കനൽ പൂവ്: ഭാഗം 31
രചന: കാശിനാഥൻ
അരുന്ധതിയമ്മ ഒരു മണിക്കൂർ കൂടി അവിടെ സമയം ചിലവഴിച്ചു. പക്ഷെ പാർവതി ഉണർന്നിരുന്നില്ല.
അവളെ വിളിച്ചു ഉണർത്താമെന്നു സിന്ധു വന്നു പറഞ്ഞു എങ്കിലും അവർ അതു തടഞ്ഞു.
വേണ്ട സിന്ധു… ആ കുട്ടിയ്ക്ക് ക്ഷീണം അല്ലെ, ഉറങ്ങിക്കോട്ടെ, ഞാൻ അടുത്ത ദിവസം ഒന്നൂടെ വന്നോളാം..
അരുന്ധതി വൈകാതെ യാത്ര പറഞ്ഞു ഇറങ്ങി.
പത്തു മണി രാത്രി ആയപ്പോൾ പാർവതി കണ്ണ് തുറന്നത്.
അർജുന്റെ കിടക്കയിൽ ആണ് താനെന്നു ഓർത്തതു പെട്ടന്ന് അവൾ ചാടി എഴുന്നേറ്റു.
ആഹ് എങ്ങനെയുണ്ടെടോ, ക്ഷീണം ഒക്കെ കുറഞ്ഞോ..
അർജുന്റെ ശബ്ദം കേട്ട് അവൾ മുഖം തിരിച്ചു.
തലവേദന കുറഞ്ഞോ പാർവതി…?
മ്മ്.. കുറവുണ്ട്.
അവൾ കിടക്ക വിട്ട് എഴുന്നേറ്റു. എന്നിട്ട് അർജുനേ നോക്കി പതിയെ പുഞ്ചിരി തൂകി.
എന്തെങ്കിലും കഴിച്ചിട്ട് വരാം.. താൻ വാ..
അർജുൻ ഏറെ നിർബന്ധിച്ചു എങ്കിലും പാർവതി ഒന്നും കഴിക്കാൻ കൂട്ടാക്കിയില്ല. തീരെ വിശപ്പില്ല എന്ന് പറഞ്ഞു അവൾ ഒഴിഞ്ഞു മാറി.
ഒടുവിൽ ഒരു ഗ്ലാസ് പാലും കുറച്ചു ബിസ്‌ക്കറ്റും സിന്ധുചേച്ചി കൊണ്ട് വന്നു കൊടുത്തു. അതൊക്കെ കഴിച്ച ശേഷം ആയിരുന്നു പിന്നീട് അവൾ കിടന്നത്.
അർജുൻ ആ മുറിയിലെ ഒരു സെറ്റിയിൽ ആയിരുന്നു കിടന്ന് ഉറങ്ങിയത്.
ഇടയ്ക്ക് ഒക്കെ അവൻ എഴുന്നേറ്റ് വന്നു നോക്കും, പാർവതി ഉറക്കം ആണോയെന്നു.
നെറ്റിമേൽ കൈത്തലം വെയ്ക്കും. പനിയുണ്ടോ എന്ന് പരിശോധിക്കും.
ആ രാത്രിയിൽ അർജുന് ഒരു പോള കണ്ണടയ്ക്കാൻ പറ്റിയില്ല. കഴിഞ്ഞു പോയ ഓരോ ദിവസങ്ങളും ഓർത്തു കൊണ്ട് അവന്റെ ഉള്ളം നീറി പിടഞ്ഞു.
ഒപ്പം രാജ ശേഖരനോട് ഉള്ള അവന്റെ അമർഷം ആളിക്കത്തി.
നാളെ മുതൽ തന്റെ കളി തുടങ്ങാൻ പോകുകയാണെന്ന് അർജുൻ തീരുമാനിച്ചു..
***
രാവിലെ അർജുൻ എഴുന്നേറ്റ് ഫ്രഷ് ആയി താഴേക്ക് ഇറങ്ങി ചെന്നപ്പോൾ പാർവതി, അടുക്കളയിൽ ഉണ്ട്.
പാർവതി….
എന്നും ഇടിമുഴക്കം പോലെ ഗർജിക്കുന്നവൻ ഇന്ന് വളരെ മാർദ്ദവം ആയിട്ട് അവളേ വിളിച്ചു.
പെട്ടെന്ന് പാർവതി തിരിഞ്ഞു നോക്കി.
തനിക്ക് പനി കുറഞ്ഞോ, എന്തിനാ വയ്യാതെ വെറുതെ കിച്ചണിൽ വന്നത്..
കുറവായി അതുകൊണ്ടാ വന്നേ..
ഹമ്… എന്തായാലും താനിന്നു ലീവ് എടുത്തോളു, നമ്മൾക്ക് വേറെ ഹോസ്പിറ്റലിൽ പോയി തന്റെ തല വേദനയുടെ കാര്യം പറയാം..
എനിക്ക് കുറവായി അർജുനേട്ടാ, വെറുതെ ലീവ് എടുക്കേണ്ട കാര്യമുണ്ടോ, ജോയിൻ ചെയ്തതല്ലേയൊള്ളു…
ഹോസ്പിറ്റലിൽ പോണം. ആദ്യം അസുഖം ഭേദം ആവട്ടെ, അതിനു ശേഷം മതി ജോലി.
ഹാഫ് ഡേ ലീവ് എടുത്താലോ, എന്നിട്ട് ഉച്ചയ്ക്ക് ശേഷം പോകാമായിരുന്നു.
ഇന്ന് ഒരു ദിവസം ലീവ് എടുത്തുന്ന് കരുതി ഒന്നും സംഭവിക്കില്ലടോ.പിന്നെ അത്യാവശ്യ നല്ല തിരക്ക് ഉള്ള ഹോസ്പിറ്റൽ ആണ്.അവിടെന്ന് എപ്പോൾ ഇറങ്ങാൻ പറ്റും എന്നൊന്നും അറിയില്ല.
അർജുൻ വിശദീകരിച്ചപ്പോൾ പാർവതി പിന്നീട് ഒന്നും മിണ്ടാതെ സമ്മതിയ്ക്കുകയായിരുന്നു.
ഒൻപതു മണി ആയപ്പോൾ ബ്രേക്ക്‌ഫാസ്റ്റ് ഒക്കെ കഴിഞ്ഞു ഇരുവരും കൂടി ഇറങ്ങി.
പാർവതിയ്ക്ക് ആകെ ഒരു ബുദ്ധിമുട്ട് ഒക്കെ ആയിരുന്നു. അവന്റെ ഒപ്പം അങ്ങനെ ഇരിക്കുവാന്.
ഇരുവരും പരസ്പരം ഒന്നും സംസാരിച്ചില്ല..
ഇടയ്ക്ക് മൂന്നാല് തവണ അർജുന്റെ ഫോൺ ശബ്ധിച്ചു. അവൻ ആരോടേക്കൊയോ സംസാരിക്കുന്നുണ്ട്. ചിലപ്പോൾ ദേഷ്യപ്പെടുന്നത് കേട്ട് അവളെക്കൂടി വിറച്ചു.
ഒരു മണിക്കൂർ സമയം എടുത്തു ഹോസ്പിറ്റലിൽ എത്തിച്ചേരാന്. പാർക്കിങ്ങിൽ വണ്ടി നിറുത്തിയ ശേഷം രണ്ടാളും കൂടി മെയിൻ എൻട്രൻസിലേക്ക് പോയി.
പുതിയ അപ്പോയ്ന്റ്മെന്റ് ആണെന്ന് പറഞ്ഞു അർജുൻ ഫോം എടുത്തു ഫിൽ ചെയ്തു. അവനെ ഒന്ന് രണ്ടു നേഴ്സ്മാര് തിരിച്ചു അറിഞ്ഞിരുന്നു അപ്പോളേക്കും.
പെട്ടെന്ന് തന്നേ ഡോക്ടറേ കയറി കാണുവാൻ അതുകൊണ്ട് അവർക്ക് കഴിഞ്ഞിരുന്നു..
പാർവതിയേ വിശദമായി തന്നേ ഡോക്ടർ പരിശോധന നടത്തി. സ്കാനിംഗ് ചെയ്ത് നോക്കി..
വല്യ പ്രശ്നങ്ങൾ ഒന്നും ഇല്ലാ. മെഡിസിൻ കറക്റ്റ് ആയിട്ട് എടുത്താൽ മതി,നാലഞ്ച് മാസം എങ്കിലും ഇത് പ്രോപ്പർ ആയിട്ട് കഴിക്കണം കേട്ടോ….
ഫയലിലേക്ക് മരുന്ന്കളുടെ വിവരം എഴുതുന്ന ഒപ്പം തന്നേ ഡോക്ടർ അവരോട് പറയുന്നുമുണ്ട്.
ഒരു ദിവസം പോലും മുടങ്ങരുത് കേട്ടോ അഥവാ അങ്ങനെ സംഭവിച്ചാൽ പിന്നെ ആദ്യം മുതൽക്കേ വീണ്ടും ആ ഡോസ് എടുക്കണം.ആന്റി ബയോട്ടിക് പോലെയാണ് ഈ മരുന്ന്..
ഇത്രേം പഴകിയ pain ആയിപ്പോയില്ലേ, അതാണ് കെട്ടോ.
ഡോക്ടർ പറയുന്ന ഒക്കെ കേട്ട് കൊണ്ട് അവർ രണ്ടാളും തല കുലുക്കി.
പിന്നെ വേറൊരു ഇമ്പോർട്ടന്റ്റ് മാറ്റർ ഉണ്ട്,കപ്പിൾ റിലേഷൻഷിപ്പ് ആദ്യത്തെ ഒന്ന് രണ്ട് മാസം പാടില്ല കേട്ടോ..ബേബി ആണെങ്കിലും അതിനു ശേഷം ആവാം.
അവരത് പറയുകയും പാർവതിയുടെ മുഖം ചുവന്നു തുടുത്തു.
ഇരിപ്പിടത്തിൽ നിന്നും ഒന്ന് പിന്നോട്ട് ആയുന്നവളെ അർജുൻ ശ്രെദ്ധിക്കുകയും ചെയ്തു.ഇനി
എന്നാണ് ഡോക്ടർ വരേണ്ടത്.?
21ഡേയ്‌സ് കഴിഞ്ഞു ഒന്ന് വരണം. എങ്ങനെയുണ്ടെന്ന് നമ്മൾക്ക് നോക്കാം…
പിന്നെ താൻ പേടിക്കുവൊന്നും വേണ്ടടോ.. എത്ര പഴകിയ വേദനയും മാറും. ഉറപ്പ്..
ഡോക്ടർ പറഞ്ഞതും പാർവതി മനോഹരമായി ഒന്ന് പുഞ്ചിരിച്ചു.
ഹോസ്പിറ്റലിൽ നിന്നും ഉച്ചയോടെ മരുന്ന് ഒക്കെ വാങ്ങി അവർ ഇറങ്ങി.
തനിക്ക് വിശക്കുന്നുണ്ടോ…?
അർജുൻ ചോദിച്ചതും അവൾ പെട്ടെന്ന് ഇല്ലന്ന് ചുമൽ ചലിപ്പിച്ചു കാണിച്ചു.
എന്നാൽ അർജുൻ അവളെയും കൂട്ടി നാടൻ ഫുഡ് കിട്ടുന്ന ഒരു റസ്റ്റ്‌റെന്റ് ലേക്ക് ആയിരുന്നു പോയത്.
അത്യാവശ്യ നല്ല തിരക്ക് ഉണ്ട്..മെയിൻ ഡോർ ആണെങ്കിൽ വലിപ്പം കുറഞ്ഞത് ആണ്. കുനിഞ്ഞു വേണം ആളുകൾക്ക് കേറാൻ.
പാർവതിയേ ഒരാൾ വന്നു തട്ടാൻ തുടങ്ങിയതും അർജുൻ പെട്ടെന്ന് അവളെ തന്നിലേക്ക് ചേർത്തു നിറുത്തി…തുടരും……..
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…