Novel

❤️നിന്നിലലിയാൻ❤️: : ഭാഗം 14 || അവസാനിച്ചു

[ad_1]

രചന: വിജിലാൽ

നിങ്ങൾ എങ്ങോട്ടാ പിള്ളേരെ….. (മുത്തശ്ശി) ഞങ്ങൾ ഒന്ന് അമ്പലത്തിൽ പോയി വരാം എന്ന് കരുതി….. (ഹർഷൻ) ഞാൻ നിങ്ങളോട് പറയാൻ ഇരിക്കായിരുന്നു…. അമ്പലത്തിൽ പോണം എന്ന് (മുത്തശ്ശി) അതേ തടിച്ചി ഞാൻ രാവിലെ തന്നെ എല്ലാം ഉണ്ടാക്കി വെച്ചിട്ടുണ്ട്…. ഇനി ഈ കാലും വെച്ച് ചെയ്യാൻ നിക്കണ്ട…. കേട്ടോ… നീ നടക്ക്…. പോയിട്ട് വരാം കുറച്ചു അങ്ങു ചെന്നതും ഹർഷൻ അമ്മുവിന്റെ ചെവിക്ക് പിടിച്ചു…… ആ….. ചേട്ടായി…. എനിക്ക് നന്നായിട്ട് നോവുന്നുണ്ട്…….

നോവൻ തന്നെയാണ് ചെവിക്ക് പിടിച്ചത്…. നീ എന്തിനാ അമ്മുട്ടി മുത്തശിയെ തടിച്ചി എന്ന് വിളിച്ചത്….. മുത്തശ്ശിക്ക് വിഷമം ആയിക്കാണും….. അങ്ങനെ ഒന്നും ഇല്ല ഞാൻ മുത്തശ്ശിയെ സ്നേഹം കൂടുമ്പോൾ അങ്ങനെ വിളിക്കാറുണ്ട്….. ചുണ്ട് പുറത്തേക്ക് ഉന്തിയുള്ള അവളുടെ മറുപടി കേട്ട് ഹർഷന് ചിരിയാണ് വന്നത്…… രണ്ടുപേരും അമ്പലത്തിൽ പോയി കണ്ണനോട് ഞങ്ങളെ ഒരുക്കലും പിരിക്കരുത് എന്ന് മനസുരുക്കി പ്രാർത്ഥിച്ചു….. തിരിച്ചു വരുന്ന വഴി അവിടെയുള്ള ഓരോരുത്തരോടും ഓരോന്ന് പറഞ്ഞു കളിച്ചു ചിരിച്ചു വരുന്ന അമ്മുവിനെ അവൻ കണ്ണെടുക്കാതെ നോക്കി കാണുകയായിരുന്നു…..

വൈകിട്ട് അവന്മാരോട് കത്തി അടിക്കുന്ന അമ്മുവിനെ കണ്ട് അവരുടെ അടുത്തേക്ക് ചെന്നു….. അമ്മുട്ടി നീ വേഗം റെഡിയായി വാ…. നമ്മുടെ ഇവിടെ അടുത്ത് ഒരു സ്ഥലം വരെ പോകാം എന്റെ ഫ്രണ്ട്സിനെ ഒന്ന് കാണാം…. പിന്നെ അമ്മു മാത്രം അല്ല നിങ്ങളും റെഡിയായി വാ….. അല്ലെടാ നിനക്ക് ഞങ്ങൾ അറിയാത്ത ഏത് ഫ്രണ്ട്സ് ആണ് ഇവിടെ….. അതൊക്കെ പറയാം….. അതുകൊണ്ടല്ലേ നിങ്ങളോടും റെഡിയായി വരാൻ പറഞ്ഞത്…. പോയി റെഡിയായി വാടാ….

ചെല്ല് അമ്മു….. അവര് റെഡിയായി വന്നതും മുറ്റത്ത് ഞാൻ ഏർപ്പാട് ചെയ്ത കാർ വന്നു നിന്നു….. അവര് റെഡിയായി വന്നതും എല്ലാവരോടും യാത്ര പറഞ്ഞു ഞങ്ങൾ കാറിൽ കയറി….. കാറിൽ കയറിയപ്പോൾ തുടങ്ങി നാല് പേരും എന്റെ ചെവി തിന്നാൻ തുടങ്ങി….. ഹർഷാ….. നമ്മൾ എങ്ങോട്ടാ ഈ പോകുന്നത്…. എന്തായാലും കൊല്ലാൻ അല്ല അത് പോരെ…. കുറച്ചു കഴിഞ്ഞു ഒരു റെസ്റ്റോറന്റിന്റെ മുമ്പിൽ കാർ നിർത്തി….. ഇവിടെ വരാൻ ആണോ നീ നിന്റെ ഇവിടെയുള്ള ഫ്രണ്ട്സിനെ കാണാൻ എന്നൊക്കെ പറഞ്ഞാത്……. (സിദ്ധു)

അതേ നിങ്ങൾ ഇങ്ങനെ ഇരിക്കാതെ ഇറങ്ങാൻ നോക്ക്….. അപ്പോ അറിയാം…. അവര് ഇറങ്ങിയിട്ടും ഒരുത്തി ഇവിടെ മുഖവും വീർപ്പിച്ച് ഇരിക്കുന്നുണ്ട്….. എന്റെ അമ്മുട്ടിക്ക് ഞാൻ പറഞ്ഞത് മനസിലായില്ലേ…. അല്ലെങ്കിൽ കേട്ടില്ലേ…. ഞാൻ കേട്ടു….. എന്നാ പിന്നെ എന്ത് ആലോചിച്ചു നിൽക്കാ ഇറങ്ങാടി….. അകത്തേക്ക് കയറിയതും സിദ്ധുവും ചാരുവും ശ്രീയെയും അജുവിനെയും കണ്ട് അവരുടെ അടുത്തേക്ക് ഓടി….. അജു…..പ്രണവ്…. നിങ്ങളുടെ കാര്യം ആണോ ഇവൻ പറഞ്ഞത്…. നിങ്ങൾ ഇരിക്ക്…. (ചാരു)

അല്ല നിങ്ങൾ എല്ലാവരും ഇങ്ങനെ നിൽക്കാൻ ആണോ തീരുമാനം എന്നാ അങ്ങനെ നടക്കട്ടെ…. അമ്മുട്ടി നമ്മുക്ക് ഇവിടെ ഇരിക്കാം….. ഞാൻ അമ്മുവിനെയും കൊണ്ട് അവിടെയുള്ള ടേബിളിൽ ഇരുന്നു…. പുറകെ ഓരോരുത്തരായി ഇരുന്നു…… അല്ല ശ്രീ നിന്നെ ഇവിടേക്ക് ആണോ കെട്ടിച്ചു വിട്ടത്….. (ചാരു) അതേ…. ഇവിടെ അടുത്ത…. അല്ല ഇവന്മാർ എന്താ…. ഇവിടെ….. സത്യം പറ….. (സിദ്ധു) എടാ ഇവര് രണ്ടുപേരും അമ്മു പഠിക്കുന്ന കോളേജിലെ സാറുമാർ ആണ് അന്ന് കലോത്സവത്തിന് അമ്മുവിന്റെ കൂടെ പ്രണവ് ഉണ്ടായിരുന്നു

പക്ഷെ നമ്മൾ കണ്ടില്ല എന്ന് മാത്രം….. ഞാൻ പറയാനും വിട്ടു പോയി….. (ഹർഷൻ) കണ്ണാ…. ഇത് പ്രണവ്,ശ്രീദേവി ആൻഡ് അർജുൻ ഞങ്ങളുടെ കൂടെ പഠിച്ചവർ ആണ്….. പിന്നെ ഇത് കാർത്തിക്ക് എന്നാ കണ്ണൻ അമ്മുവിന്റെ ചേട്ടൻ ആണ്….ഇപ്പോ ഞങ്ങളുടെ കൂടെയാണ് വർക്ക് ചെയ്യുന്നത്…. നിന്റെ കല്യാണം എന്താടാ ഞങ്ങളെ വിളിക്കാതെ ഇരുന്നത്….. (ശ്രീ) ആരെയും വിളിച്ചില്ല ഇവന്മാർ ഉണ്ടായിരുന്നു പിന്നെ എന്റെ അച്ഛന്റെ അമ്മയുടെയും സ്ഥാനത്ത് നിന്ന് എല്ലാം ചെയ്തത് അപ്പുവിന്റെ അച്ഛനും അമ്മയുമായിരുന്നു…. (ഹർഷൻ)

അങ്ങനെ ഓരോന്ന് പറഞ്ഞു കല്യാണത്തിന്റെ ചിലവും ചെയ്ത് ഞങ്ങൾ എല്ലാവരും വീട്ടിലേക്ക് തിരിച്ചു…. _________ എന്റെ മുത്തശ്ശി…. ഇതൊന്നും വേണ്ട ഇതൊക്കെ എനിക്ക് ഉണ്ടാക്കാൻ അറിയാവുന്നത് അല്ലെ ഞാൻ ഉണ്ടാക്കി കൊടുത്തോളം…. മിണ്ടാതെ ഇതൊക്കെ എടുത്തു വെക്കാൻ നോക്ക് ഇല്ലെങ്കിൽ നീ എന്റെ കയ്യിൽ നിന്ന് വാങ്ങിക്കും….. (അമ്മ) നാളെ അമ്മുവും ഹർഷനും തിരിച്ചു ബാംഗ്ലൂർക്ക് പോവും അതിന്റെ ഒരു തിരക്കിൽ ആണ് ഇപ്പോ എല്ലാവരും അവർക്ക് കൊണ്ടുപോവാനായി ഓരോന്ന് തയ്യാറാക്കി കൊടുക്കുന്നുണ്ട്……

അമ്മുട്ടി….. സമയം ഇത്രയായില്ലേ ഇനി ഞങ്ങൾ ചെയ്തോള്ളം മോള് പോയി കിടന്നോ….. റൂമിൽ ചെന്നപ്പോൾ കണ്ടു തലോണയെ കെട്ടിപിടിച്ചു കിടക്കുന്ന ചേട്ടയിയെ….. അടുത്ത് ചെന്ന് ആ നെറ്റിയിൽ എന്റെ ചുണ്ടുകൾ ചേർത്തു….. തിരിഞ്ഞതും ഞാൻ വന്നത് പോലെ ചേട്ടയിയും ദേഹത്തേക്ക് വീണു….. ചേട്ടായി….. മുഴുവൻ വിയർപ്പ് ആണ്…. ഞാൻ പോയി കുളിച്ചിട്ട് വരാം….. പെട്ടന്നാണ് അവിടേക്ക്‌ പ്രീതിഷിക്കാതെ ആകാശത്ത് ഇടിവെട്ടിയത്‌…..

അത് മതിയായിരുന്നു അമ്മുവിന് അവനെ മുറുകെ പുണരാൻ….. അവൻ അവളെയും കൊണ്ട് ഒന്ന് മറിഞ്ഞു കിടന്നു…. അമ്മുട്ടി….. ഉം…… പുറത്ത് നല്ല മഴയുണ്ട്…… അതിന്….. അതിന് ഒന്നുമില്ല….. ഒന്നും….. ബാക്കി പറയുന്നതിന് മുൻപ് തന്നെ ഹർഷൻ അവളുടെ ചുണ്ടിനോട് തന്റെ ചുണ്ടുകൾ ചേർത്തിരുന്നു….. പൂവിൽ നിന്ന് തേൻ നുകരുന്ന ഒരു പൂമ്പാറ്റയെ പോലെ ഹർഷൻ അവളിലെ തേൻ നുകരാൻ തുടങ്ങി…. അതിന് സാക്ഷി എന്നോണം പുറത്ത് ശക്തിയായി മഴ പെയ്യുന്നുണ്ടായിരുന്നു……

രണ്ടു തുള്ളി കണ്ണീരിന്റെ അകമ്പടിയോടെ ഒരു ചെറു സുഖമുള്ള നോവ് പടർത്തി അമ്മു ഹർഷന്റെ മാത്രമായി മാറി…… മാസങ്ങൾക്ക് ശേഷം……… എന്റെ ചാരു ഇനിയെങ്കിലും നീ എന്നെ ഒന്ന് ചേട്ടാ എന്ന് വിളിക്കോ….. ഒന്നിലെങ്കിലും ഞാൻ നിന്റെ കെട്ടിയോൻ ആണ് ആ ബഹുമാനം എങ്കിലും താടി….. ഇല്ലെങ്കിൽ നീ എന്റെ അമ്മുട്ടി വിളിക്കുന്നത് പോലെ കണ്ണേട്ടാ എന്ന് വിളിച്ചോ……. ഇതിലും നല്ലത് നമ്മൾ പഴയത് പോലെ ഫ്രണ്ട്സായി ഇരിക്കുന്നത് ആയിരുന്നു…..

അപ്പോൾ കുറച്ചു ബഹുമാനം എങ്കിലും കിട്ടിയിരുന്നു……(കണ്ണൻ) എന്താ ഇവിടെ ഭാര്യയും ഭർത്താവും കൂടി ഒരു ചർച്ച…… (ഹർഷൻ) എന്റെ ഹർഷാ നീ ശെരിക്കും ലക്കിയാണ്…. നിനക്ക് കിട്ടിയത് എന്റെ അമ്മുവിനെ അല്ലെ…. അവള് നിന്നെ ചേട്ടായി എന്നു വിളിച്ചു പുറകെ നടക്കുന്നത് കാണാൻ തന്നെ ഒരു ഐശ്യരം ആണ്….. ഇവിടെ ഒരുത്തി…… (കണ്ണൻ) നിങ്ങൾ എന്താണ് എന്ന് വെച്ചാൽ ചെയ്തോ…… എനിക്ക് ഇന്ന് അമ്മുവിനെയും കൂട്ടി ഹോസ്പിറ്റലിൽ ചെക്കപ്പിന് പോണം….. അപ്പൊ ബൈ….. ________

നോക്ക് വാവേ ഇത് അമ്മയുടെ മോനു വേണ്ടി അമ്മ അച്ഛനെകൊണ്ടു വാങ്ങിച്ചതാ….. അമ്മേടെ മനുക്കുട്ടൻ വരുമ്പോൾ അമ്മ ഇട്ട് തരട്ടോ…… പെട്ടെന്നാണ് കുഞ്ഞു അവളുടെ വയറ്റിൽ ചവിട്ടിയത്….. ചേട്ടായി വന്നോ…. ഞാൻ കുടിക്കാൻ ചായ എടുക്കട്ടേ…… ഒരു കൈ കൊണ്ട് വയറിനെ താങ്ങി പിടിച്ചു അവന്റെ നേരെ തിരിഞ്ഞുകൊണ്ടു അവൾ ചോദിച്ചു…… ഞാൻ വന്നത് നീ എങ്ങനെ അറിഞ്ഞു അമ്മുട്ടി….. നിന്നെ ശബ്ദം ഉണ്ടാക്കാതെ പുറകിലൂടെ കെട്ടിപിടിക്കാൻ വന്ന ഞാൻ ഇപ്പോ ആരായി…..

അവൻ സങ്കടഭാവത്തിൽ അവളോട് ചോദിച്ചു….. എന്നെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല….. അച്ഛന്റെ വരവ് എന്നോട് പറഞ്ഞത് നമ്മുടെ മോൻ ആണ്….. ചേട്ടായി അടുത്ത് വരുമ്പോഴും പിന്നെ സംസാരിക്കുമ്പോഴും ഇവൻ നല്ല ചവിട്ടാണ് അറിയോ…… ചുണ്ട് പുറത്തേക്ക് ഉന്തികൊണ്ടു അമ്മു അവനോട് പരാതി പറഞ്ഞു……. ആണോടാ….. അച്ഛന്റെ മുത്ത് അമ്മയുടെ വയറ്റിൽ ചവിട്ടി അച്ഛൻ വന്നത് പറഞ്ഞു കൊടുത്തോ……

ഇവിടെ അച്ഛനും അമ്മയും ഈ രാജകുമാരന് വേണ്ടി കാത്തിരിക്കാ….. അമ്മയെ വേദനിപ്പിക്കാതെ വേഗം വരണോട്ടോ എന്നും പറഞ്ഞു അവൻ അവളുടെ വയറിൽ ചുംബിച്ചു…… അമ്മുട്ടി ഞാൻ പോയി കുളിച്ചിട്ട് വരാം നമ്മുക്ക് ഇന്ന് ചെക്കപ്പിന് പോകണ്ടേ….. അപ്പോഴേക്കും എന്റെ മോള് റെഡിയായി നിലക്ക്….. അതും പറഞ്ഞു ബാത്റൂമിലെക്ക് കയറി….. അവിടെ ചെന്നാൽ ആ ഡോക്ടർ എന്തെങ്കിലും ഒക്കെ പറയും എനിക്ക് പേടിയാ…… പിന്നെ ചേട്ടായി കൂടെയുയുള്ളതാണ് ഒരു ധൈര്യം…..

നമ്മുക്ക് ഡ്രെസ്സ് മാറി ഹോസ്പിറ്റലിൽ പോവാം അമ്മുട്ടി….. ഞാൻ ടൗവ്വൽ എടുത്തില്ല ഒന്ന് എടുത്തു തരോ….. ടൗവ്വൽ എടുത്തു ബാത്റൂമിന്റെ കതക് തട്ടാൻ തുടങ്ങി….. ചേട്ടായി…. വാതിൽ തുറക്ക് ഇന്നാ ടൗവ്വൽ….. വാതിൽ തുറന്നതും അമ്മുട്ടി കയ്യിൽ ടൗവ്വലുമായി നിൽക്കുന്നു…… എന്തായാലും ഞാൻ കുളിച്ചു അപ്പോ അവൾ മാത്രം ഇങ്ങനെ നിൽക്കണ്ട….. എന്നും പറഞ്ഞു ഞാൻ അവളെ വലിച്ചു അകത്തേക്ക് ഇട്ടു…. അവളെ ഷാവറിന് അടിയിൽ നിർത്തി…. ചേട്ടായി……

ഞാൻ കുറച്ചു മുൻപ് കുളിച്ചതാ…… കഷ്ട്ടം ഉണ്ട്ട്ടോ….. ഞാൻ ഇപ്പോ നനഞ്ഞില്ലേ….. അമ്മു അങ്ങനെ പറഞ്ഞതും ഞാൻ അവളിലേക്ക് ചേർന്നു നിന്നു…. ഷവറിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളം അവളുടെ ചുണ്ടിനെ ചുംബിച്ചു താഴേക്ക് പതിയുന്നുണ്ട്…. പതിയെ ഞാനും ആ ചുണ്ട് മൃദുവായി നുണയാൻ തുടങ്ങി….. അവളിൽ നിന്നും മാറി നിന്നു….. എന്നിട്ട് അവള് കൊണ്ടുവന്ന ടർക്കി ഉപയോഗിച്ച് അവളുടെ തല നല്ലത് പോലെ തോർത്തി കൊടുത്തു…..

തലയിൽ വെള്ളം നിന്നാലെ എന്റെ കുഞ്ഞിന് ആണ് ദോഷം….. എന്നെ നനച്ചതും പോര എന്നിട്ട് ഇപ്പോ ദോഷം ആണ് പോലും…. അവളുടെ നെറുകയിൽ രസ്നത്തി പൊടിയിട്ട് തിരുമ്മി കൊടുത്ത് അവൻ അവളുടെ മൂർദവിൽ ചുംബിച്ചു….. __________ അഗ്നി ഹർഷൻ….. ഡോക്ടർ വിളിക്കുന്നു….. ചെന്നൊള്ളു….. ഒരു നേഴ്സ് വന്ന് അങ്ങനെ പറഞ്ഞതും അമ്മു എന്റെ കയ്യിൽ കയറി പിടിച്ചു…… ചേട്ടായി എനിക്ക് പേടിയാവുന്നു…… ഞാൻ ഇല്ലേ കൂടെ….. വാ….. ഇരിക്ക് രണ്ടുപേരും…….

അഗ്നി ഇപ്പോ തനിക്ക് എങ്ങനെയുണ്ട്…. ഞാൻ തരുന്ന മരുന്ന് മടികൂടാതെ കഴിക്കുന്നില്ലേ കുഴപ്പം ഒന്നും ഇല്ല ഡോക്ടർ….. അത് കഴിക്കുന്നുണ്ട്….. എന്നാൽ നമ്മുക്ക് സ്കാനിംഗ് റൂമിലേക്ക് പോവാം…… ഞാൻ അമ്മുവിന്റെയും കൂട്ടി സ്കാനിംഗ് റൂമിലേക്ക് പോയി…. അവിടെയുള്ള ടേബിളിൽ കയറി കിടന്നു….. അഗ്നി താൻ ആ സ്‌ക്രീനിലേക്ക് നോക്ക് കുഞ്ഞു അനങ്ങുന്നത് കാണാം….. സ്‌ക്രീനിൽ കഞ്ഞിനെ കാണിച്ചതും അമ്മു എന്റെ കയ്യിൽ മുറിക്കി പിടിച്ചു….. അഗ്നി…

. സ്‌ക്രീനിങ്ങിൽ കുഴപ്പം ഒന്നുമില്ല പിന്നെ വെള്ളം നല്ലത് പോലെ കുടിക്കണം കയ്യിൽ എപ്പോഴും ഒരു കുപ്പി വെള്ളം കരുതിയിരിക്കണം…. പിന്നെ വെള്ളം തന്നെ വേണം എന്ന് ഇല്ല ജ്യൂസ് ആയാലും മതി….. വീട്ടിൽ വന്നതിന് ശേഷം ആ സ്കാനിംഗ് റിപ്പോർട്ട് അവള് ഒരു ബുക്കിൽ ഒട്ടിച്ചു വെച്ചു…… അതിൽ പ്രെഗ്നൻസി കിറ്റ് മുതൽ ഇപ്പോ എട്ടാം മാസംവരെയുള്ള സ്കാനിംഗ് റിപ്പോർട്ടുകൾ അതിൽ ഉണ്ട്….. _________ ഇപ്പൊ കയ്യിൽ ഏത് നേരവും ഒരു കുപ്പിയും പിടിച്ചാണ് നടത്തം അത് കാണുമ്പോൾ തന്നെ ചിരി വരും…..

താറാവ് നടക്കുന്നത് പോലെയുള്ള നടത്തവും…… അത്രെയും പോരെ ചിരി കടിച്ചുപിടിച്ചു നിൽക്കുന്ന ഒരാളെ ചിരിപ്പിക്കാൻ ആയിട്ട്……. രാത്രി ഭക്ഷണവും കഴിച്ചു കിടക്കാൻ നേരത്തു കയ്യിൽ ഒരു കുപ്പി വെള്ളവും കൊണ്ട് വരുന്ന അമ്മുവിനെ ഞാൻ കുറച്ചു നേരം നോക്കി നിന്നു…… അവളിൽ ഒരുപാട് മാറ്റങ്ങൾ വന്നിരിക്കുന്നു വീർത്തു ഉന്തിയ വയർ….. ഒരു കൈ എപ്പോഴും വയറിനെ താങ്ങി പിടിച്ചിട്ട് ഉണ്ടാവും വണ്ണം വെച്ച് ഉരുണ്ട് ഒരു ഗ്ലോബ് പോലെ……

ചേട്ടായി എന്താ എന്നെ ഇങ്ങനെ നോക്കുന്നത് ഇതിന് മുൻപ് കണ്ടിട്ടില്ലാത്ത പോലെ…… എന്റെ പെണ്ണിന് ഭംഗി കൂടിയത് പോലെ….. അതാ നോക്കി നിന്നത്…. എന്നും പറഞ്ഞു ഹർഷൻ അവന്റെ കൈ അവളുടെ നേരെ നീട്ടി….. അവള് അവന്റെ കയ്യിൽ പിടിച്ചു അവന്റെ അടുത്ത് ഇരുന്നു അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു….. അവൻ ഒരു കൈ കൊണ്ട് അവളെ ചേർത്തുപിടിച്ചു രണ്ടുപേർക്കും ഉറക്കത്തിലേക്ക് വീണു…… _________

രാവിലെ ഓഫീസിലേക്ക് പോകാനായി റെഡിയാവുകയായിരുന്നു ഹർഷൻ……. ചേട്ടായി…… ഉം…… എന്താ പെണ്ണേ….. ഇന്ന് പോണോ ചേട്ടായി ഇന്ന് എന്റെ കൂടെ ഇവിടെ ഇരിക്കോ….. പ്ലീസ്….. അമ്മുട്ടി ഇന്ന് ഒരു ആർജൻറ് മീറ്റിങ് ഉണ്ട് അത് കഴിഞ്ഞു ഞാൻ വേഗം വരാം…. രണ്ടു ദിവസം കഴിഞ്ഞു നമ്മുക്ക് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആവേണ്ടത് അല്ലെ…… എല്ലാം റെഡിയാക്കി വെച്ചിട്ടില്ലേ….. അവൾക്ക് ഒരു ഉമ്മയും കൊടുത്തു ഹർഷൻ കമ്പനിയിലേക്ക് പോയി…..

ചേട്ടായി പോയി കുറച്ചു കഴിഞ്ഞതും എനിക്ക് വല്ലാത്ത വേദന അനുഭവപ്പെടാൻ തുടങ്ങി…. അമ്മേ…… ആ…… ഒരു വിധം ഫോൺ എടുത്തു ചേട്ടയിയെ വിളിച്ചു….. ഞാൻ ഓഫീസിൽ എത്തിയതും എല്ലാവരും കോൺഫ്രൻസ് ഹോളിൽ എത്തിയിരുന്നു…. ഞാൻ ചെന്ന് എല്ലാവർക്കും പുതിയ വർക് പരിചയപ്പെടുത്തി കൊടുക്കുന്നതിന് ഇടയ്ക്ക് ആണ് അമ്മുവിന്റെ ഫോൺ വന്നത്….. ഞാൻ ഫോണിൽ നോക്കി ഒന്ന് പുഞ്ചിരിച്ചു….. ഗയ്‌സ്….. വൺ മിനിറ്റ് ….

ഫോൺ ചെവിയോട് ചേർത്തതും അപ്പുറത്ത് നിന്നും അമ്മുവിന്റെ കരച്ചിൽ ആയിരുന്നു കാതിൽ പതിഞ്ഞത്…. പിന്നെ ആരോടും ഒന്നും പറയാതെ കാറുനാടുത്തേക്ക് പായുകയായിരുന്നു….. എത്രയോക്കെ വേഗതകൂട്ടിയിട്ടും കാറിന് വേഗത ഇല്ലാത്തത് പോലെ….. ഡ്രൈവിങ്ങിന് ഇടയിൽ രാവിലെ അമ്മു പറഞ്ഞത് ഓർമ്മയിലേക്ക് വന്നു…… അവൾ പറഞ്ഞത് കേട്ടാൽ മതിയായിരുന്നു…. എന്റെ പെണ്ണിന് ഒന്നും സംഭവിക്കരുത്….. ജീവൻ കയ്യിൽ പിടിച്ചു ഒരു വിധം വീട്ടിൽ എത്തി…..

അപ്പോൾ കാണുന്നത് വയറിൽ കയ്യും പിടിച്ചു ഉറക്കെ കരയുന്ന അമ്മുവിനെയാണ്…… അവളെ വാരിയെടുത്തു ഹോസ്പിറ്റലിലേക്ക് പോകുമ്പോൾ അവൾ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു….. അതിനാനുസരിച്ചു എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുക്കുന്നുണ്ടായിരുന്നു…… ഹോസ്പിറ്റലിൽ എത്തിയതും ബാക്ക് സീറ്റിൽ നിന്നും അവളെ വരിയെടുത്തുകൊണ്ടു ഓടുകയായിരുന്നു ഞാൻ…… ഡോക്ടർ……. ആരെങ്കിലും ഒന്നും വേഗം വാ…… പ്ലീസ്….. പെട്ടെന്ന് അവിടേക്ക് രണ്ടുപേർ ട്രെച്ചറുമായി വന്നു…..

അമ്മുവിനെ അതിൽ കിടത്തുമ്പോഴും എന്റെ കയ്യിൽ വിടാതെ പിടിച്ചിരുന്നു…. അവളെ നേരെ ലേബർ റൂമിലേക്ക് കയറ്റി….. കമ്പനിയിൽ നിന്ന് ഇറങ്ങിയപ്പോൾ തുടങ്ങി എന്റെ ഫോൺ നിർത്താതെ റിങ് ചെയ്യാൻ തുടങ്ങിയതാണ്….. ഞാൻ ഫോൺ എടുത്തു നോക്കിയപ്പോൾ കണ്ണൻ…. കണ്ണാ……കണ്ണാ…. അമ്മുവിനെ ഇവിടെ ഹോസ്പിറ്റലിൽ….. അത്രെയും പറഞ്ഞപ്പോഴേക്കും ഞാനും കരഞ്ഞു പോയിരുന്നു….. എന്റെ അമ്മു ഓർമ്മ വെച്ച നാൾ മുതൽ വിളക്ക് കത്തിച്ചു തൊഴുത നാഗത്താന്മാരെ എനിക്ക് എന്റെ അമ്മുവിന്റെയും എന്റെ മോനെയും തിരിച്ചു തരണേ……

ആരും ഇല്ലാത്ത എനിക്ക് ആരെക്കെയോ ഉണ്ട് എന്ന് തോന്നി തുടങ്ങിയത് എന്റെ അമ്മു എന്റെ ജീവിതത്തിലേക്ക് വന്നതിന് ശേഷമാണ്….. എന്റെ തോളിൽ ആരുടെയോ കാരസ്പര്ശം പോലെ തോന്നിയപ്പോൾ ആണ് ഞാൻ തല ഉയർത്തി നോക്കിയത്….. കണ്ണനും സിദ്ധുവും ചാരുവും….. ഞാൻ കണ്ണനെ കെട്ടിപിടിച്ചു…. കണ്ണാ….. എന്റെ അമ്മു…. എനിക്ക് ഈ ഭൂമിയിൽ അവള് മാത്രമേ ഉള്ളും….. എന്റെ പെണ്ണിന്….. നിങ്ങൾക്ക് രണ്ടുപേർക്കും ഞാൻ വാക്ക് തന്നത് അല്ലെ മരണം വരെ അവളെ ചേർത്തു പിടിക്കും എന്ന്…..

ഹർഷാ…. നീ ഇങ്ങനെ കരയാൻ മാത്രം ഇപ്പോ എന്താ ഉണ്ടായത്….. നീ ഒന്ന് സമാധാനിക്ക്…… അവൾക്ക് ഒന്നും വരില്ല…. നമ്മുടെ അമ്മു അല്ലെ…… അഗ്നിയുടെ കൂടെയുള്ളത് ആരാ…. ഞങ്ങൾ ആണ്…… (സിദ്ധു) അഗ്നി പ്രസവിച്ചു…… ആണ്കുട്ടിയാണ്…. എന്നും പറഞ്ഞു കുഞ്ഞിനെ ഒരു ടാർക്കിയിൽ പൊതിഞ്ഞു കാണിച്ചു തന്നു…. ഹർഷൻ പോയി കുഞ്ഞിനെ വാങ്ങി….. അമ്മുവിന് എങ്ങനെയുണ്ട്….. കുഴപ്പം ഒന്നും ഇല്ല കുറച്ചു കഴിഞ്ഞു റൂമിലേക്ക് മറ്റും….

ഹർഷൻ കുഞ്ഞിന്റെ നെറ്റിയിൽ ഒന്ന് ചുംബിച്ചു….. അവരെയും കാണിച്ചു കുഞ്ഞിലെ നേഴ്‌സിന്റെ കയിൽ തിരിച്ചേല്പിച്ചു….. _________ കുഞ്ഞിനെ മാറോട് ചേർത്തു പാൽ കൊടുക്കുകയായിരുന്നു അമ്മു…. ഏതൊരു ഭർത്താവും കാണാൻ ആഗ്രഹിക്കുന്ന മുഹൂർത്തം….. ഹർഷൻ അവരിൽ നിന്ന് കണ്ണെടുക്കാതെ അമ്മുവിന്റെയും കുഞ്ഞിനെയും നോക്കി നിന്നു….. എന്റെ അമ്മു…… നിന്നെ ലേബർറൂമിൽ കയറ്റിയപ്പോൾ പുറത്ത് ഒരാൾ കാണിച്ചത്….. പ്രസവിക്കാൻ പോകുന്നത് നീ ആണോ അതോ ഇവൻ ആണോ എന്നായിരുന്നു ഞങ്ങളുടെ സംശയം…. (ചാരു) ചാരു അങ്ങനെ പറഞ്ഞതും അമ്മു തന്റെ മുന്നിൽ ഇരിക്കുന്ന ഹർഷനെ ഒന്ന് നോക്കി പുഞ്ചിരിച്ചു…..

ചേട്ടായി… കണ്ണേട്ടനും സിദ്ധുവേട്ടനും എവിടെ പോയി….. കണ്ണൻ വീട്ടിൽ പോയി നിന്റെ സാധനങ്ങൾ എല്ലാം എടുക്കാൻ….. സിദ്ധു അച്ഛനും അമ്മായിയും അമ്മാവനും ഒക്കെ വന്നത് അറിഞ്ഞു അവരെ വിളിക്കാൻ റെയിൽവേ സ്റ്റേഷനിലേക്ക് പോയി….. (ഹർഷൻ) മോളെ അമ്മുട്ടി….. എന്റെ മോൾക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ….. എന്നാലും എന്റെ മോളെ നോക്കണ്ട സമയത്ത് തന്നെ ഞാൻ തെന്നി വന്നാലോ എന്ന് ഓർക്കുമ്പോൾ….. (അമ്മായി) അതിന് അമ്മായി എനിക്ക് കുഴപ്പം ഒന്നുമില്ലല്ലോ….

നോക്ക് ഞാനും മോനും സുഖമായി ഇരിക്കുന്നു…. ഞാൻ എന്റെ കുഞ്ഞിനെ ഒന്നു കാണട്ടെ…. നോക്ക് ഏട്ടാ…. മോളെ നീ കുഞ്ഞിന് പാൽ കൊടുത്തോ….. അതൊക്കെ കൊടുത്തു…… ഇപ്പോ കിടത്തിയതാ….. രണ്ടു ദിവസത്തെ ആശുപത്രിവാസം കഴിഞ്ഞു അമ്മുവിനെയും കൊണ്ട് വീട്ടിലേക്ക് പോയി….. അമ്മുവിന്റെ ഇടവും വലവും അമ്മായിയും മുത്തശ്ശിയും ദേവും ചാരുവും ഉണ്ടായിരുന്നു അതുകൊണ്ട് തന്നെ ഹർഷന് ഒന്ന് മറിയതയ്ക്ക് അമ്മുവിനെ കാണാൻ പോലും കിട്ടിയില്ല….

ഇന്ന് നമ്മുടെ അമ്മുവിന്റെയും ഹർഷന്റെയും രാജകുമാരന്റെ നൂൽകേട്ടാണ്…… രാവിലെ കുളികഴിഞ്ഞു ഇറങ്ങുന്ന അമ്മുവിനെ കണ്ടുകൊണ്ടാണ് ഹർഷൻ ഉറക്കം ഉണർന്നത്….. കണ്ണാടിയുടെ മുന്നിൽ നിന്ന് മുടിയിലെ വെള്ളം കുടഞ്ഞു കളയുന്നുണ്ട്…. ഹർഷൻ എഴുനേറ്റ് അവളുടെ അടുത്തേക്ക് പോയി…. അവളെ തന്നോട് ചേർത്തു പിടിച്ചു….. എന്റെ അമ്മു…. നിനക്ക് ഓരോ ദിവസവും കൂടുമ്പോൾ ഇങ്ങനെ സൗന്ദര്യം കൂടി വരുവണല്ലോ പെണ്ണേ…..

എന്നും പറഞ്ഞു ഒരു നുള്ള് സിന്ധുരം എടുത്ത് അവളുടെ സിമന്തരേഖയിൽ തൊട്ടുകൊടുത്തു….. അവിടെ അവന്റെ ചുണ്ടുകൾ ചേർക്കാനും മറന്നില്ല….. ചേട്ടായി പോയി കുളിക്കാൻ നോക്ക് സമയം ആവറായി…. ഞാൻ ദേ കുളിച്ചു വരുന്നു എന്റെ അമ്മുട്ടിയെ….. അമ്മു റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങി നേരെ മുത്തശ്ശിയുടെ അടുത്തേക്ക് ചെന്നു…. അവിടെ മുത്തശ്ശിയുടെ കാലിൽ കിടന്നു മോണകാട്ടി ചിരിക്കുന്ന കുറുമ്പനെ കണ്ടപ്പോൾ അവന്റെ ആ കുറുമ്പ് കുറച്ചു നേരം നോക്കി നിന്നു…..

മോളെ നീ ഇവനെ കൊണ്ടുപോയി റെഡിയാക്കി കൊണ്ടുവാ അപ്പോഴേക്കും വിളക്കും മാറ്റ് കാര്യങ്ങളും ശെരിയാക്കി വെക്കാം…. (മുത്തശ്ശി) കുഞ്ഞിനെ വാങ്ങി റൂമിൽ കൊണ്ടുപോയി അവനായി വാങ്ങിയ ഒരു കുഞ്ഞിമുണ്ട് അവനെ ഉടുപ്പിച്ചു കണ്ണെഴുതി പൊട്ട് തൊടിച്ചു…. അപ്പോഴേക്കും ചേട്ടയിയും റെഡിയായി ഞങ്ങളുടെ അടുത്തേക്ക് വന്നു….. അച്ഛന്റെ മോന് സുന്ദരൻ ആയിട്ടുണ്ടല്ലോ…. അപ്പോ ഞാനോ… നീയോ കുഴപ്പം ഇല്ല അഡ്ജസ്റ്റ് ചെയ്യാം…. ഇല്ല നുണ…..

ചേട്ടായി നുണപറയാ എനിക്ക് അറിയാം…. എന്തിനാ കള്ളം പറയുന്നത്… അതിനുള്ള മറുപടിയായി അവൻ ഒന്ന് പുഞ്ചിരിച്ചു അവളെയും മോനെയും അവനോട് ചേർത്തു നിർത്തി….. ഹാളിൽ എല്ലാം റെഡിയാക്കി അവരെ കാത്തു നിൽക്കുന്ന കണ്ണനെയും മറ്റുള്ളവരേയും ആണ് കണ്ടത്….. തറയിൽ വിരിച്ച പായയിൽ ഹർഷൻ ഇരുന്നു അവന്റെ മടിയിലേക്ക് അമ്മു മോനെ വെച്ചുകൊടുത്തു…. അവരുടെ മുന്നിൽ കത്തിനിൽക്കുന്ന നിലവിളക്കിനെ സാക്ഷിയാക്കി ഹർഷൻ കുഞ്ഞിന്റെ ചെവിയിൽ പേര് ചൊല്ലി…. മാനവ്… അവന്റെ അരയിൽ ഒരു സ്വാർണത്തിന്റെ അരഞ്ഞാണവും കെട്ടികൊടുത്തു __________

ഇന്ന് നമ്മുടെ കുട്ടിമാനവിന്റെ ഒന്നാം ജന്മദിനം ആണ് അതുകൊണ്ട് തന്നെ തറവാട്ടിൽ എല്ലാവരും ചേർന്ന് ഒരു സദ്യക്ക് ഉള്ള തയ്യാറെടുപ്പിൽ ആണ്….. അമ്മുട്ടി…. നീ മോനെയും കൊണ്ട് വാ… കേക്ക് മുറിക്കാൻ സമയമായി…… ദേ വരുന്നു കണ്ണേട്ടാ……. ചേട്ടായി….. മതി അവന്റെ കൂടെ കളിച്ചത്…. ചേട്ടായി…… എന്റെ അമ്മു ഞാൻ എന്റെ മോന്റെ കൂടെ അല്ലെ കളിക്കുന്നത്…. നിന്നെ വിളിച്ചാൽ നീ വരുന്നില്ലല്ലോ….. ഇല്ലായിരുന്നു എങ്കിൽ ഇപ്പോ എന്റെ മോന് ഒരു കൂട്ട് നിന്റെ വയറ്റിൽ ഉണ്ടായേനെ…..

ചേട്ടായി എന്താണ് എന്ന് വെച്ചാൽ ചെയ്തോ ഞാൻ ഇവനെയും കൊണ്ട് പോവ… അവിടെ എല്ലാവരും ഇവനെയും നോക്കി നിൽക്കെ….. അങ്ങനെ ഞങ്ങൾ മൂന്ന് പേരും കൂടി കേക്ക് മുറിച്ചു…. അത് കഴിഞ്ഞു ഞങ്ങൾ എല്ലാവരും കഴിക്കാൻ ഇരുന്നു…… കഴിച്ചുകൊണ്ടു ഇരുന്നപ്പോൾ ആണ് ചാരുവിന് പെയിൽ തുടങ്ങിയത്….. അവളെയും കൊണ്ട് ഞങ്ങൾ ഹോസ്പിറ്റലിലേക്ക് പോയി….. ചെന്നപ്പോൾ തന്നെ ചാരുവിനെ ലേബർറൂമിലേക്ക് കയറ്റി….. അപ്പോഴേക്കും ചെക്കൻ അവിടെയുള്ള ചെയറിൽ ഇരുന്ന് തലയ്ക്കും കൈ കൊടുത്തു കരയാൻ തുടങ്ങി…. അത് കണ്ടപ്പോൾ എനിക്ക് ഓർമ വന്നത് അമ്മുവിനെ ലേബർറൂമിൽ കയറ്റിയപ്പോൾ ഞാൻ കാണിക്കുന്നത് കണ്ട് ഇവന്മാർ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു…..

ഞാൻ കണ്ണന്റെ അടുത്തേക്ക് പോയി….. കണ്ണാ നീ എന്തിനാ കരയുന്നത് അവൾക്ക് ഒന്നും സംഭവിക്കില്ല….. അന്ന് നിങ്ങൾ അല്ല എന്നെ ആശ്വാസിച്ചത്….. അപ്പോഴേക്കും നേഴ്സ് കയ്യിൽ ഒരു കുഞ്ഞുമായി വന്നു ചാരുതയുടെ….. പെണ്കുട്ടിയാണ്…. കുറച്ചു കഴിഞ്ഞു ചാരുവിനെയും കുഞ്ഞിനെയും റൂമിലേക്ക് മാറ്റി…… ഇനി അവര് അവരുടെ ലോകത്ത് ജീവിക്കട്ടെ….. അമ്മുവിനും ഹർഷനും കൂട്ടായി ഒരു കുറുമ്പനും കണ്ണനും ചാരുവിനും ഒരു മാലാഖകുട്ടിയും….. അപ്പുവും ദേവുവും അവരുടെ രാജകുമാരനോ രാജകുമാരിക്കോ വേണ്ടി കാത്തിരിക്കുന്നു…… ഹർഷന്റെയും അമ്മുവിനെയും ഇരു കൈയും നീട്ടി സ്വീകരിച്ച എല്ലാവരോടും ഒരുപാട് നന്ദി….. അവസാനിച്ചു…

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button
error: Content is protected !!