Novel

അമൽ: ഭാഗം 50

രചന: Anshi-Anzz

സത്യം പറഞ്ഞാൽ എനിക്ക് നല്ല ചമ്മലുണ്ട് അവളെ മുഖത്തേക്ക് നോക്കാൻ… പക്ഷേഅവളെ മുൻപിലെങ്ങാനും ഇപ്പൊ ചമ്മലും കാട്ടി നിന്നാൽ ഈ കുരിപ്പ് നമ്മളെയിട്ട് വാരും എന്നറിയാവുന്നത് കൊണ്ട് ഞാൻ എന്റെ കലിപ്പിനെ തന്നെ കൂട്ട് പിടിച്ചു….. അതേ ഇവൾക്ക് മുന്നിൽ നടക്കുള്ളൂ……

കുറച്ച് കഴിഞ്ഞ് മഴയൊക്കെ ഒരുവിധം തോർന്നതും ഞങ്ങൾ വേഗം നടക്കാൻ തുടങ്ങി…… ഹോ കാലൊക്കെ കഴച്ചിട്ട് വയ്യ…… ഒരുപാട് ദൂരം നടന്നു….. ഒടുവിൽ വീട്ടിൽ എത്തിയപ്പോഴേക്കും time 10:30 ആയിരുന്നു…… ഞങ്ങളെ കാത്ത് സിറ്റൗട്ടിൽ തന്നെ ഉമ്മച്ചിയും നാജിയും ഇരിക്കുന്നുണ്ടായിരുന്നു….. ഞങ്ങളെ വരവ് കണ്ടപ്പോ തന്നെ നാജി അകത്തേക്ക് ഓടി തോർത്ത്‌ എടുത്ത് വന്നു…… എന്നിട്ട് ഉമ്മച്ചി അത് വാങ്ങി ആ കൊമലിന്റെ തല തുവർത്തികൊടുക്കാൻ തുടങ്ങി…… ഓഹ് ഞാനും അവളെ പോലെ ആകെ നനന്നിട്ട് തന്നെയാ ഉള്ളത്…..എന്നിട്ട് എന്നെ ഒന്ന് നോക്കുന്നുപോലുമില്ല…..

എന്തിനാ നിങ്ങൾ ഈ മഴയത്ത് നടന്ന് വന്നത്……നാച്ചു നിന്റെ കാർ എവിടെ…… “-ഉമ്മ

“” അത് ഉമ്മ പോരുന്ന വഴിക്ക് അതൊന്ന് കേടായി…..“”

എന്നാ പിന്നെ നിങ്ങൾക്ക് വേറെ വല്ല വണ്ടിക്കും പോന്നാൽ പോരായിനോ….. എന്തിനാ ഈ മഴയൊക്കെ കൊണ്ട് നടന്നത്…..  “ഉമ്മ

അതിന് ഫൗസിയുമ്മ വേറെ വണ്ടിയൊന്നും കിട്ടിയില്ല……ഒരു പട്ടികാട്ടിൽ വെച്ചാ ഇവന്റെ കാർ കേടായത്…… ഞാൻ അപ്പൊഴേ ഇവനോട് പറഞ്ഞതാ നേർവഴിയിലൂടെ പോയാൽ മതീന്ന്….. അപ്പൊ ഓന്ക്ക് ഒരേ നിർബന്ധം ഷോർട് കട്ട്‌ മതിയെന്ന്….. അതാണ് ഇതിനൊക്കെ
കാരണം….. “അമ്മു

“” അല്ലെങ്കിലും എല്ലാ കുരുത്തക്കേടും അവന്റെ അടുത്ത്ന്ന് തന്നെ ആണല്ലോ … ഇങ്ങോട്ട് വാ ചെക്കാ…. തല തുവർത്തി തരാം “”

എന്ന് പറഞ്ഞ് നമ്മളെ പുന്നാര ഉമ്മച്ചി എന്റെ കാത് പിടിച്ച് വലിച്ചു…..

അത് കണ്ടിട്ട് ആ രണ്ട് കുരിപ്പുകളും അവിടെ നിന്ന് കിണിക്കായിരുന്നു….. ഞാൻ ആ യക്ഷികണ്ണിയെ നോക്കി കഴുത്തറുക്കുന്നത് പോലെ ആക്ഷൻ കാണിച്ചപ്പോൾ അവള് അത് പുച്ഛിച്ചു തള്ളി…… അലവലാതി…..

✨✨✨✨✨✨

ഉമ്മച്ചി…… അമ്മു എന്തേ….. അവള് ഇനിയും എണീറ്റില്ലേ…..ഇല്ലേൽ ഒരു റൗണ്ട് ഇവിടെ വന്ന് പോകേണ്ട time കഴിഞ്ഞു…. ഇന്ന് കണ്ടിട്ടേ ഇല്ലല്ലോ…. “-നാജി

അവളിത് വരെ എണീറ്റ് വന്നിട്ടില്ല……പിന്നെ ഞാനും വിളിക്കാനൊന്നും നിന്നില്ല….. ഉറങ്ങാണെൽ ഉറങ്ങിക്കോട്ടെ….. എന്നാലും ഇനി നീ ഒന്ന് ചെന്ന് വിളിക്ക്…..ഇന്നലെ ആ മഴ മുഴുവൻ കൊണ്ടതാ….. പനിക്കുന്നുണ്ടോ ആവോ….. സാബി ഇപ്പൊ ഇങ്ങോട്ട് വിളിച്ചിരുന്നു….. കുറേ ദിവസമായി അവളോട് സംസാരിച്ചിട്ട് എന്ന് പറഞ്ഞു….. ആ കുട്ടിയെ ഇപ്പൊ വിളിച്ചാൽ തന്നെ കിട്ടാറില്ലത്രെ….. “-ഫൗസിയുമ്മ

ഏതായാലും ഞാൻ ചെന്ന് അവളെ വിളിച്ചിട്ട് വരാം…… “-നാജി

✨✨✨✨✨✨

തലക്ക് എന്തോ വല്ലാത്ത ഭാരം പോലെ…… ദേഹമാസകലം നുറുങ്ങുന്ന വേദന…… കണ്ണ് തുറക്കാൻ കഴിയുന്നില്ല…… ആരുടെയോ തലോടൽ എനിക്ക് ഇത്തിരി ആശ്വാസം തോന്നി….. നല്ല പാട് പെട്ട് കണ്ണ് തുറന്നപ്പോൾ ഉണ്ട് മുന്നിൽ ഫൗസിയുമ്മയും നാജിയും ആ കലിപ്പനും ഒക്കെ നിൽക്കുന്നു……

“” അമ്മു ഇന്നാ ഈ ചുക്ക്കാപ്പി കുടിക്ക്….. “”

ഫൗസിയുമ്മ എനിക്ക് നേരെ ഒരു ഗ്ലാസ്‌ നീട്ടിക്കൊണ്ട് പറഞ്ഞു…… ഞാൻ ഒന്ന് പുഞ്ചിരിച്ച് അത് വാങ്ങി വായിൽ വെച്ചതും എനിക്ക് വൊമിറ്റ് ചെയ്യാൻ വന്നു…… അത് കണ്ടതും ആ കലിപ്പൻ അവിടെ നിന്ന് ഒരുമാതിരി ഒരു ഇളി ഇളിക്കുന്നുണ്ട്……

“” അതങ്ങ് കുടിക്ക് മോളേ….. എന്ന പെട്ടന്ന് മാറിക്കോളും…… “”

പിന്നെ എങ്ങനെ ഒക്കെയോ അത് മുഴുവൻ നമ്മളങ് കുടിച്ചു …..

മഴയൊക്കെ തോർന്നിട്ട് പോന്നാൽ മതിയായിരുന്നല്ലോ….. എന്തിനാ അത് മുഴുവൻ കൊണ്ടത്…..“-ഫൗസിയുമ്മ

“”അയി ഇങ്ങള് അങ്ങനെ പറയല്ലേ ഉമ്മച്ചി…..
‘ ഓരോ മഴതുള്ളിയും എന്ത് മാത്രം പ്രതീക്ഷയോടെ അന്നെന്നറിയുഓ ഭൂമിയെ ചുംബിക്കാൻ വരുന്നത്….. അപ്പൊ അതിനെ ഭയന്ന് ഓടുകയല്ല വേണ്ടത് ദേ ഇവള് ചെയ്ത പോലെ അതിനെ സന്തോഷത്തോടേം സ്നേഹത്തോടെയും പുണരണം ‘ അല്ലേ അമൽ….. “”

✨✨✨✨✨

ഞാൻ അവളെ നോക്കി കളിയാക്കിക്കൊണ്ട് പറഞ്ഞു …. ഹോ ഇപ്പൊ അവളെ മോന്ത ഒന്ന് കാണണം….. അയ്യോ എനിക്ക് ചിരി വരുന്നേ……

നീ എന്തൊക്കെയാടാ ഈ പറയുന്നേ….. “-ഉമ്മച്ചി

“” ഞാൻ ഇവിടെ ഒരു മഹതി പറഞ്ഞ ഫിലോസഫി പറഞ്ഞതാണ് ന്റെ ഉമ്മച്ചിയെ….. “”

നാജിക്ക് കാര്യം മനസ്സിലായീന്ന് തോന്നുന്നു…. അവള് എന്നെ നോക്കി ഒരുമാതിരി ഒരു ചിരി ചിരിക്കുന്നുണ്ട്…..

✨✨✨✨✨

“” നീ പോടാ….. കോപ്പേ….. അല്ലെങ്കിൽ തന്നെ തലവേദന എടുക്കുന്നുണ്ട്….. അപ്പോഴാ അവന്റെ ഒരു കോപ്പിലെ വർത്താനം….. “”

എന്ന് നമ്മള് അവനെ നോക്കി നല്ല കലിപ്പിൽ പറഞ്ഞതും ഫൗസിയുമ്മയും നാജിയും ഭയങ്കര ചിരി….. അവനാണേൽ എന്നെ നോക്കി പേടിപ്പിച്ചോണ്ട് ഇരിക്കുന്നുണ്ട്…..

അമ്മു നീ വേഗം റെഡിയാക്…… നമുക്ക് ഹോസ്പിറ്റലിൽ പോകാം…. “-ഫൗസിയുമ്മ

“” ഏയ് അതൊന്നും വേണ്ട ഫൗസിയുമ്മ….. എനിക്കിപ്പോ ഒരു കുഴപ്പോം ഇല്ല ….. “”

 

അതൊന്നും പറഞ്ഞ് ഇരിക്കണ്ട….. നീ വേഗം റെഡിയാക്….. “-ഫൗസിയുമ്മ

ഇതും പറഞ്ഞ് അവരൊക്കെ റൂമീന്ന് പോയി….. പിന്നെ എങ്ങനെയൊക്കെയോ എഴുന്നേറ്റ് ഞാനും ഫ്രഷായി താഴേക്ക് പോയി….. അവിടെ ചെന്നപ്പോൾ ആ കലിപ്പൻ ജീസസ് ഗോളടിക്കുന്നതും കാത്ത് ഇരിക്കാണ്……

ആ…. അമ്മു…. നീ റെഡിയായോ…. എന്നാ വാ പോകാം…. നാച്ചു വാ…. “-ഫൗസിയുമ്മ

അയ്യേ ഇവനീ വേഷത്തിലാണോ ഹോസ്പിറ്റലിലേക്ക് വരുന്നേ….. ഒരു ഷോർട്ട്സും ടീഷർട്ടുമാണ് ഓന്റെ വേഷം…. ഞാൻ പിന്നെ അതൊന്നും കാര്യമാക്കാതെ വേഗം പുറത്തേക്ക് നടന്നു…..

“” ആഹാ നിന്റെ പാട്ടകാർ ശെരിയാക്കിയോ…. “”

ഞാൻ അവനെ കളിയാക്കിക്കൊണ്ട് അത് ചോദിച്ചതും അവൻ രൂക്ഷമായി നോക്കി….

സത്യത്തിൽ നിനക്കിപ്പോ എന്താ അസുഖം…. എന്തസുഖം വന്നാലും നിന്റെ നാക്കിന് ഒരു കുറവും ഇല്ലല്ലോ….. “-നാച്ചു

“” കള്ളപന്നി മിണ്ടാതെ ഇരുന്നോ….. നിന്റെ കരിനാക്ക് വെച്ച് ഇനിയൊന്നും പറയല്ലേ….. നീ ഇന്നലെ പറഞ്ഞത് കൊണ്ടാ എനിക്കിന്ന് പനി പിടിച്ചത്……“”

ഞാൻ അത് പറഞ്ഞതും ചെക്കൻ ഇരുന്നും കെടന്നു ഉരുണ്ടും ഒക്കെ ചിരിക്കാൻ തുടങ്ങി……അള്ളോഹ് വട്ടായോ ഇതിന്….

“” എന്തിനാടാ ഊളെ നീ ഇങ്ങനെ ചിരിക്കുന്നേ……“”

“” ഒന്നുമില്ല ….. നിന്റെ വർത്താനം കേട്ട് ചിരിച്ചതാണ്…… “”

✨✨✨✨✨

എന്ത് പറ്റി….. “-ഡോക്ടർ

“” നല്ല തലവേദനയുണ്ട്….. മേലും ആകെ വേദനിക്കുന്നു….. വല്ല പ്രതിവിധിയും ഉണ്ടോ ഡോക്ടറേ…….. “”

“” ഹഹ….. ആള് നല്ല വായാടി ആണല്ലേ…..
ഏതായാലും പേടിക്കണ്ട…. ഇതിനുള്ള മരുന്നൊക്കെ എന്റെ അടുത്തുണ്ട്…… “”

“” ആഹാ…. താങ്ക്യൂ ഡോക്ടർ….. “”

“” പിന്നെ വേറെ കുഴപ്പം ഒന്നുമില്ലല്ലോ…..ഐ മീൻ പ്രെഗ്നന്റൊന്നും അല്ലല്ലോ….. “”

“” പ്രെഗ്നന്റോ…. “”

നമ്മള് ഞെട്ടിക്കൊണ്ട് ചോദിച്ചു…… അപ്പൊ ഉണ്ട് ഫൗസിയുമ്മ വായപൊത്തിപിടിച്ച് ചിരിക്കുന്നു…… ഡോക്ടർ ആണേൽ എന്തോ തെറ്റ് പറ്റിയത് പോലെ ഇരിക്കുന്നു….. കലിപ്പനാണേൽ എന്നെ നോക്കി ഓന്റെ മുപ്പത്തിരണ്ട് പല്ലും കാട്ടി ഇളിക്ക്ണ് ണ്ട്…..

അയ്യോ….. അതിന് ഇവള് മാരീടല്ല ഡോക്ടറെ….. “-ഫൗസിയുമ്മ

“” അയ്യോ….. സോറി… ഞാൻ ഇവരെ രണ്ട്പേരെയും കണ്ടപ്പോൾ ഹസ്ബെന്റും വൈഫും ആണെന്ന് വിചാരിച്ചു….. “”

ഇപ്പൊ ഞാൻ ആ കോന്തനെ ഒന്ന് നോക്കി…. നേരത്തെ എന്നെ നോക്കി കിണിച്ചോണ്ടിരുന്നവൻ ഇപ്പൊ ആ ഡോക്ടറിനെ നോക്കി പേടിപ്പിച്ചോണ്ട് ഇരിക്കാണ്….. അതുപോലെ നമ്മളും അയാളെ നോക്കി കണ്ണുരുട്ടി…. മൂപ്പര് ചോദിച്ചത്  കേട്ടില്ലേ….. ഞാൻ പ്രെഗ്നന്റ് ആണോന്ന്…… അയാൾക്ക് വേറെ ആരുടെ ഫാര്യയായും എന്നെ വിചാരിക്കാൻ പറ്റിയില്ലേ….. ഹും…

✨✨✨✨✨✨✨

രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം നമ്മളിന്ന് സ്കൂളിൽ പോകാ….. അന്ന് ആ DJ ക്ക് വയറുനിറച്ച് എന്റെ അടുത്ത്ന്ന് കേട്ടത് കൊണ്ടാണെന്ന് തോന്നുന്നു പിന്നെ അവന്റെ ഒരു വിളിയും ഒന്നും ഉണ്ടായിട്ടില്ല…..

ക്ലാസ്സിൽ എത്തിയതും എല്ലാവരും ഓരോരോ വിശേഷങ്ങൾ പറഞ്ഞിരിക്കാൻ തുടങ്ങി…. തല്ല് കൂടിയും പരസ്പരം കളിയാക്കിയും ഒക്കെ ഇരുന്ന് സമയം കഴിച്ചു….. നമ്മൾ ഷാദിന്റെ നെഞ്ചിൽ സ്കെച്ച് പേന ഉപയോഗിച്ച് ചിത്രരചന നടത്താൻ തുടങ്ങി……ചെക്കനാണേൽ  ബട്ടൺസൊക്കെ അഴിച്ച് അവന്റെ നെഞ്ചും കാണിച്ച് ഇരിക്കാ……

ഡീ… കൊമ്മൂ കഴിഞ്ഞോ നിന്റെ കലാവിരുത് കുറേ നേരമായില്ലേ തുടങ്ങീട്ട്….. “-ഷാദി

“” ആ…. കഴിഞ്ഞു….. നിക്ക് ഞാൻ പറയുമ്പോൾ നോക്കിയാൽ മതീ “”

ന്നും പറഞ്ഞ് ഞാൻ അവിടുന്ന് എഴുന്നേറ്റ് ഡോറിന്റെ അവിടെ ചെന്ന് നിന്നു….. എന്നിട്ട് നോക്കിക്കോ എന്ന് പറഞ്ഞതും ചെക്കൻ എല്ലാവരുടെ മുന്നിലേക്കും തിരിഞ്ഞു നിന്നിട്ട് അവന്റെ നെഞ്ചിലേക്ക് നോക്കി…..

ഡീ…… തെണ്ടി……അവിടെ നിൽക്കെടി….. ഇന്നന്റെ മയ്യത്ത് എന്റെ കൈ കൊണ്ടാകും…. “-ഷാദി

അവൻ അവിടെ നിന്ന് അതൊക്കെ വിളിച്ച് പറഞ്ഞപ്പോഴേക്കും ഞാൻ എത്തേണ്ടയിടത്ത് എത്തിയിരുന്നു…..  ഞാൻ ശാദീടെ നെഞ്ചത്ത് വരച്ചത് അവനെ ഇഷ്ട്ടമുള്ള ഞങ്ങടെ അപ്പുറത്തെ ക്ലാസ്സിലെ ഷഹാനയുടെ പടവും അവളെ പേരും ആയിരുന്നു…. ചെക്കനാണേൽ അവളെ കാണുന്നത് തന്നെ കലിയാണ്…..
അതുകൊണ്ട് ഇന്നവൻ എന്റെ കാര്യം തീരുമാനാക്കും…..

നമ്മളിപ്പോ പോയികൊണ്ടിരിക്കുന്നത് സ്റ്റാഫ് റൂമിലേക്കാണ്…… എന്തിനാണ് ആവോ….. വിമൽ സാർ ചെല്ലാൻ പറഞ്ഞിട്ടുണ്ട്…… അതുകൊണ്ട് നമ്മള് ഓരോ സ്റ്റെപ്പും ജില്ലാം ജില്ലാ ചാടിക്കൊണ്ട് ഓടിഇറങ്ങുന്നതിനിടയിലാണ് ആരൊ ഒരാളുമായി കൂട്ടിമുട്ടിയത്…..

“” ഉമ്മാ…….. “”

ഒരു പോക്കായിരുന്നു നമ്മള് അയാളെയും കൊണ്ട് താഴോട്ട്…… സ്റ്റെപ്പിലൂടെ ഉരുണ്ട് താഴെ വരാന്തയിൽ വന്ന് വീണതും ചുറ്റും നിറയെ കാലുകൾ വന്ന് കൂടി….. ആരൊക്കെയോ നമ്മളെ പിടിച്ച് എഴുന്നേൽപ്പിക്കാൻ ഒക്കെ നോക്കുന്നുണ്ടെങ്കിലും എനിക്ക് എഴുന്നേൽക്കാൻ കഴിഞ്ഞിരുന്നില്ല….. കാരണം അമ്മാതിരി വീഴലാണല്ലോ നമ്മൾ വീണത്…… പോരാത്തതിന് ആരുടെയോ മേലെയാണ് ഞാൻ കിടക്കുന്നതും…..
അത് ആരാണെന്ന് ഞാൻ ഒന്ന് നോക്കിയപ്പോൾ ഉണ്ട് എന്റെ  റബ്ബേ ആ ചൂടൻ അക്ബർ അലി എന്നെ രൂക്ഷമായി നോക്കിക്കൊണ്ട് അവിടെ കിടക്കുന്നു…..

അവനെന്തിനാ എന്നെ നോക്കി പേടിപ്പിക്കുന്നെ….. ഞാനാണോ അവനെ തള്ളിയിട്ടത്….. അവൻ എന്നെയല്ലേ വന്ന് ഇടിച്ചു വീഴ്ത്തിയത്….. ഏതൊക്കെയോ സീനിയേഴ്സ് പെണ്ണുങ്ങൾ വന്ന് എന്നെ പിടിച്ച് എഴുന്നേൽപ്പിച്ചു…… എങ്ങനെയൊക്കെയോ എഴുന്നേറ്റ് നിന്ന് അവനെ നോക്കിയപ്പോൾ ഒരു മൂന്നാല് അക്ബർ അലി നിൽക്കുന്നത് പോലെ തോന്നി…… ആകെ തല കറങ്ങുന്നു….. ആകെ കിളിപാറി നിൽക്കാണ് ഞാൻ….. കയ്യും കാലും ഒക്കെ വേദന എടുക്കുന്നു…..

“” എവിടെ നോക്കിയാടാ നീ നടക്കുന്നെ….. എന്നും എന്റെ മേലേക്കൂടി വീഴാം എന്ന് നീ ആർക്കെങ്കിലും വാക്ക് കൊടുത്തിട്ടുണ്ടോ….. മനുഷ്യനെ മെനക്കെടുത്താനായിട്ട്….. “”

“” എന്നെക്കൊണ്ട് അധികം പറയിപ്പിക്കണ്ട….. രണ്ട് ഉണ്ടക്കണ്ണുണ്ടല്ലോ നിന്റെ മുഖത്ത്…. അത് വെച്ച് കീഴ്പ്പോട്ട് നോക്കിയാ നടക്കേണ്ടത്… അല്ലാതെ മേപ്പോട്ട് നോക്കിയല്ല…… അതിനെങ്ങനാ ശ്രയാഗോഷാൽ ആണെന്നാ അവളെ വിചാരം….. “”

“” നീ പോടാ തൊരപ്പാ……എല്ലാം വരുത്തി വെച്ചതും പോരാ നിന്ന് ന്യായീകരിക്കാ…… ഹവൂ….. എന്റെ കാല്…….. “”

“” അമൽ നല്ല വേദന ഉണ്ടോ….. “”

അവിടെ കൂടിനിന്നവരിൽ ഒരു ഇത്ത ചോദിച്ചു…..

“” മ്മ്….. ഉണ്ട്….. എല്ലാം ഇവൻ ഒറ്റ ഒരുത്തൻ കാരണാ…. ഞാൻ ഇനി എങ്ങനെ ക്ലാസ്സിൽ പോകും….. എനിക്കൊരടി നടക്കാൻ വയ്യ….. “”

എന്ന് നമ്മള് അവരെയൊക്കെ നോക്കി പറഞ്ഞതും അപ്രതീക്ഷിതമായിട്ടായിരുന്നു അത് സംഭവിച്ചത്…. ……..തുടരും….

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button