Novel

നിശാഗന്ധി: ഭാഗം 49

രചന: ദേവ ശ്രീ

” നിന്നെ ഒരുക്കാൻ ആണ്… വേഗം ഒരുങ്ങി വാ… അധികം ഓവർ ആക്കണ്ട ചേച്ചി…. ”
അത്രേം പറഞ്ഞു അമീർ പുറത്തേക്ക് ഇറങ്ങി….

” എന്തിനാ ചേച്ചി എന്നെ ഒരുക്കാൻ ഒരാള്… ദേ കാണുന്ന ചുരിദാർ ഇടാനോ…. ”
അമീർ പോയതും ശ്രീനന്ദ വേണ്ടിരുന്നില്ല എന്ന പോലെ പറഞ്ഞു…..

” അതിന് ഞാൻ ബ്യൂട്ടിഷനൊന്നുമ്മല്ല കുട്ടി… പണ്ട് വെറുതെ ഇരിക്കേണ്ട എന്ന് കരുതി പോയി….
പിന്നെ മൂപ്പർക്ക് അതൊന്നും വലിയ പിടുത്തമില്ല….
ഞാൻ അടുത്തുള്ളോർക്കൊക്കെ ചെയ്തു കൊടുക്കും… ഇന്നലെ അമ്മയോട് അമീർ പറഞ്ഞുത്രെ നിന്നെ ഒരുക്കാൻ വരോ എന്ന്….
പണ്ട് എന്റെ കല്യാണം കഴിഞ്ഞു ഈ നാട്ടിലേക്ക് വരുമ്പോൾ നീ തുന്നൽ കടയിൽ തുണി പെറുക്കി കൂട്ടാൻ വരുകയായിരുന്നു… ഒരു പത്തുപന്ത്രണ്ട് വയസ് കാണും നിനക്ക്…. സാരിയും വാരി ചുറ്റി നിന്നെ കാണുമ്പോൾ ഒരുപാട് കൊതിച്ചിട്ടുണ്ട് നിന്നെ ഒന്നു നല്ല വേഷമണിഞ്ഞു കാണാൻ….”
അവർ ചിരിയോടെ പറഞ്ഞു…..

” ചേച്ചി അവിടെ ഇരുന്നോളൂ… ഞാൻ ചുരിദാർ ഇട്ടു വരാം…. ”
ശ്രീനന്ദ ചുരിദാർ കയ്യിലെടുത്തു….

” അപ്പൊ പിന്നെ ഇതോ… ”
അവർ കയ്യിലെ കവർ അവൾക്ക് നേരെ നീട്ടി….

ശ്രീനന്ദ സംശയത്തോടെ നോക്കി….

” അമീർ ഏൽപ്പിച്ചതാണ്….
ഇതുടുപ്പിച്ചാൽ മതിന്ന്…. ”
ആ കവറിൽ നിന്നു സാരി പുറത്തേക്ക് വെച്ചു….
ഒന്നേ കണ്ടള്ളൂ….
മനസിലേക്ക് ആകർഷിക്കുന്ന നിറം….

” ഈ ബ്ലൗസും പാവാടയും ഇട്ടു വാ…. ”
ശ്രീനന്ദ കയ്യിലെ വസ്ത്രമൊന്നു നോക്കി….

മനോഹരമായി സാരി ഞൊറിഞ്ഞു ഉടുത്തു കൊടുത്തു….
ഇടയിലൂടെ ചെറുതായി കാണുന്ന വയറ് വല്ലാത്ത അസ്വസ്ഥത തീർത്തു….

” ഇപ്പൊ ഇത്തിരി വയറൊക്കെ കാണിച്ചാ എല്ലാവരും സാരി ഉടുക്കുക…. നീ ഇത്ര നാണിക്കേണ്ട കാര്യമൊന്നുമില്ല….. ”

കാതിലെ മൊട്ടു കമ്മൽ അഴിച്ച് മാറ്റി ഡാർക്ക്‌ വൈൻ കളർ മുത്തുകൾ വെച്ച ജിമുക്കിയും അതെ കളർ ചെറിയ ഒരു നെക്ക് ലെയ്സും അതെ കളറിലെ വളയും…. മുഖം വൃത്തിയാക്കി കണ്ണെഴുതി പൊട്ട് വെച്ച് ഇത്തിരി ലിപ്സ്റ്റിക്കും ഇട്ടു…. മനോഹരമായി മുടി സ്റ്റൈലിൽ ഒതുക്കി വെച്ചു….
ഇന്നോളം കണ്ടിട്ടില്ലാത്ത ഭംഗിയുള്ള ശ്രീനന്ദ….

 

 

 

. അമീർ ഡ്രസ്സ്‌ ഇട്ട് താഴേക്ക് ഇറങ്ങി….
” നബീസോ സമയായ വണ്ടി അയക്കാം… മജീ വരും… ഞാൻ ഇറങ്ങാ…. തങ്ങളും എം എൽ എ യും ഒക്കെ വരുമ്പോഴേക്കും അവിടെ എല്ലാം സെറ്റ് ആക്കണം… ഇങ്ങള് ഓളേം കൂട്ടി വരിൻ….
സരസ്വതിചേച്ചിടെ മരുമോള് വന്നിട്ടുണ്ട്….
ഓൾടെ മുറിയില് ഉണ്ട്…. ന്നാ ശരി….”
അതും പറഞ്ഞു താറിന്റെ ചാവിയുമെടുത്തു അമീർ ഇറങ്ങി…. ആ വാഹനം പൊടി പറത്തി പോയി…..

 

 

ഒരുങ്ങി ഇറങ്ങിയ ശ്രീനന്ദയെ കണ്ണിമാക്കാതെ നോക്കി ഉമ്മച്ചിയുമ്മ…
കണ്ണെടുക്കാൻ തോന്നാത്ത അത്രേം സൗന്ദര്യം……

അവളുടെ കണ്ണുകളുടെ ദിശ സഞ്ചരിക്കുന്നത് കണ്ട് ഉമ്മച്ചിയുമ്മ ചിരിച്ചു…

” ഓൻ പോയി….
വണ്ടി വിടാന്ന്…. ”
ശ്രീനന്ദയുടെ മുഖം വാടി…

ഒന്നു കണ്ടത് പോലുമില്ല…….

മജീദ് അവന്റെ കാറുമായി വന്നതും വീട് പൂട്ടി ഉമ്മച്ചിയുമ്മയും ശ്രീനന്ദയും ഇറങ്ങി….
അവിടെ എത്തുവോളം ഉമ്മച്ചിയുമ്മയും മജീദും സംസാരിച്ചു കൊണ്ടിരുന്നു… ഒരു കേൾവിക്കാരിയായി ശ്രീനന്ദയും…..

മജീദിന്റെ കാർ വരുന്നത് ദൂരെ നിന്ന് കണ്ടതും അമീറിന്റെ നെഞ്ചിടിപ്പ് കൂടി….
ആദ്യമായാണ് അണിഞ്ഞൊരുങ്ങി കാണുന്നത്…..

കണ്ണുകൾ ചിമ്മാൻ മറന്നവൻ….

അതി സുന്ദരിയായി ശ്രീനന്ദ…..

ഡാർക്ക്‌ വൈൻ കളർ ഷർട്ട് ഇട്ടിട്ട് നിൽക്കുന്ന അമീറിനെ ഒന്നേ നോക്കിയള്ളൂ… വല്ലാത്തൊരു ഭംഗി….
ആ വസ്ത്രത്തിൽ ഒരു സിനിമ നടനെ പോലെ അമീർ…..
കണ്ണുകൾ തന്നിലാണെന്ന ചിന്ത അവളിൽ നാണം തീർത്തു…..

ഉമ്മച്ചിയുമ്മായുടെ കയ്യും പിടിച്ചു വരുന്ന പെണ്ണിൽ നിന്നു അവന്റെ കണ്ണുകൾ അണുവിട ചലിച്ചില്ല….
ഓരോ നോക്കിലും പ്രണയം തുളുമ്പി…..

എന്തോ ഓർത്ത പോലെ അമീർ ഓടി വന്നു ഉമ്മച്ചിയുമ്മാടെ കൈകൾ പിടിച്ചു അകത്തേക്ക് കയറ്റി….

” എന്താടാ ഓള് അടുത്ത് വരുമ്പോൾ അനക്ക് ചുറ്റൂള്ളത് കാണാൻ പറ്റണില്ലേ…? ”
ഉമ്മച്ചിയുമ്മാ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചത് കേട്ട് അമീർ ഒന്ന് ചെവി പിടിച്ചു ദൃഷ്ടി മാറ്റി…

ശ്രീനന്ദയിലും ചെറു ചിരി വിടർന്നു….

വളരെ മനോഹരമായി തന്നെ ഉത്ഘാടനം കഴിഞ്ഞു….
മധുരം കൊടുപ്പ് കഴിഞ്ഞതും
വന്നവരെല്ലാം പോയി…. തിരക്ക് ഒഴിഞ്ഞു….

” ഈ ബിൽഡിങ്ങിൽ നമ്മുക്ക് ഒരു ടെക്സ്റ്റ്‌യിൽസ് തുടങ്ങണം നബീസോ…. ”
ഉമ്മച്ചിയുമ്മാടെ കൈ പിടിച്ചു നടക്കുന്നതിനിടെ പറഞ്ഞു…..

അമീർ ഒരു നിമിഷം നിന്ന് ഫോൺ പോക്കറ്റിൽ നിന്നുമെടുത്തു…

” ഒരു ഫോട്ടോ എടുക്കാം… ”
ഉമ്മച്ചിയുമ്മാടെ തോളിൽ കൈ വെച്ച് ചേർത്ത് നിർത്തി.. അവരോടു ചേർന്ന് ശ്രീനന്ദയും… അത്രയും മനോഹരമായ ആ കാഴ്ച അവന്റെ ക്യാമറ കണ്ണുകൾ ഒപ്പിയെടുത്തു…..

 

🔥🔥🔥🔥🔥🔥🔥🔥

“ഗംഗാധരന്റെ കൂടെയുള്ളവർ ആരാ?”
നേഴ്സ് വന്നു വിളച്ചതും ശ്രീലക്ഷ്മിയും ലതയും വേഗം വന്നു….

” ഡോക്ടറേ ചെന്ന് കണ്ടോളൂ…. ”

ശ്രീലക്ഷ്മിയും ലതയും ഡോക്ടറുടെ മുറിയിലേക്ക് കയറി….

“ഡോക്ടർ ഗംഗാധരന്റെ ബൈസ്റ്റാൻഡേഴ്സ് ആണ്…”
ആ സിസ്റ്റർ പറഞ്ഞു….

” ഇരിക്കൂ….
ഗംഗാധരന് സ്ട്രോക്ക് ഉണ്ടായതാണ്….
ഒരു വശം തളർന്നു പോയിട്ടുണ്ട്…. പെട്ടൊന്ന് രക്ത സമ്മർദ്ദം കൂടുമ്പോൾ ഞരമ്പുകൾ പൊട്ടുമ്പോൾ സംഭവിക്കുന്നതാണ്…. ചിലത് ചികിത്സിച്ചാൽ മാറും…. നമ്മുക്ക് ട്രൈ ചെയ്യാം……”
ഒന്നും പറയാതെ ശ്രീലക്ഷ്മി എഴുന്നേറ്റു പോന്നപ്പോൾ പിന്നാലെ ലതയും ഇറങ്ങി…..
അവൾക്ക് നീരസം കാണുമെന്നറിയാം…..
പക്ഷെ തനിക്ക് നീരസം കാണിക്കാൻ കഴിയില്ല… ഇന്നോളം സ്നേഹം മാത്രം തന്നൊരു മനുഷ്യനാണ്… തന്നെയും മക്കളെയും പ്രാണനെ പോലെ കണ്ടായാൽ…
അയാളെ അവഗണിക്കാൻ കഴിയില്ല…..
സാരി തലപ്പ് വായിൽ പൊത്തി കരഞ്ഞവർ……

 

🍁🍁🍁🍁🍁🍁🍁🍁🍁

രാത്രിയിൽ ഉറക്കത്തിൽ കണ്ണൻ വല്ലാതെ വാശി പിടിച്ചു കരഞ്ഞതും ആരോഹിയിൽ നിന്നു കുഞ്ഞിനെ വാങ്ങി ദീപക് നെഞ്ചിലിട്ട് നടന്നു….
അമ്മു മോളെ പതിയെ തട്ടി കൊടുത്തു കൊണ്ടു ആരോഹിയും… ആ കിടപ്പിൽ എപ്പോഴോ മയങ്ങി പോയിരുന്നു….
പുലർച്ചെ കണ്ണുകൾ തുറന്നപ്പോൾ കണ്ടത് കട്ടിലിൽ ചാരിയിരുന്നു ഉറങ്ങുന്ന ദീപക്കിനെയാണ്… അപ്പോഴും നെഞ്ചിൽ സുഖമായി ഉറങ്ങുന്ന കുഞ്ഞിനെ നെഞ്ചോട് പൊതിഞ്ഞു പിടിച്ചിട്ടുണ്ട്….
ഈ ദിവസങ്ങളിൽ അത്രയും തന്നെ ഒന്നു നോക്കുക പോലും ചെയ്യില്ലെങ്കിലും മക്കളുടെ പ്രിയപ്പെട്ട അച്ഛനായി മാറിയിരിക്കുന്നു…
ഇടക്കെല്ലാം മകളുടെ കൂടെയിരുന്നു അവരുടെ കുറുമ്പുകൾക്ക് ചിരിക്കുന്നത് കാണാം……
അപ്പോൾ മാത്രമാണ് ആ ചിരി കാണുന്നത്…..
മക്കൾക്ക് ചെറിയ ഒരു ചൂട് വന്നാൽ പോലും ലീവ് എടുത്തു നിൽക്കുന്ന ദീപക് അവൾക്കൊരു അത്ഭുതമാണ്….
ചില മനുഷ്യരെല്ലാം അങ്ങനെയാണ്… കണ്ട കാഴ്ചക്കുമപ്പുറം മറ്റൊരു മുഖം ഒപ്പിച്ചു വെക്കുന്നവർ…..
ആദ്യ കാഴ്ചയിൽ കണ്ട ദീപക്കെ അല്ലെന്ന് തോന്നും….
മഹിയും…….

 

🍀🍀🍀🍀🍀🍀🍀

” നിങ്ങളീ കവടി നിരത്തുന്നത് എന്ന് നിർത്തുന്നോ അന്നെ ഈ കുടുംബം നേരയാകൂ…. ”
മഹേശ്വരിയമ്മ കണിയാനെ വിളിച്ചു വരുത്തിയത് ഇഷ്ട്ടപെടാതെ പറഞ്ഞവൻ….

മുടന്തി വരുന്ന മഹിയെ ഒന്നു ഇരുത്തി നോക്കി കണിയാൻ…..
അതിഷ്ട്ടപെടാത്ത പോലെ മഹിയും….

” നീ മിണ്ടാതെയിരിക്കു മഹി….. ”
മഹേശ്വരിയമ്മ പറഞ്ഞു….

 

” ഞാൻ എങ്ങനെ മിണ്ടാതെയിരിക്കും….
ഒരുവളെ ഇങ്ങോട്ട് കെട്ടിയെടുത്താൽ എന്റെ ശുക്രൻ തെളിഞ്ഞെന്ന് പറഞ്ഞ ടീംസ് ആണ് ….
അവളെ കെട്ടിയെടുത്തപ്പൊ തുടങ്ങിയാ കണ്ടക ശനിയാണ്…
നിധി കിട്ടും കോപ്പ് കിട്ടും എന്ന് പറഞ്ഞിട്ട് എന്തെങ്കിലും കിട്ടിയോ… സംഭവിച്ചതോ മാനഹാനിയും ധനനഷ്ട്ടവും മാത്രം…. ”
മഹി പല്ലുകൾ കടിച്ചു പറഞ്ഞു…..

 

” അത്‌ കുറെയൊക്കെ കയ്യിലിരുപ്പിന്റെയാണ്….”
കണിയാൻ കണിശമായി പറഞ്ഞു….

” ഈ വിവാഹത്തിന് മുൻപ് തന്നെ ഞാൻ മഹേശ്വരിയമ്മയോട് പറഞ്ഞിരുന്നു അവള് സന്തോഷത്തോടെ വാഴുന്ന ഇടമെന്ന്…. പ്രശ്ന വെച്ചാൽ അവളുടെ കണ്ണീരാണ് ഈ മണ്ണിൽ കാണുന്നത്….
അവളിൽ ഒരു കുഞ്ഞു കൂടെ ഉണ്ടായാൽ രാജാവിനെ പോലെ ജീവിക്കാൻ യോഗമുണ്ട്….
പക്ഷേ ഇപ്പോഴും അവളിൽ കന്യകത്വമാണ് പ്രശ്നത്തിൽ കാണുന്നത്…..”

കണിയാന്റെ വർത്താനത്തിന് മഹി പുച്ഛിച്ചു….

” പുച്ഛം വേണ്ട…. ആ പെൺകുട്ടി ഇപ്പൊ വാഴുന്നിടം മാത്രം ആലോചിച്ചാൽ മതി….
ആ ഇസ്ലാം ചെക്കനെ കണ്ടില്ലേ… അഷ്ടിക്ക് വകയില്ലാതിരുന്ന കുടുംബാ… ഇപ്പൊ നാട്ടിലെ തന്നെ കോടിശ്വരനാ… വച്ചടി വച്ചടി ഓരോന്ന് ഉണ്ടാക്കി ഓൻ ജീവിക്കാൻ പഠിച്ചു….
ഇനിയും ബുദ്ധിയുണ്ടെങ്കിൽ ചിന്തിക്കാ…. ”
അത്രേം പറഞ്ഞു കണിയാൻ പടിയിറങ്ങുമ്പോൾ മഹാദേവൻ തനിക്ക് പറ്റിയ പിഴവുകളെ കുറിച്ച് ഓർത്തു…
വീണ്ടും വാശി നിറഞ്ഞു അവനിൽ…. ഏതു വഴിയിലും ശ്രീനന്ദയെ തന്റെ വരുതിയിലാക്കണം എന്ന ചിന്ത അധികരിച്ചു…..
അതിനായുള്ള കുതന്ത്രങ്ങൾ മെനയുകയായിരുന്നവൻ……

🍁🍁🍁🍁🍁🍁

മുറ്റത്തു കാർ നിർത്തിയതും അമീർ പുറത്തേക്ക് വന്നു…..
കഴിഞ്ഞു കുറച്ചു ദിവസം മുൻപ് വസ്ത്രം തൈക്കാൻ കൊണ്ടു തന്ന പെൺകുട്ടി…

” നന്ദ….. ”
വന്നവരെ നോക്കി അകത്തേക്ക് വിളിച്ചു….

” ഇപ്പൊ വരും… കയറിയിരിക്കു…. ”
അമീർ ആ പെൺകുട്ടിയോട് പറഞ്ഞു………..തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button