Gulf

ശൈഖ് മുഹമ്മദിന്റെ പുതിയ ജീവചരിത്രമായ ടു ബി ദ ഫസ്റ്റ് പുറത്തിറങ്ങി

ദുബൈ: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ പുതിയ ഔദ്യോഗിക ജീവചരിത്രം പുറത്തിറങ്ങി. ശൈഖ് മുഹമ്മദിന്റെ ജീവിതത്തിലേക്കു കൂടുതല്‍ ആഴത്തില്‍ എത്താന്‍ സഹായിക്കുന്നതാണ് പുതിയ പുസ്തകം. ടു ബി ദ ഫസ്റ്റ് എന്നു പേരിട്ടിരിക്കുന്ന പുസ്തകത്തില്‍ ദുബൈയുടെ മാത്രമല്ല, യുഎഇയുടെ രൂപപ്പെടുത്തലില്‍ മഹാനായ ഭരണാധികാരിയായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ സ്ഥാനം എന്തായിരുന്നെന്ന് കൃത്യമായി വരച്ചിടുന്നതാണ് ഈ പുസ്തകം.

പുസ്തകം പ്രസിദ്ധീകരിക്കാന്‍ സാധിച്ചതിലൂടെ തങ്ങള്‍ ബഹുമാനിക്കപ്പെടുകയാണ് ചെയ്തിരിക്കുന്നതെന്ന് പ്രസാധകരായ മോട്ടിവേറ്റ് മീഡിയ ഗ്രൂപ്പിന്റെ എംഡിയും ഗ്രൂപ് എഡിറ്ററുമായ ലാന്‍ ഫെയര്‍സര്‍വിസ് പറഞ്ഞു. ശൈഖ് മുഹമ്മദ് എന്ന ഭരണാധികാരിയുടെ ജീവിതത്തിലേക്ക് ഉള്‍ക്കാഴ്ചയോടെ സമീപിക്കാന്‍ സാധിക്കുന്ന പുസ്തകമാണിത്. സമാനതകളില്ലാത്ത നേതാവിന്റെ വൈഭവവും അദ്ദേഹം എങ്ങനെ യുഎഇയെ മാറ്റിതീര്‍ത്തെന്നും ഇതിലൂടെ കാണാനാവുമെന്നും ലാന്‍ പറഞ്ഞു.

ബ്രിട്ടീഷ് ചരിത്രകാരനായ ഗ്രെയിമെ വില്‍സണ്‍ ആണ് പുസ്തകത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. വളരെ എളിയ നിലയില്‍നിന്നും പടിപടിയായി ഉയര്‍ന്ന് രാജ്യാന്തര തലത്തില്‍ അറിയപ്പെടുന്ന നേതാവായി ശൈഖ് മുഹമ്മദ് മാറിയത് എങ്ങനെയെന്നാണ് പുസ്തകം വിവരിക്കുന്നത്. ശൈഖ് മുഹമ്മദ് ജനിച്ച വീട്ടില്‍ അന്ന് വൈദ്യുതി ഉണ്ടായിരുന്നില്ലെന്നത് ഉള്‍പ്പെടെയുള്ള കൗതുകരമായ ഒട്ടേറെ കാര്യങ്ങളും ഈ പുസ്തകത്തിലൂടെ കടന്നുപോകുമ്പോള്‍ അറിയാനാവും.

Related Articles

Back to top button
error: Content is protected !!