National
40 ലക്ഷം ദുരൂഹ വോട്ടർമാർ, വീട്ടു നമ്പർ പൂജ്യം എന്ന വിലാസം; വോട്ടുമോഷണം നടന്നുവെന്ന് രാഹുൽ ഗാന്ധി

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബിജെപിയുമായി ചേർന്ന് തെരഞ്ഞെടുപ്പ് അട്ടിമറിച്ചു. വോട്ടുമോഷണം നടന്നുവെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ഭരണഘടനയുടെ അടിസ്ഥാനം വോട്ടാണെന്നും അത് തകർക്കപ്പെട്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു
കർണാടകയിലെ ഒരു മണ്ഡലത്തിൽ മാത്രം വൻ അട്ടിമറി നടന്നു. മഹാരാഷ്ട്രയിൽ അസാധാരണ പോളിംഗ് നടന്നു. അഞ്ച് മണി കഴിഞ്ഞ് വോട്ടിംഗ് ശതമാനം കുതിച്ചുയർന്നു. 40 ലക്ഷം ദുരൂഹ വോട്ടർമാർ എത്തി. വീട്ടുനമ്പർ പൂജ്യം എന്ന വിലാസത്തിലും ഒട്ടേറെ പേർ വന്നുവെന്നും രാഹുൽ ആരോപിച്ചു
വോട്ടർ പട്ടികയിൽ വ്യാജ വിലാസമുള്ള നിരവധി പേരുണ്ടായിരുന്നു. ഒരു ലക്ഷത്തിലധികം വോട്ടുകൾ പല മാർഗങ്ങളിലൂടെ മോഷ്ടിച്ചു. 25 സീറ്റുകളിൽ ബിജെപി ജയിച്ചത് 33,000 വോട്ടുകൾക്ക് താഴെ. അധികാരം ഉറപ്പിച്ചത് 25 സീറ്റുകളിലെ അട്ടിമറിയിലൂടെയാണ്.