National
ഓപറേഷൻ സിന്ദൂർ ഇന്ന് പാർലമെന്റിൽ; ലോക്‌സഭയിൽ 16 മണിക്കൂർ ചർച്ച

ഓപറേഷൻ സിന്ദൂറിൽ ലോക്‌സഭയിൽ ഇന്ന് ചർച്ച നടക്കും. പതിനാറ് മണിക്കൂറാണ് ചർച്ച. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ചർച്ചക്ക് തുടക്കമിടും. രാജ്‌നാഥ് സിംഗ് തന്നെ മറുപടി നൽകും. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ തുടങ്ങിയവർ ചർച്ചയിൽ സംസാരിക്കും
സഖ്യകക്ഷികളായ ടിഡിപി, ജെഡിയു എംപിമാരും സംസാരിക്കും. പ്രതിപക്ഷത്ത് നിന്ന് രാഹുൽ ഗാന്ധി നാളെ സംസാരിക്കും. പ്രിയങ്ക ഗാന്ധി, ഗൗരവ് ഗോഗോയ്, കെസി വേണുഗോപാൽ തുടങ്ങിയവരും സംസാരിക്കും.
എന്നാൽ ഓപറേഷൻ സിന്ധൂർ ദൗത്യസംഘത്തിന്റെ ഭാഗമായിരുന്ന ശശി തരൂർ, മനീഷ് തിവാരി തുടങ്ങിയവരെ ഒഴിവാക്കിയേക്കും. സമാജ് വാദി പാർട്ടിയിൽ നിന്ന് അഖിലേഷ് യാദവും, തൃണമൂൽ കോൺഗ്രസിൽ നിന്ന് അഭിഷേക് ബാനർജിയും സംസാരിക്കും