National

തമിഴ്നാട് ക്യാംപിൽ നിന്ന് രക്ഷപ്പെട്ട 9 ശ്രീലങ്കൻ അഭയാർഥികളെ നാവികസേന പിടികൂടി

ന‍്യൂഡൽഹി: തമിഴ്‌നാട്ടിലെ മണ്ഡപം അഭയാർഥി ക്യാംപിൽ നിന്ന് രക്ഷപ്പെട്ട 9 ശ്രീലങ്കൻ അഭയാർഥികളെ ശനിയാഴ്ച വൈകുന്നേരം നെടുന്തീവ് ദ്വീപിന് സമീപം ശ്രീലങ്കൻ നാവികസേന പിടികൂടി.

2022-നും 2023-നും ഇടയിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ശ്രീലങ്കയിലെ ട്രിങ്കോമലി, മാന്നാർ, മുല്ലത്തീവ് എന്നിവിടങ്ങളിൽ നിന്ന് കടൽമാർഗം ഇന്ത്യയുടെ ധനുഷ്കോടി തീരത്ത് എത്തിയവരായ നിരോഷൻ, സുധാ, ജ്ഞാനജ്യോതി എന്നിവരെയാണ് നാവികസേന പിടികൂടിയത്. ഇവരോടൊപ്പം 3 കുട്ടികളും മറ്റ് മൂന്ന് സ്ത്രീകളുമുണ്ടായിരുന്നു. അഭയാർഥികൾ നാഗപട്ടണത്ത് നിന്ന് ബോട്ട് വാങ്ങിയാണ് കടൽ കടക്കാൻ ശ്രമിച്ചത്. എന്നാൽ നെടുന്തീവിലെത്തിയ ഇവരെ ശ്രീലങ്കൻ നാവികസേന പിടികൂടുകയും തടഞ്ഞുവയ്ക്കുകയും ചെയ്തു.

തുടർന്ന് കസ്റ്റഡിയിലെടുത്ത അഭയാർഥികളെ വൈദ്യപരിശോധനയ്ക്കായി നെടുന്തീവ് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അഭയാർഥികൾക്ക് ബോട്ട് വിൽക്കുകയും രക്ഷപ്പെടാൻ സൗകര‍്യമൊരുക്കുകയും ചെയ്തവരെ കണ്ടെത്താൻ മറൈൻ പൊലീസും, കേന്ദ്ര, സംസ്ഥാന ഇന്‍റലിജൻസ് ഏജൻസികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button