Novel

പ്രിയമുള്ളവൾ: ഭാഗം 89

രചന: കാശിനാഥൻ

ഭദ്രന്റെ പെരുമാറ്റത്തെ കുറിച്ചു അമ്മ പറയുന്നത് കേട്ട് കൊണ്ട് നന്ദു വിഷമിച്ചു നിൽക്കുകയാണ്. അത് മിന്നുവിനു മനസിലായി.

“അതൊന്നും സാരമാക്കേണ്ട ചേച്ചി,ഏട്ടന് എല്ലാം കേട്ട് കഴിയുമ്പോൾ പെട്ടെന്ന് ഒരു തുള്ളൽ ഉള്ളതാണ്, അതുപോലെതന്നെ കുറച്ചു കഴിയുമ്പോഴേക്കും ശാന്തമാവുകയും ചെയ്യും, ഇന്നാള് ചേച്ചിയുടെ വീട്ടിൽ നിന്നും അച്ഛനും അമ്മയും ഒക്കെ വന്നിട്ട് കുറച്ച് പ്രശ്നങ്ങളൊക്കെ ഉണ്ടായില്ലേ, അതൊക്കെ ഓർത്തത് കൊണ്ട് ഏട്ടൻ ഒന്ന് കലിപ്പിൽ നിന്ന് ആണന്നേ. തിരിച്ച് വരുമ്പോൾ ആള് സെറ്റ് ആകു. ഇല്ലെങ്കിൽ നോക്കിക്കോ…

മിന്നു പറഞ്ഞു.

അതിനു മറുപടി ഒന്നും പറയാതെ കൊണ്ട് നന്ദന മുഖം കുനിച്ചു നിന്നു.

ചേച്ചി…. കുറച്ചു ഒക്കെ ബോൾഡ് ആകണം കേട്ടോ, ഒന്നുല്ലേലും ഒരു ടീച്ചർ അല്ലെ… ഇങ്ങനെ ഓരോ കാര്യങ്ങൾ കേൾക്കുമ്പോൾ വിഷമിച്ചു ഇരുന്നാലെ ഞങ്ങടെ കുഞ്ഞാവയ്ക്കും സങ്കടം ആവും. പറഞ്ഞില്ലെന്നു വേണ്ട….

പെൺകുട്ടികൾ രണ്ടാളും ചേർന്ന് അവളെ അശ്വസിപ്പിച്ചു.

ഗീത എല്ലാവർക്കും ഉള്ള ചായ എടുത്തു വെച്ചപ്പോൾ അമ്മു ചെന്നിട്ട് പലഹാരം ഒക്കെ പൊട്ടിച്ചു.

ഇത് എന്തോരം സാധനങ്ങളാണ് ചേച്ചി,ഇത്രയ്ക്കൊന്നും ആവശ്യം പോലുമില്ലായിരുന്നു.

ലഡുവും ജിലേബിയും കേയ്ക്കും മികച്ചറും, ഉപ്പേരിയും.. ഹൽവയും എന്ന് വേണ്ട കുറേ ഏറെ സാധനങ്ങൾ ഉണ്ടായിരുന്നു.ഫ്രൂട്സ് ആയിട്ട് വേറെ..

പെൺകുട്ടികൾ രണ്ടാളും ഓരോരോ തമാശകൾ ഒക്കെ പറയുന്നുണ്ടെങ്കിലും നന്ദനയുടെ മിഴികൾ വെളിയിലേക്കാണ്.

ബൈക്കിന്റെ ശബ്ദം കാതോർത്ത് അവൾ അങ്ങനെ ഇരുന്നു.

രാത്രി എട്ടു മണിയായപ്പോഴാണ് അവൻ മടങ്ങിവന്നത്.

വാതിൽ കടന്ന് അകത്തേക്ക് കയറി വന്നപ്പോൾ നന്ദന, മെല്ലെ ബെഡിൽ നിന്നും എഴുന്നേറ്റ് വരുന്നുണ്ട്.

വിയർത്ത വയറും താങ്ങി പിടിച്ചുള്ള അവളുടെ വരവ് കണ്ടതും,ഭദ്രന് സങ്കടമായി..

നീ എന്തിനാ ഇപ്പൊ എഴുന്നേറ്റ് വരുന്നത് അവിടെ കിടന്നാൽ പോരെ,,,,ഞാൻ ഇങ്ങോട്ട് അല്ലെ വരുന്നേ
കുറച്ചു മുന്നേ ദേഷ്യപ്പെട്ട് ഇറങ്ങി പോയവൻ അവളുടെ വയറിലേക്ക് കൈ താങ്ങി പിടിച്ചു.

പെട്ടെന്ന് തന്നെ നന്ദന അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.

എന്നോട് ദേഷ്യം ഒന്നും കാണിക്കല്ലേ ഏട്ടാ,മുൻപത്തെ പോലെയല്ല,ഇപ്പോൾ വഴക്കൊക്കെ പറഞ്ഞാൽ എനിയ്ക്ക് സഹിക്കാൻ പറ്റില്ല കേട്ടോ,,
കണ്ണു നനച്ചുകൊണ്ട് പറയുന്നവളെ അവൻ ഒന്ന് നോക്കി.

എന്നിട്ട് വലം കൈഎടുത്തു അവളുടെ തോളിൽ കൂടി കയ്യിട്ടു തന്നോട് ചേർത്ത് നിറുത്തി കൊണ്ട് അവളുടെ നെറുകയിൽ മുത്തി..

വിഷമം ആയോ…

ഹ്മ്മ്…

എനിയ്ക്ക് ആ സ്ത്രീയേ ഒട്ടും ഇഷ്ടം അല്ലടാ… മറ്റൊന്നും കൊണ്ട് അല്ല, നിന്നെ എന്തോരം ശപിച്ചു,പ്രാകി, നശിച്ചു പോകാൻ വേണ്ടി നേർച്ച വരെ നേർന്നു,,,എത്രമാത്രം അടിച്ചു, വേദനിപ്പിച്ചു,അതൊക്കെ ഓർക്കും തോറും എനിക്ക് അങ്ങട് കലി കയറും…നിയന്ത്രിക്കാൻ പോലും കഴിയുന്നില്ല.

ഭദ്രൻ തന്റെ പെണ്ണിനെ ചേർത്തു പിടിച്ചു കൊണ്ട് വന്നു ബെഡിൽ ഇരുത്തി.

“ആഹ് പോട്ടെ ഏട്ടാ, ന്റെ അമ്മയല്ലേ, ദെണ്ണം കൊണ്ട് പറഞ്ഞത് ആവും,”

“എന്ന് കരുതി ഇങ്ങനെയുണ്ടോ അമ്മമാർ…സ്വന്തം കുഞ്ഞിനെ ഇങ്ങനെ നമ്മൾ ആരെങ്കിലും ശപിയ്ക്കുമോ.. പറ ..”

“ശരിയാണ്…. പിന്നെ ഞാൻ എന്ത് പറയാനാ ഏട്ടാ, ഇവിടെ വന്നു മുറ്റത്തു കേറുമ്പോളാ ഗീതമ്മ ഓടി വന്നു പറയുന്നത്… എനിക്ക് പെട്ടന്ന് എന്ത് ചെയ്യണം എന്ന് പോലും അറിയില്ലായിരുന്നു “.

അവൾ തന്റെ നിസ്സഹായ അവസ്ഥ അവന്റെ മുന്നിൽ തുറന്നു കാട്ടി.

ആഹ് കഴിഞ്ഞത് കഴിഞ്ഞു.. ഇനി ഇതൊന്നും ആവർത്തിയ്ക്കരുത്, അല്ലെങ്കിലിനീ പ്രസവം അവിടെ നടത്തം, ഞങ്ങൾ നോക്കിക്കോളാം, ആദ്യത്തെ കുഞ്ഞല്ലേ..പൊന്ന് മോളല്ലേ .. ഇമ്മാതിരി വർത്താനം എങ്ങാനും ,പറഞ്ഞു അവര് ആരെങ്കിലും നിന്നെ വിളിച്ചാലു, ഈ ഭദ്രൻ ആരാണെന്ന് ഞാൻ അറിയിക്കും ചെന്നിട്ട്…

ഗൗരവത്തിൽ അവൻ പറഞ്ഞു.

“ആരൊക്കെ വിളിച്ചാലും ശരി, ഈ നന്ദന, വിട്ട് പോയിട്ട് വേണ്ടേ, അതുകൊണ്ട് വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടല്ലേ ഏട്ടാ…വന്നേ ഞാൻ ചോറ് വിളമ്പാ, എന്തെങ്കിലും കഴിച്ചിട്ട് കിടക്കാം”
അവൾ വീണ്ടും എഴുന്നേറ്റു.

നീ കുഴമ്പ് ഒക്കെ തേയ്ക്കുന്നുണ്ടല്ലോ അല്ലെ….?

ഹ്മ്മ്…

നടു വേദന കുറവ് ഉണ്ടോ?

ഇടയ്ക്ക് ഒക്കെ വേദനയുണ്ട് ഏട്ടാ…

സൂക്ഷിച്ചു വേണം കേട്ടോ,ഇനി ജോലിക്ക് പോകുന്നത് ഒക്കെ നിർത്തിക്കോ,ഇല്ലെങ്കിൽ പണി ആവും.”

കുറച്ചുടെ പോട്ടെ, എന്നിട്ട് മെല്ലെ നിറുത്താം എന്ന് കരുതിയാണ്.

പറ്റില്ലെങ്കിൽ പോകണ്ടടി… ഇത്രേം മാസം ആയില്ലേ…

ആഹ്, ഞാൻ ലീവിന് അപ്ലൈ ചെയ്തോളാം ഭദ്രേട്ടാ..എഴുന്നേറ്റ് പോരേ, എനിക്ക് വിശക്കുന്നു.

അടുക്കളയിൽ ചെന്നപ്പോൾ അമ്മ ചൂടാക്കിയ ചോറ് എല്ലാവർക്കും വിളമ്പുന്നുണ്ട്

“അവൻ എന്നതെങ്കിലും പറഞ്ഞൊ മോളെ?

“ഹ്മ്മ്.. കുറച്ചു ദേഷ്യം ആയിരുന്നു. പിന്നെ കുഴപ്പമില്ലമ്മേ ”
നടന്ന നകാര്യങ്ങൾ ഒക്കെ അവൾ അമ്മയോട് പറഞ്ഞു കേൾപ്പിച്ചു.

ആഹ് അത് ഒന്നും സാരമില്ല,മോള് വിഷമിക്കുകയു വേണ്ട. ഇപ്പൊ വാ, വന്നു എന്തെങ്കിലും കഴിയ്ക്ക്, ഉച്ചയ്ക്ക് ഇത്തിരി വറ്റ് വാരി കഴിച്ച പടിയല്ലെ, മാസം തെകഞ്ഞു ഒരു കുഞ്ഞ് കിടക്കുന്നതാ, ആ ഓർമ എങ്കിലും വേണം.

നന്ദുവും അമ്മയും ചേർന്ന് ഭക്ഷണം എടുത്തു വെച്ചപ്പോൾ മിന്നു വന്നിട്ട് എല്ലാം കൊണ്ട് ചെന്നു മേശയുടെ മുകളിൽ വെച്ചു. കുടിക്കാൻ ഉള്ള വെള്ളവും ആയിട്ട് നന്ദു വന്നു കസേരയിൽ ഇരുന്നു.

അഞ്ചു പേരുകൂടി മേശയ്ക്ക് ചുറ്റും കൂടി ഇരുന്നു കഴിച്ചു തുടങ്ങി..

നാട്ടിലെ വിശേഷം മുഴുവൻ പറഞ്ഞു കൊണ്ട് ആണ് മിന്നുവിന്റെ കഴിയ്ക്കൽ..

ഭദ്രൻ ഇത്തിരി കലിപ്പ് മോഡ് ആയത് കൊണ്ട് അമ്മു അല്പം സൈലന്റ് ആയിരുന്നു.നന്ദനയോടെ ഓരോന്ന് പറഞ്ഞു മിന്നു ചിരിക്കുന്നുണ്ട്.

കഴിച്ചിട്ട് എഴുന്നേറ്റു പോയെ, എന്നിട്ട് എന്തേലും കഴിക്കാൻ നോക്ക്. നേരം എത്ര ആയിന്ന് അറിയാമോ നിനക്ക്?

ഗീതാമ്മ മകളെ നോക്കി കണ്ണുരുട്ടി.

9മണി ആകുന്നു
അതിനാണോമ്മേ ഇത്രയ്ക്ക് ദേഷ്യം..

പോയിരുന്നു നാലക്ഷരം പഠിക്ക് മിന്നു. വെറുതെ കഥയും പറഞ്ഞു ഇരിപ്പാ..

ഗീത വീണ്ടും വഴക്ക് പറഞ്ഞപ്പോൾ മിന്നു കഴിച്ചു കഴിഞ്ഞു എഴുന്നേറ്റു അടുക്കളയിലേക്ക് പോകുകയും ചെയ്തു &**

ദിവസങ്ങൾ പെട്ടന്ന് കടന്നു പോയത്.

ലാസ്റ്റ് ചെക്ക്അപ്പ്‌ നു പോകുന്നത് വരെ നന്ദു സ്കൂളിൽ പോയിരിന്നു. അതിനു ശേഷം ഡോക്ടറുടെ നിർദേശത്തേ തുടർന്ന് അവൾ ലീവ് എടുക്കുകയായിരു
ന്നു.

ഇപ്പൊ വെറുതെ വീട്ടിൽ ഇരിപ്പാണ് അവളുടെ തൊഴിൽ. പിന്നെ എന്തെങ്കിലും ഒക്കെ പുസ്തകം വായിക്കും. അത്ര തന്നെ.

വീർത്ത വയറുമായി നന്ദു മുറ്റത്തൂടെ നടക്കുകയാണ്, ഒരു ആയാസം ഒക്കെ കിട്ടാൻ വേണ്ടി.സമയം 4. 30 കഴിഞ്ഞു.. അമ്മുവും മിന്നുവും വരാറായി. അത് നോക്കി കൊണ്ട് ആണ് അവളുടെ നടപ്പും….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!