" "
Novel

നിൻ വഴിയേ: ഭാഗം 32

രചന: അഫ്‌ന

പെണ്ണ് ആദ്യമായിട്ടാണ് പട്ടുപാവാട ഉടുക്കുന്നത്. ഇപ്രാവശ്യം തൻവി അമ്പലത്തിലേ ഉത്സവത്തിന് എടുത്തു കൊടുത്തതാണ്……ഇപ്പോ പെണ്ണിനെ കാണാൻ നല്ല ചേലുണ്ട്.

“സുന്ദരിയായിട്ടുണ്ട്…. ഇനി ഈ മുല്ലപ്പൂ കൂടെ വെച്ചാൽ….എല്ലാം സെറ്റ് “തൻവി അവളെ തിരിച്ചു നിർത്തി മുടിയിൽ മുല്ലപ്പൂ വെച്ചു കൊടുത്തു പിൻ ചെയ്തു.,

“അപ്പൊ ഞാനോ “വിനുവും അപ്പുറത്തെ മുറിയിൽ നിന്നിറങ്ങി ഞെളിഞ്ഞു വന്നു നിന്നു…..

നീല നിറത്തിലുള്ള ഷർട്ടും അതേ കരയുള്ള മുണ്ടും ആണ് വേഷം.രണ്ടു പേരും ഒരുമിച്ചു നിന്നാൽ കണ്ണെടുക്കാനെ തോന്നില്ല, അത്രയും ഐശ്വര്യമുള്ള മുഖം.

“രണ്ടിനും കണ്ണ് തട്ടാതിരിക്കട്ടെ “തൻവി തന്റെ കണ്ണിലെ കൺമഷി എടുത്തു രണ്ടു പേരുടെയും ചെവിയ്ക്ക് പുറകിൽ കുത്തി….കവിളിൽ പിച്ചി കൊണ്ടു പറഞ്ഞു.

“നമുക്ക് താഴെയ്ക്ക് ഇറങ്ങിയാലോ ”
വിനു പറഞ്ഞു കൊണ്ടു ഇരുവരും കൈ പിടിച്ചു താഴെക്കു ഇറങ്ങി.

പരസ്പരം ചിരിച്ചു വരുന്നവരെ കണ്ടു ദീപ്തിയുടെയും അപർണയുടെയും മുഖം ദേഷ്യം കൊണ്ടു വലിഞ്ഞു മുറുകി. അവരുടെയൊക്കെ കയ്യിൽ കിടക്കുന്ന കുപ്പിവളകളും കൊലുസും കണ്ടു ഇരുവർക്കുള്ളിൽ അസൂയ കുന്നു കൂടി.

അപ്പോയെക്കും അഭിയും അജയിയും കാറുമായി എത്തി. നേരത്തെ അഭിയുടെ അച്ഛമ്മ പറഞ്ഞതോർത്തു തൻവി അവരുടെ കാറിൽ കയറാൻ മടിച്ചു നിന്നു.ദീപ്തി അവൾ കയറുന്നില്ലെന്ന് കണ്ടു വേഗം മുൻപിൽ കയറി ഞെളിഞ്ഞിരുന്നു. ഇപ്പോഴത്തെ ദീപ്തിയുടെ പെരുമാറ്റം കണ്ടു അവളുടെ സ്വഭാവം മാറിയെന്നോർത്തു അഭി എതിർക്കാനും പോയില്ല. അപർണ തൻവിയെ നോക്കി പുഞ്ചിരിച്ചു പുറകിൽ കയറി. മറ്റേ കാർ മുഴുവൻ ആയതു കൊണ്ടു ലച്ചുവും വിനുവും അവളെയും വലിച്ചു പുറകിൽ കയറി ഇരുന്നു.

ചിരിച്ചു കൊണ്ടു അഭിയോട് കൊഞ്ചി സംസാരിക്കുന്നവളെയും അതിനു ചിരിച്ചു കൊണ്ടു മറുപടി പറയുന്നവനെയും കണ്ടു തൻവിയ്ക്ക് അടിമുടി ദേഷ്യം ഇരച്ചു കയറി.ഇടയ്ക്കുള്ള അഭിയുടെ മിറാറിലൂടെയുള്ള നോട്ടം കണ്ടു അവനെ കണ്ണുരുട്ടി കൊണ്ടു തല ചെരിച്ചു.

എന്റെ പട്ടി മിണ്ടും കലാമടാ😡……

ചുറ്റും വർണ്ണ കാഴ്ചകളും ബഹളവും നിറഞ്ഞ അന്തരീക്ഷം…എല്ലായിടത്തും ചിരിച്ച മുഖങ്ങൾ മാത്രം…..പരിചയ മുഖങ്ങൾ കണ്ടു വിശേഷങ്ങൾ കൈമാറുന്ന അമ്മമാർ.

താല പൊലിയ്ക്കും ചെണ്ട മേളയ്ക്കും
തിടമ്പേറ്റിയ ആനയ്ക്കു ചുറ്റും ആക്ഷമനായി വട്ടം കൂടി നോക്കി നിൽക്കുന്ന നാട്ടുകാരും കുട്ടികളും.

എവിടെ നോക്കിയാലും പല വർണ്ണങ്ങളിലുള്ള ബലൂണുകളും കളിക്കോപ്പുകളുമായി നിൽക്കുന്ന കച്ചവടക്കാർ….. അതിനൊക്കെ വേണ്ടി വാശി പിടിക്കുന്ന കൊച്ചു കുട്ടികൾ.

വളയ്ക്കും കമ്മലിനും പൊട്ടുകൾക്കും പുറകെ ഓടി നടക്കുന്ന പെൺകൂട്ട, ഐസ്ക്രീം നുണഞ്ഞും അതിന് വാശി പിടിച്ചും വേറെയും….. ഉത്സവ കാഴ്ചകൾ ഏറെയാണ്,.മനസ്സിനും കണ്ണിനും കുളിര് നൽകുന്നവ.

അമ്പലത്തിൽ എത്തി, തിരക്കു കുറവായത് കൊണ്ടു വേഗം തൊഴുതു വരാൻ വേണ്ടി നടക്കാൻ ഒരുങ്ങി. അപ്പോഴാണ് തന്റെ കൈ ചേർത്ത് പിടിച്ചു നടക്കുന്നവനേ കാണുന്നത്. നോട്ടം നേരെയാണെങ്കിലും ആൾ കൂട്ടത്തിൽ നിന്ന് തന്നെ ചേർത്ത് പിടിച്ചിരുന്നു. വല്ലാത്തൊരു സംരക്ഷണ വലയം പോലെ….. അറിയാതെ ഉള്ളിലെ പരിഭവം മാഞ്ഞു പോയ പോലെ…. ചുണ്ടിൽ ചെറിയൊരു പുഞ്ചിരി സ്ഥാനം പിടിച്ചു.

ലച്ചുവും വിനും പരസ്പരം ഓരോന്ന് പറഞ്ഞു തങ്ങൾക്ക് പുറകിൽ വരുന്നുണ്ട്, അമ്മയും അച്ഛൻ പെങ്ങളും ജയശ്രീയും ഒരുമിച്ചു നാട്ടു വർത്താനം പറഞ്ഞു വേറെയും… ദീപ്തിയും അപർണയും അവരുടെ പുറകെ പകയോടെ പിന്തുടർന്ന്…..
അച്ഛമ്മയും അപ്പച്ചിയും വന്നിട്ടില്ല. അത് തന്നെ വലിയരാശ്വാസം…..

“ഇത് ഇങ്ങനെ വിട്ടു കൊടുത്താൽ ശരിയാവില്ല ദീപ്തി,….. എനിക്കിത് നോക്കി നിൽക്കാൻ പറ്റില്ല “അപർണ അമർഷം അടക്കി പറഞ്ഞു.

“അതിന് വഴിയുണ്ട് “ദീപ്തി ചുണ്ട് കൊട്ടി ചിരിച്ചു കൊണ്ടു നിലത്തേക്ക് ആഞ്ഞു വീണു……. അവൾ മനപ്പൂർവം ശക്തിയിൽ തന്നെ വീണത്. അതുകൊണ്ട് തന്നെ കയ്യിൽ ചോര പൊടിഞ്ഞു.പുറകിൽ നിന്ന് ആരോ വീഴുന്ന ശബ്ദം കേട്ട് തിരിഞ്ഞു നോക്കുമ്പോൾ വേദന കൊണ്ടു പുളയുന്ന ദീപ്തിയെയും…..

അഭി തൻവിയുടെ കയ്യിലെ പിടി വിട്ടു അവളുടെ അടുത്തേക്ക് വന്നു,…

“ആഹ് അമ്മാ….”ദീപ്തി എണീക്കാൻ കഴിയാത്ത പോലെ നിലത്തേക്ക് തന്നെ മറിഞ്ഞു.

“നിന്റെയൊക്കേ കണ്ണെവിടെയാ “അഭി പുലമ്പി കൊണ്ടു അവളെ പിടിച്ചെഴുന്നേൽപ്പിറ്റു ആൽത്തറയിൽ കൊണ്ടിരുത്തി. അപ്പോഴും തൻവിയുടെ നോട്ടം തന്റെ കൈകളിൽ ആയിരുന്നു.

“അപർണ ഇനി ഇവളുടെ കൂടെ ഇരുന്നോ, ഞങ്ങൾ തൊഴുതിട്ട് വരാം”അഭി തൻവിയുടെ അടുത്തേക്ക് പോകാനുള്ള പ്ലാൻ തന്നെ ആണെന്ന് രണ്ടു പേർക്കും മനസ്സിലായി.

“അയ്യോ അത് പറ്റില്ല അഭിയേട്ടാ, എനിക്ക് അകത്തു കയറണം, എപ്പോയെങ്കിലും അല്ലെ ഇവിടെ ഇങ്ങനെ വരാറ്,…….”അപർണ പറയുന്നത് കേട്ട് അഭി ഇനി ഇപ്പോ എന്ത് എന്നർത്ഥത്തിൽ നിന്നു…

“ഞാൻ നിന്നോളാം ദീപ്തിയുടെ കൂടെ ”
തൻവി അങ്ങോട്ട് വന്നു.അഭി നിൽക്കും എന്ന് പ്രതീക്ഷിച്ചവൾക്ക് വലിയൊരു തിരിച്ചടി ആയിരുന്നു അത്.

“നിനക്ക് ബുദ്ധിമുട്ടാവില്ലേ “ദീപ്തി ഉള്ളിലെ അമർഷം അടക്കി നിർത്തി ചോദിച്ചു.

“ഇല്ല, “അത്രയും പറഞ്ഞു അവൾ ആൽത്തറയിൽ കയറി കൈ കെട്ടി ഇരുന്നു.. അഭി നിരാശയോടെ അവളെ ഒന്ന് നോക്കിയ ശേഷം അകത്തേക്ക് കയറി. തൻവിയ്ക്ക് സങ്കടം ഉണ്ടായിരുന്നു, പക്ഷേ എന്തോ അവനെ അവളുടെ അടുത്ത് നിർത്തി പോകാൻ മനസ്സ് അനുവദിക്കുന്നില്ല…..

പെട്ടന്ന് ഫോൺ വൈബ്രേറ്റ് ചെയ്യുന്നത് കേട്ട് തൻവി ചിന്തയിൽ നിന്നുണർന്നു ഫോൺ കയ്യിലെടുത്തു…. നിതിനേട്ടനാണ്. തൻവി വേഗം കാൾ അറ്റൻഡ് ചെയ്തു ചെവിയിൽ വെച്ചു.

“ഞാൻ എത്തി, നീ എവിടെയാ ”

“ഞാൻ ഇവിടെ ഒരു വലിയൊരാൽ മരം ഉണ്ട്….. അവിടെ ഇരിക്കുവാ “തൻവി പറയുന്നത് കേട്ട് ദീപ്തിയുടെ ചെവി മുർച്ച കൂട്ടിയ പോലെ കൂർത്തു വന്നു.

“ആരാ തൻവി “അവൾ ചിരിയോടെ തന്നെ ചോദിച്ചു.

“അത് നിതിൻട്ടനാ “തൻവി വേഗം പറഞ്ഞു നിർത്തി അവനെയും നോക്കി ആൾക്കൂട്ടത്തിലേക്ക് കണ്ണുകൾ പായിച്ചു.

നിതിൻ എന്ന് കേട്ടതും അവളുടെ മുഖം വിടർന്നു. വേട്ടയാടാൻ ഇരയെ കിട്ടിയ പോലെ അവളുടെ കണ്ണുകൾ വിടർന്നു, ചുണ്ടിൽ ഗു‌ഡ്ഡ്മായ ചിരി വിരിഞ്ഞു.

തോളിൽ ഒരു ബാഗും തൂക്കി മുൻപിലേക്ക് കയറി വന്നവനെ കണ്ടു തൻവി ഓടി പോയി കയ്യിൽ പിടിച്ചു. അവൻ ചിരിയോടെ അവളുടെ ചേർത്ത് പിടിച്ചു…… ഇതെല്ലാം ദീപ്തി ആരും കാണാതെ ഫോണിൽ പകർത്തി.

“കണ്ടു പിടിക്കാൻ പണിപ്പെട്ടോ “തൻവി

“കുറച്ച്, എന്നാലും കുഴപ്പമില്ല….. അടിപൊളി atmosphere.ഇവിടെ മുഴുവൻ കണ്ടു തീർക്കാതെ പോകില്ല മോളെ “നിതിൻ ചിരിച്ചു.

“അതിനെന്താ പ്രശ്നം, എനിക്ക് സന്തോഷമേ ഒള്ളു, ഏട്ടൻ വാ “അവൾ അവന്റെ കയ്യിൽ പിടിച്ചു വലിച്ചു മുന്നോട്ട് നടന്നു.

എന്നാൽ ഇത് ഇഷ്ട്ടപ്പെടാതെ തൻവിയുടെ അടുത്തേക്ക് വരാൻ നിന്ന അഭിയുടെ മുഖം വലിഞ്ഞു മുറുകി….അവൻ അങ്ങോട്ട് തന്നെ തിരിച്ചു പോയി. ഇതെല്ലാം ആൽത്തറയിൽ ഇരുന്നു ഒരു സിനിമ കാണുന്ന ലാഘവത്തിൽ നോക്കി കാണുവാണ് ദീപ്തി.

“ഇതിപ്പോ എന്റെ പണി നീയായിട്ട് കുറച്ചു തന്നല്ലോ തൻവി “പരിഹാസത്തോടെ രണ്ടു ഭാഗത്തേക്കും നോക്കി അവൾ നെടുവീർപ്പിട്ടു…തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
"
"