Novel

💚💚 എന്നും എന്നും നിനക്കായ് 💚💚: ഭാഗം 24

[ad_1]

രചന: പ്രഭി

അനുവിനെ നോക്കി കിടക്കുമ്പോ ആണ് ഒരു കാളിങ് ബെൽ കേട്ടത്… സമയം നോക്കുമ്പോ 7 മണി ആവുന്നേ ഉള്ളൂ.. ആരാണാവോ ഈ നേരത്ത്… 

അനുവിനെ ഉണർത്താതെ ഞാൻ പോയി വാതിൽ തുറന്നു… ഇവൻ എന്താ ഈ വേഷത്തിൽ.. എന്നേ കണ്ടപ്പോ ചെക്കൻ ഓടി അടുത്തേക് വന്നു.. 

“നീ എന്താ വിജയ് ഈ വേഷത്തിൽ.. “

യൂണിഫോം ഇൽ അവനെ കണ്ടത് കൊണ്ട് ഉള്ള അത്ഭുതം മറച്ചു പിടിക്കാതെ ഞാൻ ചോദിച്ചു… 

“ഞാൻ ഡ്യൂട്ടിയിൽ ആണ്… അത്യാവശ്യം ആയിട്ട് ഒരു കാര്യം അറിയാൻ വന്നത് ആണ്.. “

“ആഹ്… നീ ഇരിക്ക് ഇരുന്നു സംസാരിക്കാം.. “

“എഴുന്നേറ്റില്ല എന്ന് തോന്നുന്നു ആരും.. “

“ഞാനും അനുവും കുഞ്ഞും ഉള്ളൂ ഇവിടെ.. അവരൊക്കെ ഒരു കല്യാണത്തിന് പോയി.. “

അത് പറഞ്ഞതും അവന്റെ മുഖം മാറി.. ഒരു തരം പേടി ഞാൻ അവന്റെ മുഖത് നിന്നും വായിച്ചു എടുത്തു… 

“നീ ഉണ്ടാവില്ലേ ഇവിടെ.. അതോ ഓഫീസിൽ പോകുവോ.. “

“അമ്മ ഒക്കെ വരും വരെ എങ്ങും പോവുന്നില്ല.. അല്ല നീ വന്ന കാര്യം പറഞ്ഞില്ല… “

“എടാ ഒരു കാര്യം അറിയാൻ ആയിരുന്നു.. എടാ അനുവിന്റെ കഴുത്തിൽ റെഡ് നിറത്തിൽ മറുക് എന്തേലും ഉണ്ടോ.. ഉണ്ടേൽ അത് പോലെ മറുക് കുഞ്ഞിന്റെ കഴുത്തിൽ ഉണ്ടോ എന്ന് നോക്കണം.. “

“മറുക്… എന്തുവാടേ… ഇതൊക്കെ… “

“കളിയല്ല.. എല്ലാ ചോദ്യങ്ങൾകും ഉള്ള ഉത്തരം ഇതിൽ ഉണ്ട് സഞ്ജു.. “

ഞാൻ എന്തേലും പറയും മുന്നേ അനു അങ്ങോട്ട് വന്നു.. വിജയ്യെ കണ്ടതും അവളുടെ മുഖം മാറി… 

“അനു നീ ചായ എടുക്ക്… “

എന്നെയും അവനെയും ഒന്ന് നോക്കിയിട്ട് അവൾ അടുക്കളയിലേക്ക് പോയി… കുഞ്ഞിനെ ഞാൻ വാങ്ങി.. അനു പോയി എന്ന് ഉറപ്പ് വരുത്തി ഞാൻ മറുക് ഉണ്ടോ എന്ന് നോക്കി.. 

“നീ പറഞ്ഞത് പോലെ മറുക് ഉണ്ട്.. Redish ആണ്.. എടാ ഇത് ഒന്ന് അല്ല അടുപ്പിച്ചു മൂന്ന് എണ്ണം.. ഒറ്റ നോട്ടത്തിൽ ഒന്ന് ആയി തോന്നും.. “

“വാട്ട്…. സഞ്ജു നീ അനുവിന് ഇത് പോലെ ഉണ്ടോ എന്ന് നോക്കി വാ.. “

അതും പറഞ്ഞു കുഞ്ഞിനെ അവൻ എന്റെ കൈയിൽ നിന്നും വാങ്ങി… ഞാൻ ചെല്ലുമ്പോ അനു എന്തൊക്കെയോ പിറു പിറുതു കൊണ്ട് നിൽക്കുന്നു.. 

“എന്താടി നിന്നു തന്നെ വർത്താനം പറയുന്നത്… “

“ഒന്നുവില്ല… പോയോ നിന്റെ കൂട്ട്കാരൻ…”

“ഇല്ലാലോ… ചായക് വേണ്ടി വെയ്റ്റിംഗ് ആണ്… “

അതും പറഞ്ഞു ഞാൻ പിന്നിൽ നിന്നും അവളെ അങ്ങ് ചേർത്ത് പിടിച്ചു.. കുഞ്ഞിന്റെ കഴുത്തിൽ കണ്ട പോലെ തന്നെ മറുക് അനുവിന്റെ കഴുത്തിൽ ഉണ്ട്… അതെ സ്ഥലം തന്നെ.. പിന്ന് കഴുത്തിൽ… 

അവൾക് സംശയം തോന്നാതെ ഇരിക്കാൻ ഞാൻ കവിളിൽ ഒന്ന് ചുംബിച്ചു.. 

“ചായ കൊണ്ട് വേഗം വായോ.. “

തിരിച്ചു ഹാളിൽ ചെല്ലുന്നത് വരെ എന്റെ ചിന്ത മറുക് നെ കുറിച് ആയിരുന്നു.. എന്തിനാ ഇപ്പൊ ഇവൻ ഇത് ചോദിച്ചത്.. ഇനി എന്തേലും കുഴപ്പം.. 

“ഉണ്ട്.. ഇത് പോലെ തന്നെ ഒന്ന്.. “

“സഞ്ജു പേടിപ്പിക്കാൻ പറയുവല്ല.. സൂക്ഷിക്കണം.. അനുവിന് അല്ലടാ കിങ്ങിണിക്ക് ആണ് ഇപ്പൊ അപകടം.. ഇവിടെ വീടിനു പുറത്ത് എന്റെ ആളുകൾ ഉണ്ട്… എന്നാലും നിന്റെ ശ്രദ്ധ വേണം… ഞാൻ ഇറങ്ങുവാ കുറച്ച് പണി ഉണ്ടേയ്… ഞാൻ വിളിക്കാം.. “

അതും പറഞ്ഞു അവൻ അങ്ങ് പോയി.. ഒന്നും അറിയാതെ എന്റെ കൈയിൽ ഇരിക്കുന്ന മോൾടെ മുഖത്തെക്ക് ഞാൻ ഒന്ന് നോക്കി.. 

🌿🌿🌿🌿🌿🌿

പുറത്ത് കാണിച്ചില്ല എങ്കിലും വിജയ്യെ കണ്ടതിൽ സന്തോഷം തോന്നി… സഞ്ജു ഒക്കെ പറഞ്ഞതിൽ പിന്നെ ഒന്ന് കാണാൻ ശെരിക് ആഗ്രഹം ഉണ്ടായിരുന്നു… 

ഹും ആങ്ങള ആണ് പോലും ആങ്ങള.. എന്നേ കണ്ടിട്ട് ഒന്ന് ചിരിച്ചോ… എന്താ ഗൗരവം.. ഹും 

ഞാൻ ചായ കൊണ്ട് ചെല്ലുമ്പോ അവിടെ ആരും ഇല്ല.. അപ്പഴാ സഞ്ജു അകത്തേക്ക് വന്നത്… 

“എവിടെ… പോയോ… “

“ആരാ… “,

“കളിക്കല്ലേ സഞ്ജു… വിജയ് എവിടെ… “

“ആഹ് ഒരു call വന്നിട്ട് പോയി… നീ ആ ചായ ഇങ്ങ് തന്നേക്ക് ഞാൻ കുടിച്ചോളാം… “

കഷ്ട്ടം ആണല്ലോ കണ്ണാ ഒന്ന് ശെരിക്ക് കാണാൻ പറ്റിയില്ലല്ലോ.. കുറച്ച് നേരം അടുത്ത് കിട്ടിയിരുന്നെങ്കിൽ വല്ല മുഖ സാമ്യം ഉണ്ടോ എന്ന് എങ്കിലും നോക്കാം ആയിരുന്നു… 

അന്ന് മുഴുവൻ അടുക്കള ഭരണം സഞ്ജു ആയിരുന്നു… എന്നേ ഒന്ന് അടുപ്പിച്ചു കൂടി ഇല്ല.. ഞാനും കൂടെ നിക്കാം എന്ന് പറഞ്ഞിട്ട് അവൻ ഉണ്ടോ കേൾക്കുന്നു… 

.. ഭാഗ്യത്തിന് ഉണ്ടാക്കിയത് കഴിക്കാൻ കൊള്ളാവുന്നതു ആയിരുന്നു…

വൈകിട്ടു ആയതും സഞ്ജുവിന് ഒരു call വന്നു.. 

“ആരാ സഞ്ജു.. എന്താ മുഖം വല്ലാതെ ഇരിക്കുന്നത്.. “

“ഓഫീസിൽ നിന്നു ആണ് അനു.. വേഗം ചെല്ലണം എന്ന്.. എന്തോ പ്രശ്നം… “

“എന്ത് പ്രശ്നം… “

“അറിയില്ല… ഒന്നും വിട്ട് പറഞ്ഞില്ല… “

“നീ പോയിട്ട് വാ… “

“ഏയ്‌ നിങ്ങളെ തനിച് ആക്കി… “

“നീ ചെന്ന് എന്താ പ്രശ്നം എന്ന് നോക്ക്.  പെട്ടെന്ന് വന്നാൽ മതി… “

“മ്മ്മ്… “

ടെൻഷൻ ആയിട്ട് ചെക്കന്റെ മുഖം ഒക്കെ മാറി.. ഞാൻ കുറെ നിർബന്ധിച്ചു കഴിഞ്ഞപ്പോ ചെക്കൻ പോവാൻ ഇറങ്ങി… 

അവൻ പോയതും ഞാൻ വാതിൽ അടച്ചു.. ചെറുതായി പേടി വരുന്നുണ്ട് കണ്ണാ… നീ കാത്തോണേ… 

സമയം ഇങ്ങനെ നീങ്ങി കൊണ്ടേ ഇരുന്നു..9 മണി ആയിട്ടും സഞ്ജു വന്നില്ല.. അവനെ വിളിക്കാൻ തുടങ്ങുമ്പോ ആണ് പുറത്ത് ഒരു വണ്ടി വന്നത്… 

സഞ്ജു ആവും എന്ന് കരുതി ഓടി ചെന്ന് വാതിൽ തുറന്നു… പക്ഷെ വന്നത് അച്ഛനും അമ്മയും ഒക്കെ ആയിരുന്നു… 

🌿🌿🌿🌿🌿🌿

വൈകിട്ടു ഓഫീസിൽ നിന്നു call വന്നപ്പോ ശെരിക്ക് പേടിച്ചു.. ശരത് ആണേൽ ഒന്ന് ശെരിക്ക് പറഞ്ഞും ഇല്ല… 

അനു നിർബന്ധിച്ചു പറഞ്ഞപ്പോ പോവാം എന്ന് കരുതി… പക്ഷെ രാവിലെ വിജയ് പറഞ്ഞത് ഓർത്തപ്പോ ഒരു പേടി… 

വേഗം അവനെ വിളിച്ചു കാര്യം പറഞ്ഞു… 

“നീ പോയിട്ട് വാ സഞ്ജു.. പേടിക്കണ്ട.. “

“മ്മ്മ്… “

മാക്സിമം സ്പീഡിൽ വണ്ടി വിട്ടു.. ഓഫീസിൽ കയറിയത് മാത്രം ഓർമ്മ ഉണ്ട്.. കുറെ വെടി പൊട്ടുന്ന ശബ്ദം.. തലയിൽ ഒക്കെ കുറെ വർണ്ണ കടലാസ് വീണു… എനിക്ക് നേരെ ഒരു പൂ ചെണ്ട് നീട്ടിയിട്ട് ശരത് എന്നേ കെട്ടിപിടിച്ചു.. 

“congrats… സർ പ്രൊജക്റ്റ്‌ sanction ആയി… “

“റിയലി… “

“യെസ് സർ”

“താൻ എന്നേ പേടിപ്പിച്ചു കളഞ്ഞല്ലോ.. “

“സോറി സർ ഒരു ചെറിയ സർപ്രൈസ്.. “

എല്ലാരുടേം മുഖത് നല്ല സന്തോഷം കാണാം.. അവർക്ക് വേണ്ടി ഒരു പാർട്ടി അറേഞ്ച് ചെയ്തു… 

ശരത് പറയുമ്പോ ആണ് സമയം വൈകി എന്ന് ഓർത്തത്… അനു ഒറ്റക്ക് ആണ്.. പിന്നെ ഒന്നും ആലോചിച്ചു നിൽക്കാതെ അവർക്ക് വാങ്ങിയ സാദനങ്ങൾ ഒക്കെ എടുത്ത് ഇറങ്ങി… ദൈവമേ പെണ്ണ് പേടിച് ഒരു വഴി ആയി കാണും… 

വീടിനു അടുത്ത് എത്തിയപ്പോ മതിലിനു അടുത്ത് വണ്ടിയിൽ ചാരി ആരോ നിൽക്കുന്നത് കണ്ട് വണ്ടി സ്ലോ ആക്കി.. 

“പേടിക്കണ്ട അളിയാ… ഇത് ഞാനാ… നീ വരുന്നത് വരെ ഒരു കാവൽ.. “

“താങ്ക്സ് അളിയാ.. “

വിജയ് ആണെന് അറിഞ്ഞപ്പോ ആശ്വാസം ആയി.. പാവം ഇത്രേം നേരം ഇവിടെ കാവൽ ആയി നിൽക്കുവായിരുന്നു… 

ഞാൻ ചെല്ലുമ്പോ അച്ഛനും അമ്മയും ഒക്കെ വന്നിട്ട് ഉണ്ട്… 

“നിങ്ങൾ ഇന്ന് തന്നെ ഇങ്ങ് വന്നോ… “

അമ്മയുടെ മുഖം കണ്ടപ്പോ ചോദിക്കണ്ട ആയിരുന്നു എന്ന് തോന്നി പോയി… 

🌿🌿🌿🌿🌿🌿🌿🌿🌿

“നിന്നോട് ഞാൻ പറഞ്ഞത് അല്ലേ ഇവരെ തനിച് ആക്കി പോവല്ലേ എന്ന്.. പകൽ ആണേൽ കുഴപ്പം ഇല്ല.. രാത്രി പോയേക്കുവാ അവൻ… “

അമ്മ വഴക്ക് പറഞ്ഞിട്ടും ഒന്നും മിണ്ടാതെ അവൻ സോഫയിൽ പോയി ഇരുന്നു… ഓഫീസിൽ നിന്നു വിളിച്ച കാര്യം ഒക്കെ അവൻ അവരോടു പറഞ്ഞു… അത് കഴിഞ്ഞു പറഞ്ഞത് കേട്ടു സന്തോഷം ആയി ഒരുപാട്… 

“ഇത്രേം നാളത്തെ എന്റെ കഷ്ടപാട് വെറുതെ ആയില്ല.. ഒരു big പ്രൊജക്റ്റ്‌ sanction ആയി.. ഇപ്പൊ ഈ സഞ്ജയ്‌ കോടികളുടെ ടേൺ ഓവർ ഉള്ള ബിസിനസ്‌ man ആണ്.. “

എല്ലാരുടേം മുഖത് നല്ല സന്തോഷം ഉണ്ട്.. വണ്ടിയിൽ ഉള്ളത് ഒക്കെ എടുത്ത് കൊണ്ട് വരാൻ സഞ്ജു അമലിന്റെയും അഞ്ചുവിന്റെയും അടുത്ത് പറഞ്ഞു… 

തിരികെ വരുമ്പോ രണ്ടാളുടെയും കൈയിൽ നിറയെ കവർ ആയിരുന്നു.. 

“ഏട്ടാ വാവക്ക് call അടിച്ചല്ലോ.. “

വലിയ ഒരു teddy ഉയർത്തി അഞ്ചു പറഞ്ഞു.. നല്ല വല്യ teddy… 

“അത് നിനക്ക് ആ പെണ്ണെ .. ” അവൾ വിശ്വാസം വരാതെ അവനെ നോക്കി.. എന്നിട്ട് ഓടി വന്നു കെട്ടിപിടിച്ചു.. 

“ഇയ്യോ സ്നേഹിച്ചു കൊല്ലല്ലേ പെങ്ങളെ… ഇന്നാ ഡ്രെസ്സും ഉണ്ട്.. “

അത് കഴിഞ്ഞു സഞ്ജു അമലിന്റെ അടുത്തേക് ചെന്നു… 

“നിന്റെ favourite ബ്രാൻഡ് വാച്ച്.. പിന്നെ ഡ്രെസ്സും.. “

“ഇത് എന്റെ അച്ഛന്… മുണ്ടും ഷർട്ടും.. പിന്നേ ആരും അറിയണ്ട ഒരു കുപ്പിയും ഇണ്ട്.. നമുക്ക് ഒരുമിച്ച് അടിക്കാം.. “

“പോടാ.. ” അച്ഛൻ കൈ ഓങ്ങിയതും അവൻ വേഗം ഓടി അമ്മയുടെ അടുത്ത് വന്നു… 

“ഗീത പെണ്ണിന് ഈ മൂക്കുത്തി മാറ്റാൻ സമയം ആയി… ” അതും പറഞ്ഞു അവൻ ഒരു ബോക്സ്‌ അമ്മക് കൊടുത്തു… കൂടെ ഒരു കവർ ഉം.. 

“എന്തിനാ സഞ്ജു ഇത്രേം ഒക്കെ… ” എന്ന് അച്ഛൻ ചോദിച്ചപ്പോ അവൻ ഒന്ന് ചിരിച്ചു.. ബാക്കി കവർ എടുത്ത് അവൻ മുറിയിലേക്കു പോയി… എല്ലാരേം നോക്കി ഒന്ന് ചിരിച്ചിട്ട് ഞാനും… 

എല്ലാർക്കും കൊടുത്തു എനിക്ക് ഒന്നും തന്നില്ല… എന്തോ ചെറിയ ഒരു സങ്കടം ഇല്ലാതെ ഇല്ല… 

മുറിയിൽ എത്തിയപ്പോ അവൻ എനിക്ക് ഒരു കവർ തന്നു… 

“അനു മോൾക് കുറച്ച് ഡ്രസ്സ്‌ ആണ്… എടുത്ത് വച്ചേക്കു… “

“മ്മ്മ്… “

“നിന്റെ മുഖം എന്താ വാടി ഇരിക്കുന്നതു… എന്ത് പറ്റി.. “

“ഒന്നും ഇല്ല… നിനക്ക് തോന്നുന്നത് ആവും.. “

“ഉറപ്പ് ആണല്ലോ… “

“മ്മ്മ്… “

“എന്നാ ശെരി ഞാൻ ഒന്ന് കുളിച്ചിട്ട് വരാം…”

അതും പറഞ്ഞു അവൻ അങ്ങ് പോയി… എന്നാലും ഇങ്ങനെ ഉണ്ടോ മറവി… എല്ലാരേം ഓർക്കാം… അവരുടെ ഇഷ്ട്ടം കണ്ടു അറിഞ്ഞു ചെയ്ത് കൊടുക്കാം… എന്നേ ഓർത്ത് പോലും ഇല്ല… 

മനസ്സിൽ ഒരു വിങ്ങൽ… ശേ ഞാൻ എന്തിനാ ഇങ്ങനെ വിഷമിക്കുന്നത്.. കണ്ണാ ഈ കണ്ണ് ഇങ്ങനെ ആ മനസ്സിന് നോന്താൽ അപ്പൊ നിറയും… ഇവരുടെ ഒരു കാര്യം… എനിക്ക് സഞ്ജു മാത്രം മതി… എന്നും അവന്റെ സ്നേഹം കിട്ടിയാൽ മതി.. മരണം വരെ ആ നെഞ്ചിലെ ചൂട് പറ്റി ഉറങ്ങാൻ നീ അനുഗ്രഹിച്ചാൽ മതി കണ്ണാ… 

മോളെ ചേർത്ത് പിടിച്ചു ഞാൻ കിടന്നു… ബാത്‌റൂമിന്റെ ഡോർ തുറക്കുന്നത് കേട്ടപ്പോ ഞാൻ കണ്ണ് അടച്ചു കിടന്നു… 

കുറെ നേരം കഴിഞ്ഞു അനക്കം ഒന്നും കേൾക്കാൻ ഇല്ല… ഞാൻ പതിയെ ഇടം കണ്ണ് ഇട്ടു നോക്കി… 

കണ്ണാടിയിൽ നോക്കി നിൽക്കുവാ കുരങ്ങൻ… കണ്ടാലും മതി.. ദുഷ്ടൻ… ഹും. . 

അവൻ തിരിഞ്ഞ് അടുത്തേക് വരുന്നത് കണ്ടതും ഞാൻ കണ്ണ് അടച്ചു കിടന്നു… 

കണ്ണാ…………..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button
error: Content is protected !!