NationalWorld

ബോംബ് ഭീഷണി; എയര്‍ ഇന്ത്യാ വിമാനം വഴിതിരിച്ചു വിട്ടു

ചിക്കാഗോ വിമാനം കാനഡയിലിറക്കി

ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് മുംബൈയില്‍ നിന്ന് ചിക്കാഗോയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം കാനഡയിലിറക്കി. ചിക്കാഗോ വിമാനത്തവളത്തില്‍ ആശങ്കയാവസ്ഥയാണുള്ളത്.

ചൊവ്വാഴ്ച സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ വഴി നാല് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഭീഷണിക്ക് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.

ജയ്പൂരില്‍ നിന്ന് അയോധ്യ വഴി ബെംഗളൂരുവിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം, മുംബൈയിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനം, ബെംഗളൂരു (ക്യുപി 1373), ഡല്‍ഹിയില്‍ നിന്ന് ചിക്കാഗോയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം (എഐ 127).

എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം അയോധ്യ വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ സ്പൈസ് ജെറ്റ്, ആകാശ വിമാനങ്ങള്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.

Related Articles

Back to top button