World
നൈജീരിയയിൽ ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ച് 94 പേർ മരിച്ചു; അമ്പതോളം പേർക്ക് പരുക്കേറ്റു
വടക്കുപടിഞ്ഞാറൻ നൈജീരിയയിൽ ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ച് 94 പേർ മരിച്ചു. അമ്പതോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് പോലീസ് അറിയിച്ചു. ബുധനാഴ്ച പുലർച്ചെയോടെയാണ് അപകടമുണ്ടായത്.
നൈജീരിയയിലെ ജിഗാവ സംസ്ഥാനത്തെ മജിയ നഗരത്തിലെ എക്‌സ്പ്രസ് വേയിൽ ഇന്ധനവുമായി വന്ന ടാങ്കർ ലോറി മറിയുകയായിരുന്നു. ഇതിന് പിന്നാലെ ലോറിയിൽ നിന്ന് ഇന്ധനം ശേഖരിക്കാൻ ആളുകളുടെ കൂട്ടത്തോടെ പൊട്ടിത്തെറിയുണ്ടായത്. ഇത് മരണപ്പെട്ടവരുടെയും പരുക്കേറ്റവരുടെയും എണ്ണം വർധിക്കാൻ കാരണമായി.
കഴിഞ്ഞ മാസം നൈജീരിയിലെ വടക്കൻ മധ്യ നൈജർ സംസ്ഥാനത്ത് ഇന്ധന ടാങ്കർ മറ്റൊരു ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ സ്‌ഫോടനത്തിൽ 48 പേർ മരിച്ചിരുന്നു.