Education

സർക്കാർ എയിഡഡ് കോളേജുകളിൽ പുതിയ കോഴ്സുകൾ അനുവദിച്ച് സർക്കാർ

സർക്കാർ എയിഡഡ് കോളേജുകളിൽ പുതിയ കോഴ്സുകൾ അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സർക്കാർ, എയ്ഡഡ് കോളേജുകൾ, സർവകലാശാലകളിൽ പുതിയ കോഴ്സുകളനുവദിച്ച് സർക്കാർ. 47 സർക്കാർ കോളേജുകളിൽ 49 കോഴ്സുകൾ, 105 എയ്ഡഡ് കോളേജുകളിൽ 117 കോഴ്സുകൾ, എട്ട് സർവകലാശാലകളിൽ 19 കോഴ്സുകൾ എട്ട് എൻജിനിയറിങ് കോളേജുകളിൽ 12 കോഴ്സുകൾ എന്നിങ്ങനെയാണ് പുതിയ കോഴ്സുകളുടെ എണ്ണക്കൂടിയിരിക്കുന്നത്.

ഒപ്പം എക്കണോമെട്രിക്സ്, സ്പോർട്സ് മാനേജ്മെന്റ്, കമ്പ്യൂട്ടേഷണൽ ബയോളജി, മ്യൂസിയോളജി, ഡാറ്റാ അനാലിസിസ്, നാനോ സയൻസ് തുടങ്ങി പുതതലമുറ കോഴ്സുകൾക്കൊപ്പം എം.എ ഇംഗ്ലീഷ്, എം.എ എക്കണോമിക്സ് ഉൾപ്പെടെയുള്ള പരമ്പരാഗത കോഴ്സുകളും അനുവദിച്ചിട്ടുണ്ട്. അഞ്ചുവർഷ ബിരുദാനന്തരബിരുദ ഇന്റഗ്രേറ്റഡ് കോഴ്സുകളും ഇതിൽപ്പെടുന്നു. ഇതാദ്യമായാണ് സർക്കാർ, എയ്ഡഡ് കോളേജുകൾക്ക് ഇത്രയധികം കോഴ്സുകൾ അനുവദിക്കുന്നത്.

ഗുണമേന്മയുള്ള ഉന്നതവിദ്യാഭ്യാസം എല്ലാവർക്കും ലഭ്യമാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും, കോവിഡ് പശ്ചാത്തലത്തിൽ പരമാവധി വിദ്യാർഥികൾക്ക് സംസ്ഥാനത്തിനകത്ത് തന്നെ ഉന്നതവിദ്യാഭ്യാസം നടത്താൻ കഴിയുന്ന സാഹചര്യം ഇതുമൂലം ഉണ്ടായിരിക്കുകയാണെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ. ടി. ജലീൽ അറിയിച്ചു.

Related Articles

Back to top button