Kerala
വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് അടിയന്തര ധനസഹായമായി 10,000 രൂപ അനുവദിച്ചു
കോഴിക്കോട് വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് 10,000 രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ച് സർക്കാർ. ദുരന്തബാധിത മേഖലയായി പ്രഖ്യാപിക്കുന്ന നാല് വാർഡുകളിലുള്ളവർക്കാണ് 10,000 രൂപ വീതം നൽകുക.
തൊഴിലാശ്വാസ സഹായമായി 3000 രൂപ വീതം കുടുംബത്തിലെ ഒരാൾക്ക് ലഭിക്കും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. താത്കാലിക പുനരധിവാസം എന്ന നിലയിൽ മാറി താമസിക്കുന്നവർക്ക് വാടക വീട്ടിൽ താമസിക്കാൻ 6000 രൂപ നൽകും
ദുരന്തബാധിത വാർഡുകളിലെ എല്ലാവർക്കും സൗജന്യ റേഷൻ ഉറപ്പ് വരുത്താനും തീരുമാനിച്ചു. വിലങ്ങാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെയും സർക്കാർ ചേർത്ത് പിടിക്കുമെന്ന് മന്ത്രി കെ രാജൻ പറഞ്ഞു