" "
Kerala

ധാർമികതയുണ്ടെങ്കിൽ മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ചെന്നിത്തല

ലൈംഗികാരോപണ കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ വിട്ട സാഹചര്യത്തിൽ ധാർമികതയുണ്ടെങ്കിൽ മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സിപിഎമ്മിൽ നിന്നും അത് പ്രതീക്ഷിക്കുന്നില്ല. മുകേഷിന്റെ അറസ്റ്റിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും ചെന്നിത്തല പറഞ്ഞു

എംഎൽഎ സ്ഥാനത്ത് നിന്നുള്ള രാജി തീരുമാനം എടുക്കേണ്ടത് മുകേഷ് ആണെന്ന് നേരത്തെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പികെ ശ്രീമതിയും പറഞ്ഞു. രാജിവെക്കുകയെന്ന ഔചിത്യം തീരുമാനിക്കേണ്ടത് മുകേഷാണ്. ധാർമികമായി അവനവനാണ് ഇക്കാര്യം തീരുമാനിക്കേണ്ടതെന്നും ശ്രീമതി പറഞ്ഞിരുന്നു.

Related Articles

Back to top button
"
"