നിൻ വഴിയേ: ഭാഗം 28
രചന: അഫ്‌ന
“മോള് എടുത്തിട്ട് വാ, അപ്പോയെക്കും ഞാൻ സാരി എടുത്തു കഴിഞ്ഞിട്ടുണ്ടാവും”അവർ ചിരിച്ചു.
“നീ ഇവിടെ ഇരിക്കുവാണോ? ഈ സാരി നോക്കിയേ, നിനക്ക് നന്നായി ചേരും “തൻവിയുടെ അമ്മ രണ്ടു സാരിയുമായി മാലതിയുടെ അടുത്തേക്ക് വന്നു.അതോടെ തൻവി വീണ്ടും ലച്ചുവിന്റെ അടുത്തേക്ക് നടന്നു.
“ഞാൻ ഒന്ന് ബാത്‌റൂമിൽ പോയിട്ട് വരാം, അച്ഛമ്മ ഇവിടെ ഇരിക്ക് ”
അഭിയ്ക്ക് തൻവി ഒറ്റയ്ക്ക് നടക്കുന്നത് കണ്ടു അങ്ങോട്ട് പോകാൻ വെമ്പുന്നുണ്ടെങ്കിലും അച്ഛമ്മയുടെ അടുത്ത് നിന്ന് രക്ഷയില്ല. വിവാഹം കഴിയാതെ മിണ്ടാൻ കൂടെ പാടില്ലെന്നും പറഞ്ഞു ഒപ്പം നടക്കുവാ.
“വേഗം വന്നേക്കണം,… പറഞ്ഞതൊക്കെ ഓർമയുണ്ടല്ലോ അല്ലെ ”
“ആഹ് ഉണ്ട് ഉണ്ട് “അതും പറഞ്ഞു ചിരിച്ചു കൊണ്ടു ചെക്കൻ മുണ്ടിന്റെ ഒരറ്റം പിടിച്ചു ഒരൊറ്റ ഓട്ടമായിരുന്നു.
ഇതെല്ലാം കണ്ടു കൊണ്ടു ദീപ്തിയും അപർണയും അപ്പുറത്തുണ്ട്. ദീപ്തിയ്ക്ക് ഇപ്പൊ തൻവിയേ കൊല്ലാനുള്ള ദേഷ്യം ഉണ്ടെന്ന് തോന്നി അപർണയ്ക്ക്, അത്രയും ഭയങ്കരമായിരുന്നു അവളുടെ മുഖം.
അഭി തൻവിയെയും തിരഞ്ഞു തിരഞ്ഞു അവസാനം ലഹങ്ക സെക്ഷനിൽ വാ പൊളിച്ചു നിൽക്കുന്നവളെ കണ്ടു സന്തോഷത്തിൽ അങ്ങോട്ട് ഓടി…. അപ്പോഴാണ് അവിടെ അവന്റെ അച്ഛമ്മ നിൽക്കുന്നത് അവന്റെ ശ്രദ്ധയിൽ പെട്ടത്…. അതോടെ ചെക്കൻ ചെക്കൻ കുനിഞ്ഞു കൊണ്ടു തൻവിയുടെ കയ്യ് പിടിച്ചു വലിച്ചു അവിടുന്ന് വലിഞ്ഞു.
തന്നെ ആരോ ബലമായി വലിച്ചതറിഞ്ഞാണ് തൻവി ചിന്തയിൽ നിന്നുണർന്നത്, നോക്കുമ്പോൾ കള്ളന്മാരെ പോലെ പതുങ്ങി കൊണ്ടു നടക്കുന്ന അഭിയും. അപ്പോഴും തന്റെ കൈകൾ അവിടെ ഭന്ത്രമാണ്.
“അഭിയേട്ടാ “അവൾ പുറകിൽ നിന്ന് തോണ്ടി ”
“ശ് ശ്….. മിണ്ടല്ലേ കുരിപ്പേ, ആരെങ്കിലും കാണും “അഭി ചുണ്ടിൽ വിരൽ വെച്ചു കൊണ്ടു ചുറ്റും നോക്കി കൊണ്ടു പറഞ്ഞു.
“എന്ത് കാണുന്ന് ”
“നമ്മളെ ഒരുമിച്ചു കാണും,….. നിശ്ചയം കഴിയാതെ സംസാരിക്കാൻ കൂടെ പാടില്ലെന്നാ അച്ഛമ്മയുടെ ഓർഡർ.”
അച്ഛമ്മ എന്ന് കേട്ടതും അവളുടെ മുഖം മങ്ങി. ഇത് ശ്രദ്ധിച്ചു കൊണ്ടു അവളെ സ്റ്റേയറിന്റെ അടുത്തേക്ക് കൊണ്ടു നിർത്തി.
“എന്താ പെട്ടന്ന് മുഖം മങ്ങിയേ “അഭി അവൾക്ക് അഭിമുഖമായി തല കുനിച്ചു.
“ഒന്നുല്ല ”
“ഇല്ല, എന്തോ ഉണ്ട്. അല്ലാതെ ഈ മൂക്ക് ചുവക്കില്ല “അഭി മൂക്കിൽ പിടിച്ചു വലിച്ചു.
“അച്ഛമ്മയ്ക്ക് എന്താ എന്നേ ഇഷ്ട്ടല്ലത്തെ,എന്തിനാ എന്നോട് ഇത്ര ദേഷ്യം”സങ്കടത്തോടെ അവന്റെ മിഴിയിലേക്ക് നോക്കി.
“അതിന് ആരാ എന്റെ പെണ്ണിനെ ഇഷ്ട്ടല്ലാന്നു പറഞ്ഞേ, ആർക്കാ ഈ മുഖം കണ്ടാൽ ദേഷ്യപ്പെടാൻ തോന്നുക…….അതൊക്കെ നിന്റെ തോന്നലാ. പിന്നെ അച്ഛമ്മ എന്റെ കാര്യത്തിൽ കുറച്ചു ശ്രദ്ധ കൂടുതലാ. അല്ലാതെ എന്റെ പെണ്ണിനോട് ദേഷ്യം ഒന്നും ഉണ്ടായിട്ടല്ല “അഭി വത്സല്യത്തോടെ കയ്യിൽ പിടിച്ചു കൊണ്ടു മറു കൈ അവളുടെ കവിളിൽ വെച്ചു.
തൻവി പിന്നെ അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല, കാരണം അഭിയ്ക്ക് അവന്റെ അച്ഛനെ പോലെ അച്ഛമ്മ എന്നാൽ ജീവനാ….സ്വയം കണ്ടു ബോധ്യപ്പെടാതെ അച്ഛമ്മയെ കുറിച്ച് ആര് എന്തൊക്കെ തന്നെ പറഞ്ഞാലും അവരോട് ദേഷ്യപ്പെടുക എന്നല്ലാതെ വേറൊന്നും ഉണ്ടാവില്ല. അവരുടെ സ്വഭാവം അച്ഛൻ പെങ്ങൾ പറഞ്ഞു തൻവിയ്ക്ക് നന്നായി അറിയാം…..
“ഇനി എന്താ ആലോചന ”
“ഒന്നൂല്യ,…… അഭിയെട്ടാൻ ഡ്രസ്സ് എടുത്തോ”
“ഇല്ല ”
“അതെന്താ, ഒന്നും കിട്ടിയില്ലേ ”
“അത് പിന്നെ അച്ഛമ്മയും അപ്പച്ചിയും ഒക്കെ പറയുന്നത് ഷർട്ട് മതിയെന്നാ…
പക്ഷേ എന്റെ കാന്താരിയ്ക്ക് കുർത്തയല്ലേ ഇഷ്ട്ടം….. അങ്ങനെ ആണെങ്കിൽ ഒരേ കളർ കൂടെ ആക്കാമെന്ന് കരുതി വന്നതാ.
എന്തയാലും എന്നേ നിന്റെ പരിസരത്തേക്ക്അടുപ്പിക്കില്ല…. അതുകൊണ്ട് ഇപ്പൊ തന്നെ ചോദിച്ചു പോകാമെന്നു കരുതി “അഭി മുൻപിലേക്ക് വീണ മുടി പിന്നിലേക്ക് ഒതുക്കി ചിരിച്ചു കൊണ്ടു പറഞ്ഞു.
“ഞാൻ എപ്പോഴാ അഭിയേട്ടനോട് എനിക്ക് കുർത്തയാണ് ഏട്ടൻ ഇടുന്നത് ഇഷ്ട്ടം എന്ന് പറഞ്ഞേ “അവൾ ആകാംഷയോടെ അവനെ ഉറ്റു നോക്കി. അപ്പോഴും കള്ള ചിരി മാത്രമാണ് ആ മുഖത്തു.
“എന്നോട് പറഞ്ഞിട്ടില്ലെങ്കിലും ഇഷ്നിയുടെ മാര്യേജിന് ദീപുവിനോട് പറയുന്നത് ഞാൻ കേട്ടിരുന്നു😁.”അഭി അതും പറഞ്ഞു അവളെ നോക്കി പല്ലിളിച്ചു കൊടുത്തു.
തൻവിയ്ക്ക് എന്തിന്നല്ലാത്ത സന്തോഷം തോന്നി. തന്റെ ഇഷ്ട്ടങ്ങൾ ഇപ്പോഴും ഓർത്തു വെക്കുന്നുണ്ടല്ലോ. ആ സന്തോഷം കണ്ണുനീരായി പുറത്തേക്ക് വന്നു….
“ഇതിപ്പോ എന്തിനാ, ഇനി ആനന്ദകണ്ണീരാണോ “അഭി ചോദിക്കുന്നത് കേട്ട് തൻവി അതേയെന്ന രീതിയിൽ തലയാട്ടി ചിരിച്ചു.
“അങ്ങനെയാണെങ്കിൽ എത്ര വേണേലും കരഞ്ഞോ, അല്ലാതെ വേണ്ട “അവളെ തന്റെ നെഞ്ചോടു ചേർത്ത് നിർത്തി മുടിയിൽ തലോടി.
“അതേ ഇങ്ങനെ നിൽക്കാൻ ആണെങ്കിൽ രണ്ടിനും വീട്ടിൽ ഇരുന്നാൽ പോരായിരുന്നോ, “പുറകിൽ നിന്ന് ഇഷാനിയുടെ ശബ്ദം കേട്ട് രണ്ടും ഞെട്ടലോടെ അകന്നു മാറി.
“നിങ്ങൾ രണ്ടും ഒഴിച്ച് ബാക്കിയെല്ലാവരും വസ്ത്രങ്ങൾ എടുത്തു….”ഇഷാനി
“പറയുന്ന ആള് സൽഗുണ സമ്പന്ന പുത്രി ആയിരുന്നു എന്ന് തോന്നും…..ഒന്ന് പോടീ “അഭി പുച്ഛിച്ചു
“ദേ അഭി എന്റെ വായിൽ ഉള്ളത് കേൾക്കേണ്ടെങ്കിൽ മിണ്ടാതെ പോകുന്നതാ നല്ലത്….. തനു വന്നേ അവിടെ നിന്നെയും കാത്തിരിക്കാ എല്ലാവരും….. പിന്നെ അഭി നിന്നെ അച്ഛമ്മ തിരിഞ്ഞു നടക്കാൻ തുടങ്ങിയിട്ട് കുറച്ചു നേരായി, ജന്റ്സ് ടോയ്ലറ്റിൽ അന്വേഷിച്ചു കയറിയോ എന്ന് ചെന്നു നോക്കിയേക്ക് “ഇഷാനി അവളെയും വലിച്ചു മുകളിലേക്ക് നടന്നു.അഭി അച്ഛമ്മയുടെ അടുത്തേക്ക് ഓടി.
“നീ ഇതെവിടെ ആയിരുന്നു കുഞ്ഞേ, എത്ര നേരമായി ഞാൻ നോക്കുന്നു “അച്ഛമ്മ അവനെ കണ്ടപ്പാടെ ചോദ്യം തുടങ്ങി.
“അത് ടോയ്ലറ്റിൽ തിരക്കായിരുന്നു, അതാ വൈകിയേ “അഭി
“അതെന്താ ഏട്ടാ, ടോയ്ലറ്റിൽ ബിവറേജ് തുടങ്ങിയോ…… അല്ല ഇങ്ങനെ ക്യു നിൽക്കാൻ “വിനു പുരികമുയർത്തി.അതിന് പല്ല് കടിച്ചു കൊണ്ടൊരു നോട്ടമായിരുന്നു, അതോടെ ചെക്കൻ സ്കൂട്ടായി.
തൻവി ഒരു ക്രീം കളർ and ബ്രൗൺ ഹാഫ് സാരി ലഹങ്കയാണ് സെലക്ട് ചെയ്തത്….അത് ഡ്രസ്സ് ചെയ്തു പുറത്തിറങ്ങിയവളെ കണ്ടു എല്ലാവരും ഒരുപോലെ നോക്കി നിന്ന് പോയി.ആ വേഷത്തിൽ അവളത്രയും പ്രകാശിച്ചിരുന്നു.
അഭിയുടെ അച്ഛമ്മയ്ക്ക് അപർണയെക്കാളും ഭംഗി തൻവിയ്ക്കുണ്ടെന്ന് അംഗീകരിക്കാൻ തന്നെ വെറുപ്പായിരുന്നു. അവർ അവിടെ നിന്ന് ഒന്നും മിണ്ടാതെ ഇറങ്ങി പോയി. ഇത് തൻവിയ്ക്ക് സങ്കടമായി.
“സുന്ദരിക്കുട്ടിയായല്ലോ ഇപ്പോ, വെറുതെയല്ല ഞങ്ങളുടെ ചെക്കൻ വീണേ “ജയശ്രീ അവളുടെ മുഖം വടിയത് കണ്ടു അടുത്ത് ചെന്നു…..അത് കേട്ട് തൻവി പുഞ്ചിരിച്ചു. മാലതി അവൾക്ക് കണ്ണ് തട്ടാതിരിക്കാൻ ചെവിയ്ക്ക് പുറകിൽ കറുപ്പ് കുത്തി.
“ഇതിന് മാത്രം എന്ത് തേങ്ങയാ അവൾക്കുള്ളത് “ദീപ്തി പുച്ഛിച്ചു.
“തമ്പുരാട്ടി എന്നുള്ള അഹങ്കാരം അല്ലാതെന്ത് “അപർണയും കുശുമ്പോടെ നോക്കി.
അഭിയ്ക്ക് എങ്ങനെ ഉണ്ടെന്ന് അറിയാതെ ഒരു സമാധാനവും ഇല്ല. അവൻ വെരുകിനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി…..
“എന്താടാ നിനക്ക്, നിന്റെ ഭാര്യ പ്രസവിക്കാൻ കെടുക്കുന്നുണ്ടോ “അജയ്
“ഏട്ടന് അത് പറഞ്ഞാൽ മതി,… എനിക്കല്ലേ എന്റെ ടെൻഷൻ അറിയൂ ”
“നിനക്ക് ഇപ്പൊ എന്താ വേണ്ടേ, തൻവിയെ ആ വേഷത്തിൽ കാണണം,അല്ലെ “അജയ് അവനെ നോക്കി.
“മ്മ്, വല്ല ഐഡിയയും ഉണ്ടോ ”
“ഉണ്ട്,…. ദേ ഈ ഇരിക്കുന്ന മൊതല് തന്നെ “അജയ് കയ്യിൽ ഇരിക്കുന്ന അപ്പൂട്ടനെ കാണിച്ചു കൊണ്ടു പറഞ്ഞു.
“എങ്ങനെ ”
“അപ്പൂട്ടാ,…നമ്മുടെ മാമന് മാമിയെ കാണണം എന്ന്….. അപ്പേടെ പൊന്ന് അമ്മയെ കാണണം എന്ന് പറഞ്ഞു ഒന്ന് കരയുവോ? ഈ മാമൻ ഐസ്ക്രീം വാങ്ങി തരും.”അത് കേൾക്കേണ്ടേ താമസം ചെക്കൻ തലയാട്ടി കരയാൻ തുടങ്ങി…. ഇതെങ്ങനെ സാധിക്കുന്നു എന്നർത്ഥത്തിൽ അഭി രണ്ടു പേരെയും നോക്കിയ അവരുടെ അകത്തേക്ക് ചെന്നു.
കയറുമ്പോൾ തന്നെ അവൻ കണ്ടു തന്റെ പ്രണയം……..സ്വപ്നം…… ജീവിതം…. അവന്റെ കണ്ണുകൾ വിടർന്നു.
“നിനക്കെന്താ ഇവിടെ കാര്യം “അച്ഛമ്മ
“ഈ തള്ളയെ ഇന്ന് ഞാൻ “കോറസ് (അജയ്, ഇഷാനി, വിനു, ലച്ചു.)
“ഈ അച്ഛമ്മയ്ക്ക് വേറെ ഒരു പണിയും ഇല്ലേ “വിനു
“ഉണ്ടല്ലോ, അഭിയേട്ടന്റെ പുറകെ നടക്കാ “ലച്ചു.
“മോന് എന്താ ഇവിടെ കാര്യം, ഞാൻ പറഞ്ഞില്ലേ നിശ്ചയം കഴിഞ്ഞിട്ട് മതി കാണലും മിണ്ടാലുമൊക്കെന്ന് ”
“ഞാൻ അപ്പൂട്ടനെ കൊടുക്കാൻ വന്നതാ,”അപ്പൂട്ടനെ കാണിച്ചു കൊടുത്തു മെല്ലെ ഇഷാനിയുടെ കയ്യിൽ അവനെ ഏൽപ്പിച്ചു തിരിഞ്ഞു നടന്നു…….
അപ്പോയും അവന്റെ കണ്ണുകൾ തനിക്ക് നേരെയുള്ള മിററിൽ സൂര്യനേ പോലെ ഉദിച്ചു നിൽക്കുന്നവളിൽ ആയിരുന്നു…… ആ മുഖം കണ്ണും മനസ്സും ഒരുപോലെ നിറച്ചു വെച്ചു കൊണ്ടു അവൻ പുറത്തേക്കിറങ്ങി.
ഇതെല്ലാം കണ്ടു ദീപ്തി പരിഹാസ ഭാവത്തിൽ നോക്കി ഇരുന്നു……തുടരും….
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…