❤ Fighting Love ❤: ഭാഗം 8
[ad_1]
രചന: Rizvana Richu
നമ്മളെ പിടിച്ചോന്റെ മുഖത്തേക്ക് നമ്മള് തറപ്പിച്ചു നോക്കി… വേറെ ആരും അല്ല നമ്മളെ മറ്റേ കോന്തൻ ഷബീൽ… അവൻ നമ്മളെ മുഖത്തു നോക്കി ഇളിക്കുകയാണ് നമ്മള് വേഗം ഓനെ തള്ളിമാറ്റി അവന്റെ അടുത്ത് നിന്ന് കുറച്ച് അകന്ന് നിന്നു… “ഒരു തവണ തള്ളിയിട്ട് കൊല്ലാൻ നോക്കിയതും പോരാ ഇപ്പോൾ വീഴുമ്പോൾ പിടിച്ചു രക്ഷിച്ചതിന് വീണ്ടും തള്ളിയിട്ട് കൊല്ലാൻ നോക്കുന്നോ.. ” അവൻ നമ്മളെ നോക്കി ഒരു പിരികം പൊക്കി കാണിച്ചു കൊണ്ട് പറഞ്ഞു..
“ഞാനോ നീ അല്ലെ നോക്കാതെ താഴേക്ക് ഇറങ്ങി വന്നത്.. നിന്റെ മുഖത്ത് എന്താ കണ്ണില്ലേ..” നമ്മള് ഒട്ടും വിട്ട് കൊടുക്കാതെ മറുപടി കൊടുത്തു.. “നീ ആള് കൊള്ളാലോ… ശ്രദ്ധിക്കാതെ പാട്ടും പാടി തുള്ളിചാടി വന്നിട്ട് ഇപ്പോൾ കുറ്റം എനിക്കോ…” അവൻ നമ്മളെ നോക്കി കണ്ണുരുട്ടി കൊണ്ട് പറഞ്ഞു… “തല്ലുണ്ടാക്കാൻ ഞാൻ വന്നില്ലാലോ.. നീ എന്നെ പറഞ്ഞത് കൊണ്ടല്ലേ ഞാനും പറഞ്ഞത്…”
“ആയിക്കോട്ടെ… ഇനി സൂക്ഷിചോക്കെ നടക്കു എപ്പോഴും ഇത് പോലെ പിടിക്കാൻ എനിക്ക് കഴിഞ്ഞെന്നു വരില്ല.. ” അവൻ നമ്മളെ നോക്കിയൊന്നു കണ്ണ് ഇറുക്കി കാണിച്ചു.. “എനിക്ക് ആരുടേയും സഹായമൊന്നും വേണ്ട.. ഹ്മ്മ്…”നമ്മള് ഓനെ നോക്കി കൊഞ്ഞനം കുത്തി വേഗം മുകളിലേക്ക് ഓടി കയറി.. ചെക്കൻ അവിടെ നിന്ന് കിണിക്കുന്നുണ്ടായിരുന്നു.. നമ്മള് നേരെ നമ്മളെ റൂമിലേക്ക് കയറി.. ആദ്യം നമ്മളെ കെട്ടിയോന്റെ സാമ്രാജ്യത്ത് കയറിയിട്ട് മാത്രേ നമ്മളെ റൂമിൽ എത്തുകയുള്ളു..
നമ്മള് ഈ റൂം ഒന്ന് ശെരിക്കു കണ്ടില്ലായിരുന്നു.. “എങ്ങനെ കാണാനാ വന്നപ്പോഴേക്കും ആ കോന്തൻ അപ്പുറത്തെക്ക് ഓടിചില്ലേ.. എന്തായാലും കണ്ടാമൃഗം ഇപ്പോൾ ഇല്ലാലോ.. നമ്മക്ക് ആണേൽ ഇവിടെ ഒരു പണിയും ഇല്ലാ.. അപ്പൊ പിന്നെ ഒന്ന് അടിച്ചു തപ്പിയാലോ..” നമ്മള് ഇങ്ങനെ ഓരോന്ന് ചിന്തിച്ചു റൂം ഫുൾ ഒന്ന് വീക്ഷിക്കാൻ തുടങ്ങി.. “ആളൊരു കച്ചറ ആണേലും റൂം ഒക്കെ നല്ല നീറ്റിൽ ആണ് വെച്ചിരിക്കുന്നത്.. നമ്മള് ഓരോന്ന് ഓരോന്നായി നോക്കി തുടങ്ങി.. ****************
“ച്ചെ….. ആ കാലമാടത്തി ഉണ്ടാക്കിയ ഫുഡ് കഴിച്ചു പോയല്ലോ.. എന്നാലും അബീ നിനക്ക് ടേസ്റ്റ് ഒന്ന് മാറിയപ്പോൾ തന്നെ സംശയിച്ചുടായിരുന്നോ… നിനക്ക് എന്താ അവളോട് മാത്രം ജയിക്കാൻ പറ്റാത്തത്..” നമ്മള് നമ്മളെ തന്നെ കുറ്റം പെടുത്തി കൊണ്ട് ഓഫീസ് ചെയറിൽ ഇരുന്ന് മെല്ലെ അങ്ങോട്ടും ഇങ്ങോട്ടും കറങ്ങി കൊണ്ട് പറഞ്ഞു.. “പെണ്ണ് എന്ന് പറയുന്നത് അല്ലേലും ഇങ്ങനെയാണ് കണ്ടില്ലേ വന്നു കയറിയില്ല അപ്പോഴേക്കും പകരം വീട്ടൽ തുടങ്ങി..
ചായ കൊണ്ട് കൊടുക്കാത്തത് കൊണ്ട് പറഞ്ഞു വിടാൻ നോക്കിയിരിക്കുന്നു.. മോളെ സച്ചു തമ്പുരാട്ടി ആയി ഇരുന്ന് എല്ലാരേയും ചവിട്ടി താഴ്ത്തി ഹബീബ് റഹ്മാന്റെ ഭാര്യയായി ജീവിക്കാം എന്ന് നീ സ്വപ്നം കാണണ്ട.. കൂടി വന്നാൽ 3 മാസം അതിനുള്ളിൽ പുകച്ചു പുറത്ത് ചാടിക്കും ഈ അബി… നിനക്കുള്ള പണി ഇന്ന് മുതൽ തന്നെ തുടങ്ങും.. **************** നമ്മള് ഷെൽഫ് തുറന്നതും പട പാടാന്ന് പറഞ്ഞ് അതിനകത്തു നിന്ന് കുറെ ഫയൽസ് താഴേക്ക് വീണു..
. “പടച്ചോനെ ഇനി എല്ലാം ഒതുക്കി വെക്കണമല്ലോ..” നമ്മള് ഒരു നടുവീർപ്പിട്ട് താഴേക്കു മുട്ട് കുത്തി ഇരുന്നു ഫയൽസ് ഒക്കെ അടക്കി വെക്കാൻ തുടങ്ങി… പെട്ടന്ന് അതിനകത്തു ഒരു ഫോട്ടോ നമ്മളെ കണ്ണിൽ ഉടക്കി.. നമ്മള് അത് കയ്യിൽ എടുത്ത് ആ ഫോട്ടോയിലെ മുഖങ്ങളിലേക്ക് തറപ്പിച്ചു നോക്കി.. നടുവിൽ ഒരു കുഞ്ഞുവാവ കൂടെ ഒരാണും പെണ്ണും.. അത് ആ കുഞ്ഞിന്റെ ഉപ്പയും ഉമ്മയും ആണെന്ന് നമ്മക്ക് മനസ്സിലായി..
പക്ഷെ ഇതിൽ ആ ഉമ്മയുടെ മുഖം ആരോ മാർക്കർ കൊണ്ട് വരഞ്ഞിട്ടിട്ടുണ്ട്.. അത് കൊണ്ട് പെൺരൂപത്തിന്റെ മുഖം കാണാൻ പറ്റുന്നില്ല.. നമ്മള് ഒന്നുടെ ആ ഫോട്ടോയിൽ ഉള്ള മുഖത്തിൽ സൂക്ഷിച്ചു നോക്കി.. “ഈ കുഞ്ഞിന്റെ മുഖം നല്ല പരിചയം ഉണ്ടല്ലോ… പക്ഷെ…… ഒരു പിടുത്തം കിട്ടുന്നില്ല…” നമ്മള് നമ്മളെ തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു… “പടച്ചോനെ… ഇത് അവൻ അല്ലെ നമ്മളെ കെട്ടിയോൻ ഹബീബ് റഹ്മാൻ… അതെ.. ഇത് ആ തെണ്ടി തന്നെ സെയിം ഫേസ് കട്ട്..
അതെ പൂച്ചകണ്ണുകൾ… ഇത് ലെവൻ തന്നെ… അപ്പൊ ഇതാണ് അങ്ങേരുടെ ബാപ്പ.. ഹ്മ്മ് ബാപ്പയും മോനെ പോലെ സുന്ദരൻ തന്നെ ആണ് ഇനി സ്വഭാവവും ഇത് പോലെ ആയിരുന്നോ… എങ്കിൽ മിക്കവാറും ഉമ്മ തല്ലി കൊന്നതാവും… ” നമ്മള് ഇങ്ങനെ ഓരോന്ന് പറഞ്ഞ് ആ ഫോട്ടോ എടുത്ത് ബെഡിൽ വെച്ച് ഫയൽസ് എല്ലാം നിലത്തു നിന്ന് എടുത്ത് ഷെൽഫിൽ തന്നെ അടക്കി വെച്ചു.. “എന്താ ഇവിടെ കാര്യമായ പണിയിൽ ആണല്ലോ.. നമുക്ക് അകത്തേക്ക് വരാമോ.. “
ശബ്ദം കേട്ട ഭാഗത്തേക്ക് നമ്മള് നോക്കിയപ്പോൾ നമ്മളെ നോക്കി ചിരിച്ചു കൊണ്ട് വാതിക്കൽ നിൽക്കുകയാണ് രണ്ട് അമ്മായിമാരും… “അതിനെന്താ ചോദിക്കാൻ ഉള്ളത്… അകത്തേക്ക് വാ… നമ്മളും ചിരിച്ചുകൊണ്ട് മറുപടി കൊടുത്തപ്പോൾ അവര് രണ്ടുപേരും നമ്മളെ അടുത്തേക്ക് വന്നു.. “എന്തോ കാര്യമായ പണിയിൽ ആയിരുന്നല്ലോ നമ്മൾ വന്നത് ഡിസ്റ്റർബ് ആയോ…” “ഹേയ് ഇല്ലാ.. ഞാൻ വെറുതെ ഇങ്ങനെ റൂമൊക്കെ ഒന്ന് നോക്കുവായിരുന്നു…
നമ്മള് ഒരു ഇളി പാസാക്കികൊണ്ട് പറഞ്ഞു.. “സച്ചു വന്നിട്ട് ശെരിക്കും ഒന്ന് സംസാരിക്കാൻ പറ്റിയില്ല അതാ വന്നത്… അങ്ങനെ ഓരോന്ന് ചോദിച്ചു നമ്മള് എല്ലാരും വിഷതമായി ഒന്ന് പരിചയപെട്ടു… പരിചയപെട്ടപ്പോൾ നമ്മളെ രണ്ട് അമ്മായിമാരും ഉമ്മയെ പോലെ തന്നെ പാവം ആണെന്ന് മനസ്സിലായി.. രണ്ടാൾക്കും ഇത്തിരി പൊങ്ങച്ചം ഒക്കെ ഉണ്ട്ട്ടൊ.. രണ്ടാൾക്കാരുടെയും വീട്ടുകാരെ രണ്ടാളും മത്സരിച്ചു പൊക്കി പറയുകയായിരുന്നു.. നമ്മക്ക് ചിരി വന്നു എങ്കിലും നമ്മള് അടക്കി പിടിച്ചു എല്ലാം കേട്ടു നിന്നു…
“നമ്മള് ഷോപ്പിംഗ് ചെയ്യാൻ പോവുന്നുണ്ട് സച്ചു വരുന്നോ.. ” “ഹേയ് ഇല്ലാ… നിങ്ങൾ പോയി വാ… ” നമ്മള് ചിരിച്ചു കൊണ്ട് പറഞ്ഞപ്പോൾ എന്നാ ശരി എന്ന് പറഞ്ഞ് അവർ റൂമിന്ന് പോയി… നമ്മള് വീണ്ടും ബെഡിൽ നിന്ന് ആ ഫോട്ടോ എടുത്ത് നോക്കി.. “എന്നാലും ഇത് ആരാ ഉമ്മയുടെ മുഖത്തു കുത്തി വരച്ചുഇട്ടത്.. നമ്മളെ കെട്ടിയോൻ തന്നെ ആയിരിക്കുമോ.. വന്നപ്പോൾ തൊട്ട് ഞാൻ ശ്രദ്ധിക്കുന്നുണ്ട് ഉമ്മയും അബിയും വല്ലാത്തൊരു അകൽച്ച.. അബി ഉമ്മാന്റെ മുഖത്തുപോലും നോക്കുന്നില്ല..
എന്തിനാണ് ഉമ്മനോടും ദേഷ്യം.. പെണ്ണ് എന്നതിനോട് ഉള്ള വെറുപ്പ് ഉമ്മനോടും ഉണ്ടോ.. അതെന്ത് കൊണ്ടാണ്.. ഉമ്മാമയോട് നല്ല സ്നേഹമാണ് ബട്ട്.. ഉമ്മയോട് മിണ്ടുന്ന പോലും ഇല്ലാ.. അങ്ങേരുടെ ദേഷ്യം കണ്ടപ്പോൾ ഞാൻ കരുതിയത് വല്ല പെണ്ണും പ്രേമിച്ചു പറ്റിച്ചത് കൊണ്ടായിരിക്കും എന്നാ.. അതിന് ഉമ്മയെ മാറ്റി നിർത്താൻ അത്രയും ദുഷ്ടൻ ആണോ നമ്മളെ കെട്ടിയോൻ… ” നമ്മള് ഇങ്ങനെ ഓരോന്ന് തല പുകഞ്ഞു ആലോചിച്ചു നിന്നപ്പോൾ ആണ് പെട്ടന്ന് നമ്മളെ പിറകിലൂടെ ആരോ വന്നു നമ്മളെ ഷോൾഡറിൽ കൈ വെച്ചത്..
പെട്ടന്ന് നമ്മള് ഞെട്ടി തിരിഞ്ഞു നോക്കി… “എന്താ മോളെ പേടിച്ചു പോയോ…” “ഹേയ് ഇല്ല ഉമ്മാ.. ” “മോളെ താഴെ എല്ലാം ഞാൻ നോക്കി അപ്പൊയാണ് നീ റൂമിൽ ഉണ്ടെന്ന് സുഹറയും സമീറയും പറഞ്ഞത്…” “ആ അമ്മായിമാര് എന്നോട് ഇപ്പോൾ സംസാരിക്കാൻ വന്നിരുന്നു.. ഇപ്പോൾ ഷോപ്പിംഗിന് പോവാൻ പോവുകയാ എന്ന് പറഞ്ഞു പോയതേയുള്ളൂ…” “ഉമ്മാനോട് ഈ ഫോട്ടോനെ കുറിച്ച് ചോദിച്ചാലോ.. ഹേയ് പിന്നെ ചോദിക്കാം ചിലപ്പോൾ ഉമ്മാക് ഉമ്മാന്റെ മുഖത്തു കുത്തിവരച്ചത് കണ്ടു വിഷമം ആയാലോ… “
നമ്മള് ഇങ്ങനെ ആലോചിച്ചു നിന്നപ്പോൾ ആണ് എന്റെ കയ്യിലെ ഫോട്ടോ കണ്ടു ഇത് എന്താ മോളെ എന്ന് ഉമ്മ ചോദിച്ചത്… പെട്ടന്ന് നമ്മള് ഒന്നും ഞെട്ടി.. ഉമ്മ ഏതായാലും കണ്ടു ഇനി എന്തായാലും ചോദിക്കാം.. “ഇത് എനിക്ക് ഇവിടെ നിന്ന് കിട്ടിയതാ ഒരു പഴയ ഫോട്ടോ.. ഇത് ആരൊക്കെയാ ഉമ്മാ…” നമ്മള് മനസ്സിലാവാത്തത് പോലെ ഫോട്ടോ ഉമ്മാക് നേരെ നീട്ടി പിടിച്ചു കൊണ്ട് ചോദിച്ചു.. എന്റെ കയ്യിൽ നിന്ന് ഫോട്ടോ വാങ്ങി നോക്കിയതും ഉമ്മാന്റെ മുഖം ആകെ വല്ലാതെ ആയത് നമ്മള് ശ്രദ്ധിച്ചു…
“ആരാ ഉമ്മാ…” ഫോട്ടോ തന്നെ നോക്കി നിന്ന ഉമ്മയോട് നമ്മള് ഒന്ന് കൂടി ചോദിച്ചു… “ഇത് ആരാണ് എന്ന് മോൾക്ക് മനസ്സിലായില്ലേ.. ഇത് ഹബീബ്,ഇത് അവന്റെ ഉപ്പ.. പിന്നെ ഇത്…” “ഇത് ഉമ്മാ അല്ലെ…” ഉമ്മ ഇങ്ങോട്ട് പറയുന്നതിന് മുന്നേ നമ്മള് അങ്ങോട്ട് പറഞ്ഞു.. അപ്പോൾ അതെ എന്ന രീതിയിൽ ഉമ്മ ചിരിച്ചു കൊണ്ട് തലയാട്ടി.. “അബി ഉപ്പയെ പോലെ ആണ് കാണാൻ അല്ലെ ഉമ്മാ… ” “അതെ മോളെ ഉപ്പയെ പോലെ തന്നെയാ അവൻ.. “
“സ്വഭാവവും അത് പോലെ തന്നെയാണോ.. ഉമ്മ എങ്ങനെ സഹിച്ചു…” നമ്മള് ചിരിച്ചു കൊണ്ട് ചോദിച്ചപ്പോൾ തിരിച്ചും ഉമ്മ നമ്മളെ നോക്കി ചിരിച്ചു.. “പക്ഷെ ഉമ്മയുടെ മുഖം കാണാൻ പറ്റുന്നില്ല.. ആരാ ഇത് ഈ കോലത്തിൽ ആക്കിയത്..” നമ്മളെ ചോദ്യം കേട്ടതും ഉമ്മ ഒന്ന് പതറി.. “അത്… അത് പിന്നേ അബി കുഞ്ഞായിരുന്നപ്പോ അവൻ വരച്ചു കളിച്ചതാ…” ഉമ്മ എങ്ങനെയല്ലോ പറഞ്ഞു ഒപ്പിച്ചു പക്ഷെ ഉമ്മാന്റെ കണ്ണുകൾ പറയുന്നുണ്ടായിരുന്നു അത് സത്യം അല്ലാന്ന്..
പിന്നെ നമ്മള് ഒന്നും കുത്തി കുത്തി ചോദിക്കാൻ നിന്നില്ല.. “ഉമ്മാമ എന്ത് ചെയ്യുവാ ഉമ്മാ…” ഉമ്മാന്റെ മുഖത്തെ വിഷമം കണ്ടപ്പോൾ നമ്മള് വിഷയം മാറ്റി.. “ഉമ്മ റൂമിൽ ഉണ്ട് മോളെ കിടക്കുവാ.. മോള് താഴേക്ക് വരുന്നില്ലേ..” “ഉമ്മ പൊയ്ക്കോ ഞാൻ ഇപ്പോൾ വരാം ഒരു 10 മിനുട്ട് എനിക്കു ഇവിടെ ഒരു ഇത്തിരി പണി കൂടി ഉണ്ട്…” നമ്മള് ചിരിച്ചു കൊണ്ട് പറഞ്ഞു.. “അതെന്ത് പണി…” ഉമ്മ ചോദ്യഭാവത്തിൽ നമ്മളെ ഒന്ന് നോക്കി.. “അതൊക്കെ ഉണ്ട്…”
നമ്മള് ഉമ്മാനെ നോക്കി ഒന്ന് കണ്ണ്ഇറുക്കി കാണിച്ചു… “ഈ പെണ്ണിന്റെ ഒരു കാര്യം എന്ന് പറഞ്ഞു ഉമ്മ ചിരിച്ചു കൊണ്ട് റൂമിൽ നിന്ന് പോയി… ***************** സച്ചു മോളുടെ ചോദ്യം കേട്ടു ഞാൻ ആകെ വല്ലാതെ ആയിപ്പോയി.. അപ്പോഴാണ് റൂമിലേക്ക് ഉമ്മ കയറി വന്നത്… “എന്ത് പറ്റി മോളെ എന്താ നീ വിഷമിചിരിക്കുന്നത് ” ഉമ്മ എന്റെ അടുത്ത് വന്നു ചോദിച്ചപ്പോൾ സച്ചു എന്റെ കയ്യിൽ തന്ന ഫോട്ടോ ഞാൻ ഉമ്മാക്ക് നേരെ നീട്ടി.. ഉമ്മ അത് വാങ്ങി അതിൽ നോക്കി വീണ്ടും എന്റെ മുഖത്തെക്ക് നോക്കി..
“ഇത് ഇപ്പോൾ എവിടെ നിന്ന് കിട്ടി…” “അബിയുടെ റൂമിൽ നിന്ന് സച്ചുന് കിട്ടിയത് ആണ്.. അവൾ ഇത് ആരൊക്കെയാണ് എന്ന് ചോദിച്ചു… ” “എന്നിട്ട് എല്ലാ സത്യവും നീ അവളോട് പറഞ്ഞോ..” “ഇല്ലാ… ആരാ മുഖത്തു വരച്ചു ഇട്ടത് എന്ന് അവൾ ചോദിച്ചപ്പോൾ സത്യം പറഞ്ഞാലോ എന്ന് ഞാൻ ആലോചിച്ചത് ആണ് പക്ഷെ മനസ്സ് അനുവദിക്കുന്നില്ല… അത് കൊണ്ട് കുഞ്ഞായിരുന്നപ്പോൾ അബി കളിക്കുമ്പോൾ വരച്ചു ഇട്ടതാണ് എന്ന് എനിക്ക് കള്ളം പറയേണ്ടി വന്നു…”
“പക്ഷെ എന്നായാലും അവൾ എല്ലാം അറിയാൻ ഉള്ളതല്ലേ മോളെ..” “എനിക്ക് അറിയാം ഉമ്മാ.. പക്ഷെ… അവൾ അറിയേണ്ട സമയം ഇത് അല്ലാന്ന് എനിക്ക് അപ്പോൾ തോന്നി.. ” “സാരമില്ല… നീ ഒരു തെറ്റും ചെയ്തില്ലല്ലോ.. വിഷമിക്കണ്ട എല്ലാം ശെരിയാവും..” **************** വൈകുന്നേരം ആയപ്പോൾ പാത്തുമ്മ ചായയും പലഹാരവും ഉണ്ടാക്കുന്ന തിരക്കിൽ ആയിരുന്നു.. അതിന്റെ മണം കിട്ടിയത് മുതൽ നമ്മള് കിച്ചണിൽ ചുറ്റി പെറ്റി തന്നെ ഉണ്ടായിരുന്നു..
അപ്പോഴാണ് പുറത്ത് ഒരു കാർ വന്നു നിർത്തുന്ന ശബ്ദം കേട്ടത്.. നമ്മള് കിച്ചണിൽ നിന്ന് ഹാളിലേക്ക് മെല്ലെ ഒന്ന് എത്തി നോക്കിയപ്പോൾ.. ദേ വരുന്നു ചാവി വിരലിൽ കറക്കി കൊണ്ട് ആ കാലമാടൻ ഷഹീ.. കൂടെ സഹലയും നഹലയും.. നമ്മള് വേഗം അങ്ങോട്ട് ചെന്നു.. നമ്മളെ കണ്ടപ്പോൾ ചെക്കൻ അവിടെ നിന്ന് എന്തൊക്കെയോ മുഖം കൊണ്ട് കോപ്രായങ്ങൾ കാണിക്കുന്നുണ്ട്… “എടാ പൊട്ടാ നീ എന്നാലും എന്ത് പണിയാ കാണിച്ചേ.. എന്നാലും കൃത്യ സമയത്ത് നീ എവിടെ നിന്ന് പൊട്ടി മുളച്ചു…
” നമ്മളെ ഓനെ നോക്കി കണ്ണുരുട്ടി ചോദിച്ചപ്പോൾ ചെക്കൻ നമ്മളെ നോക്കി ഒരുമാതിരി ഇളി പാസാക്കി..” അവന്റെ കളി കണ്ടു സഹലയും നഹലയും ഒരേ ചിരി ആണ്.. “എന്റെ പൊന്ന് ബാബി നമ്മക്ക് ഒരു മിസ്റ്റേക്ക് പറ്റിപോയി നിങ്ങളെല്ലാരും കൂടി എന്നെ പഞ്ഞിക്കിടരുത്.. ” “മിസ്റ്റേക്ക്…. നിന്റെ തലക്ക് ഒലക്ക എടുത്ത് അടിക്കുകയാണ് വേണ്ടത്.. നീ ഇത്രക്ക് പൊട്ടൻ ആയിപോയല്ലോ..” “അത് പിന്നെ ഇക്കനോട് പറയരുത് എന്ന് നിങ്ങൾ ആരും എന്നോട് പറഞ്ഞില്ലാലോ..”
“ഇതൊക്കെ പറഞ്ഞിട്ട് വേണോ മനസ്സിൽ ആക്കാൻ…” അതിനിടയിൽ നഹല ഷഹിക്ക് ഇട്ട് താങ്ങി കൊണ്ട് പറഞ്ഞു… അപ്പോൾ ഷഹീ അവളെ പല്ല് കടിച്ചു പിടിച്ചു നോക്കി പേടിപ്പിച്ചു “നീ അവളെ നോക്കി പേടിപ്പിക്കണ്ടാ അവൾ പറഞ്ഞത് കാര്യമല്ലേ… ” “ഇത്തവണ നിങ്ങള് എന്നോട് ക്ഷമിക്ക് ഇനി നമ്മള് ശ്രദ്ധിച്ചോളാം… ആഹഹാ.. എന്താ ഒരു മണം… കിച്ചണിൽ നല്ല പലഹാരം നമ്മളെ നോക്കി മാടി വിളിക്കുന്നുണ്ട് നമ്മള് പോയി കഴിച്ചിട്ട് വരട്ടെ..”
അവൻ മെല്ലെ അവിടെ നിന്ന് മുങ്ങാൻ പോയപ്പോൾ നമ്മള് വേഗം അവന്റെ മുന്നിൽ ചെന്നു നിന്നു.. “അതെ പലഹാരം ഞാൻ ഉണ്ടാക്കിയതാ നിനക്ക് ഇന്ന് ഒന്നും തരില്ല.. ” നമ്മള് ഓനെ നോക്കി കൊഞ്ഞനം കുത്തി കാണിച്ചു.. “എന്റെ പൊന്നു ബാബി നിങ്ങള് എന്ത് ശിക്ഷ വേണേലും തന്നോ പക്ഷെ ഇമ്മാതിരി പണി ചെയ്യരുത്..” അവൻ നമ്മളെ നോക്കി അത് പറഞ്ഞപ്പോൾ നമ്മക്ക് ചിരി അടക്കാൻ പറ്റീല.. “ഒകെ നിനക്ക് തരാം പക്ഷെ ഒരു കണ്ടിഷൻ ഉണ്ട്..” നമ്മള് ഓനെ നോക്കി അത് പറഞ്ഞപ്പോൾ ചോദ്യഭാവത്തിൽ ചെക്കൻ നമ്മളെ ഒന്ന് നോക്കി……..കാത്തിരിക്കൂ………
[ad_2]