Kerala

വയനാട് വനമേഖലയിൽ കുടുങ്ങിയ 500ഓളം പേരെ രക്ഷപ്പെടുത്തി

[ad_1]

കനത്ത മഴയിൽ സംസ്ഥാനത്ത് പല ജില്ലകളിലും മഴക്കെടുതി തുടരുന്നു. വയനാട് പൊൻകുഴി ഭാഗത്ത് ദേശീയപാത 766ലെ വെള്ളക്കെട്ട് കാരണം മുത്തങ്ങ വനമേഖലയിൽ കുടുങ്ങി കിടന്ന എല്ലാവരെയും പുറത്തെത്തിച്ചു. വനമേഖലയിൽ കുടുങ്ങിയ 500 ഓളം പേരെയാണ് പുറത്തെത്തിച്ചത്. പെരുമഴയ്ക്കിടെയാണ് പോലീസും ഫയർ ഫോഴ്‌സും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയത്

കെഎസ്ആർടിസി ബസുകൾ, ലോറികൾ, കാറുകൾ അടക്കം നിരവധി വാഹനങ്ങളിലായി അഞ്ഞൂറോളം പേരാണ് വനമേഖലയിൽ കുടുങ്ങിയത്. വയനാട്ടിൽ 682 കുടുംബങ്ങളിൽ നിന്നായി 2281 പേരാണ് ദുരിതാശ്വാസ ക്യാമ്പിലുള്ളത്.

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ കക്കയം ഡാമിൽ നിന്ന് അധിക ജലം തുറന്നുവിടാൻ സാധ്യതയുണ്ട്. കുറ്റ്യാടി പുഴയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കലക്ടർ അറിയിച്ചു. ചാലിയാറിലും ഇരുവഴഞ്ഞിപ്പുഴയിലും ചെറുപുഴയിലും പുനൂർ പുഴയിലും ജലനിരപ്പ് ഉയർന്നു. ജില്ലയിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ കൂടി തുറന്നിട്ടുണ്ട്.
 



[ad_2]

Related Articles

Back to top button