" "
Kerala

കൂത്തുപറമ്പ് സമരനായകന് വിട; പുഷ്പന്റെ സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക്

അന്തരിച്ച കൂത്തുപറമ്പ് സമരനായകനും സിപിഎം പ്രവർത്തകനുമായ പുഷ്പന്റെ സംസ്‌കാരം ഇന്ന്. വൈകുന്നേരം അഞ്ച് മണിയോടെ ചൊക്ലിയിലെ വീട്ടുവളപ്പിൽ മൃതദേഹം സംസ്‌കരിക്കും. ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ച് പുഷ്പൻ അന്തരിച്ചത്.

ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദർശനത്തിന് ശേഷം രാവിലെ എട്ട് മണിയോടെ വിലാപയാത്രയായി തലശ്ശേരിയിലേക്ക് കൊണ്ടുപോകും. വിലാപയാത്രക്കിടെ വിവിധ ഇടങ്ങളിൽ ആളുകൾക്ക് അന്തിമോപചാരം അർപ്പിക്കാൻ സൗകര്യമൊരുക്കും

രാവിലെ പത്ത് മുതൽ 11.30 വരെ തലശ്ശേരി ടൗൺഹാളിൽ പൊതുദർശനമുണ്ടാകും. തുടർന്ന് ചൊക്ലിയിലെ രാമവിലാസം ഹയർ സെക്കൻഡറി സ്‌കൂളിലാണ് പൊതുദർശനം ക്രമീകരിച്ചിരിക്കുന്നത്. പുഷ്പനോടുള്ള ആദരസൂചകമായി തലശ്ശേരി, കൂത്തുപറമ്പ് നിയമസഭാ മണ്ഡലങ്ങളിൽ സിപിഎം ഹർത്താൽ ആചരിക്കുകയാണ്.

Related Articles

Back to top button
"
"