതിനാൽ അവൾ ഓട്ടോ പിടിച്ചാണ് സായന്തിന്റെ വീട്ടിലേക്ക് പുറപ്പെട്ടത്.. ഓട്ടോയിൽ നിന്ന് ഇറങ്ങിയതും അവന്റെ വീടും അവിടുത്തെ അലങ്കാരങ്ങളും കണ്ട് അവൾ അമ്പരന്നു.. ആരും ഉണ്ടാകില്ലെന്ന് പറഞ്ഞിട്ട് നിറയെ ആളുകളായിരുന്നു അവിടെ.. അവൾക്ക് എന്തോ വല്ലായ്മ തോന്നി.. തിരികെ പോകാൻ പറഞ്ഞ് മനസ്സ് നിർബന്ധം പിടിച്ചു..

കാലുകൾ തിരികെ പോകാൻ തിരിഞ്ഞതും വീടിന് മുൻപിൽ തന്നെ കാത്ത് നിൽക്കുന്ന സായന്തിനെ അവൾ കണ്ടത്.. അവളെ കണ്ട് സായന്ത് ഓടി വന്നു.. വന്നപാടെ എളിയിൽ കൈകുത്തി കണ്ണിൽ അൽഭുതം നിറച്ച് കല്ല്യാണിക്ക് ചുറ്റും വട്ടമിട്ടു നടന്ന് അവളെ നോക്കാൻ തുടങ്ങി..അവന്റെ ഓരോ നോട്ടവും അവളിൽ നാണം വിരിയിച്ചു.. “എന്ത് ഭംഗിയാ എന്റെ പെണ്ണിനെ കാണാൻ.. നീയി സൗന്ദര്യമെല്ലാം എവിടെ ഒളിപ്പിച്ച് വെച്ചിരുന്നേ..

നിന്നെ നോക്കി മതിയാകുന്നില്ലല്ലോ പെണ്ണേ.. അന്ന് തന്ന മധുര സമ്മാനം ഒരെണ്ണം കൂടി തരാൻ തോന്നാണല്ലോ കല്ല്യാണി.. ” അവനവളുടെ ചുണ്ടിലേക്ക് അവന്റെ ദൃഷ്ടിയൂന്നി.. കല്ല്യാണി അവന്റെ വാക്കുകളിൽ പൂത്തുലഞ്ഞ് അവളിലേക്ക് അടുത്ത് വന്ന സായന്തിനെ പതിയെ പുറകിലേക്ക് തള്ളി.. “ഈ പെണ്ണ് ആ മൂഡങ്ങ് കളഞ്ഞൂലോ..” സായന്തിന്റെ മുഖത്തൊരു നിരാശ.. അവൾ നാണം കൊണ്ട് തുടുത്ത കവിളിണികൾ അവനെ നേരേ വീർപ്പിച്ച് കോക്കിരി കാട്ടി..

“അല്ലാ.. ആരും ഉണ്ടാകില്ലെന്ന് പറഞ്ഞിട്ട് ഒരുപാട് പേരുണ്ടല്ലോ.. ” അവൾ ചുറ്റും കണ്ണോടിച്ചു “ആ.. ഇത് ഞങ്ങൾക്ക് പോലും ഒരു സർപ്രൈസ് ആണ് കല്ല്യാണി.. ദാ ബ്ലൂ ജീൻസ് ഇട്ട് നിൽക്കുന്ന പെൺകുട്ടിയെ കണ്ടോ എന്റെ അപ്പച്ചിടെ മോളാ.. അവളുടെ പണിയാ ഇതെല്ലാം.. ” കല്ല്യാണി സായന്ത് ചൂണ്ടികാണിച്ചിടത്തേക്ക് നോക്കി.. “താൻ ഇങ്ങനെ നിന്ന് അമ്പരന്ന് തിത്തിതൈ കളിക്കാതെ അകത്തേക്ക് വായോ.. കേക്ക് കട്ട് ചെയ്യാൻ നേരമായി.. അല്ല നമ്മുടെ ആൾക്കാര് എന്തേ..”

അവൻ പിള്ളേരെ തിരിഞ്ഞു കുഞ്ഞിക്ക് പനി.. അയ്യോ.. എന്നിട്ട് ഹോസ്റ്റലിൽ കൊണ്ട് പോയില്ലേ.. നീ എന്തേ എന്നെ വിളിക്കാഞ്ഞേ കല്ല്യാണി.. സായന്ത് ഗൗരവത്തിൽ ചോദിച്ചു അതിനും മാത്രമൊന്നും ഇല്ല.. ഒരു ചെറിയ ചൂട്.. മരുന്ന് കൊടുത്തപ്പോൾ അതങ്ങ് പോയി.. ഞാൻ ഇവിടേക്ക് പോരെണ്ടെന്ന് കരുതി ഇരുന്നതാണ്.. കിട്ടുവും ചിക്കുവും കുഞ്ഞിക്ക് കൂട്ടിരിക്കാമെന്ന് പറഞ്ഞപ്പോൾ വേഗമിങ്ങ് ഓടി പോന്നു.. “ഉം.. എങ്കിൽ വായോ.. ഫംഗ്ഷൻ കഴിഞ്ഞ് നിന്നെ വേഗം ഞാൻ വീട്ടിലാക്കാം..

പിന്നെ ഇന്ന് നിനക്കൊരു സർപ്രൈസ് ഗിഫ്റ്റ് ഉണ്ട്.. ഒന്നല്ല രണ്ട്.. അത് അറിയുമ്പോൾ നിന്റെ ഈ മൊട്ടകണ്ണുകൾ വിരിയുന്നത് എനിക്ക് അടുത്ത് നിന്ന് കാണണം..” ഒരു ചിരിയോടെ സായന്ത് അവളുടെ കൈപിടിച്ച് വീടിനകത്തേക്ക് കയറി.. വീടിനകത്തെ അലങ്കാരങ്ങളിലെല്ലാം കല്ല്യാണി കണ്ണിമയ്ക്കാതെ നോക്കാൻ തുടങ്ങി.. സായു അവളെ കണ്ട് സന്തോഷത്തോടെ ഓടി വന്ന് കെട്ടിപ്പിടിച്ച് വിശേഷങ്ങൾ തിരക്കി..

സായന്ത് അവൾക്ക് കുടിക്കാനായി ജ്യൂസ് കൊടുത്ത്.. സായുവിനേയും കൂട്ടി കേക്ക് കട്ട് ചെയ്യാൻ പോയി.. കേക്ക് കട്ട് ചെയ്ത്.. പരസ്പരം പങ്ക് വച്ചു.. കേക്ക് കൊടുക്കാൻ സായന്ത് കല്ല്യാണിയെ വിളിച്ചെങ്കിലും അവളത് സ്നേഹത്തോടെ നിരസിച്ചു.. അത്യാവശ്യം തിരക്കുകൾ അവസാനിച്ചപ്പോൾ സായന്ത് ഹാളിന് ഒത്ത നടുവിലായി കയറി നിന്ന് ഗയ്സ്.. എല്ലാവരും ഒരു നിമിഷം ഇങ്ങോട്ടൊന്ന് ശ്രദ്ധിക്കൂ.. എനിക്കൊരു പ്രധാനപ്പെട്ട കാര്യം നിങ്ങളെ അറിയിക്കാനുണ്ട്..

എന്താണ് വക്കീൽ സാറേ.. ഞങ്ങൾ ആരാധികമാരുടെ ചങ്ക് തകർക്കുന്ന അറിയിപ്പാണോ.. കൂട്ടത്തിൽ ഒരുത്തി വിളിച്ചു ചോദിച്ചു സായന്ത് ഉറക്കെ ചിരിച്ച് നെഞ്ചിൽ കൈ പിണച്ചു കെട്ടി ” ആ.. ഏറേ കുറേ അങ്ങനെയൊരു വാർത്തയാണ്.. അടുത്ത് തന്നെ ഈ സായന്ത് ശങ്കർ വിവാഹിതനാകാൻ പോകുന്നു” അത് പറയുമ്പോൾ അവന്റെ കണ്ണുകൾ പ്രണയം നിറച്ച് നോക്കിയിരുന്നത് കല്ല്യാണിയെ ആയിരുന്നു.. അവൻ ഇനി പറയാൻ പോകുന്ന കാര്യങ്ങൾ അവൾക്ക് അറിയാവുന്നത് കൊണ്ട് കല്ല്യാണിയുടെ ഉള്ളം തുള്ളി പിടയ്ക്കാൻ തുടങ്ങി..

ഇത്രപ്പെട്ടെന്ന് ഇങ്ങനെയൊന്ന് അവൾ പ്രതീക്ഷിച്ചില്ല.. “എന്റെ വുഡ്ബിയെ നിങ്ങൾക്ക് മുമ്പിൽ ഞാൻ പരിചയപ്പെടുത്താണ്.. രശ്മിത ലക്ഷ്മൺ.. എന്റെ അപ്പച്ചിയുടെ മോളാണ്..” സായന്ത് അടുത്ത് നിന്നിരുന്ന രശ്മിതയെ ചേർത്ത് നിർത്തി.. കേട്ടത് വിശ്വസിക്കാനാകാതെ കല്ല്യാണി ഞെട്ടി തരിച്ചു.. അവന്റെ വാക്കുകൾ അവളുടെ ചെവികളിൽ ഈയം ഉരുക്കിയൊഴിക്കും പോലെ പൊളിച്ചു.. മിഴിനീർ ഉരുണ്ട് കൂടി പെയ്യ്ത് തുടങ്ങിയ കണ്ണുകളാലേ അവൾ സായന്തിനെ നോക്കി..

അവന്റെ മുഖത്തൊരു വിജയീ ഭാവം.. ഇത്രയും നേരം അവന്റെ കണ്ണുകളിൽ ഉണ്ടായിരുന്ന പ്രണയം മാറി ക്രൂരത നിറഞ്ഞു.. അവന്റെ നോട്ടത്തിലെ പുച്ഛം അവളുടെ മേൽ പതിക്കുന്ന ചാട്ടവാറടി പോൽ തോന്നി കല്ല്യാണിക്ക്.. ആ നിമിഷം ഹൃദയം നിലച്ച് ജീവൻ പോയിരുന്നെങ്കിൽ എന്ന് അവൾ ഒരുപാട് ആഗ്രഹിച്ചു.. അതിലേറെ പ്രാർത്ഥിച്ചു.. അവളുടെ ഹൃദയം നുറുങ്ങിയുള്ള ആ നിൽപ്പ് ആസ്വദിച്ച് കൊണ്ടവൻ തുടർന്നു ” marriage date fix ചെയ്തിട്ടില്ല..

എന്റെ ജീവിതത്തിലെ സുപ്രധാനമായ ഒന്ന് നിങ്ങളെ അറിയിക്കണമെന്ന് തോന്നി.. അതാണ് ഒഫീഷ്യലായി അനൗൺസ് ചെയ്തത്” സായന്ത് അത് പറഞ്ഞ് നിർത്തിയതും പിന്നീട് അഭിനന്ദന പ്രവാഹം ആയിരുന്നു അവിടെ.. സായന്തിനേയും രശ്മിതയേയും ചേർത്ത് വച്ച് കാണുംതോറും കല്ല്യാണിയുടെ ഹൃദയം മുറിഞ്ഞ് ചോര വാർക്കാൻ തുടങ്ങിയിരുന്നു.. അവൾ വേദനയോടെ അടുത്ത് ഇട്ടിരുന്ന കസേരയിലേക്ക് വീണു.. അവളുടെ കണ്ണിൽ നിന്നും അടർന്നു വീഴുന്ന ഓരോ കണ്ണീരും സായന്തിന്റെ ഉള്ളിൽ ഇരട്ടി സന്തോഷം ഉണ്ടാക്കി..

സായന്ത് അവൾക്കരികിലേക്ക് വന്ന് “എന്റേ ആദ്യത്തെ സർപ്രൈസ് എങ്ങനെയുണ്ട് കല്ല്യാണി.. ഇഷ്ടപ്പെട്ടോ..” അവൻ അവളെ പുച്ഛത്തോടെ നോക്കി കല്ല്യാണി അവനെ കരഞ്ഞ് കലങ്ങിയ കണ്ണുമായി നോക്കി.. അവളുടെ നെഞ്ച് പിളർന്ന് രക്തം കിനിയുന്ന വേദന ആ കണ്ണുകളിൽ വ്യക്തമായിരുന്നു.. ആ കാഴ്ച അവന് ആവേശം കൂട്ടുകയാണ് ചെയ്തത്.. ” നീ എന്ത് കരുതിയടി എരുമേ.. ഞാനെല്ലാം മറന്നെന്നോ.. എല്ലാം മറന്ന് നിന്നെ എന്റെ കെട്ടില്ലമ്മയായി വാഴിക്കുമെന്നോ.. നിനക്ക് തെറ്റി”

അവന്റെ കണ്ണിൽ പക ആളി കത്തി “ഇത് സായന്താണ്.. ക്രിമിനൽ ലോയർ സായന്ത് ശങ്കർ.. നിയമങ്ങളും നിയമവശങ്ങളും കൈ വെള്ള പോലെ മനപാഠമാക്കിയവൻ.. ആ ഞാനൊരു പീറ തെരുവ് പെണ്ണിന്റെ മുന്പിൽ തോൽക്കേ.. ഒരിക്കലും ഇല്ല.. മുള്ള് കൊണ്ട് പോറിയത് പോലും ഓർമയിൽ സൂക്ഷിക്കുന്നവനാ ഞാൻ..നീ എന്നോട് ചെയ്തതൊന്നും ഞാഅ ഒരിക്കലും മറക്കില്ലടി എരുമേ.. നിന്റെ ഈ കണ്ണീര് എന്റെ ഉള്ളിൽ ഇത്രയും നാളും ആളി കത്തിയിരുന്ന തീയേ അണയ്ക്കുന്നുണ്ട്.. അത് മാത്രം പോര എനിക്ക്.. ഇത് നിനക്കുള്ള ആദ്യത്തെ സമ്മാനം ഇനി അടുത്തത് ദാ ഇപ്പോ വരും” അവനത് പറഞ്ഞ് കൈവിരൽ ഞൊടിച്ചതും,….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button