Novel

മയിൽപീലിക്കാവ്: ഭാഗം 1

രചന: മിത്ര വിന്ദ

ഹോ ന്റെ  നടു ഒടിഞ്ഞു, എത്ര നേരം ആയി   ന്റെ കൃഷ്ണ,  ഈ യാത്ര തുടങ്ങിയിട്ട്……. മീനാക്ഷി വാച്ചിലേക്ക് വീണ്ടും മിഴികൾ ഊന്നി… അച്ഛൻ നല്ല ഉറക്കത്തിലാണ്…. പാവം ആകെ വലഞ്ഞിരിക്കുന്നു, പ്രായം മുൻപോട്ട് അല്ലേ…. പാലക്കാട്‌ എത്താൻ ഇനി എത്ര സമയം എടുക്കും ആവോ,,,,,, അവൾ വീണ്ടും പുറത്തേക്ക് കണ്ണു നട്ടിരുന്നു…

കണ്ണെത്താ ദൂരത്തോളം വയലുകൾ ആണ്, ഇടക്കൊക്കെ തെങ്ങും കവുങ്ങും, മാവും ഒക്കെ കാണാം,,,,, ഒരു ഗ്രാമാന്തരീക്ഷം ആണ്  എവിടെയും..

രാഘവവാര്യരുടെയും വിലാസിനിയുടെയും മകൾ ആയ മീനാക്ഷി കുറച്ചൊന്നുമല്ല ബാങ്ക് ടെസ്റ്റ്‌ എഴുതിയത് , അവസാനം ആറ്റുനോറ്റിരുന്നു ജോലി കിട്ടിയത് ആണെങ്കിൽ പാലക്കാടും,

തൊടുപുഴയിൽ നിന്നും ഇത്ര ദൂരം പോയി ജോലി ചെയ്യാൻ സാധിക്കുമോ എന്ന് പലവട്ടം എല്ലാവരും ചോദിച്ചു….

അത് എന്തായാലും നടക്കില്ല എന്നവൾക്ക് അറിയാമായിരുന്നു,,

മീനാക്ഷിക്കു അത്‌കൊണ്ടീ ജോലിയിൽ  പ്രതീക്ഷ ഒന്നും ഇല്ലായിരുന്നു….

അപ്പോളാണ് അച്ഛന്റെ വകയിൽ ഒരു പെങ്ങൾ ആയ രുക്മിണി ആന്റി പാലക്കാട്‌  ഉള്ള കാര്യം മുത്തശ്ശി പറയുന്നത്,  മീനാക്ഷിയെ അവിടെ നിർത്തി ജോലിക്ക് അയക്കാം എന്ന് പറഞ്ഞപ്പോൾ അമ്മ വിലക്കി,

വേണ്ട വേണ്ട, ഇന്നത്തെ കാലം ആണ് മോളെ, ജോലി പ്പോയാൽ പോയി, അത്രയും ഒള്ളൂ, പക്ഷെ നിനക്ക് എന്തെങ്കിലും സംഭവിച്ചാലോ,,,,,,,, അമ്മ ഭയത്തോടെ ചങ്കിൽ കൈ വെച്ചു കൊണ്ടു മകളെ നോക്കി.

അമ്മ പറയുന്നതിലും കാര്യം ഉണ്ട് മോളെ, ഇപ്പോളാണെങ്കിൽ ഈ നാട് എങ്ങോട്ട് പോകും എന്ന് ആർക്കറിയാം,, ജോലിയും വേണ്ട, കൂലിയും വേണ്ട,,,,, അച്ഛൻ കൂടി അമ്മക്ക് പിന്തുണ പ്രഖാപിച്ചപ്പോൾ മീനു ഉറപ്പിച്ചു ഈ ജോലി പോയെന്നു…

കാവിലമ്മേ,,, എന്തെങ്കിലും വഴി നീ കാണിച്ചു തരണേ… അവൾ പ്രാർത്ഥിച്ചു..

അന്ന് വൈകുന്നേരം അമ്പലത്തിൽ പോയിട്ട് വന്ന അച്ഛൻ, അമ്മയെ ഉറക്കെ വിളിക്കുന്നത് കേട്ടുകൊണ്ട് ആണ് മീനാക്ഷി കൂടി അങ്ങോട്ട് ചെന്നത്..
.

ഇന്ന് ഞാൻ നമ്മുടെ സോമനെ കണ്ടു, നിനക്ക് അറിയില്ലെടി രുക്മിണിയുടെ ഇളയ അനുജൻ സോമനെ….. അച്ഛൻ അമ്മയെ നോക്കി ചോദിച്ചു….

അമ്മ ഉവെന്നു തല കുലുക്കി…

നമ്മുടെ രുക്മിണി ല്ലേ, അവൾ തനിച്ചാണ് താമസം, ഒരു മോൻ ഉള്ളത് ബാംഗ്ലൂർ  ആണ്, മോൾ വിവാഹം കഴിഞ്ഞു ഡൽഹിയിൽ ആണ് താമസം, ഇന്ന് സോമനെ കണ്ടപ്പോൾ അവൻ ആണ് എല്ലാം വിശദമായി പറഞ്ഞത്..അച്ഛൻ എല്ലാവരോടും ആയി പറഞ്ഞു..

അവരുടെ ഭർത്താവ് മരിച്ചുപോയ വിവരം മീനാക്ഷിക്ക് നേരത്തെ അറിയാമായിരുന്നു..

അന്ന് വൈകിട്ട് എല്ലാവരും കൂടി വീണ്ടും ചർച്ച ചെയ്തു, അങ്ങനെ ഒടുവിൽ മീനാക്ഷി ജോലിക്ക് പോകാൻ തീരുമാനം ആയി…

പിന്നെ എല്ലാം പെട്ടന്നു ഉള്ള ഏർപ്പാട് ആയിരുന്നു…

രുക്മിണി ആന്റി അച്ഛനെ വിളിച്ചു, തന്നോടും അമ്മയോടും ഒക്കെ സംസാരിച്ചു, അങ്ങനെ ഈ യാത്ര ഇവിടെ വരെ എത്തി…

മോൾക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ മോൾ അവിടെ ഒരു ഹോസ്റ്റലിലേക്ക് മാറുക, വീട്ടിൽ നിന്നും ഇറങ്ങാൻ നേരം അമ്മ അവളുടെ കൈയിൽ മുറുകെ പിടിച്ചു,

ആദ്യമായി വീട് വിട്ടു പോന്നതാണ്,,,, ആ വിഷമം ആണ് അവൾക്ക് മനസ് നിറയെ..

എന്നാലും താൻ ആഗ്രഹിച്ച പോലെ ഒരു ജോലി തനിക്ക് കിട്ടിയല്ലോ….

പാലക്കാട്‌,,, കണ്ടക്ടർ ഉറക്കെ വിളിച്ചു പറഞ്ഞു … മീനാക്ഷി ഓർമകളിൽ നിന്ന വേഗം എഴുനേറ്റു..

മീനാക്ഷിയും അച്ഛനും കൂടി ബാഗുകൾ എല്ലാം ആയിട്ട് ഇറങ്ങി വന്നു…

രുക്മിണി ആന്റിയെ കണ്ടുപിടിക്കുവാൻ അച്ഛന് അധികം സമയം വേണ്ടി വന്നില്ല..

..
മീനാക്ഷി അവരെ നോക്കി…

50 നു അടുത്ത പ്രായം ഉള്ള സുന്ദരിയായ ഒരു സ്ത്രീ ആണ് രുക്മിണി ആന്റി,.. പിങ്ക് നിറം ഉള്ള ഒരു കോട്ടണ് സാരീ ആണ് വേഷം, നെറ്റിയിൽ ഒരു വട്ടപ്പൊട്ടുണ്ട്, ആകെ ഉള്ള ഒരുക്കം ആ പോട്ടിൽ ആണ്, നീണ്ട കൈത്തണ്ട ഒഴിഞ്ഞു കിടക്കുന്നു,,, മുഖത്ത് ഒരു വിഷാദഭാവം ആണോ ഒളിഞ്ഞു കിടക്കുന്നത്…… .മീനാക്ഷി ഓർത്തു..

ഒരു കാര്യം പറയാതെ വയ്യ,,,,,,ഇവർ  താൻ വിചാരിച്ചതിലും സുന്ദരിയാണ്…….

മോളെ… എന്നെ ആദ്യമായല്ലേ കാണുന്നത്, അച്ഛനോട് സംസാരിക്കുന്നതിനിടയിൽ അവർ അവളുടെ കരം ഗ്രഹിച്ചു..

നിനക്ക് ഒരു പത്തു വയസുള്ളപ്പോൾ കണ്ടതാണ് നിന്നെ ഞാൻ, ഓർക്കുന്നുണ്ടോ,,,, അവർ ചോദിച്ചു…

അത് ഈ ആന്റി ആയിരുന്നോ, മീനാക്ഷിയുടെ ഓർമ്മകൾ പിന്നിലോട്ട് സഞ്ചരിക്കുവാൻ ഉള്ള അവസരം നൽകാതെ അച്ഛനും ആന്റിയും കൂടെ ബാഗുകൾ എല്ലാം എടുത്തു കാറിൽ കയറ്റി,,,

ആന്റി നിഷ്പ്രയാസം കാർ ഓടിച്ചു പോകുന്നത് പിൻസീറ്റിൽ ഇരുന്നു ആരാധനയോടെ അവൾ നോക്കി കണ്ടു..

അച്ഛനും ആന്റിയും നാട്ടിലെ വിശേഷങ്ങൾ പങ്കു വെച്ചു..

ഇടക്ക് അവരുടെ ഭർത്താവിന്റെ ഓർമകളിൽ അവരുടെ കണ്ണുകൾ ഈറനായി..

ഒരു  ഇരുനില മാളികയുടെ മുൻപിൽ വന്നു വണ്ടി നിന്നു, ഏതോ ഒരു സ്ത്രീ വന്നു ഗേറ്റ് തുറന്നു,,,,

മൂന്നുപേരും കാറിൽ നിന്നും ഇറങ്ങി..

മീനൂട്ടി,,,,,, കയറിവരു മോളെ,,,രുക്മിണി  അവളെ വലല്യത്തോടെ വിളിച്ചു..

എല്ലാവരും കൂടി അകത്തേക്ക് കയറി..

വിശാലമായ ഒരു മുറിയാണ് അവർ അവൾക്കായി ഒരുക്കിയത്,,

ഇവിടെ ഞാനും ഈ ശോഭയും മാത്രം ഒള്ളു,ദേവിക മോൾ വർഷത്തിൽ ഒന്ന് വരും ഡെല്ലിന്നു, മോൻ ആണെങ്കിൽ രാത്രിയിൽ വന്നാൽ രാവിലെ പോകും,,, ആഹ് മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുത് അല്ലേ അണ്ണാ…… രുക്മിണിആന്റി അച്ഛനോട് പറഞ്ഞു..

അന്ന് രാത്രിയിൽ അത്താഴം ഒക്കെ കഴിച്ചിട്ട് എല്ലാവരും ഉറങ്ങാൻ കിടന്നു..

വീട് മാറിയതുകൊണ്ട് മീനാക്ഷിക്ക് ഉറക്കം വന്നില്ല…

അവൾ ജനലിൽ കൂടി വെളിയിലേക്ക് നോക്കി..

പാടശേഖരങ്ങൾ ആണ് ഇവിടെ അധികവും, തൊടുപുഴക്കാരി ആയ തനിക്ക് ഈ കൊയ്ത്തും പാടവും ഒക്കെ വലിയ പിടുത്തം ഇല്ല…

കൃഷി തുടങ്ങാറായി എന്ന് രുക്മിണി ആന്റി അച്ഛനോട് പറയുന്നത് കെട്ടു…

മുറ്റത്തു നിറയെ ചെടികൾ ഒക്കെ ഉണ്ട്, പക്ഷെ നേരം പോയി വന്നത്കൊണ്ട് താൻ അതൊന്നും നോക്കിയില്ല,,,,

എപ്പോളാണ് വന്നു കിടന്നു ഉറങ്ങിയത് എന്ന് അവൾ അറിഞ്ഞില്ല..

കാലത്തെ എഴുനേറ്റു കുളി കഴിഞ്ഞു അവൾ അടുക്കളയിൽ ചെന്നപ്പോൾ രുക്മിണി ആന്റി എന്തൊക്കെയോ പാചകത്തിൽ ആണ്… അവരും കുളി കഴിഞ്ഞിരിക്കുന്നു..

ആഹ്.. എന്റെ മോളും കുളിച്ചോ, ഞാനും കാലത്തെ കുളിക്കും, നാട്ടിൽ നിന്നുള്ള ശീലം ആണ്,, അവർ ചട്ടുകം കൊണ്ടു ഒരു ദോശ മറിച്ചിടുന്നതിനിടയിൽ പറഞ്ഞു…

മീനാക്ഷി മെല്ലെ ഒന്ന് ചിരിച്ചതേ ഒള്ളൂ…

കുഞ്ഞിലേ മോളൊരു വായാടികുട്ടി ആയിരുന്നു,,

കാവിലെ പൂരത്തിന് വരുമ്പോൾ എന്നെ കണ്ടത് ഓർമ ഉണ്ടോ, അവർ ചോദിച്ചു,,

ചെറിയ ഓർമ ഉണ്ട്, അവൾ പറഞ്ഞൊപ്പിച്ചു….

കാപ്പി കുടിച്ചു കഴിഞ്ഞപ്പോൾ അവർ മൂന്നുപേരും കൂടി ആണ് മീനാക്ഷിയുടെ ജോലിസ്ഥലത്തേക്ക് പുറപ്പെട്ടത്..

ഒരുപാട് വലിയ ബാങ്ക് ഒന്നും അല്ല, എല്ലാംകൂടി ഒരു 5ജീവനക്കാർ ഒള്ളൂ, ക്ലാർക്ക് ആയിട്ടാണ് മീനുട്ടിയുടെ നിയമനം..

അച്ഛൻ അധികം വൈകാതെ യാത്ര പറഞ്ഞു പോയി,,,, മീനുവിന്റെ മനസ്സിൽ ഒരു സങ്കടകടൽ ആർത്തിരമ്പി,, പണ്ട് നഴ്സറിസ്കൂളിൽ തന്നെ കൊണ്ടു വിട്ടിട്ട് പോകുന്ന അച്ഛനെ ആണ് അവൾക്ക് ഓർമ വന്നത്..

മീനാക്ഷിക്ക് ഹോംസിക്ക്നെസ് ആണ് കെട്ടോ, അടുത്ത ചെയറിൽ ഇരുന്ന നളിനി ചേച്ചി പറഞ്ഞത് കേട്ടുകൊണ്ട് അവൾ മെല്ലെ മുഖം ഉയർത്തി..

തോമസ് സാർ ആണ് മാനേജർ, കൂടാതെ നളിനി , അംബിക, വിജയൻ,ഇത്രയും പേരാണ് ബാക്കി അംഗങ്ങൾ, ഒരു കസേര ഒഴിഞ്ഞു ആണ് കിടക്കുന്നത്, വിശാൽ മേനോൻ എന്ന ബോർഡ് ഉണ്ട്..

വൈകിട്ട് അവളെ കൂട്ടികൊണ്ട് പോകുവാൻ ആന്റി എത്തിയിരുന്നു…..

ബസ്‌സ്റ്റാൻഡും, ബസും ഒക്കെ അവർ അവളെ പരിചയപ്പെടുത്തി കൊടുത്തു..

വീട്ടിൽ വന്നതേ അവൾ അച്ഛനെയും അമ്മയെയും മുത്തശ്ശിയേയും ഒക്കെ വിളിച്ചു സംസാരിച്ചു..

രാത്രിയിൽ ഒരുപാട് നേരം രുക്മിണിയും മീനാക്ഷിയും തമ്മിൽ സംസാരിച്ചിരുന്നു..

ആന്റിക്ക് കൂട്ടിനു ശോഭചേച്ചി രാത്രിയിൽ ഇല്ലേ,,,,? അവൾ ചോദിച്ചു..

മോള് വന്നത്കൊണ്ട് ആണ് ആന്റി അവരെ പറഞ്ഞു വിട്ടത്,, ഇല്ലെങ്കിൽ അവൾ ഇവിടെ നിൽക്കുന്നതാണ്, അവർ പറഞ്ഞു..

ഫോൺ ബെല്ലടിച്ചപ്പോൾ രുക്മിണി പോയി അതെടുത്തു..

മോളെ, ആ…. സുഖം ആയി പോന്നു, നിനക്കോ… വിഷ്ണു എത്തിയോ, അച്ഛനും അമ്മയും എന്ത് പറയുന്നു, കുഞ്ഞു എന്ത്യേടി….. അമ്മയും മകളും ആയുള്ള സംസാരം നീണ്ടു പോയി..

അവൾ വിളിച്ചാൽ ഇങ്ങനെയാ,,, കുറഞ്ഞത് അരമണിക്കൂർ എങ്കിലും എടുക്കും ഫോൺ വെയ്ക്കാൻ…. രുക്മിണി ചിരിച്ചു കൊണ്ട് മീനാക്ഷിയുടെ അടുത്തേക്ക് വന്നു..

കുറച്ചു സമയം കൂടി സംസാരിച്ചു ഇരുന്നിട്ട് അവർ കിടക്കാനായി പോയി…

രാവിലെ പതിവുപോലെ മീനാക്ഷി കുളി ഒക്കെ കഴിഞ്ഞു ജോലിക്ക് പോകുവാൻ റെഡി ആയി വന്നു…

രുക്മിണി കണ്ണെടുക്കാതെ അവളെ തന്നെ നോക്കി നിന്നു,,

പച്ച നിറം ഉള്ള ഒരു സൽവാർ ആണ് ധരിച്ചിരിക്കുന്നത്..

സുന്ദരികുട്ടിയാണ് മീനാക്ഷി, ഐശ്വര്യം  തുളുമ്പുന്ന പെൺകിടാവ്..

ആ ദിവസം ബസിൽ ആണ് മീനൂട്ടി ബാങ്കിലേക്ക് പോയത്,,

രുക്മിണി ആന്റി അവൾക്ക് എല്ലാ നിർദ്ദേശവും കൊടുത്തിരുന്നു..

ബാങ്കിൽ ചെന്നപ്പോൾ ചന്ദനക്കുറി അണിഞ്ഞ സുമുഖനായ ഒരു ചെറുപ്പക്കാരൻ അവിടെ നിൽക്കുന്നത് മീനു കണ്ടു..

ആഹ് വിശാൽ, ഇതാണ് കെട്ടോ നമ്മുടെ പുതിയ കുട്ടി,, അംബിക മാഡം പറയുന്നത് കേട്ടു വിശാൽ തിരിഞ്ഞു നോക്കി..

ഹെലോ,, അവൻ മീനാക്ഷിയെ നോക്കി ചിരിച്ചു, അവൾ തിരിച്ചും…..

തുടരും

Related Articles

Back to top button