Kerala
മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം; മകന് സർക്കാർ ജോലിയും

കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്നു വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. മകന് സർക്കാർ ജോലിയും നൽകും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം
നേരത്തെ ബിന്ദുവിന്റെ സംസ്‌കാര ചടങ്ങുകൾക്കായി 50,000 രൂപ അടിയന്തരമായി അനുവദിച്ചിരുന്നു. പിന്നാലെ മന്ത്രിമാർ ബിന്ദുവിന്റെ വീട് സന്ദർശിക്കുകയും ചെയ്തിരുന്നു. മകന് താത്കാലിക ജോലി നൽകുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്
എന്നാൽ സ്ഥിര ജോലി വേണമെന്ന കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് മന്ത്രിസഭ ഇക്കാര്യം തീരുമാനമെടുത്തത്. കൂടാതെ മകളുടെ ചികിത്സയും സർക്കാർ ഏറ്റെടുത്തിട്ടുണ്ട്.