" "
Novel

ശിശിരം: ഭാഗം 43

രചന: മിത്ര വിന്ദ

അമ്മു.. കണ്ണ് തുറക്ക്, എടി….
അവൻ അവളെ കിടക്കയിലേക്ക് കിടത്തി. എന്നിട്ട് പിടിച്ചു കുലുക്കി.
അപ്പോളേക്കും അവൾ മിഴികൾ ചിമ്മി തുറന്നു.

വെള്ളം വേണോടി..
അവൻ ചോദിച്ചതും അമ്മു മുഖം വെട്ടി തിരിച്ചു.

ആഹ്, വേണ്ടെങ്കിൽ വേണ്ട…
അവൻ എഴുന്നേറ്റു വെളിയിലേക്ക് പോയി. ആളുകൾ ഒക്കെ ഇരുന്ന കസേരയും മേശയും അടുക്കി അടുക്കി എടുത്തു വെച്ചു. അപ്പോളേക്കും പന്തൽ ഇട്ട പിള്ളേര് കൂടി വന്നു. അവർ അതെല്ലാം എടുത്തു കൊണ്ട് പോയി. നകുലനും ഒപ്പം ചേർന്നത് കൊണ്ട് അവർക്ക് അതെല്ലാം എളുപ്പം ആയി..അക്കരെ എത്തിച്ചു വണ്ടിയിൽ കയറ്റി, പൈസ യും കൊടുത്തു വിട്ട ശേഷം,നകുലൻ തിരിച്ചു എത്തി. അപ്പോളും അമ്മു അതേ കിടപ്പ് ആയിരുന്നു.

നിനക്ക് എന്താന്ന് വെച്ചാൽ എടുക്കൻ ഉണ്ടെങ്കിൽ എടുത്തൊ, വീട്ടിലേക്ക് പോകാം. ശ്രീജ വിളിക്കുന്നുണ്ട്.

അവൻ പറയുന്നത് കേട്ടതും അവൾ കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റു.

ഞാൻ ഈ വീട് വിട്ടു എവിടേക്കും വരില്ല.. എന്നേ ആരും വിളിക്കുവേം വേണ്ട….

അത് തീരുമാനിക്കുന്നത് നീയല്ല അമ്മു, നിന്റെ ഭർത്താവ് ആയ ഞാനാ.
അവൻ തന്റെ നെഞ്ചിൽ കൈ വെച്ച് കൊണ്ട് അമ്മുനോട് പറഞ്ഞു.

വെറുതെ പ്രശ്നം ഉണ്ടാക്കി നിൽക്കാതെ പോണുണ്ടോ വേഗം, ഇല്ലെങ്കിൽ എന്റെ സ്വഭാവം നിങ്ങൾ അറിയും….

ആഹ് എന്നാൽ പിന്നെ അത് അറിഞ്ഞിട്ട് തന്നേ ബാക്കി.
നകുലൻ അവിടെ കിടന്ന കസേരയിൽ ഇരുന്നിട്ട് അമ്മുനെ പിടിച്ചു തന്റെ മടിയിൽ ഇരുത്താൻ ശ്രെമിച്ചു. അപ്പോളേക്കും അവൾ അവന്റെ കൈ തട്ടി മാറ്റി.
.
നിങ്ങളോട് മര്യാദയ്ക്ക്bഇറങ്ങി പോകാനാ പറഞ്ഞേ..

ഇല്ലെങ്കിലോ……

ദേ,,, നകുലേട്ടാ,എനിക്കിനി മുന്നും പിന്നും നോക്കാൻ ഇല്ലാ… നിങ്ങൾ പോയില്ലെങ്കിൽ ഞാൻ ഈ നിമിഷം ജീവിതം അവസാനിപ്പിക്കും.. എന്റെ അമ്മ സ….
അവൾ പറഞ്ഞു പൂർത്തി ആക്കുംമുന്നേ നകുലൻ എഴുന്നേറ്റു അവളുടെ മൂടി.

പോയേക്കാം…. ഈ വീട്ടിൽ നിന്ന് അല്ല.. ഈ മുറിയിൽ നിന്നും, ദേ ആ ഉമ്മറത്തു കാണും. ഇനി ഈ വീട്ടിൽ നിന്ന് എന്റെ വീട്ടിലേക്ക് പോകുന്നെങ്കിൽ അന്ന് എന്റെ കൂടെ നീയും കാണും. അല്ലാതെ നിന്നെ ഒറ്റയ്ക്ക് ആക്കിയിട്ടു നകുലൻ എവിടേക്കും ഇല്ലാ.

പറയുന്നതിനൊപ്പം നകുലൻ വെളിയിലേക്ക് പോകുകയും ചെയ്തു.

അമ്മു ആ കിടപ്പ് കിടന്ന് പിന്നെയും കുറേ കരഞ്ഞു.. സഹിക്കാൻ പറ്റുന്നതിലും അപ്പുറം ആയിട്ടാണ് തന്റെ ജീവിതത്തിൽ ഓരോ കാര്യങ്ങൾ നടക്കുന്നത്.

എന്തൊരു പരീക്ഷണം ആണ് എന്റെ മഹാദേവാ… മടുത്തു,,
അവൾ മെല്ലെ പുലമ്പി.

ഉച്ചയ്ക്ക് നകുലൻ അവളെ ആഹാരം കഴിക്കുവാൻ ഏറെ നിർബന്ധിച്ചു. പക്ഷെ അമ്മു എഴുന്നേറ്റ് ചെന്നില്ല. അവനും കഴിച്ചില്ല.

അരഭിത്തിയിൽ അവനും അങ്ങനെ കിടന്നു.

വൈകുന്നേരം ആയപ്പോൾ മഴ തുടങ്ങി. അമ്മു പുറത്തേക്ക് ചെന്നു തുണികൾ ഒക്കെ പെറുക്കി.
വീടിനുള്ളിൽ കയറി വന്നു.

ഭയങ്കര ഇടിയും മഴയും വൈകാതെ ആരംഭിച്ചു.
നകുലൻ ആണെങ്കിൽ അമ്മു അവനെ വിളിക്കുന്നതും കാതോർത്തു ഇരുന്നു. പക്ഷെ അവൾ വിളിക്കാൻ കൂട്ടാക്കിയില്ല.
കാതടിപ്പിക്കുന്ന ശബ്ദം അവിടമാകെ മുഴങ്ങി.
എന്നിട്ടും അമ്മു അനങ്ങിയില്ല.
കുറേ നേരം കഴിഞ്ഞപ്പോൾ അമ്മു പുറത്തേക്ക് വന്നു. കസേരയിൽ കാലുകൾ രണ്ടു കയറ്റി വെച്ച് കൊണ്ട് നകുലൻ മഴ യിലേക്ക് നോക്കി ഇരിപ്പുണ്ട്..
കട്ടൻ കാപ്പി കൊണ്ട് വന്നു അവൾ അവിടെ വെച്ച്. പെട്ടെന്ന് ഒരു മിന്നൽ വന്നു.ഒപ്പം വലിയൊരു ഇടിയും

കേറിപ്പോടി അകത്തു. അവള്ടെ ഒരു കാപ്പി…
അവൻ അലറിയതും അമ്മു അകത്തേക്ക് ഓടി.
ആ മഴ തോർന്നപ്പോൾ രാത്രി ആയിരുന്നു.

അമ്മു അകത്തെ മുറിയിൽ ആയിരുന്നു അന്ന് നിലവിളക്ക് കത്തിച്ചു വെച്ചത്. നകുലൻ പിന്നീട് അവിടേക്ക് കയറി വന്നതുമില്ല

ഇടയ്ക്ക് നാലഞ്ച് തവണ ശ്രീജയും ബിന്ദുവും മാറി മാറി വിളിച്ചു. നകുലൻ ഫോൺ എടുത്തില്ല. അമ്മുനെയും വിളിച്ചു നോക്കി.
താൻ ഇവിടെന്ന് എവിടേക്കും ഇല്ലന്ന് അമ്മു അവരോട് പറഞ്ഞു.

രാത്രിയിൽ അത്താഴം വിളമ്പി അമ്മു കൊണ്ട് ചെന്നു അരഭിത്തിയിൽ വെച്ചപ്പോൾ, അവൾ കുറച്ചു മുന്നേ കൊടുത്ത കാപ്പി തണുത്തു ഉറഞ്ഞു ഇരിക്കുന്നത് അവൾ കണ്ടു..

കഴിക്കുന്നില്ലേ..
അവൾ ചോദിച്ചു എങ്കിലും നകുലൻ അത് ശ്രദ്ധിക്കാൻ പോയില്ല.

അമ്മു ഇടയ്ക്കു ഒക്കെ വന്നു വാതിലിന് മറഞ്ഞ് നിന്നു നോക്കി. പക്ഷെ നകുലൻ ഒന്നും കഴിച്ചില്ല
പിന്നീട് അവൾ ഒന്നും പറയാനും തുനിഞ്ഞില്ല.

നിന്റെ അപ്പച്ചിയും വല്യമ്മേം കൂടി ഇന്ന് നിന്നേം ഇവിടെന്ന് കൂട്ടി കൊണ്ട് പോകാൻ വേണ്ടിയുള്ള നീക്കം ആയിരുന്നു. കുളിച്ചു വേഷം മാറാൻ വന്നപ്പോൾ ഞാൻ അത് കേട്ടത്. അവരുടെ മകനുനിന്നെ വിവാഹം കഴിയ്ക്കണം… പഴയ ബന്ധം പുതുക്കി വന്നത് ഇങ്ങനെ ഒരു ഉദ്ദേശത്തോടെ ആണെന്ന് അറിഞ്ഞപ്പോൾ ഇനി വെച്ച് താമസിപ്പിക്കേണ്ട എന്ന് തോന്നി. അല്ലാതെ നിന്നെ നാണം കെടുത്താൻ ആഗ്രഹിച്ചു ചെയ്തതും അല്ല… എന്റെ കൂടേ കഴിയാൻ ബുദ്ധിമുട്ട് ആണെന്ന് മനസിലായി.. സാരമില്ല, ഞാൻ അടുത്ത ആഴ്ച എറണാകുളത്തേയ്ക്കും പോകും.നീ അമ്മേടെ കൂടെ അവിടെ നിന്നോ, ഇവിടെ ഒറ്റയ്ക്ക് നിൽക്കണ്ട….
നകുലൻ പറയുന്നത് കേട്ട് അമ്മു തിരിഞ്ഞു നോക്കി.

കതകടച്ചോ…. ഞാൻ ഇപ്പൊ വരാം… ആ കവല വരെ പോണം.
നകുലൻ മുറ്റത്തേക്ക് ഇറങ്ങി..

അമ്മു വാതിൽ അടയ്ക്കുന്ന ശബ്ദം കേട്ട് കൊണ്ട് അവൻ മുന്നോട്ട് നടന്നു പോയി.

നകുലൻ കഴിയ്ക്കാതെ വെച്ച ചോറും കറികളും എടുത്തു അമ്മു അടുക്കളയിൽകൊണ്ട് പോയി മൂടി വെച്ച്. ബാക്കി വന്ന ചോറ് എടുത്തു ഫ്രിഡ്ജിൽ വെച്ചു. അവളും ഒന്നും കഴിച്ചില്ല.. വിശപ്പ് തോന്നിയില്ല. അതായിരുന്നു കാരണം. ഇത്തിരി കട്ടൻ കൂടെ വെച്ചു. എടുത്തു കുടിച്ചു.എന്നിട്ട് മുറിയിലേക്ക് വന്നു..നകുലൻ പോയിട്ട്
അരമണിക്കൂർ കഴിഞ്ഞു കാണും.പെട്ടെന്ന് കറന്റ്‌ പോയി.വാതിലിൽ ആരോ കൊട്ടും പോലെ അവൾക്ക് തോന്നി.
അവൻ വന്നത് ആണെന്ന് കരുതി അമ്മു ചെന്നു വാതിൽ തുറന്നു.

പെട്ടെന്ന് ആരോ ഒരാൾ അവളുടെ വായ മൂടി..

ആരാ… ആരാ.. അമ്മേ… അയ്യോ… ഓടി വായോ..
അവൾ അലറി.. പക്ഷെ ശബ്ദം അത്രത്തോളം പുറത്തേക്ക് വന്നില്ല.

അയാൾ മുഖം മറച്ചിട്ടുണ്ട്. അമ്മുനെ തള്ളിഅയാൾ അകത്തേക്ക് കയറി.

അമ്മു ആവുന്നത്ര കുതറാൻ ശ്രെമിച്ചു.

ആഹ്.. വിട്.. വിടെന്നെ… ആരാ നിങ്ങൾ..
അവൾ എന്തൊക്കെയോ പറഞ്ഞു കൊണ്ട് അയാളെ തള്ളി നീക്കി.

ബലപ്രയോഗത്തിന് ഒടുവിൽ അയാൾ നിലത്തേക്ക് വീണു. അമ്മു പുറത്തേക്ക് പാഞ്ഞു..

നകുലേട്ടാ…അലറി വിളിച്ചു കൊണ്ട് അവൾ ഓടി.അപ്പോളേക്കും നകുലൻ വരുന്നുണ്ടായിരുന്നു.

അമ്മു നിലാവെളിച്ചത്തിൽ ഓടി വരുന്നത് അവൻ കണ്ടു.

അവനും അവൽക്കരികിലേയ്ക്ക് പാഞ്ഞു.

എന്താടി, എന്താ പറ്റിയേ.

അത്… അവിടെ.. ഒരാൾ,, വീട്ടിൽ.. എന്നെ..

ശ്വാസം വിലങ്ങിയിട്ട് അമ്മുനു മിണ്ടാൻ പോലും പറ്റാത്ത അവസ്ഥ.
അവളെയും ചേർത്തു പിടിച്ചു കൊണ്ട് നകുലൻ ഓടി. ആരോ ഒരാൾ പിന്നിലൂടെ ഇറങ്ങുന്നത് നകുലൻ കണ്ടു. പക്ഷെ അവൻ ഓടി വന്നപ്പോ അയാൾ പോയ്കളഞ്ഞു.

നകുലൻ ആ പ്രദേശം ആകെ നോക്കി. പക്ഷെ കണ്ടെത്താൻ കഴിഞ്ഞില്ല.

അപ്പോളാണ് കുറച്ചു മാറി ഒരു ചെരുപ്പ് കിടക്കുന്നത് നകുലൻ കണ്ടത്. അവൻ അമ്മു കാണാതെ അത് എടുത്തു കൊണ്ട് പോയി.…..തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
"
"